Search
  • Follow NativePlanet
Share
» »മഴയിലലിഞ്ഞ് കാസര്‍കോഡ് കാണാം

മഴയിലലിഞ്ഞ് കാസര്‍കോഡ് കാണാം

അഡ്യനടുക്കയും തലപ്പാടിയും പാണത്തൂരും വലിയപറമ്പയുമൊക്കെ ചേര്‍ന്ന് അതിര്‍ത്തി തീര്‍ക്കുന്ന കാസര്‍കോഡിന്റെ കാണാക്കാഴ്ചകളിലൂടെയൊരു യാത്ര പോയാലോ? റാണിപുരവും ബേക്കല്‍കോട്ടയും ഒഴിവാക്കി ഒരു യാത്ര.

By Elizabath

കാസര്‍കോഡും മഴക്കാലവും തമ്മിലെന്ത്?
സപ്തഭാഷകളുടെ സംഗമഭൂമിയാണ് കേരളത്തിന്റെ വടക്കേഅറ്റത്തുള്ള കാസര്‍കോഡ്. ദൈവത്തിന്റെ സ്വന്തംജില്ല എന്നറിയപ്പെടുന്ന കാസര്‍ഗോഡിന് കേരളത്തിന്റെ വിനോദസഞ്ചാര രംഗത്ത് തനതായ ഒരു സ്ഥാനമാണുള്ളത്.
ആര്‍ത്തലച്ചു മഴപെയ്യുന്ന ഈ ജൂലൈ മാസത്തില്‍കാസര്‍കോഡ് ഒന്നു കാണാനിറങ്ങിയാലോ

അഡ്യനടുക്കയും തലപ്പാടിയും പാണത്തൂരും വലിയപറമ്പയുമൊക്കെ ചേര്‍ന്ന് അതിര്‍ത്തി തീര്‍ക്കുന്ന കാസര്‍കോഡിന്റെ കാണാക്കാഴ്ചകളിലൂടെയൊരു യാത്ര പോയാലോ? റാണിപുരവും ബേക്കല്‍കോട്ടയും ഒഴിവാക്കി ഒരു യാത്ര.

 കാപ്പില്‍ബീച്ച്

കാപ്പില്‍ബീച്ച്

വാണിജ്യവത്ക്കരണം ഇനിയുമെത്തിയിട്ടില്ലാത്ത, അധികമാരും അറിയാത്ത ഒരു ബീച്ച്. ഏകാന്ത സഞ്ചാരികളും മനസ്സിനെ അലയാന്‍ വിടുന്നവരും മാത്രം എത്തിച്ചേരുന്ന ഒരു ബീച്ചാണ് കാസര്‍കോഡ് ജില്ലയിലെ കാപ്പില്‍ ബീച്ച്.
കടലിന് നന്നേ ആഴം കുറവുള്ള ഇവിടെ നീന്തല്‍ പഠിക്കാനും സൂര്യനമസ്‌കാരത്തിനുമായാണ് ആളുകള്‍ എത്താറുള്ളത്.
ബേക്കല്‍ കോട്ടയില്‍ നിന്നും ഏഴു കിലോമീറ്റര്‍ മാറിയാണ് കാപ്പില്‍ ബീച്ച് സ്ഥിതി ചെയ്യുന്നത്.
ട്രക്കിങ്ങില്‍ താല്പര്യമുള്ളവര്‍ക്ക് ബീച്ചിനടുത്തുള്ള കോടിക്കുന്നില്‍ പോകാം. ഒരു ക്ലിഫിനോട് സാദൃശ്യമുള്ള കോടിക്കുന്നിനു മുകളിലെത്തിയാല്‍ അറബിക്കടലിന്റെ മനോഹരമായ കാഴ്ച കാണാം.

PC: Ikroos

ചന്ദ്രഗിരി കോട്ട

ചന്ദ്രഗിരി കോട്ട

ബേക്കല്‍കോട്ട കഴിഞ്ഞാല്‍ ജില്ലയിലെ ഏറ്റവും പ്രശസ്തമായ കോട്ടയാണ് ചന്ദ്രഗിരി കോട്ട. ഏറെ പടയോട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കോട്ട ഇന്ന് നാശത്തിന്റെ വക്കിലാണെങ്കിലും സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. ചന്ദ്രഗിരിപ്പുഴയുടെ സമീപത്തായി സ്ഥതി ചെയ്യുന്ന കോട്ടയ്ക്ക് 150 അടി ഉയരമുണ്ട്. അറബിക്കടലിനോട് ചേരുന്ന ചന്ദ്രഗിരിപ്പുഴയുടെ മനോഹരമായ കാഴ്ച കോട്ടമുകളില്‍ നിന്നുള്ള പ്രധാന ആകര്‍ഷണമാണ്.

PC:Kerala Tourism

 ഹോസ്ദുര്‍ഗ് കോട്ട

ഹോസ്ദുര്‍ഗ് കോട്ട

കാഞ്ഞങ്ങാട് കോട്ട എന്നും അറിയപ്പെടുന്ന ഹോസ്ദുര്‍ഗ് കോട്ട ഭീമാകാരങ്ങളായ വട്ടത്തൂണ്‍ കൊത്തളങ്ങള്‍കൊണ്ട് പ്രശസ്തമാണ്. ചെങ്കല്ലുകൊണ്ട് നിര്‍മ്മിച്ച കൂറ്റന്‍ ചുറ്റുമതിലാണ് കോട്ടയ്ക്കുള്ളത്. 26 ഏക്കറോളം ദൂരത്തില്‍ വ്യാപിച്ചു കിടക്കുന്ന ഈ കോട്ടയ്ക്കുള്ളില്‍ ഇപ്പോള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കോട്ടയ്ക്കകത്തുള്ള ശിവക്ഷേത്രവും ഭജനമന്ദിരവും പൂങ്കാവനം എന്നറിയപ്പെടുന്നു.

PC: Vijayanrajapuram

നിത്യാനന്ദാശ്രമം

നിത്യാനന്ദാശ്രമം

സ്വാമി നിത്യാനന്ദ സ്ഥാപിച്ച നിത്യാനന്ദാശ്രമം ഹോസ്ദുര്‍ഗ് കോട്ടയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. മുന്‍പ് വനപ്രദേശമായിരുന്ന ഇവിടെ സ്വാമി 45 ഗുഹകള്‍ സ്ഥാപിച്ചത്രെ. ഇപ്പോള്‍ ഈ ഗുഹകളിലിരുന്ന് ഭക്തര്‍ക്ക് ധ്യാനിക്കാനുള്ള സൗകര്യമുണ്ട്.
ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന്റെ മാതൃകയില്‍ നിര്‍മ്മിച്ച ഒരു ക്ഷേത്രവും സ്വാമി നിത്യാനന്ദയുടെ പഞ്ചലോഹ പൂര്‍ണ്ണകായ പ്രതിമയുമാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.
ഭഗവദ്ഗീതയില്‍ നിന്നുള്ള രംഗങ്ങളുടെ ശില്പങ്ങള്‍ ആശ്രമത്തില്‍ കാണാന്‍ സാധിക്കും.

PC: Vaikoovery

ആനന്ദാശ്രമം

ആനന്ദാശ്രമം

ധ്യാനത്തിനും ആത്മീയപഠനങ്ങള്‍ക്കും പ്രശസ്തിയാര്‍ജിച്ച ആനന്ദാശ്രമം കാഞ്ഞങ്ങാടു നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. 1939ല്‍ വൈഷ്ണവ സന്യാസിയായിരുന്ന സ്വാമി രാംദാസാണ് ഈ ആശ്രമം സ്ഥാപിച്ചത്.
തെങ്ങിന്‍ തോട്ടങ്ങള്‍ക്കും മാന്തോപ്പുകള്‍ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഇവിടെ ധ്യാനിക്കാനുള്ള സൗകര്യമുണ്ട്.

PC:Vijayanrajapuram

കമ്മട്ടംകാവ്

കമ്മട്ടംകാവ്

അറുപത് ഏക്കറോളം വിസ്തീര്‍ണ്ണത്തില്‍ പരന്നുകിടക്കുന്ന കമ്മട്ടംകാവ് കാസര്‍കോഡ് ജില്ലയിലെ പ്രധാന കാവുകളിലൊന്നാണ്. നിത്യഹരിത വനങ്ങള്‍ നിറഞ്ഞ ഈ കാവിലൂടെ ഒരു അരുവി ഒഴുകുന്നുണ്ട്. കമ്മട്ടം ഭഗവതി ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് കാവുള്ളത്.

PC: Noblevmy

കോട്ടഞ്ചേരി

കോട്ടഞ്ചേരി

കേരളത്തിലെ കുടക് എന്നറിയപ്പെടുന്ന സ്ഥലമാണ് കോട്ടഞ്ചേരി. കൊന്നക്കാടിനു സമീപമുള്ള മാലോം എന്ന സ്ഥലത്തുനിന്നും മൂന്നു കിലോമീറ്റര്‍ അകലെയാണ് ഇവിടം.
ട്രക്കിങ്ങിനു ഏറെ അനുയോജ്യമായ ഇവിടം അധികം ആളുകളെത്താത്ത ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. കാവേരി നദിയുടെ ഉത്ഭവമായ തലക്കാവേരി ഇവിടെനിന്നും 14 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

PC:Ashwin Kumar

കവ്വായിക്കായല്‍

കവ്വായിക്കായല്‍

വലുപ്പത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്നതാണ് പയ്യന്നൂര്‍ മുതല്‍ നീലേശ്വരം വരെ വ്യാപിച്ചു കിടക്കുന്ന കവ്വായിക്കായല്‍. വലിയപറമ്പ് കായലിന്റെ ഭാഗമാണിത്. ഇതിനു നടുവിലായാണ് കവ്വായി ദ്വീപ് സ്ഥിതി ചെയ്യുന്നത്.

PC: Ashwin.appus

മാലിക്ദിനാര്‍ പള്ളി

മാലിക്ദിനാര്‍ പള്ളി

ഇസ്ലാം മതത്തിന് ഇന്ത്യയില്‍ അടിത്തറ പാകിയ മാലിക് ഇബിന്‍ ദിനാര്‍ സ്ഥാപിച്ച ഈ പള്ളി കേരളത്തിലെതന്നെ പ്രശസ്തമായ മുസ്ലീം ദേവാലയങ്ങളിലൊന്നാണ്. തളങ്കരയിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്.

PC : Sidheeq

 ബ്രിട്ടീഷ് ബംഗ്ലാവ്

ബ്രിട്ടീഷ് ബംഗ്ലാവ്

ബ്രിട്ടീഷ് ട്രാവലേഴ്‌സ് ബംഗ്ലാവ് എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ബംഗ്ലാവ് ഇരിയയില്‍ സ്ഥിതി ചെയ്യുന്നു. കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ സ്ഥിതി ചെയ്യുന്ന ഇത് പൂര്‍ണ്ണമായും നാശത്തിന്റെ വക്കിലാണുള്ളത്. 250 വര്‍ഷം പഴക്കമുള്ള ഈ ബംഗ്ലാവ് ബ്രിട്ടീഷ് അധികാരികള്‍ക്ക് കുടക്, പുത്തൂര് എന്നിവിടങ്ങളിലേക്കുള്ള യാത്രയിലെ ഇടത്താവളങ്ങളായിരുന്നു.

PC: Rajeshodayanchal

നെല്ലിക്കുന്ന് ജുമാ മസ്ജിദ്

നെല്ലിക്കുന്ന് ജുമാ മസ്ജിദ്

രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന തങ്ങളുപ്പാപ്പ ഉറൂസിനാല്‍ ഏറെ പ്രശസ്തമാണ് കാസര്‍കോഡ് ജില്ലയിലുള്ള നെല്ലിക്കുന്ന് ജുമാ മസ്ജിദ്. ജനുവരി അല്ലെങ്കില്‍ ഫെബ്രുവരി മാസത്തിലാണ് ഉറൂസ് നടത്തപ്പെടുന്നത്. കാസര്‍കോഡ് ടൗണില്‍ നിന്നും രണ്ടുകിലോമീറ്റര്‍ ദൂരം മാത്രമേ ഇവിടേക്കുള്ളൂ.

PC: Shareef Taliparamba

ആയിരംവര്‍ഷം പഴക്കമുള്ള അനന്തേശ്വര ക്ഷേത്രം

ആയിരംവര്‍ഷം പഴക്കമുള്ള അനന്തേശ്വര ക്ഷേത്രം

മഞ്ചേശ്വരത്ത് സ്ഥിതി ചെയ്യുന്ന അനന്തേശ്വര ക്ഷേത്രം ദക്ഷിണേന്ത്യയിലെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ്. ആയിരം വര്‍ഷത്തോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ മൂന്നു വശവും കുന്നുകളാല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്.

PC: Official site

നീലേശ്വരം

നീലേശ്വരം

നീലേശ്വരം നദിക്കും തേജസ്വിനി പുഴയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന നീലേശ്വരം വടക്കേ മലബാറിന്റെ സാംസ്‌കാരിക തലസ്ഥാനമായാണ് അറിയപ്പെടുന്നത്. കാവുകളും ക്ഷേത്രങ്ങളും നിറഞ്ഞ ഇവിടുത്തെ പ്രധാന ആകര്‍ഷണം നീലേശ്വരം കൊട്ടാരമാണ്.

pc: Ashwin.appus

 കോട്ടപ്പുറം പാലം

കോട്ടപ്പുറം പാലം

കേരളത്തിലെ ഏറ്റവും നീളംകൂടിയ നടപ്പാലമായ കോട്ടപ്പുറം പാലം ഇവിടുത്തെ മറ്റൊരു ടൂറിസ്റ്റ് കേന്ദ്രമാണ്. വലിയപറമ്പ് കായല്‍ എന്നും അറിയപ്പെടുന്ന ഇവിടം ഹൗസ് ബോട്ട് യാത്രയ്ക്ക് അനുയോജ്യമാണ്.

PC: Ashwin.appus

ചെറുവത്തൂര്‍

ചെറുവത്തൂര്‍

കാഞ്ഞങ്ങാടു നിന്നും 19 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ചെറുവത്തൂര്‍ കാസര്‍കോഡ് ജില്ലയിലെ ചെറിയ പട്ടണങ്ങളില്‍ ഒന്നാണ്. ചെറുവത്തൂരിനു സമീപമുള്ള വീരമലകളില്‍ പഴയ ഒരു ഡെച്ച് കോട്ടയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ഇവിടുത്തെ ഒരു വിനേദസഞ്ചാര കേന്ദ്രം കൂടിയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X