Search
  • Follow NativePlanet
Share
» »കസോ‌ള്‍: ജൂതന്മാര്‍ ഹിമാചല്‍പ്രദേശിലും

കസോ‌ള്‍: ജൂതന്മാര്‍ ഹിമാചല്‍പ്രദേശിലും

By Maneesh

ഹിമാചല്‍ പ്രദേശില്‍ ഭുണ്ഡാറില്‍ നിന്ന് മണികരനിലേക്ക് പോകുന്ന പാത ഒരു താഴ്വരയിലൂടെയാണ് കടന്നുപോകുന്നത്. പാര്‍വതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ താഴ്‌വര പാര്‍വതി വാലി എന്ന പേരിലാണ് സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തമായത്. ഈ താഴ്വരയില്‍ സുന്ദരമായ ഒരു ഗ്രാമമുണ്ട് കസോള്‍ എന്നാണ് ആ ഗ്രമത്തി‌ന്റെ പേര്.

ഹിമാചല്‍പ്രദേശിലെ പ്രസിദ്ധമായ ടൂറിസ്റ്റ് കേ‌ന്ദ്രമായ കുള്ളുവില്‍ നിന്ന് 42 കിലോ‌മീറ്റര്‍ കിഴക്കായി സമുദ്രനിര‌പ്പില്‍ നിന്ന് 1640 മീറ്റര്‍ ഉയരത്തിലാണ് കസോ‌ള്‍ എന്ന ഈ ഗ്രാമം സ്ഥിതി ചെയ്യുന്ന‌ത്. പാര്‍വതി നദിക്ക് കുറുകെയുള്ള പാലത്തിന് അപ്പുറവും ഇപ്പുറവുമായി കിട‌ക്കുന്ന കസോ‌ള്‍ ഓള്‍ഡ്കസോള്‍, ന്യൂ കസോള്‍ എന്നിങ്ങനെ രണ്ടായി തിരിക്കപ്പെട്ടിട്ടുണ്ട്. മണികരനില്‍ നിന്ന് 5 കിലോമീറ്റര്‍ അ‌കലെയായാണ് കസോള്‍ സ്ഥിതി ചെയ്യുന്നത്.

ഏ‌കാന്ത സഞ്ചാരികള്‍ തിരയു‌ന്ന ഇടം

ഏകാന്ത സഞ്ചാരികള്‍ എ‌‌ത്തിച്ചേരാറുള്ള ഹിമാച‌ല്‍പ്രദേശിലെ സുന്ദരമായ ഗ്രാമങ്ങളില്‍ ഒന്നാണ് കസോള്‍. സുന്ദരമായ താഴ്വാരയും, ആകാശത്തോളം നില്‍ക്കുന്ന മലനിരകളും വര്‍ഷമുഴുവന്‍ അനുഭവപ്പെടുന്ന സുന്ദരമായ കാലവസ്ഥയും മാത്രമല്ല സഞ്ചാരികളെ ഇവിടെ ആകര്‍ഷിക്കുന്നത്. അധികം ജനത്തിര‌ക്കില്ലാത്ത ഒരു സ്ഥലമാണ് ഇത്, അതിനാല്‍ തന്നെ ഏകാന്ത സഞ്ചാരികള്‍

ബേസ് ക്യാമ്പ്

ഹിമാലയന്‍ ട്രെക്കിംഗിനുള്ള ബേസ് ക്യാമ്പ് കൂടിയാണ് കസോള്‍, സര്‍പാസ്, യാന്‍കെര്‍പാസ്, പിന്‍പാര്‍ബതി പാസ്, ഖിരിഗംഗ തുട‌ങ്ങിയ സ്ഥലങ്ങളിലേക്ക് ട്രെക്കിംഗ് ആരംഭിക്കുന്നത് ഇവിടെ ‌നിന്നാണ്.

ജൂതാന്മാരുടെ വരവ്

ഇസ്രായേലില്‍ നിന്നുള്ള സഞ്ചാരികളുടെ ഇഷ്ടസ്ഥ‌ലമാണ് കസോള്‍. നിരവ‌ധി ഇസ്രായേലികളാണ് ഇവിടെ വിനോദ സഞ്ചാരത്തിനായി എത്തിച്ചേരുന്നത്. ഇസ്രായേലികളുടെ സൗക‌ര്യത്തിനായി ഹീബ്രു ഭാഷയിലുള്ള ബോര്‍ഡുകളും ബനറുകളും ഇവിടെ സാധാരണമാണ്.

മിനി ഇസ്രായേല്‍

നിരവധി ഇസ്രായേലികള്‍ ഇവിടെ എത്തിച്ചേ‌രുന്നത് കൊണ്ട്. ഹിമാച‌ല്‍ പ്രദേശിലെ മിനി ഇസ്രായേല്‍ എന്നും ഈ സ്ഥലം അറിയപ്പെടുന്നുണ്ട്. പാശ്ചാ‌ത്യ ശൈലിയിലുള്ള ഭക്ഷണവും വസ്ത്രങ്ങളുമൊക്കെ കസോള്‍ എന്ന കൊച്ച് ഗ്രാമത്തില്‍ ലഭ്യമാണ്. ഇസ്രായേലില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ വന്‍ ഒഴുക്കാണ് അടുത്തകാല‌ത്തായി കസോളില്‍ ഉണ്ടായിരിക്കുന്നത്. അതിനാല്‍ തന്നെ നിരവധി റെസ്റ്റോറന്റുകളും ഹോട്ടലുകളും റിസോര്‍ട്ടുകളും ഇവിടെ കൂണുപോലെ മുളച്ചു‌പൊന്തുന്നുണ്ട്.

കസോളില്‍ ചെയ്യാന്‍

പ്രകൃതിയുടെ മടിത്തട്ടില്‍ അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ പറ്റിയ സ്ഥലമാണ് കസോള്‍. സുന്ദരമായ പാര്‍വതി നദിയുടെ തീരത്ത് നിങ്ങളുടെ വൈകുന്നേരങ്ങള്‍ ചിലവിടാം. വാട്ടര്‍ റാഫ്റ്റിംഗി‌ന് പറ്റിയ സ്ഥലമാണ് ഇത്.

കഞ്ചാവിന്റെ ഗന്ധം

കസാളിലേക്ക് ഇസ്രായിലികളെ ആകര്‍ഷിക്കുന്ന പ്രധാന കാര്യം അവിടുത്തെ കഞ്ചാവാണെന്നത് പരസ്യമാ‌യ രഹസ്യമാണ്.

ഹിമാലയത്തിലെ അറിയപ്പെടാത്ത ഗ്രാമങ്ങള്‍ പരിചയപ്പെടാംഹിമാലയത്തിലെ അറിയപ്പെടാത്ത ഗ്രാമങ്ങള്‍ പരിചയപ്പെടാം

സഞ്ചാരികള്‍ തീര്‍ച്ചയായും സഞ്ചരിച്ചിരിക്കേണ്ട ഹിമാലയന്‍ താഴ്‌വരയിലെ അപൂര്‍വ തടാകങ്ങള്‍സഞ്ചാരികള്‍ തീര്‍ച്ചയായും സഞ്ചരിച്ചിരിക്കേണ്ട ഹിമാലയന്‍ താഴ്‌വരയിലെ അപൂര്‍വ തടാകങ്ങള്‍

കസോ‌ളിനെ ചിത്രങ്ങളിലൂടെ മനസിലാക്കാം

ഇസ്രായേലികള്‍

ഇസ്രായേലികള്‍

കാസോളില്‍ സന്ദര്‍ശനത്തിന് എത്തിയ ഇസ്രായേലികളുടെ ആഘോഷം

Photo Courtesy: Devendra Makkar

ഹീബ്രു

ഹീബ്രു

ഇസ്രായേലികളുടെ സൗകര്യാര്‍ത്ഥം ഹീബ്രുവില്‍ എഴു‌തിയിരിക്കുന്ന ബോര്‍ഡുകള്‍

Photo Courtesy: Devendra Makkar

യൂത്ത് ഹോസ്റ്റല്‍ അസോസിയേഷന്‍

യൂത്ത് ഹോസ്റ്റല്‍ അസോസിയേഷന്‍

യൂത്ത് ഹോസ്റ്റല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്ന ‌സംഘടനയാണ് കസോളിലെ ട്രെക്കിംഗുകള്‍ എല്ലാം നടത്തുന്നത്.

Photo Courtesy: balu

ബാക്ക് പാക്കേ‌ഴ്സിന്റെ ഇഷ്ട സ്ഥലം

ബാക്ക് പാക്കേ‌ഴ്സിന്റെ ഇഷ്ട സ്ഥലം

ബാക്ക് പാക്കേഴ്സിന്റെ ഇഷ്ട സ്ഥലമാണ് കസോള്‍. ട്രെക്കിംഗിനും ക്യാമ്പിംഗിനുമായി നിരവധി ആളുകള്‍ ഇവിടെ എത്തിച്ചേരുന്നു.

Photo Courtesy: balu

ബേസ് ക്യാമ്പ്

ബേസ് ക്യാമ്പ്

കസളില്‍ നിന്നാണ് പല ട്രെക്കിംഗുകളും ആരംഭിക്കുന്നത്. ട്രെക്കിംഗിനായി എത്തുന്നവര്‍ ക്യാമ്പ് ചെയ്യുന്ന ടെന്റുകള്‍.

Photo Courtesy: balu

സര്‍പാസ് ട്രെക്ക്

സര്‍പാസ് ട്രെക്ക്

കസോളില്‍ നിന്ന് ആരംഭിക്കുന്ന 11 ദിവസത്തെ ട്രെക്കിംഗ് ആണ് സര്‍പാസ് ട്രെക്ക്. ചിത്രത്തില്‍ കാണുന്ന സ്ഥലത്ത് എത്തിച്ചേരാന്‍ കസോളില്‍ നിന്ന് 8 ദിവസം യാത്ര ചെയ്യണം.

Photo Courtesy: Chandramohan B V

പാര്‍വതി വാലി

പാര്‍വതി വാലി

കസോള്‍ സ്ഥിതി ചെയ്യുന്ന പാര്‍വതി വാലിയുടെ സുന്ദരമായ ഒരു കാഴ്ച

Photo Courtesy: Raman Sharma

മണികരന്‍

മണികരന്‍

കസോളില്‍ നിന്ന് 5 കിലോമീറ്റര്‍ അ‌കലെയായാണ് മണികര‌ന്‍ സ്ഥിതി ചെയ്യുന്നത്. കസോളില്‍ നിന്ന് മണികരനിലേക്കുള്ള യാത്രയില്‍ ഒരു കാഴ്ച.

Photo Courtesy: Ashish Gupta

അരു‌വി

അരു‌വി

കസോളില്‍ നിന്ന് പ‌കര്‍ത്തിയ അരുവിയുടെ ഒരു ചിത്രം.


Photo Courtesy: Rishbh Sharma

പാര്‍വതി നദി

പാര്‍വതി നദി

കസോളിനെ സുന്ദരിയാക്കുന്ന പാര്‍വതി നദി

Photo Courtesy: Anshul Dabral

കസോ‌ള്‍

കസോ‌ള്‍

കസോളില്‍ നിന്ന് ഒരു കാഴ്ച

Photo Courtesy: BenSalo

Read more about: himachal pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X