Search
  • Follow NativePlanet
Share
» »ശിവന്‍റെ കണ്ണുനീരാല്‍ രൂപപ്പെ‌ട്ട കുളം, ശ്രീകൃഷ്ണന്‍ തറക്കല്ലിട്ട് പാണ്ഡവര്‍ പണിത ക്ഷേത്രം...

ശിവന്‍റെ കണ്ണുനീരാല്‍ രൂപപ്പെ‌ട്ട കുളം, ശ്രീകൃഷ്ണന്‍ തറക്കല്ലിട്ട് പാണ്ഡവര്‍ പണിത ക്ഷേത്രം...

പാക്കിസ്ഥാനില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് സവിശേഷമായ ഒരു ചരിത്രമുണ്ട്. കടാസ്‌രാജ് ക്ഷേത്ര വിശേഷങ്ങളിലൂടെ!

ശാസ്ത്രത്തിലും സാങ്കേതികതയിലും വളര്‍ന്ന് ലോകം എത്ര മുന്നോട്ടു പോയാലും വിശ്വാസങ്ങളും ആ യാത്രയില്‍ ഒപ്പമുണ്ടാകും. അതിന്റെ ഒരടയാളമാണ് ലോകമെമ്പാ‌ടും കാണപ്പെ‌ടുന്ന ക്ഷേത്രങ്ങള്‍. അതിലേറെയും ശിവക്ഷേത്രങ്ങളാണ്. പിന്നോ‌ട്ട് നോക്കിയാല്‍ അവയില്‍ പലതിന്‍റെയും ഉത്ഭവമോ ഐതിഹ്യമോ അജ്ഞാതമാണെന്ന് കാണാം. ചില ക്ഷേത്രങ്ങളുടെ കാലപ്പഴക്കം നിര്‍ണ്ണയിക്കുക എന്നത് അസാധ്യം കൂടിയാണ്. അത്തരത്തില്‍ കാലാന്തരങ്ങളോളം പഴക്കമുള്ള ക്ഷേത്രമാണ് കടാസ്‌രാജ് ക്ഷേത്രം. പാക്കിസ്ഥാനില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് സവിശേഷമായ ഒരു ചരിത്രമുണ്ട്. കടാസ്‌രാജ് ക്ഷേത്ര വിശേഷങ്ങളിലൂടെ!

പാക്കിസ്ഥാനിലെ പഞ്ചാബില്‍

പാക്കിസ്ഥാനിലെ പഞ്ചാബില്‍

പാകിസ്താനിലെ പഞ്ചാബിലെ ചക്‌വാൾ ജില്ലയിൽ ചോവ സൈഡൻഷായിലെ കടാസ് ഗ്രാമത്തിൽ ആണ് കടാസ്‌രാജ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ ഒരു ക്ഷേത്രമല്ല, മറിച്ച് ഏഴ് ക്ഷേത്രങ്ങളുടെ ഒരു സമുച്ചയമായിരുന്നു ഇവിടെയുണ്ടായിരുന്നതത്രെ. എന്നാല്‍ കാലപ്പഴക്കത്തെത്തുടര്‍ന്നും പ്രകൃതി ദുരന്തങ്ങളാലും ഒക്കെ അവയില്‍പലതും നാമാവശേഷമായിരിക്കുകയാണ്. ഇന്ന് നിലനില്‍ക്കുന്ന ഏക ക്ഷേത്രമായ കടാസ്‌രാജ് ക്ഷേത്രം അതുകൊണ്ടുതന്നെ ആത്മീയമായും ചരിത്രപരമായും ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. ഇന്നത്തെ പാക്കിസ്ഥാനിലെ ഏറ്റവും പുരാതനമായ ഹിന്ദു ക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണ് കടാസ് രാജ് ക്ഷേത്രം.
PC:ClicksByMohammadOmer

ഐതിഹ്യങ്ങളിങ്ങനെ

ഐതിഹ്യങ്ങളിങ്ങനെ

പഞ്ചാബിലെ കല്ലാർ കഹാറിനടുത്തുള്ള സാള്‍‌ട്ട് റേഞ്ച് മലനിരകളോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ രാമൻ, ഹനുമാൻ, ശിവൻ എന്നിവരുടെ പ്രതിഷ്ഠയാണുള്ളത്. പ്രകൃതിദത്തമായ ഒരു കുളത്തിനു ചുറ്റുമായാണ് ഈ ക്ഷേത്രങ്ങള്‍ ഇവിടെയുള്ളത്.
PC:Besal1966

 ശിവന്‍റെ കണ്ണുനീരില്‍ നിന്നും

ശിവന്‍റെ കണ്ണുനീരില്‍ നിന്നും

ഇവിടുത്തെ പ്രബലമായ വിശ്വാസങ്ങള്‍ അനുസരിച്ച് ശിവന്‍റെ കണ്ണുരീനില്‍ നിന്നാണത്രെ ഈ കുളം രൂപപ്പെട്ടത്. തന്‍റെ പത്നിയായ സതീദേവിയു‌‌ടെ ജീവനറ്റ ശരീരവും കയ്യില്‍പി‌‌ടി‌ച്ച് എങ്ങോ‌ട്ടന്നില്ലാതെ ആകാശത്തിലൂടെ പോയപ്പോള്‍ കരഞ്ഞ ശിവന്റെ ഭൂമിയില്‍ പതിച്ച കണ്ണുനീര്‍ത്തുള്ളിയാണത്രെ ഇത്. രണ്ട് കണ്ണീര്‍ക്കണങ്ങള്‍ പതിഞ്ഞതില്‍ അ‌ടുത്ത കുളം രൂപപ്പെട്ടിരിക്കുന്നത് രാജസ്ഥാനിലെ അജ്മീറിൽ ആണ്. പുഷ്കറിലെ തീര്‍ത്ഥാടനം ഈ വിശ്വാസത്തിന്റെ ഭാഗം കൂടിയാണ്. മറ്റൊരു കഥയനുസരിച്ച് കടാസ്‌രാജും നൈനിതാളുമാണ് ഈ രണ്ട് കുളങ്ങൾ.

PC:Magie107

പാണ്ഡവരും ക്ഷേത്രവും

പാണ്ഡവരും ക്ഷേത്രവും

തങ്ങളുടെ വനവാസക്കാലത്ത് പാണ്ഡവര്‍ കുറേക്കാലം ഇവി‌‌ടെ ചിലവഴിച്ചിരുന്നുവത്രെ!ഈ ക്ഷേത്രം നിര്‍മ്മിച്ചത് പാണ്ഡവരാണെന്നും ഒരു വിശ്വാസമുണ്ട്. വനവാസക്കാലത്ത് ഇവി‌ടെയെത്തിയ പാണ്ഡവര്‍ തങ്ങളുടെ ദാഹം അകറ്റുക എന്ന ലക്ഷ്യത്തില്‍ കുളത്തിനടുത്തെത്തി. അപ്പോള്‍ കുളത്തിന്റെ സംരക്ഷകനായ യക്ഷന്‍ പ്രത്യക്ഷപ്പെ‌ടുകയും വെള്ളം കു‌ടിക്കുന്നതിനു മുന്‍പ് ചില ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
PC:Asham Shahzad

അനുസരിക്കാത്ത സഹോദരരും യുധിഷ്ഠിരനും

അനുസരിക്കാത്ത സഹോദരരും യുധിഷ്ഠിരനും

യക്ഷന്‍ പറഞ്ഞത് ഗൗനിക്കാതെ നകുലനും സഹദേവനും അര്‍ജുനനും പിന്നെ ഭീമനും വെള്ളം കുടിക്കുവാനാഞ്ഞെങ്കിലും അവര്‍ യക്ഷനാല്‍ കൊല്ലപ്പെ‌ട്ടു. പിന്നീട് അവരെ അന്വേഷിച്ചെത്തിയ അഞ്ചാമത്തെ സഹോദരനായ യുധിഷ്ഠിരൻ കുളത്തിലെത്തുകയും യക്ഷന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം നല്കി തന്റെ സഹോദരങ്ങളെ തിരികെ കരയിലെത്തിക്കുകയും ചെയ്തുവെന്നാണ് ഐതിഹ്യം.മഹാഭാരതത്തിലും ഇതിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. മറ്റൊരു വിശ്വാസം അനുസരിച്ച് ശിവന്റെ കുതിരയായ കടാസ് ആണ് മരിക്കുന്നതെന്നാണ്.
PC:Mahnoor Fatima

ക്ഷേത്രത്തിന് തറക്കല്ലിട്ടത് കൃഷ്മന്‍

ക്ഷേത്രത്തിന് തറക്കല്ലിട്ടത് കൃഷ്മന്‍

പാണ്ഡവര്‍ തങ്ങളുടെ വനവാസക്കാലത്തിന്റെ ഭൂരിഭാഗം സമയവും ഇവിടെയായിരുന്നു ചിലവഴിച്ചതത്രെ. പിന്നീട് ഇവിടെ ക്ഷേത്രം നിര്‍മ്മിക്കുവാന്‍ ആലോചിച്ചപ്പോള്‍ കൃഷ്ണനാണ് ക്ഷേത്രത്തിന് തറക്കല്ലിട്ടത് എന്നും വിശ്വസിക്കപ്പെ‌ടുന്നു.
PC:Aizads

വിവിധ ക്ഷേത്രങ്ങള്‍

വിവിധ ക്ഷേത്രങ്ങള്‍

ഏഴ് പുരാതന ക്ഷേത്രങ്ങളടങ്ങിയ സത്ഗ്രഹ, ഒരു ബുദ്ധ സ്തൂപത്തിന്റെ അവശിഷ്ടങ്ങൾ, മറ്റ് അഞ്ച് മധ്യകാല ക്ഷേത്രങ്ങൾ, ഹിന്ദുക്കൾ വിശുദ്ധമായി കരുതുന്ന ഒരു കുളത്തിനു ചുറ്റും ചിതറിക്കിടക്കുന്ന ഹവേലി എന്നിവ കതാസ് ക്ഷേത്രങ്ങളുടെ ഭാഗമായി കാണാം.
ചതുരാകൃതിയിലാണ് ഈ ക്ഷേത്രങ്ങളില്‍ മിക്കവയും നിര്‍മ്മിച്ചിട്ടുള്ളത്. കശ്മീരി ക്ഷേത്രങ്ങൾക്ക് സമാനമായ വാസ്തുശൈലിയിലാണ് ഏഴ് ക്ഷേത്രങ്ങളും നിർമ്മിച്ചിരിക്കുന്നത്.
PC:Uzair889

 മൂന്നു ക്ഷേത്രങ്ങള്

മൂന്നു ക്ഷേത്രങ്ങള്

രാമചന്ദ്ര മന്ദിരം ആണ് ഈ ക്ഷേത്രങ്ങളില്‍ പ്രധാനം. ഹരി സിംഗ് ഹവേലിയുടെ കിഴക്ക് ഭാഗത്തായി ഇത് സ്ഥിതിചെയ്യുന്നു, കിഴക്ക് പ്രവേശനകവാടം ഒഴികെ എല്ലാ ഭാഗത്തുനിന്നും ക്ഷേത്രം അടച്ചിരിക്കുന്നു. ഇരുനില കെട്ടിടത്തിന് താഴത്തെ നിലയിൽ വിവിധ അളവുകളുള്ള എട്ട് മുറികളും ഒന്നാം നിലയിലേക്ക് നയിക്കുന്ന തെക്ക് ഒരു ഗോവണിപ്പടിയും ഉണ്ട്. മന്ദിരത്തിൽ രണ്ട് ബാൽക്കണി ഉണ്ട്, അവയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
PC:Asim Iftikhar Nagi

ഹനുമാൻ മന്ദിരവും ശിവക്ഷേത്രവും

ഹനുമാൻ മന്ദിരവും ശിവക്ഷേത്രവും

ഹനുമാൻ മന്ദിരം പടിഞ്ഞാറ് അറ്റത്ത് ഉയർന്ന ചതുരാകൃതിയിലുള്ള ഒരു വലയത്തിലാണ്, തെക്കും വടക്കും പ്രവേശന കവാടങ്ങളുണ്ട്. ക്ഷേത്രത്തിന്റെ മേൽക്കൂര അലങ്കരിക്കാത്തതും കുമ്മായം പൂശിയതുമാണ്.
ശിവക്ഷേത്രവും ഒരു ചതുര പ്ലാറ്റ്ഫോമിലാണ് നിർമ്മിച്ചിരിക്കുന്നത്.
PC:Shahzaib Damn Cruze

ഹരി സിംഗ് നൽവ കോട്ടയും ഹവേലിയും

ഹരി സിംഗ് നൽവ കോട്ടയും ഹവേലിയും

ക്ഷേത്രങ്ങള്‍ കഴിഞ്ഞാല്‍ ഇവിടെ കാണുവാനുള്ളത്
ഹരി സിംഗ് നൽവയുടെ ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട ഒരു ചെറിയ കോട്ടയും ഹവേലിയും പിന്നെ താമസസ്ഥലവും ആണ്. കോട്ട തന്നെ ഒരു ചെറിയ കുന്നിൻ മുകളിലാണ് സ്ഥിതി ചെയ്യുന്നത്,
കോട്ട ചതുരാകൃതിയിലാണ്, കോട്ടയുടെ ഓരോ കോണിലും ഒന്ന്, നാല് കോട്ടകൾ ഉണ്ട്. ചുവരുകൾക്ക് ഏകദേശം 5 മീറ്റർ ഉയരമുണ്ട്, കോട്ടയുടെ പടിഞ്ഞാറൻ മതിലിൽ ഒരു പ്രവേശന കവാടം ഉണ്ട്. കോട്ടയുടെ മധ്യഭാഗത്ത് ഒരു ചെറിയ മുറ്റമുണ്ട്, ചുറ്റും ഒരു കമാന വരാന്ത കാണപ്പെടുന്നു. അകത്തെ മുറികൾ അലങ്കരിച്ചിട്ടില്ല.
PC:Muhammad Salman Shahid

വിവിധ മതങ്ങളുടെ കേന്ദ്രം

വിവിധ മതങ്ങളുടെ കേന്ദ്രം

കതാസ് രാജ് വെറുമൊരു ഹിന്ദു സൈറ്റ് മാത്രമല്ല. വിവിധ മതങ്ങളുടമായി ബന്ധപ്പെട്ട് ഇവിടെ ചരിത്രങ്ങളുണ്ട്. കുളത്തിൽ നിന്ന് അൽപ്പം അകലെയാണ് ഗുരുനാനാക്ക് ലോകമെമ്പാടുമുള്ള യാത്രയിൽ താമസിച്ചിരുന്നതെന്ന് കരുതപ്പെടുന്ന ഒരു ഗുരുദ്വാരയുടെ അവശിഷ്ടങ്ങളുള്ളത്. , രാമന്റെ ക്ഷേത്രത്തോട് ചേർന്ന് മഹാരാജ രഞ്ജിത് സിംഗിന്റെ സൈന്യത്തിലെ ഏറ്റവും പ്രശസ്തനായ ഹരി സിംഗ് നൽവയുടെ ഹവേലിയുടെ അവശിഷ്ടങ്ങൾ ഉണ്ട്. ഹവേലിക്ക് പിന്നിൽ ഒരു ബുദ്ധ സ്തൂപത്തിന്റെ ഭാഗികമായി കുഴിച്ചെടുത്ത അവശിഷ്ടങ്ങളുണ്ട്, അശോക ചക്രവർത്തിയുടെ ഭരണകാലത്ത് ഉപഖണ്ഡം ബുദ്ധമതത്തിന്റെ അധീനതയിലായപ്പോൾ ഏറ്റെടുത്ത ഒരു ക്ഷേത്ര സമുച്ചയം ഇവിടെ കാണാം. പതിനൊന്നാം നൂറ്റാണ്ടിൽ, ഹിന്ദുമതത്തെ പടിഞ്ഞാറന്‍ ലോകത്തിന് പരിചയപ്പെടുത്തി പ്രശസ്ത മുസ്ലീം പണ്ഡിതനായ അൽ-ബിരുണി ഇവിടെയാണ് ഹിന്ദുമതം പഠിക്കുവാനായി സമയം ചിലവഴിച്ചതത്രെ.

PC:Ajwad666

പേരുവന്നത്

പേരുവന്നത്

ക്ഷേത്ര സമുച്ചയത്തിന്റെ പേര് "കണ്ണുനിറഞ്ഞ കണ്ണുകൾ" എന്നർഥമുള്ള സംസ്കൃത പദമായ കടക്ഷയിൽ നിന്നാണ് ഉരുത്തിരിഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്നു.
ഈ കുളത്തെ ആദ്യം വിസ്കുണ്ട് അഥവാ "വിഷ വസന്തം" എന്നാണ് വിളിച്ചിരുന്നത്, എന്നാൽ പിന്നീട് "കണ്ണുനീരൊഴുക്കുന്ന നീരുറവ" എന്നർത്ഥം വരുന്ന അമർകുണ്ട്, ചമാസ്കുണ്ട്, ഒടുവിൽ കടക്ഷകുണ്ഡ് എന്നിങ്ങനെ അറിയപ്പെട്ടു.
PC:ClicksByMohammadOmer

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പാക്കിസ്ഥാന്റെ പ്രത്യേക അനുമതിയോടെ മാത്രമേ ഇവിടെ എത്തുവാൻ സാധിക്കൂ. ഒരു തീര്‍ത്ഥാടന കേന്ദ്രമായാണ് ഈ ക്ഷേത്രത്തെ പരിഗണിക്കുന്നത്.

മറ്റൊരു പ്രധാന ഹിന്ദു തീർത്ഥാടന കേന്ദ്രമായ തില്ല ജോഗിയൻ സമുച്ചയത്തിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയാണ് ക്ഷേത്രമുള്ളത്. ഇസ്ലാമാബാദിനെ ലാഹോറുമായി ബന്ധിപ്പിക്കുന്ന എം2 മോട്ടോർവേയിൽ നിന്ന് കല്ലാർ കഹാർ പട്ടണത്തിനായുള്ള ഇന്റർചേഞ്ചിനടുത്താണ് കടാസ് രാജ് സ്ഥിതി ചെയ്യുന്നത്. ദുൽമിയൽ ഗ്രാമത്തിന് സമീപം കല്ലാർ കഹാറിനെ ചോ സൈദാൻ ഷായുമായി ബന്ധിപ്പിക്കുന്ന റോഡിനോട് ചേർന്നാണ് ഇവിടമുള്ളത്.

PC:Ajwad666

പാക്കിസ്ഥാനിലേക്ക് നോക്കി ചിരിക്കുന്ന ബുദ്ധ പ്രതിമ, മലമടക്കിലെ ആശ്രമം...അതിര്‍ത്തിയിലെ വിശേഷങ്ങള്‍<br />പാക്കിസ്ഥാനിലേക്ക് നോക്കി ചിരിക്കുന്ന ബുദ്ധ പ്രതിമ, മലമടക്കിലെ ആശ്രമം...അതിര്‍ത്തിയിലെ വിശേഷങ്ങള്‍

പാക്കിസ്ഥാന്‍ പുരാവസ്തു വകുപ്പ് സംരക്ഷിക്കുന്ന താഴ്വരയിലെ ശാരദാദേവി ക്ഷേത്രം<br />പാക്കിസ്ഥാന്‍ പുരാവസ്തു വകുപ്പ് സംരക്ഷിക്കുന്ന താഴ്വരയിലെ ശാരദാദേവി ക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X