Search
  • Follow NativePlanet
Share
» »ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദേവാലയം, പക്ഷേ ഇവിടെ പോയി പ്രാ‍ര്‍ത്ഥിക്കാന്‍ സാധിക്കില്ല!!

ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദേവാലയം, പക്ഷേ ഇവിടെ പോയി പ്രാ‍ര്‍ത്ഥിക്കാന്‍ സാധിക്കില്ല!!

ദേവാലയം എന്നതിലുപരിയായി സാഹസികരെയും സ‍ഞ്ചാരികളെയും മാടിവിളിക്കുന്ന കാറ്റ്സ്കി സ്തംഭത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

ദേവാലയങ്ങള്‍ മനുഷ്യര്‍ക്ക് ആത്മീയ ശക്തി പകരുവാനുള്ള ഇടങ്ങളാണ്..പ്രകൃതിയാവട്ടെ ആസ്വദിക്കുവാനും... എന്നാല്‍ ഇതു രണ്ടിനുമല്ലാതെ, നമ്മുടെ ധൈര്യത്തെയും കരുത്തിനെയും വെല്ലുവിളിച്ച് നില്‍ക്കുന്ന ഒരു സ്തംഭവും അതിനു മുകളിലെ ദേവാലയത്തെയുംകുറിച്ച് കേട്ടിട്ടുണ്ടോ? ആത്മീയ സുഖം പകരേണ്ട ദേവാലയം ധൈര്യം പരീക്ഷിക്കുവാനും പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ അനുവദിക്കേണ്ട സ്തംഭം ഭയപ്പെടുത്തുവാനുമായി നിലകൊള്ളുന്നത് അങ്ങ് ജോര്‍ജിലയിലാണ്. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ടതും വിശ്വാസികളും സഞ്ചാരികളും പവിത്രവുമായി കരുതുന്ന കാറ്റ്സ്കി സമുച്ചയം...
ദേവാലയം എന്നതിലുപരിയായി സാഹസികരെയും സ‍ഞ്ചാരികളെയും മാടിവിളിക്കുന്ന കാറ്റ്സ്കി സ്തംഭത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

കാറ്റ്സ്കി സ്തംഭം

കാറ്റ്സ്കി സ്തംഭം

സഞ്ചാരികള്‍ക്കിടയിലെ അത്ഭുത കാഴ്ചയാണ് കാറ്റ്സ്കി സ്തംഭം. ഭൂനിരപ്പില്‍ നിന്നും 130 അടി ഉയരത്തില്‍ കല്ലില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഈ സ്തംഭം കാഴ്ചയില്‍ അതിമനോഹരമാണെങ്കിലും ഭയപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ജോര്‍ജിയയുടെ തലസ്ഥാന നഗരമായ ടിബിലിസിക്ക് 200 കിലോമീറ്റര്‍ അകലെയാണിത് സ്ഥിതിചെയ്യുന്നത് കാണുവാനായി നിരവധി ആളുകളാണ് എത്തുന്നത്. സ്തംഭം മാത്രമല്ല..ഒറ്റക്കല്‍ സ്തംഭത്തിനു മുകളിലായി ഒരു ദേവാലയവും കാണാം.

PC:Johannesjom

 ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദേവാലയം

ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദേവാലയം

ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദേവാലയം എന്നാണ് കാറ്റ്സ്കി സ്തംഭത്തിനു മുകളിലെ ദേവാലയം വിളിക്കപ്പെടുന്നത്. ഇത്രയും ഉയരത്തില്‍, അടുത്തെങ്ങും മറ്റ‌ൊരു കെട്ടിടത്തിന്‍റെയും സാന്നിധ്യമില്ലാതെ നില്‍ക്കുന്നതിനാലാണ് ഒറ്റപ്പെട്ട ദേവാലയം എന്നിതിനെ വിളിക്കുന്നത്. ലോകത്തിലെ ഏറ്റവും പവിത്രമായ ദേവാലയം കൂടിയാണിത്.
PC:Jaba1977

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

പില്ലറിനു 20 മിനിട്ട് ന‌ടന്നു ചെല്ലുവാനുള്ള ദൂരത്തില്‍ മാത്രമേ വാഹനങ്ങള്‍ എത്തുകയുള്ളൂ. അതിനുശേഷം കാല്‍നട തന്നെ ശരണം. ഇത്രയും ദൂരം നടന്നെത്തിയാല്‍ പില്ലറിനു താഴെ എത്താം. യഥാര്‍ത്ഥ കഷ്‌ടപ്പാ‌ട് മുകളിലേക്ക് കയറുമ്പോഴാണ്,
പ്രകൃതി ദത്തമായ ചുണ്ണാമ്പു കല്ലിലാണ് ഈ സ്തംഭം ഉയര്‍ന്നു നില്‍ക്കുന്നത്.

PC:travelgeorgia.ru

കയറിച്ചെല്ലുവാന്‍

കയറിച്ചെല്ലുവാന്‍

130 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ചുണ്ണാമ്പുപാറ അങ്ങനെയങ്ങു കയറിച്ചെല്ലുവാന്‍ പറ്റിയ ഇ‌ടമല്ല. ഇതിന്റെ വശങ്ങളില്‍ ഘ‌ടിപ്പിച്ചിരിക്കുന്ന ലോഹഗോവണി വഴി കയറി വേണം മുകളിലെത്തുവാന്‍. എന്നാല്‍ ഇവിടേക്ക് കയറുവാന്‍ വിശ്വാസികള്‍ക്കോ തീര്‍ത്ഥാ‌ടകര്‍ക്കോ അനുമതിയില്ല. ഇവിടുത്തെ പ്രാദേശിക സന്യാസിമാര്‍ക്ക് മാത്രമാണ് ഗോവണി കയറുവാനും മുകളില്‍ ദേവാലയത്തില്‍ പ്രാര്‍ത്ഥന അര്‍പ്പിക്കുവാനും അനുമതിയുള്ളത്. ഇത് ഒരു വിനോദ സഞ്ചാര കേന്ദ്രമല്ല എന്നും ഇതിനെ എടുത്തു പറയുന്നുണ്ട്. സന്യാസിമാര്‍ ദിവസേന ഈ കയറ്റം കയറി മുകളിലെത്തുന്നത് അവരെ കൂടുതല്‍ ദൈവത്തോട് അടുപ്പിക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്. സ്ത്രീകള്‍ക്കും ഇവിട‌െ പ്രവേശനം അനുവദിച്ചി‌ട്ടില്ല.

PC:Surprizi

 മുകളിലെത്തിയാല്‍

മുകളിലെത്തിയാല്‍

ആറാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയിലുള്ല കാലഘട്ടത്തില്‍ നിര്‍മ്മിച്ചതാണ് ഈ സമുച്ചയം എന്നാണ് വിശ്വസിക്കപ്പെടുന്നത്. കാറ്റ്സ്കി പില്ലർ മൊണാസ്ട്രി എന്നാണിതിന്റെ യഥാര്‍ത്ഥ പേര്,
PC:Johannesjom

താഴെ

താഴെ

പില്ലറിനു താഴെ ചെറിയൊരു മഠവും ചാപ്പലുമാണുള്ളത്. സിമിയോൺ സ്റ്റൈലൈറ്റ് ചർച്ച് എന്നാണ് ചാപ്പലിന്‍റെ പേര്. മതപരമായ കാര്യങ്ങളാണ് ഇവി‌ടെയുളളത്. സന്ദര്‍ശകര്‍ക്ക് ഇവിടെ നിന്നു പ്രാര്‍ത്ഥിക്കുവാനും സൗകര്യമുണ്ട്. ഫ്രെസ്കോ പെയിന്റിങ്ങുകളുടെ ശേഖരവും ഇവിടെ കാണാം.

PC:Katskhi Pillar

കടല്‍കടന്നു വിദേശികളെത്തുന്നതു ഈ അത്ഭുതങ്ങള്‍ കാണാനാണത്രെ!<br />കടല്‍കടന്നു വിദേശികളെത്തുന്നതു ഈ അത്ഭുതങ്ങള്‍ കാണാനാണത്രെ!

അതിവേഗം മുങ്ങിത്താഴുന്ന നഗരങ്ങള്‍ ഇവയാണ്, സൂക്ഷിച്ചില്ലെങ്കില്‍ കാണില്ല!അതിവേഗം മുങ്ങിത്താഴുന്ന നഗരങ്ങള്‍ ഇവയാണ്, സൂക്ഷിച്ചില്ലെങ്കില്‍ കാണില്ല!

2020 ലെ യാത്രകളില്‍ മിന്നിക്കേണ്ട നഗരങ്ങള്‍ ഇവയായിരുന്നു2020 ലെ യാത്രകളില്‍ മിന്നിക്കേണ്ട നഗരങ്ങള്‍ ഇവയായിരുന്നു

മലഞ്ചെരുവില്‍ തൂങ്ങിക്കിടക്കുന്ന ക്ഷേത്രവും അഗ്നിപര്‍വ്വതത്തിലെ പള്ളിയും..ഇത് വേറെ ലെവല്‍മലഞ്ചെരുവില്‍ തൂങ്ങിക്കിടക്കുന്ന ക്ഷേത്രവും അഗ്നിപര്‍വ്വതത്തിലെ പള്ളിയും..ഇത് വേറെ ലെവല്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X