Search
  • Follow NativePlanet
Share
» »കൗപ ബീച്ച്..മംഗലാപുരം ഒളിപ്പിച്ച വിസ്മയങ്ങളിലൊന്ന്

കൗപ ബീച്ച്..മംഗലാപുരം ഒളിപ്പിച്ച വിസ്മയങ്ങളിലൊന്ന്

കർണ്ണാടകയിലെ മനോഹരമായ ബീച്ചുകളിലൊന്നാണ് ഉഡുപ്പിയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന കൗപ ബീച്ച്.

പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയിൽ കർണ്ണാടകത്തിന്റെ കവാടം എന്നറിയപ്പെടുന്ന മംഗലാപുരം മലയാളികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്. കടലിന്റെ കാഴ്ചകളും ചരിത്ര നിർമ്മിതികളും ഒക്കെയായി ആരെയും ആകർഷിക്കുന്ന മംഗലാപുരം സഞ്ചാരികൾക്കായി കരുതിവെച്ച ഇടമാണ് കൗപ് എന്ന കൊച്ചു ഗ്രാമം. കാപു എന്ന പേരിലും അറിയപ്പെടുന്ന ഇവിടം ഉഡുപ്പിക്കും മംഗലാപുരത്തിനും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്. ചരിത്രത്തോട് ചേർന്നു നിൽക്കുന്ന കാഴ്ചകളുമായി സഞ്ചാരികളെ ആകർഷിക്കുന്ന കൗപയുടെ വിശേഷങ്ങളിലേക്ക്....

എവിടെയാണ് കൗപ

എവിടെയാണ് കൗപ

മംഗലാപുരത്തിനും ഉഡുപ്പിയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഒരു തീരദേശ ഗ്രാമമാണ് കൗപ. കർണ്ണാടകൻ തീരങ്ങളിലായി ഉ‍ഡുപ്പിയിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് ഇവിടമുള്ളത്.

PC:Subhashish Panigrahi

കൗപ് ബീച്ച്

കൗപ് ബീച്ച്

കൗപ്പിലെ ഏറ്റവും വലിയ ആകർഷണമാണ് ഇവിടുത്തെ ബീച്ച്. വൃത്തിയുടെയും ഭംഗിയുടെയും കാര്യത്തിൽ കർണ്ണാടകയിലെ എണ്ണപ്പെട്ട ബീച്ചുകളിലൊന്നായാണ് കൗപ് ബീച്ച് അറിയപ്പെടുന്നത്. ചുറ്റോടുചുറ്റും നിറഞ്ഞു നിൽക്കുന്ന പച്ചപ്പും കൂടാതെ ശാന്തതയുമാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.
പ്രകൃതിയുടെ കലാവിരുത് എന്നറിയപ്പെടുന്ന ഇവിടം വളരെ കുറച്ച് സഞ്ചാരികൾ മാത്രം എത്തിച്ചേരുന്ന ഇടമാണ്.

PC:Subhashish Panigrahi

കൗപ് ലൈറ്റ് ഹൗസ്

കൗപ് ലൈറ്റ് ഹൗസ്

കൗപ് ബീച്ചിലെ ഏറ്റവും പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഇവിടുത്തെ ലൈറ്റ് ഹൗസ്. 1901 ൽ ആണ് ഇത് നിർമ്മിക്കപ്പെട്ടത്. സമുദ്ര നിരപ്പിൽ നിന്നും 27.12 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇതിന്റ മുകളിൽ കയറുവാനും കൗപയുടെയും സമീപ പ്രദേശങ്ങളുടെയും ഭംഗി ആസ്വദിക്കുവാനമാണ് ഇവിടെ ആളുകൾ എത്തുന്നത്. വൈകിച്ച് നാലു മണി മുതൽ എട്ടുമണി വരെയാണ് ഇവിടെ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

PC:Vinay bhat

കൗപയിലെ സൂര്യോദയം

കൗപയിലെ സൂര്യോദയം

കൗപ ബീച്ചും ലൈറ്റ് ഹൗസും മാത്രമല്ല ഇവിടെ സഞ്ചാരികളെ ആകർഷിക്കുന്നത്. കൗപയിലെ സൂര്യോദയവും സൂര്യാസ്തമയവും ഇവിടെ എത്തുന്ന സഞ്ചാരികള്‍ കണേണ്ടതു തന്നെയാണ്. സൂര്യാസ്തമയം കാണ്ടിറങ്ങുവാനാണ് കൂടുതലും ആളുകൾ എത്തുന്നത്.

PC:Subhashish Panigrahi

മാരിയമ്മ ക്ഷേത്രവും ബസഡിയും

മാരിയമ്മ ക്ഷേത്രവും ബസഡിയും

കൗപ ബീച്ചും ലൈറ്റ് ഹൗസും മാത്രം കണ്ടാൽ ഇവിടുത്തെ കാഴ്ചകൾ പൂർത്തിയായി എന്നു കരുതേണ്ട. ഭൂരിഭാഗവും നശിച്ചെങ്കിലും കുറച്ചു ബാക്കിയുള്ള ഒരു ജൈനബസഡിയും കൂടാതെ രണ്ടു മാരിയമ്മൻ ക്ഷേത്രങ്ങളും കൗപ ബീച്ചിന്റെ തീരങ്ങളിലായി കാണുവാൻ കഴിയും.

PC:Subhashish Panigrahi

സന്ദര്‍ശിക്കുവാൻ പറ്റിയ സമയം

സന്ദര്‍ശിക്കുവാൻ പറ്റിയ സമയം

ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള സമയമാണ് കൗപ ബീച്ചിൽ പോകുവാൻ യോജിച്ചത്.

PC:Subhashish Panigrahi

മണിപ്പാലുകാരുടെ പ്രിയപ്പെട്ട ഇടം

മണിപ്പാലുകാരുടെ പ്രിയപ്പെട്ട ഇടം

കേരളത്തിൽ നിന്നടക്കമുള്ള വിദ്യാർഥികൾ പഠിക്കുവാനെത്തുന്ന മംഗലാപുരത്തിനടുത്തുള്ള പ്രധാനപ്പെട്ട എജ്യുക്കേഷൻ ഹബ്ബാണ് മണിപ്പാൽ. ഇവിടുത്തെ വിദ്യാർഥികളാണ് കൗപ ബീച്ചിലെ സ്ഥിരം സന്ദർശകർ. എളുപ്പത്തിൽ കുറഞ്ഞ ചിലവിൽ എത്താൻ സാധിക്കുന്നതും ഇവിടുത്തെ മനോഹരമായ കാഴ്ടകളും ഈ സ്ഥലത്തെ വിദ്യാർഥികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നു.

PC:Subhashish Panigrahi

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ഉഡുപ്പിക്കും മംഗലാപുരത്തിനും ഇടയിലായാണ് കൗപ സ്ഥിതി ചെയ്യുന്നത്.. വെസ്റ്റ് കോസ്റ്റ് നാഷണല്‍ ഹൈവേയോട് ചേർന്ന് ഉഡുപ്പിയിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് ഇവിടമുള്ളത്. മംഗലാപുരത്തു നിന്നും 45 കിമീ, മണിപ്പാലിൽ നിന്നും 15 കിമീ, എന്നിങ്ങനെയാണ് ഇവിടേക്കുള്ള ദൂരം.
മംഗലാപുരവും ഉഡുപ്പിയുമാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ.

മുരുഡേശ്വറിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 15 കാര്യങ്ങള്‍മുരുഡേശ്വറിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 15 കാര്യങ്ങള്‍

മംഗളാദേവിയുടെ നാട്ടില്‍ കാണാന്‍മംഗളാദേവിയുടെ നാട്ടില്‍ കാണാന്‍

മണ്ണിൽ കുഴച്ച പ്രസാദവും 2000 വര്‍ഷം പഴക്കമുള്ള ഗുഹയ്ക്കുള്ളിലെ 200 വർഷം പഴക്കമുള്ള ക്ഷേത്രവും... മണ്ണിൽ കുഴച്ച പ്രസാദവും 2000 വര്‍ഷം പഴക്കമുള്ള ഗുഹയ്ക്കുള്ളിലെ 200 വർഷം പഴക്കമുള്ള ക്ഷേത്രവും...

Read more about: mangalore beach karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X