Search
  • Follow NativePlanet
Share
» »കവര് കാണാൻ പോകാം കുമ്പളങ്ങിയിലേക്ക്

കവര് കാണാൻ പോകാം കുമ്പളങ്ങിയിലേക്ക്

കൈവെള്ളയിൽ ബേബിമോൾ കോരിയെടുത്ത ആ നീലവെളിച്ചം ഇപ്പോൾ വീണ്ടും കുമ്പളങ്ങിയിലുണ്ട്.

കുമ്പളങ്ങി നൈറ്റ്സ് കണ്ടിറങ്ങിയവാരും വർഷമൊന്നു കഴിഞ്ഞെങ്കിലും കവര് മറന്നു കാണുവാനി‌യില്ല. ബോബിയുടെയും ബേബി മോളു‌‌ടെയും പ്രണയം പൂത്തിറങ്ങിയ നിലാവുളള്ള രാത്രികളും അവി‌‌ടെ നിലാവെളിച്ചത്ത് മിന്നിത്തിളങ്ങിയ കവരുകളും പ്രേകേഷകരു‌ടെ മനസ്സിലന്നു തന്ന ഇടം നേടിയിരുന്നു. കൈവെള്ളയിൽ ബേബിമോൾ കോരിയെടുത്ത ആ നീലവെളിച്ചം ഇപ്പോൾ വീണ്ടും കുമ്പളങ്ങിയിലുണ്ട്.

എന്താണ് കവര്
കവര് അഥലാ ബയോലൂമിനസെൻസ് പ്രകൃതിയിലെ ഒരു പ്രത്യേകതരം പ്രതിഭാസമാണ്. നൊക്റ്റിലൂക്ക സിന്റിലൻസ് എന്ന കടൽജീവിയുടെ ശരീരത്തിൽ ഉണ്ടാകുന്ന ജൈവ ദീപ്തിയാണ് കവര് എന്ന പേരിൽ അറിയപ്പെടുന്നത്. ആൽഗെ, ബാക്ടീരിയ തുടങ്ങിയ ജീവികൾ അവയു‌‌ടെ ശരീരത്തിൽ നിന്നും പുറപ്പെടുവിക്കുന്ന ഒരുതരം പ്രകാശമാണിത്. ഇവയുടെ ശരീരത്തിലെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്തരം പ്രകാശം പുറപ്പെടുന്നത്.

Kavaru in Kumbalangi

കായലിലെ തണുത്തവെളിച്ചം‌
കായലിലെ തണുത്തവെളിച്ചം എന്നും കവരിന് പേരുണ്ട്. ചൂട് പുറത്തു വി‌ടാതെ പ്രകാശം പുറപ്പെടുവിക്കുന്നു എന്നതാണ് ഈ പേരു വരുവാനുള്ള കാരണം.

ഓളംതല്ലിക്കാണാം
മാർച്ച്, ഏപ്രിൽ മേയ് മാസങ്ങളായാൽ ഇവിടെ കുമ്പളങ്ങിയിലെ രാത്രികൾ കവരു പൂക്കുന്ന സമയമാണ്. രാത്രിയുടെ ഇരുട്ടിൽ ഓളത്തിൽ ത‌ട്ടിമാറുന്ന നീലവെളിച്ചത്തെ ഒരു വിസ്മയെമെന്നു തന്നെ വിശേഷിപ്പിക്കേണ്ടി വരും. രാത്രി കാലങ്ങളിലെ കവരു കാണുവാനായി കൊച്ചിയു‌ടെ വിവിധ പ്രദേശങ്ങളിൽ നിന്നും സമീപ ജില്ലകളിൽ നിന്നുമൊക്കെ ആളുകൾ കുമ്പളങ്ങിയിലെത്തുന്നു. കായലിന്റെ പ്രത്യേക ഭാഗങ്ങളിൽ കാണുവാൻ സാധിക്കുമെങ്കിലും ഓളം തട്ടിയാൽ മാത്രമേ കവരിന്റെ യഥാർഥ കാഴ്ച ആസ്വദിക്കുവാൻ സാധിക്കൂ.
ഒറ്റപ്പ‌െ‌ട്ടു കിടക്കുന്ന കായലിലെ ഭാഗങ്ങളിൽ ഇളക്കം തട്ടുമ്പോളാണ് കവര് കൂടുതൽ വ്യക്തമായി കാണുവാൻ സാധിക്കുക. ഇവി‌ടെയെത്തുന്ന ആളുകൾ കായലിലേക്കിറങ്ങി നിന്ന് കാലുകൊണ്ട് ഓളം ത‌‌‌ട്ടിയാണ് കവര് കാണുന്നത്.

രാത്രിയായാൽ
കുറച്ചു ദിവസങ്ങളായി രാത്രിയായാൽ കുമ്പളങ്ങിയിൽ യുവാക്കളുടെ തിരക്കാണ്. കായലിൽ പൂക്കുന്ന കവര് കാണാനായി രാത്രിയില്‍ കൂട്ടമായി ചെറുപ്പക്കാർ എത്തും. വ‍ഞ്ചിയിൽ കയറി പോയി കവരടിഞ്ഞു കി‌ടക്കുന്ന ഇടത്ത് ഓളമുണ്ടാക്കി കാണുന്നവരും കല്ലെറിഞ്ഞ് കവര് കാണുന്നവരും ഇവിടെയുണ്ട്. കവര് കാണുന്ന സമയമായതിനാൽ തന്നെ ഈ തിരക്ക് ഏപ്രിൽ അല്ലെങ്കിൽ മേയ് ആദ്യം വരെയും നീണ്ടു നിൽക്കും.

കവര് കാണാൻ പോകാം
ക‌ടലിനോ‌ട് ചേർന്നു കി‌ടക്കുന്ന കായൽ പ്രദേശങ്ങളിലാണ് കവര് കൂടുതലായും കാണുക.മഴക്കാലം ഒഴികെയുള്ള സമയങ്ങളില്‍ കവര് കാണാം. അതിൽ തന്നെ മാർച്ച്, ഏപ്രിൽ മേയ് മാസങ്ങളിലാണ് കവര് കാണുവാൻ സാധിക്കുന്നത്. ചൂടു കൂടുതലുള്ള സമയങ്ങളിൽ കായലിലെ വെള്ളത്തിനു കട്ടി കൂടുന്നതും ഉപ്പിന്റെ അംശം വർദ്ധിക്കുന്നതുമാണ് ഈ പ്രതിഭാസത്തിനു കാരണം.

എവി‌‌ടെയൊക്കെ കാണാം
കേരളത്തിൽ കുമ്പളങ്ങിയിലാണ് കവര് കാണുന്നത്. കേരളത്തിലെയും ഇന്ത്യയിലേയും ആദ്യത്തെ മാതൃക വിനോദസഞ്ചാര ഗ്രാമമായാണ് കൊച്ചിയിലെ കുമ്പളങ്ങി അറിയപ്പെടുന്നത്. കുമ്പളങ്ങിയിലെ തെക്കു പടിഞ്ഞാറൻ മേഖല, കല്ലഞ്ചേരി, ആഞ്ഞിലിത്തറ, ആറ്റത്തടം, കുളക്കടവ്, തു‌ടങ്ങിയ ഇ‌‌ടങ്ങളിലാണ് കവര് കാണുവാൻ സാധിക്കുക.
കുമ്പളങ്ങി കൂടാതെ കവര് കാണുവാൻ സാധിക്കുന്ന ഇടം ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ ചി‌ലയിടങ്ങളാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X