Search
  • Follow NativePlanet
Share
» »നിലാരാത്രിയിലെ നീലവെളിച്ചം.. മാളയിലും കവര് പൂത്തു!!

നിലാരാത്രിയിലെ നീലവെളിച്ചം.. മാളയിലും കവര് പൂത്തു!!

കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെ സഞ്ചാരികള്‍ പരിചയപ്പെട്ട പ്രതിഭാസമാണ് കവര്. നിലാരാത്രിയില്‍ കായലിലെ വെള്ളത്തില്‍ തിളങ്ങിയ കവരിന് ആരാധകര്‍ നിരവധിയുണ്ട്. ഇപ്പോഴിതാ തൃശൂര്‍ ജില്ലയിലെ മാളയിലും കവര് പൂത്തിയിരിക്കുയാണ്. മാള പള്ളിപ്പുറം ചെന്തുരുത്തി ഫയര്‍ സ്റ്റേഷന് പിന്നിലെ ചാലിലാണ് ഈ അത്ഭുത കാഴ്ചയുള്ളത്. മാള തട്ടകത്ത് ഷാന്‍റി ജോസഫിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കവര് പൂത്ത കാഴ്ചയുള്ളത്. വെള്ളം കെട്ടി നില്‍ക്കുന്ന തോട്ടിലാണ് ഇവിടെ കവര് പൂത്തിരിക്കുന്നത്.

Kavaru

എന്താണ് കവര്
ബയോലൂമിനസെൻസ് എന്നറിയപ്പെടുന്ന കവര് പ്രകൃതിയിലെ ഒരു പ്രതിഭാസമായാണ് വിലയിരുത്തപ്പെടുന്നത്. നൊക്റ്റിലൂക്ക സിന്റിലൻസ് എന്ന കടൽജീവിയുടെ ശരീരത്തിൽ ഉണ്ടാകുന്ന ജൈവ ദീപ്തിയാണ് കവര് എന്ന പേരിൽ അറിയപ്പെടുന്നത്. ആൽഗെ, ബാക്ടീരിയ തുടങ്ങിയ ജീവികൾ അവയു‌‌ടെ ശരീരത്തിൽ നിന്നും പുറപ്പെടുവിക്കുന്ന ഒരുതരം പ്രകാശമാണിത്. ഇവയുടെ ശരീരത്തിലെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്തരം പ്രകാശം പുറപ്പെടുന്നത്. ശത്രുക്കളില്‍ നിന്നുള്ള സ്വയം രക്ഷയ്ക്കായും ഇണയെ ആകര്‍ഷിക്കുവാനുമൊക്കെ ഇത് സഹായിക്കുന്നു എന്നു കരുതപ്പെടുന്നു.

എപ്പോള്‍ കാണാം
സമീപ ജില്ലകളില്‍ നിന്നടക്കം നൂറുകണക്കിന് ആളുകളാണ് മാളയില്‍ പൂത്ത കവരു കാണുവാനായി എത്തുന്നത്. സന്ധ്യയ്ക്ക് ഏഴു മണി മുതല്‍ പുലര്‍ച്ചെ കവരെ ഇവിടെ ദ‍ൃശ്യമാകുന്നുണ്ട്. കഴിഞ്ഞ വര്‍ഷവും ഇവിടെ കവര് പൂത്തിരുന്നുവെങ്കിലും ഈ വര്‍ഷം മാത്രമാണ് ആളുകള്‍ ഇതറിഞ്ഞു ഇവിടെ എത്തുവാന്‍ തുടങ്ങിയത്. വെള്ളത്തില്‍ ഉപ്പിന്‍റെ സാന്നിധ്യം വര്‍ധിക്കുമ്പോള്‍ കവരിന്റെ പ്രകാശം വര്‍ധിക്കും, മഴക്കാലമായാല്‍ കവര് അപ്രത്യക്ഷമാവുകയും ചെയ്യും. സാധാരണയായി മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് കവര് കൂടുതല്‍ ദൃശ്യമാകുന്നത്.
കൊവിഡ് പശ്ചാത്തലത്തില്‍ ഇവിടെ എത്തുന്നതിലും കൂട്ടം കൂടി നില്‍ക്കുന്നതിലും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

വിവരങ്ങള്‍ക്ക് കടപ്പാട്: സഞ്ചാരി, ഫേസ്ബുക്ക് ഗ്രൂപ്പ്

അത്ഭുതങ്ങളൊളിഞ്ഞിരിക്കുന്ന ഉഡുപ്പി, രുചിയുടെയും സഞ്ചാരത്തിന്‍റെയും നാട്അത്ഭുതങ്ങളൊളിഞ്ഞിരിക്കുന്ന ഉഡുപ്പി, രുചിയുടെയും സഞ്ചാരത്തിന്‍റെയും നാട്

മാറുന്ന യാത്രകളു‌ടെ പുത്തന്‍ മുഖം- കാരവന്‍ സൗഹൃദ ഇടങ്ങള്‍ പരിചയപ്പെടാംമാറുന്ന യാത്രകളു‌ടെ പുത്തന്‍ മുഖം- കാരവന്‍ സൗഹൃദ ഇടങ്ങള്‍ പരിചയപ്പെടാം

ഈ കാര്യങ്ങള്‍ കാണണമെങ്കില്‍ മേഘാലയ വരെ പോയെ പറ്റൂ!!ഈ കാര്യങ്ങള്‍ കാണണമെങ്കില്‍ മേഘാലയ വരെ പോയെ പറ്റൂ!!

വേനല്‍ക്കാലത്തു ചെയ്തിരിക്കേണ്ട ഏഴു പ്രധാനപ്പെട്ട ജലസാഹസിക വിനോദങ്ങള്‍വേനല്‍ക്കാലത്തു ചെയ്തിരിക്കേണ്ട ഏഴു പ്രധാനപ്പെട്ട ജലസാഹസിക വിനോദങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X