Search
  • Follow NativePlanet
Share
» »കള്ളന്മാരിൽ കള്ളനായ കായംകുളം കൊച്ചുണ്ണിയെ ദൈവമായി ആരാധിക്കുന്ന ക്ഷേത്രം!!

കള്ളന്മാരിൽ കള്ളനായ കായംകുളം കൊച്ചുണ്ണിയെ ദൈവമായി ആരാധിക്കുന്ന ക്ഷേത്രം!!

കേരളാ റോബിന്‍ഹുഡ് എന്നറിയപ്പെടുന്ന കള്ളനായിരുന്നു കായംകുളം കൊച്ചുണ്ണി. ഇദ്ദേഹത്തെ ആരാധിക്കുന്ന ഒരു കേരളത്തിലുണ്ട്. കൂടുതൽ വായിക്കാം...

കള്ളനെ ആരാധിക്കുന്ന ഒരു ക്ഷേത്രം...കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും അത് പൂർണ്ണതയിലെത്തുക ആ കള്ളൻ കായംകുളം കൊച്ചുണ്ണി ആണെന്ന് അറിയുമ്പോഴാണ്. മോഷണം നടത്തി പാവപ്പെട്ട ആളുകളുടെ കണ്ണിലുണ്ണിയായും പണക്കാരുടെ കണ്ണിലെ കരടായും മാറിയ സാക്ഷാൽ കായംകുളം കൊച്ചുണ്ണിതന്നെ...ജന്മം കൊണ്ടും കർമ്മം കൊണ്ടും മുസ്ലീം മതവിശ്വാസിയായ ഒരാളെ ദൈവ സങ്കല്പമായി ആരാധിക്കുന്ന അതിവിചിത്രമെന്നു തോന്നിക്കുന്ന ആക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്....

ആരാണ് കൊച്ചുണ്ണി

ആരാണ് കൊച്ചുണ്ണി

ഒരു മോഷ്ടാവ് എന്നതിനപ്പുറം പാവങ്ങളുടെ പക്ഷം ചേർന്നു, അവർക്കു വേണ്ടി ജീവിച്ച ഒരാളായാണ് കായംകുളം കൊച്ചുണ്ണി എന്ന മോഷ്ടാവ് അറിയപ്പെടുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ തിരുവിതാംകൂറിലെ കായംകുളം പ്രദേശത്തായിരുന്നു കൊച്ചുണ്ണി ജീവിച്ചിരുന്നത്

കേരളാ റോബിൻഹുഡ്

കേരളാ റോബിൻഹുഡ്

ഒരു കള്ളൻ എന്നതിലധികം പാവങ്ങളുടെ പക്ഷത്തു നിൽക്കുന്ന ഒരാൾ എന്ന നിലയിലാണ് കൊച്ചുണ്ണി അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ പണക്കാരുടെ ഇടയില്‍ മോഷണം നടത്തി അത് പാവങ്ങൾക്കു വീതിച്ചു കൊടുത്തിരുന്ന രീതിയായിരുന്നു കൊച്ചുണ്ണിയുടേത്. അതിനാൽ കേരളത്തിലെ റോബിൻഹുഡ് എന്നാണ് കൊച്ചുണ്ണി അറിയപ്പെടുന്നത്.

PC:Chrisisapilot

സത്യസന്ധനായ കള്ളൻ

സത്യസന്ധനായ കള്ളൻ

കള്ളൻ എന്നു വിളിക്കപ്പെട്ടുവെങ്കിലും അതിനോട് ഒരിക്കലും ചേരാത്ത വിശേഷണങ്ങളാണ് കൊച്ചുണ്ണിക്ക ലഭിച്ചിരുന്നത്. മോഷണം ഒരിക്കലും ഒരു തെറ്റായി കാണാതിരുന്ന കൊച്ചുണ്ണി അതിൽ സത്യസന്ധനും മര്യാദക്കാരനും കൂടിയായിരുന്നു.

കർക്കടക അമാവാസിയിലെ അര്‍ധരാത്രി

കർക്കടക അമാവാസിയിലെ അര്‍ധരാത്രി

999 ൽ കർക്കിടകത്തിലെ അമാവാസിയിൽ അർധരാത്രിയിലാണ് കൊച്ചുണ്ണി ജനിച്ചത് എന്നാണ് കരുതപ്പെടുന്നത്. തിരുവിതാംകൂർ കാർത്തികപ്പള്ളി താലൂക്കിൽ കീരിക്കാട്ട് കൊറ്റൻകുളങ്ങരയ്ക്ക് സമീപമാണ് അദ്ദേഹം ജനിച്ചത് എന്നാണ് വിശ്വസിക്കുന്നത്. വീട്ടിലെ ദാരിദ്രം മൂലം അവിടം വിട്ടിറങ്ങിയ കൊച്ചുണ്ണി കച്ചവടക്കാരന്റെ സഹായിയായിട്ടാണ് ജീവിതം ആരംഭിച്ചതെങ്കിലും പിന്നീട് അവിടെ നിന്നും മാറി. പിന്നീട് ഒരു കള്ളനായി മാറിയെങ്കിലും മര്യാദക്കാർക്ക് കൊച്ചുണ്ണി എന്നും മര്യാദക്കാരൻ തന്നെയായിരുന്നു.

മോഷണത്തിലെ വീരൻ

മോഷണത്തിലെ വീരൻ

കായിക വിദ്യകളിലും കൺകെട്ടു വിദ്യകളിലും അസാമാന്യ വഴക്കമുണ്ടായിരുന്നു കൊച്ചുണ്ണിക്ക്. ഒരിക്കൽ കായംകുളം പുതുപ്പള്ളിയിലെ വാരണപ്പള്ളി തറവാട്ടിൽ കൊച്ചുണ്ണി ഒരു മോഷണം നടത്തുകയുണ്ടായി. ഇവിടുത്തെ കാരണവർ തന്റെ തറവാട്ടിൽ മോഷണം നടത്തുവാൻ കൊച്ചുണ്ണിയെ വെല്ലുവിളിച്ചിടത്താണ് കഥ തുടങ്ങുന്നത്. അങ്ങനെ ഒരു ദിവസം സന്ധ്യയ്ക്ക് തറവാട്ടിലെത്തിയ കൊച്ചുണ്ണി സംസാരത്തിനിടെ പ്രധാന വാതിലിന്റെ സാക്ഷയുടെ സ്ഥാനം മനസ്സിലാക്കിയെന്നും അവിടം അടയാളപ്പെടുത്തി രാത്രി അത് തുരന്ന് മോഷണം നടത്തിയെന്നുമാണ് കഥ. എന്തുതന്നെയായാലും ആ വാതില്‍ ആ തറവാട്ടിൽ ഇന്നും സൂക്ഷിക്കുന്നു.

 മരണം

മരണം

കൊച്ചുണ്ണിയുടെ മോഷണവും മറ്റു പ്രവര്‍ത്തികളും അതിരു വിടുന്നു എന്ന തോന്നലിലാണ് ദിവാൻ കൊച്ചുണ്ണിയെ പിടിക്കുവാൻ ഉത്തരവിറക്കുന്നത്. അങ്ങനെ ചതിയിലൂടെയാണ് കൊച്ചുൻണ്ണി.െ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോവുകയും ഇവിടെ വെച്ച് മരണം സംഭവിക്കുകയുമായിരുന്നു. തിരുവനന്തപുറം പേട്ട ജുമാ മസ്‌ജിദിലാണ്‌ കൊച്ചുണ്ണിയെ കബറടക്കിയതെന്ന് പറയപ്പെടുന്നു.

കൊച്ചുണ്ണി ക്ഷേത്രം

കൊച്ചുണ്ണി ക്ഷേത്രം

കള്ളനായാണ് അറിയപ്പെട്ടതെങ്കിലും കൊച്ചുണ്ണിയെ ഒരു ദൈവമായി തന്നെയാണ് അക്കാലത്ത് പലരും കണ്ടിരുന്നത്. അതുകൊണ്ടു തന്നെ കൊച്ചുണ്ണിയെ ആരാധിക്കുന്ന ഒരു ഹിന്ദു ക്ഷേത്രം ഇവിടെയുണ്ട്.

മുസൽമാനെ ആരാധിക്കുന്ന ഹൈന്ദവ ക്ഷേത്രം

മുസൽമാനെ ആരാധിക്കുന്ന ഹൈന്ദവ ക്ഷേത്രം

പത്തനംതിട്ടയിലെ കോഴഞ്ചേരി ഇടപ്പാറ മലദേവതാ ക്ഷേത്രത്തിലാണ് കൊച്ചുണ്ണിയ ഒരു ദൈവമായി ആരാധിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും വ്യത്യാസമില്ലാതെ കൊച്ചുണ്ണിയെ ആളുകൾ ദൈവസമാനനായ ഒരു വ്യക്തിയായയാണ് കണ്ടിരുന്നു എന്നതിനു തെളിവാണിത്.

വിശ്വാസികൾ

വിശ്വാസികൾ

പത്തനംതിട്ടയിൽ നിന്നും മാത്രമല്ല, സമീപ ജില്ലകളിൽ നിന്നുവരെ ആളുകൾ ഈ ക്ഷേത്രം അന്വേഷിച്ച് എത്താറുണ്ട്. പുലർച്ചെ മൂന്നു മണിക്കുവരെ വിശ്വാസികൾ ഇവിടെ എത്താറുണ്ടെന്നാണ് പറയപ്പെടുന്നത്.

കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും വാണ കായംകുളത്തിന്റെ വിശേഷങ്ങള്‍...കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും വാണ കായംകുളത്തിന്റെ വിശേഷങ്ങള്‍...

ആറാമത്തെ അറയ്ക്കുള്ളിൽ നിധി ഒളിപ്പിച്ചിരിക്കുന്ന ക്ഷേത്രം പത്മനാഭസ്വാമിയുടേത് മാത്രമല്ല...ഇതാ ഇവിടെയും ഇങ്ങനെയൊരു ക്ഷേത്രമുണ്ട്.ആറാമത്തെ അറയ്ക്കുള്ളിൽ നിധി ഒളിപ്പിച്ചിരിക്കുന്ന ക്ഷേത്രം പത്മനാഭസ്വാമിയുടേത് മാത്രമല്ല...ഇതാ ഇവിടെയും ഇങ്ങനെയൊരു ക്ഷേത്രമുണ്ട്.

ബ്രിട്ടീഷുകാരുടെ സ്വത്ത് കൊള്ളയടിച്ച് ഗ്രാമീണരെ സേവിച്ച ഇന്ത്യൻ റോബിൻ ഹുഡ് ബ്രിട്ടീഷുകാരുടെ സ്വത്ത് കൊള്ളയടിച്ച് ഗ്രാമീണരെ സേവിച്ച ഇന്ത്യൻ റോബിൻ ഹുഡ്

Read more about: temple mystery alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X