Search
  • Follow NativePlanet
Share
» »ഒരിക്കല്‍ പോയാല്‍ പിന്നെ വിടൂല്ല, വീണ്ടും വീണ്ടും പോകുവാന്‍ തോന്നിപ്പിക്കുന്ന കാസ!

ഒരിക്കല്‍ പോയാല്‍ പിന്നെ വിടൂല്ല, വീണ്ടും വീണ്ടും പോകുവാന്‍ തോന്നിപ്പിക്കുന്ന കാസ!

മണാലി, കുളു, ഷിംല, ധര്‍മ്മശാല....ഹിമാചല്‍ പ്രദേശ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ സഞ്ചാരികളുടെ മനസ്സില്‍ കയറിവരുന്ന കുറച്ചിടങ്ങളുണ്ട്. ഹിമാലയ താഴ്വരയില്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന ഹിമാചല്‍ പ്രദേശ് എന്നും എല്ലായ്പ്പോഴും സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥാനങ്ങളിലൊന്നാണ്. അതിനു പിന്നിലെ പ്രധാന കാരണം ഇവിടെ കണ്ടുതീര്‍ക്കുവാനുള്ള കാഴ്ചകളും പ്രത്യേകതകളും തന്നെയാണ്.
ഹിമാചല്‍ പ്രദേശ് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്ന വ്യത്യസ്ത ഇടങ്ങളിലൊന്നാണ് കാസ. സ്പിതി താഴ്വരയുടെ കേന്ദ്രം എന്നറിയപ്പെടുന്ന ഇവിടം ഏറെ പ്രത്യേകതകളുള്ള ഇടമാണ്. സ്പിതി യാത്രയില്‍ തീര്‍ച്ചയായും കടന്നു പോകുന്ന വഴികളിലൊന്ന് കാസയിലേതാണ്.
ആഘോഷങ്ങള്‍ക്കും പൗരാണിക കാഴ്ചകള്‍ക്കും താഴ്വാരങ്ങള്‍ക്കും പേരുകേട്ട ഇവിടം പക്ഷേ, സഞ്ചാരികള്‍ക്കിടയില്‍ അത്ര അറിയപ്പെടുന്ന ഇടമല്ല. കാസയെക്കുറിച്ചും കാസയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

കാസ

കാസ

സാധാരണ സഞ്ചാരികള്‍ക്കിടയില്‍ അത്രയധകം പ്രശസ്തി ഇല്ലെങ്കിലും സാഹസികരുടെ ബക്കറ്റ് ലിസ്റ്റിലെ പ്രധാന ഇടങ്ങളിലൊന്നാണ് കാസ. സ്പിതി വാലി യാത്രയില്‍ കചന്നു പോകുന്ന ഇവിടം വ്യത്യസ്തമായ കാഴ്ചകള്‍ നല്കിയാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. സ്പിതി വാലിയിലെ ഏറ്റവും വലിയ പട്ടണങ്ങളിലൊന്നാണ് കാസ. സമുദ്ര നിരപ്പില്‍ നിന്നും 3650 മീറ്റര്‍ അവാ 11,980 അടി ഉയരത്തിലാണ് കാസ സ്ഥിതി ചെയ്യുന്നത്.

മാറിമറിയുന്ന കാലാവസ്ഥ

മാറിമറിയുന്ന കാലാവസ്ഥ

കാലാവസ്ഥ മാറ്റങ്ങള്‍ അതിന്‍റെ തീവ്രതയില്‍ അനുഭവപ്പെടുന്ന ഇടമാണ് കാസ. ഒരു ദിവസത്തില്‍ തന്നെ വ്യത്യസ്ത കാലാവസ്ഥ അനുഭവപ്പെടുന്നതും ഇവിടുത്തെ ഒരു പ്രത്യേകതയാണ്. ജനുവരി മാസത്തിലാണ് ഇവിടെ ഏറ്റവും തണുപ്പ് അനുഭവപ്പെടുന്ന സമയം. മൈനസ് 25 ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പ് ഇവിടെ ആ സമയങ്ങളില്‍ അനുഭവപ്പെടാറുണ്ട്. ഏറ്റവും ചൂട് ജൂലൈയിലാണ് ഇവിടെ അനുഭവപ്പെടുന്നത്.

ആഘോഷങ്ങളില്ലാതെ എന്ത് കാസ

ആഘോഷങ്ങളില്ലാതെ എന്ത് കാസ

കാസയെ അടയാളപ്പെടുത്തിയിരിക്കുന്നത് ഇവിടുത്തെ ആഘോഷങ്ങളുടെ പേരിലാണ്. നിറങ്ങളാല്‍ നിറഞ്ഞു നില്‍ക്കുന്ന ആഘോഷമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ബുദ്ധാശ്രമങ്ങളുടെ സാന്നിധ്യവും ഇതിനു കാരണമാണ്. ഫല്‍ഗി, ഗോച്ചി, വിളവെടുപ്പ് ആഘോഷം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങള്‍.

സാഹസികത തേടിയെത്തുന്ന സഞ്ചാരികള്‍

സാഹസികത തേടിയെത്തുന്ന സഞ്ചാരികള്‍

സ്പിതി വാലിയെക്കുറിച്ച് പറയുന്ന വാക്കുകള്‍ തന്നെ കാസയ്ക്കും കടമെടുക്കാം. സാഹസികമായ, ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങള്‍ നല്കുന്ന ഇടമായാണ് കാസ യാത്രയെ യാത്രികര്‍ കാണുന്നത്. കണ്ണുകള്‍ക്കൊപ്പം മനസ്സും നിറയ്ക്കുന്ന കാഴ്ചകളാണ് കാസ സഞ്ചാരികള്‍ക്ക് നല്കുന്നത്. ആശ്രമങ്ങളും ഇവിടുത്തെ സാധാരണ ജീവിതങ്ങളുമെല്ലാം അടുത്തറിയുവാന്‍ ഈ യാത്ര സഹായിക്കും എന്നതില്‍ തര്‍ക്കമില്ല.

മൗണ്ടന്‍ ബൈക്കിങ്ങ് മുതല്‍ ആശ്രമങ്ങള്‍ വരെ

മൗണ്ടന്‍ ബൈക്കിങ്ങ് മുതല്‍ ആശ്രമങ്ങള്‍ വരെ

കാസയിലും പരിസരത്തുമായി ചെയ്തു തീര്‍ക്കുവാന്‍ കഴിയുന്ന കാര്യങ്ങള്‍ നിരവധിയുണ്ട്. മണാലിയില്‍ നിന്നും കാസ വരെയുള്ള മൗണ്ടന്‍ ബൈക്കിങ്ങാണ് അതില്‍ ഏറ്റവും പ്രധാനം. കാസയില്‍ നിന്നും 11 കിലോമീറ്റര്‍ അകലെയുള്ള കീ ആശ്രമവും വിട്ടുപോകരുതാത്ത കാഴ്ചകളില്‍ ഒന്നാണ്. ഒരു വിശ്വാസിയെ ചരിത്ര സഞ്ചാരിയോ അല്ലെങ്കില്‍ പോലും തീര്‍ച്ചയായും കണ്ടിരിക്കേണ്ട കാഴ്ചകളില്‍ ഒന്നാണീ ആശ്രമത്തിന്‍റേത്. 11-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ആ ആശ്രമം ഈ പ്രദേശത്തെ തന്നെ വലിയ ആകര്‍ഷണമാണ്.

ചന്ദ്രതാല്‍ തടാകം‌

ചന്ദ്രതാല്‍ തടാകം‌

സ്പിതി അല്ലെങ്കില്‍ കാസയിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളില്‍ ഒന്നാണ് ചന്ദ്രതാല്‍ തടാകം. ഒരിക്കലെങ്കിലും ഇതിന്റെ കരയില്‍ ടെന്‍റ് അടിച്ച് ആകാശത്തെ നക്ഷത്രങ്ങളെ നോക്കി കി‌ടക്കണമെന്ന് ആഗ്രഹിക്കാത്ത സഞ്ചാരികള്‍ കാണില്ല. സ്പിതി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇവിടം സമുദ്ര നിരപ്പിൽ നിന്നും 14000 അടി മുകളിലാണുള്ളത്. കാഴ്തയിൽ നീല പോലെ തോന്നിക്കുന്ന നിറമുള്ള ചന്ദ്രതാലിന് 2.5 കിലോ മീറ്റർ നീളമാണുള്ളത്. കാണാനെത്ര ഭംഗിയുണ്ടോ അത്രയും ബുദ്ധമുട്ടുമുണ്ട് ഇവിടേക്ക് എത്തിച്ചേരുവാൻ.
ഇപ്പോള്‍ ഇവിടെ നേരിടുന്ന മാലിന്യ ഭീഷണിയെത്തുടർന്ന് സഞ്ചാരികൾക്കുള്ള ക്യാംപുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.

ഡാന്‍കര്‍

ഡാന്‍കര്‍

സ്പിതിയില്‍ ഏറ്റവും ഉയരത്തിലുള്ള ഇടങ്ങളിലൊന്നാണ് ഡാന്‍കര്‍ ഗ്രാമം. ‌ടാബോയ്ക്കും കാസയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഡാന്‍കര്‍ സ്പിതിയുടെ പഴയ തലസ്ഥാനം കൂടിയാണ്. പിന്നീടാണ് കാസയിലേക്ക് സ്പിതിയുടെ തലസ്ഥാനം മാറ്റുന്നത്. 2011 ലെ സെന്‍സസ് അനുസരിച്ച് വെറും 301 ആളുകളാണ് ഇവിടെ താമസിക്കുന്നത്. കാസയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള രണ്ട് ആശ്രമങ്ങള്‍ ഇവിടെയുണ്ട്. രണ്ട് തടാകങ്ങളും ഇവിടെയുണ്ട്.

പുല്ലില്‍ നിര്‍മ്മിച്ച പാദരക്ഷ മുതല്‍

പുല്ലില്‍ നിര്‍മ്മിച്ച പാദരക്ഷ മുതല്‍

കാഴ്ചകളോടൊപ്പം തന്നെ പ്രസിദ്ധമാണ് ഇവിടുത്തെ കുടില്‍ വ്യവസായങ്ങളും. കാര്‍പ്പെറ്റുകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. രോമത്തില്‍ തീര്‍ത്ത ഷോളുകളും വസ്ത്രങ്ങളും ഇവിടുത്തെ ആകര്‍ഷണങ്ങളാണ്. വീടിനുള്ളില്‍ ധരിക്കുവാനുള്ള പുല്ലില്‍ തീര്‍ത്ത ചെരുപ്പ് ഇവിടുത്തെ പ്രത്യേകതയാണ്.

ട്രക്കിങ്ങുകള്‍

ട്രക്കിങ്ങുകള്‍

വിവിധ ഭൂപ്രകൃതികളിലൂടെ കയറിയിറങ്ങിയുള്ള ട്രക്കിങ്ങാണ് ഹിമാചല്‍ പ്രദേശിന്റെ പ്രത്യേകത. കാസയും ട്രക്കിങ്ങുകള്‍ക്ക് പേരുകേട്ട ഇടമാണ്.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

മണാലി വഴിയും ഷിംല വഴിയും കാസയില്‍ എത്തിച്ചേരാം. വേനല്‍ക്കാലത്ത് മാത്രമാണ് മണാലിയില്‍ നിന്നും ഇവിടേക്ക് എത്തുവാന്‍ സാധിക്കുക. റോത്താങ് പാസ്, കുന്‍സും പാസ് എന്നീ രണ്ട് മലമ്പാതകള്‍ കടന്നാണ് മണാലിയില്‍ നിന്നും ഇവിടേക്ക് വരിക. മണാലിയില്‍ നിന്നും ഒരേയൊരു ഗവണ്‍മെന്‍റ് ബസ് സര്‍വ്വീസ് മാത്രമാണ് കാസയിലേക്കുള്ളത്.

വര്‍ഷത്തിൽ ആറുമാസം മാത്രം പ്രവേശനം, വിശ്വാസത്തിനും ഉയരെയുള്ള ബദരിനാഥ്വര്‍ഷത്തിൽ ആറുമാസം മാത്രം പ്രവേശനം, വിശ്വാസത്തിനും ഉയരെയുള്ള ബദരിനാഥ്

സ്പിതി യാത്രയിൽ ചെയ്യുവാൻ പാടില്ലാത്ത കാര്യങ്ങൾസ്പിതി യാത്രയിൽ ചെയ്യുവാൻ പാടില്ലാത്ത കാര്യങ്ങൾ

സ്പിതി - ചങ്കുറപ്പും ധീരതയുമുള്ള സഞ്ചാരികളുടെ നാട്സ്പിതി - ചങ്കുറപ്പും ധീരതയുമുള്ള സഞ്ചാരികളുടെ നാട്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X