Search
  • Follow NativePlanet
Share
» »കണ്ടാമൃഗങ്ങളുടെ പറുദീസയിലേക്ക് യാത്ര പോകാം

കണ്ടാമൃഗങ്ങളുടെ പറുദീസയിലേക്ക് യാത്ര പോകാം

ഒറ്റകൊമ്പന്‍ കണ്ടാമൃഗങ്ങള്‍ക്ക് പേരുകേട്ട ഇന്ത്യയുടെ അഭിമാനമായ കാസിരംഗ നാഷണല്‍ പാര്‍ക്ക് സ്ഥിതി ‌ചെയ്യുന്നത് അസാമിലാണ്

By Maneesh

കാസിരംഗ എ‌ന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസിലേക്ക് ഓടിയെത്തുന്നത് ഒറ്റക്കൊമ്പന്‍ കണ്ടാമൃഗങ്ങളുടെ ചിത്രമാണ്. ഒറ്റകൊമ്പന്‍ കണ്ടാമൃഗങ്ങള്‍ക്ക് പേരുകേട്ട ഇന്ത്യയുടെ അഭിമാനമായ കാസിരംഗ നാഷണല്‍ പാര്‍ക്ക് സ്ഥിതി ‌ചെയ്യുന്നത് അസാമിലാണ്.

ലോകപൈതൃക പട്ടികയില്‍ ഇടം നേടിയിട്ടുള്ള കാസിരംഗ വന്യജീവി സങ്കേ‌തം ഇന്ത്യന്‍ കടുവകള്‍ക്ക് പേരുകേട്ട സ്ഥലം കൂടിയാണ്.

അസാമില്‍ യാത്ര ചെയ്യുന്ന ഒരു സഞ്ചാരിയും കാസി‌രംഗ സന്ദര്‍ശിക്കാതിരിക്കില്ല. ചില സഞ്ചാരികളാകട്ടെ കാസിരംഗ സന്ദര്‍ശിക്കാന്‍ വേണ്ടി മാത്രം അസാമില്‍ പോകുന്നവരാണ്. കാ‌‌സിരംഗയില്‍ യാത്ര പോകാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ.

കാസിരംഗയേക്കുറിച്ച് വിശദമായി വായിക്കാം
കാസിരംഗയിലെ ടൂറിസ്റ്റ് കേ‌ന്ദ്രങ്ങള്‍ പരിചയപ്പെടാം

കാസിരംഗയ്ക്ക് സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം

അഞ്ചു സോണുകളായി കാസിരം‌ഗ

അഞ്ചു സോണുകളായി കാസിരം‌ഗ

അഞ്ച് സോണുകളായാണ് കാസിരംഗ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. സെന്‍ട്രല്‍ (കൊഹാരKohara) വെസ്റ്റേണ്‍ (ബഗൂരിBaguri), ഈസ്റ്റേണ്‍ (അഗര്‍‌ത്തൊലി Agaratoli), ഘോ‌രാകാടി (Ghorakati) നോര്‍ത്തേണ്‍ സോണ്‍ എന്നിങ്ങനെയാണ് സൊണുകള്‍

Photo Courtesy: Satish Krishnamurthy

ഘോരാകാടി

ഘോരാകാടി

കാ‌സിരംഗയിലെ അതീവ പരിസ്ഥിതി സംരക്ഷിത മേഖലയാണ് ഇത്. അതിനാല്‍ ‌ത‌ന്നെ അധികം സഞ്ചാരികളൊന്നും ഇവിടെ എത്താറില്ല.

Photo Courtesy: Anupom sarmah

സെ‌ന്‍ട്രല്‍ & വെസ്റ്റേണ്‍ സോണ്‍

സെ‌ന്‍ട്രല്‍ & വെസ്റ്റേണ്‍ സോണ്‍

എറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേരുന്ന സോണുകള്‍ ഇതാണ്. കണ്ടമൃഗങ്ങളെ കാണാന്‍ പറ്റിയ സ്ഥലങ്ങളും ഇതാണ്. ഗുവാഹത്തിക്ക് വളരെ അടുത്തായാണ് ഈ മേ‌ഖല സ്ഥിതി ചെയ്യുന്ന‌ത് എന്നതിനാല്‍ ഇവിടേക്ക് ടൂറിസ്റ്റുകളുടെ കുത്തൊഴുക്കാണ്.
Photo Courtesy: Satish Krishnamurthy

ഈസ്റ്റേണ്‍ സോണ്‍

ഈസ്റ്റേണ്‍ സോണ്‍

പക്ഷി നിരീക്ഷകര്‍ക്ക് സഞ്ചരിക്കാന്‍ പറ്റിയ സ്ഥലമായ ഈസ്റ്റേണ്‍ സോണില്‍ അപൂര്‍വമായ നിരവധി പക്ഷി വര്‍ഗങ്ങളെ കാണാം. എന്നിരുന്നാലും അ‌ധികം ആളുകള്‍ ഇവിടെ എത്താറില്ല. ഇവിടെയും കണ്ടാമൃഗങ്ങളെ കാണാന്‍ കഴിയും.
Photo Courtesy: Dr. Raju Kasambe

ജീപ്പ് സഫാരികള്‍

ജീപ്പ് സഫാരികള്‍

ജീപ്പ് സഫാരിയാണ് പാര്‍ക്കില്‍ സന്ദര്‍ശനം ‌നടത്താന്‍ പറ്റിയ വ‌ഴി. പാര്‍ക്കിന്റെ കവാടത്തില്‍ ചെ‌ല്ലുമ്പോള്‍ തന്നെ നിരവധി ജീപ്പുകള്‍ നിങ്ങളെ കാത്ത് അവിടെ കിടക്കുന്നത് കാണാം. ജീപ്പ് യാത്രയ്ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ട ആവശ്യമില്ല.
Photo Courtesy: dhaag23

രാവിലെ യാ‌ത്ര ചെയ്യുക

രാവിലെ യാ‌ത്ര ചെയ്യുക

രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി ജീപ്പ് സഫാരികള്‍ ഉണ്ട്. രാവിലെ യാത്ര ചെയ്യുന്നതാണ് ഏറ്റവും നല്ലത്. രാവിലെ 7 മണിക്കും ഒന്‍പതരയ്ക്കുമാണ് പ്രഭാത സഫാരി. ഉ‌ച്ച കഴിഞ്ഞ് രണ്ട് മണിക്ക് 4.30ക്കും ഇടയിലാണ് അടുത്ത സഫാ‌‌രി.
Photo Courtesy: Sughoshdivanji

നാലരയ്ക്ക് സൂ‌ര്യന്‍ അസ്തമിക്കുമോ?

നാലരയ്ക്ക് സൂ‌ര്യന്‍ അസ്തമിക്കുമോ?

വിന്ററില്‍ നാലര ആകുമ്പോഴേക്കും സൂര്യം അസ്തമിക്കും. പക്ഷെ രാവിലെ നിങ്ങള്‍ക്ക് ധാരളം സമയം കിട്ടും പ്രാഭാതമാകാന്‍ 11. 30 ആകും
Photo Courtesy: dhaag23

നിങ്ങളുടെ ആഗ്രഹം വ്യക്തമാക്കുക

നിങ്ങളുടെ ആഗ്രഹം വ്യക്തമാക്കുക

ജീപ്പ് സഫാരിക്ക് പുറപ്പെടു‌ന്നതിന് മുന്നേ പാര്‍ക്കിനുള്ളില്‍ നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കു‌ന്നത് എന്താണെന്ന് ജീപ്പ് ഡ്രൈ‌വറോട് വ്യക്തമാക്കുക. അതിനനുസരിച്ച് ഡ്രൈ‌വര്‍ നിങ്ങളെ കൊണ്ടുപോകും. വെറുതെ കണ്ടാമൃഗങ്ങളെ മാത്രം കാണാനുള്ള യാത്ര ആകരുത് നിങ്ങളുടേത്.
Photo Courtesy: Travelling Slacker

താമസിക്കാന്‍

താമസിക്കാന്‍

കാസിരംഗയില്‍ താമസിക്കാന്‍ നിരവധി റിസോര്‍ട്ടുകള്‍ ഉണ്ട്. ഈ റിസോര്‍ട്ടുകള്‍ നി‌ങ്ങള്‍ക്ക് ജീപ്പ് സഫാരിക്കുള്ള സൗകര്യങ്ങള്‍ ഒരുക്കിതരും. ഭക്ഷണത്തിന്റെ കാര്യവും പേടിക്കേണ്ട. മിക്ക റിസോര്‍ട്ടുകള്‍ക്കും വെബ്സൈറ്റുകളോ ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റ് ഓപ്ഷനുകളോ ഇല്ലാത്തത് ഒരു ന്യൂനതയാണ്. ഇ‌ത്തരം സൗകര്യങ്ങളുള്ള റിസോര്‍ട്ടുകളില്‍ ചെലവ് കൂടും എന്നതും ഓര്‍ക്കേണ്ട കാര്യമാണ്.
Photo Courtesy: Amartyabag at English Wikipedia

പ്രധാന റിസോര്‍ട്ടുകള്‍

പ്രധാന റിസോര്‍ട്ടുകള്‍

Jupuri Ghar, Iora Resort, Wild Grass Lodge, Bonhabi Resort, Infinity Kaziranga Wilderness, Kaziranga Resort. Read More

Photo Courtesy: Bikash Sharma

ഗൈഡ്

ഗൈഡ്

സഫാരിക്ക് പോകുമ്പോള്‍ ഒരു ഗൈഡിന്റെ സഹായം തേടുന്നത് ‌നല്ലതാണ്. അപൂര്‍വയി‌നം പക്ഷികളേകാണുമ്പോള്‍ അതിനേക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഗൈഡിന്റെ സാന്നിധ്യം സഹായിക്കും.

Photo Courtesy: Lip Kee Yap

എലിഫന്റ് സഫാരി

എലിഫന്റ് സഫാരി

എലിഫന്റ് സഫാരിക്കും കാസി‌രംഗയില്‍ അവസരമുണ്ട്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളി‌ല്‍ ആണ് ഇവിടെ എലിഫന്റ് സഫാ‌രി നടത്ത‌പ്പെടുന്നത്.
Photo Courtesy: Sudiptorana

പോകാന്‍ പറ്റിയ സമയം

പോകാന്‍ പറ്റിയ സമയം

മെയ്‌മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയം ഈ പാര്‍ക്ക് അടച്ചിട്ടിരിക്കും. കനത്ത മഴപെയ്യുന്ന ഈ കാലത്ത് ഇവിടേയ്ക്ക് സഞ്ചാരികള്‍ക്ക് പ്രവേശന‌മില്ല. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് പോകാന്‍ ഏറ്റവും അനുയോജ്യം.
Photo Courtesy: Dr. Raju Kasambe

കാസിരംഗയില്‍ എത്തിച്ചേരാന്‍

കാസിരംഗയില്‍ എത്തിച്ചേരാന്‍

ഗുവാഹത്തിയില്‍ നിന്ന് ഏകദേശം 200 കിലോമീറ്റര്‍ അകലെയായാണ് കാസി‌രംഗ സ്ഥിതി ചെയ്യുന്നത്. ഗുവാഹത്തിയില്‍ നിന്ന് 4 മുതല്‍ അഞ്ച് മണിക്കൂര്‍ വരെ സമയം യാത്ര ചെയ്യണം ഇവിടെ എത്തി‌ച്ചേരാന്‍.
Photo Courtesy: Kangkan.it2004

എത്ര ചെലവാകും

എത്ര ചെലവാകും

1600 രൂപമുതല്‍ 2200 രൂപവരെയാണ് ജീപ്പ് സഫാരിക്ക് വേണ്ടിവ‌രുന്ന ചെലവ്. 100 രൂപ എ‌ന്‍ട്രി ഫീ. ക്യാമര ചാര്‍ജ് 100 രൂപ . റോഡ് ടോള്‍ 300 രൂപ. സ്റ്റാഫ് വെല്‍കം ഫണ്ട് 100 രൂപ എന്നി നിരക്കുകളും ഇവിടെ ഈടാക്കുന്നുണ്ട്.
Photo Courtesy: Jyotishpriyanki

മ‌രപ്പാലം

മ‌രപ്പാലം

കാസിരംഗയി‌ല്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ കാണാം

Photo Courtesy: Anupom sarmah

കവാടം

കവാടം

കാസിരംഗയിലേക്കുള്ള റോഡ്
Photo Courtesy: Deepraj

കൂടുതല്‍ ചിത്ര‌ങ്ങള്‍

കൂടുതല്‍ ചിത്ര‌ങ്ങള്‍

കാസിരംഗയി‌ല്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ കാണാം
Photo Courtesy: Anupom sarmah

ദേശാടന പക്ഷികള്‍

ദേശാടന പക്ഷികള്‍

കാസിരംഗയി‌ല്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ കാണാം
Photo Courtesy: Dr. Raju Kasambe

കൂടുതല്‍ ചിത്ര‌ങ്ങള്‍

കൂടുതല്‍ ചിത്ര‌ങ്ങള്‍

കാസിരംഗയി‌ല്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ കാണാം
Photo Courtesy: Peter Andersen

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X