മഞ്ഞുപൊതിഞ്ഞുകിടക്കുന്ന കുന്നുകളും ഉയരങ്ങളും പേടിപ്പിക്കാത്തവരെ, മുന്നോട്ടുള്ള ഓരോ ചുവടിലും സാഹസികത മാത്രം തേടുന്നവരെ എന്നും ആകര്‍ഷിക്കുന്നത് യാത്രകളാണ്. അറിയാത്ത നാടിന്റെ കാഴ്തകളും അനുഭവങ്ങളും തിരഞ്ഞ് അപരിചിതങ്ങളായ വഴിയിലൂടെയുള്ള യാത്രകള്‍. അത്തരത്തില്‍ സ്വപ്നത്തില്‍ കണ്ടതുപോലെ മനോരമായ കാഴ്ചകളുമായി കാത്തിരിക്കുന്ന ഒയു യാത്രയാണ് കേദര്‍കാന്ത ട്രക്കിങ്. ഇന്ത്യയിലെ ഏറ്റവും മികച്ച വിന്റര്‍ ട്രക്കിങ് എന്ന പ്രത്യേകതയും കേദര്‍കാന്ത ട്രക്കിങിനുണ്ട്. കേദര്കാന്താ ട്രക്കിങ്ങിന്റെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം.

കേദര്കാന്താ ട്രക്ക്
ഉത്തരാഖണ്ഡിലെ ഏറ്റവും പ്രശസ്തമായ ശൈത്യകാല ട്രെക്കിംഗുകളിലൊന്നായ കേദാർകാന്ത ട്രെക്ക് ഒരു ട്രെക്കിംഗിന്റെ ആനന്ദം ഏറ്റവും നന്നായി പകരുന്ന യാത്രകളിലൊന്നാണ്. മഞ്ഞുകാലത്ത് പതിയെ കടന്നെത്തുന്ന സൂര്യപ്രകാശത്തില്‍ മിന്നിത്തിളങ്ങുന്ന പര്‍വ്വത ശിഖിരങ്ങളും ഗംഭീര കാഴ്ചകളും എത്തിപ്പെടുവാന്‍ പോലും ബുദ്ധിമുട്ടുന്ന ഹിമാലയന്‍ ഗ്രാമങ്ങളുടെ കാഴ്ചകളും എല്ലാം ഒരൊറ്റ യാത്രയില്‍ സമ്മാനിക്കുന്നതാണ് കേദര്കാന്താ ട്രക്ക്.
PC:rakesh kumar

കാഴ്ചകളുടെ ഉത്സവം
അതിമനോഹരമായ സൗന്ദര്യം, മനോഹരമായ ഗ്രാമങ്ങളുടെ മനോഹരമായ കാഴ്ചകൾ, പുൽമേടുകൾ, മഞ്ഞുവീഴ്ചകൾ, മനോഹരമായ തടാകങ്ങൾ, പർവതങ്ങൾ, ശാന്തമായ നദികൾ, വലിയ ഹിമാലയൻ കൊടുമുടികൾ എന്നിവയാൽ സമ്പന്നമായ ഭൂപ്രകൃതിയാണ് കേദര്‍കാന്ത ട്രക്കിങ്ങില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്.
PC:rakesh kumar

ശിവനായി സമര്പ്പിച്ചയിടം
സമുദ്ര നിരപ്പില്‍ നിന്നും 3800 മീറ്റര്‍ ഉയരത്തില്‍ ഉത്തരകാശി ജില്ലയില്‍ ഗോവിന്ദ് വൈല്‍ഡ് ലൈഫ് സാങ്ച്വറിയുടെ ഭാഗമായാണ് കേദര്കാന്താ പര്‍വ്വതം സ്ഥിതി ചെയ്യുന്നത്. ശിവനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഇടമാണിതെന്നാണ് വിശ്വാസം. അധികം ബുദ്ധിമുട്ടുകളില്ലാതെ ചെയ്തു തീര്‍ക്കുവാന്‍ സാധിക്കുന്ന ട്രക്കിങ്ങായതിനാല്‍ ഉത്തരാഖണ്ഡിലെ ഏറ്റവും ജനപ്രീതിയുള്ള ട്രക്കിങ്ങും ഇത് തന്നെയാണ്.
PC:Kanthi Kiran

അഞ്ച് ദിവസം
സാധാരണയായി അഞ്ച് ദിവസത്തെ ട്രക്കിങ്ങാണ് ഇവിടെ നടക്കുന്നത്. സാന്‍ക്രി എന്ന സ്ഥലത്ത് എത്തിച്ചേരുകയാണ് ആദ്യ പടി. രാത്രി ഇവിടെ താമസിച്ച ശേഷം പിറ്റേന്ന് രാവിലെ കേദര്‍കാന്ത ട്രക്കിങ്ങിന്റെ ബേസ് ക്യാംപായ ജുദാ കാ തലാബിലേക്ക് പോകും. ഇത് അഞ്ച് കിലോമീറ്റര്‍ ദൂരമുണ്ട്. അന്ന് രാത്രി ഇവിടെയാണ് ചിലവഴിക്കുക. മൂന്നാം ദിവസം രാവിലെ കേദര്‍കാന്ത പര്‍വ്വതത്തിലേക്കുള്ള യാത്ര ആരംഭിക്കും. അന്നു തന്നെ അത് പൂര്‍ത്തിയാക്കി തിരികെ ബേസ് ക്യാംപിലെത്തി അവിടെ വിശ്രമം. പിറ്റേന്ന് അതായത് ട്രക്കിങ്ങിന്റെ നാലാം ദിവസം സാന്ക്രിയിലേക്ക് തിരിച്ചിറക്കം. അന്നു സാന്‍ക്രിയില്‍ ചിലവഴിക്കും. പിറ്റേന്ന് അഞ്ചാം ദിവസം മടക്കയാത്ര. 23 കിലോമീറ്ററാണ് കേദര്‍കാന്ത ട്രക്കിങ് ദൂരം. ഏജന്‍സികള്‍ക്കും ട്രക്കിങ് പ്ലാനുകള്‍ക്കും അനുസരിച്ച് ഇതില്‍ മാറ്റങ്ങള്‍ വരും.
PC:Sayan Nath

ട്രക്കിങ്ങിനു പറ്റിയ സമയം
മഞ്ഞുകാലമാണ് കേദര്‍കാന്ത ട്രക്ക് ചെയ്യുവാന്‍ പറ്റിയ സമയം. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇതിനായി ഏറ്റവും യോജിച്ചത്. എന്നാല്‍ സാധാരണഗതിയില്‍ ഏപ്രില്‍ വരെ കേദര്കാന്താ ട്രക്കിങ്ങ് വളരെ സജീവമായി നില്‍ക്കാറുണ്ട്. മഞ്ഞിലൂടെ ട്രക്ക് ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയം തിരഞ്ഞെടുക്കാം.
PC:Ghodki

ആര്‍ക്കൊക്കെ പോകാം
തുടക്കക്കാർക്കും പരിചയസമ്പന്നരായ ട്രെക്കിംഗുകൾക്കും കേദാർകാന്ത ട്രെക്ക് അനുയോജ്യമാണ്. ട്രെക്കിംഗിന്റെ ലോകത്തേക്ക് പ്രവേശിക്കാനുള്ള മികച്ച തുടക്കമാണിത്. ആദ്യമായി പോകുന്നവര്‍ക്ക് അല്പം ബുദ്ധിമുട്ട് തോന്നുമെങ്കിലും മികച്ച അനുഭവമായിരിരിക്കും. നല്ല ശാരീരിക ക്ഷമത ഉണ്ടായിരിക്കണം.
PC:Ghodki

യാത്രയിലെ ഭക്ഷണം
ആള്‍ത്താമസമില്ലാത്ത ഇടങ്ങളിലൂടെയുള്ള യാത്രയായതിനാല്‍ അത്യാവശ്യം വേണ്ടുന്ന ഭക്ഷണ സാധനങ്ങള്‍ കയ്യില്‍ കരുതേണ്ടതാണ്. ട്രക്കിങ്ങ് പാതയില്‍ രണ്ടോ മൂന്നോ താത്കാലിക കടകള്‍ കാണാമെങ്കിലും അവയെ പൂര്‍ണ്ണമായി ആശ്രയിക്കുവാന്‍ സാധിക്കില്ല. അതിനാല്‍ അത്യാവശ്യം വേണ്ടുന്ന ഉണക്കപ്പഴങ്ങള്‍, ഗ്ലൂക്കോസ്, പ്രോട്ടീന്‍, ചോക്ലേറ്റ് തുടങ്ങിയ സാധനങ്ങള്‍ യാത്ര തുടങ്ങുമ്പോള്‍ തന്നെ കരുതുക. ഏജന്‍സി അല്ലെങ്കില്‍ പാക്കേജ് വഴിയാണ് പോകുന്നതെങ്കില്‍ അവര്‍ ഭക്ഷണം ലഭ്യമാക്കും.
PC:Ghodki
മൂന്നാറില്‍ ഒരുദിവസം കൊണ്ടു കാണുവാന്‍ പറ്റുന്ന ഏഴ് സ്ഥലങ്ങള്‍
ആപ്പ് മുതല്‍ മാപ്പ് വരെ.. റോഡ് യാത്രയില്‍ ഒഴിവാക്കേണ്ട അബദ്ധങ്ങള്‍