Search
  • Follow NativePlanet
Share
» »ഹിമാലയക്കാഴ്ചകൾ ആറു ദിവസം കൊണ്ട് കാണാം... ഒപ്പം ഒരു കിടിലൻ ട്രക്കിങ്ങും

ഹിമാലയക്കാഴ്ചകൾ ആറു ദിവസം കൊണ്ട് കാണാം... ഒപ്പം ഒരു കിടിലൻ ട്രക്കിങ്ങും

ഹിമാലയക്കാഴ്ചകൾ ആറു ദിവസം കൊണ്ട് കാണാം... ഒപ്പം ഒരു കിടിലൻ ട്രക്കിങ്ങും

മഞ്ഞു പെയ്യുന്ന ഹിമാലയത്തിന്റെ മടക്കുകളിലൂടെ ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചകൾ തേടി ഒരു യാത്ര പോയാലോ... രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ചുറ്റോടുചുറ്റും പെയ്യുന്ന മഞ്ഞും അതിനുള്ളിലെ ജീവിതങ്ങളും ഒക്കെ കണ്ടൊരു യാത്ര. ഹിമാലയൻ യാത്രകൾ ഒരു സ്വപ്നമായി കൊണ്ടുനടക്കുന്നവർക്ക് എളുപ്പത്തിൽ വലിയ ചെലവില്ലാതെ പോയിവരുവാൻ സാധിക്കുന്ന ഒടുപാട് ട്രക്കിങ്ങുകളുണ്ട്. അതിലൊന്നാണ് കേദാർകാന്ത ട്രക്കിങ്ങ്. മഞ്ഞിലെ സ്വർഗ്ഗമായ കേദാർകാന്ത ട്രക്കിങ്ങിന്റെ വിശേഷങ്ങളറിയാം...

കേദാർകാന്ത ട്രക്കിങ്ങ്

കേദാർകാന്ത ട്രക്കിങ്ങ്

കയ്യിലൊരു പത്തു ദിവസം മാറ്റിവയ്ക്കുവാൻ കഴിയുമെങ്കില്‍ ഒരു ബുദ്ധിമുട്ടുമില്ലാതെ പോയിവരുവാൻ സാധിക്കുന്ന ചിലവ് കുറഞ്ഞ ഹിമാലയൻ ട്രക്കാണ് കേദാർകാന്ത ട്രക്കിങ്ങ്. ഉത്തരാഖണ്ഡിലെ ഉത്തർകാശി ജില്ലയിൽ ഗോവിന്ദ് വൈൽഡ് ലൈഫ് സാങ്ച്വറിക്കുള്ളിലായി സ്ഥിതി ചെയ്യുന്ന കേദാർകാന്ത ഇവിടുത്തെ പ്രശസ്തമായ കൊടുമുടികളിലൊന്നാണ്. സമുദ്ര നിരപ്പിൽ നിന്നും 12,500 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മഞ്ഞുകാലത്താണ് ഇവിടെ അധികവും സഞ്ചാരികൾ എത്തുന്നത്.

ആറു ദിവസം....20 കിലോമീറ്റര്‍

ആറു ദിവസം....20 കിലോമീറ്റര്‍

മോഡറേറ്റ് ട്രക്കിങ്ങുകളുടെ കൂട്ടത്തിൽ പെടുത്തിയിരിക്കുന്ന കേദാർകാന്ത ട്രക്കിങ്ങ് തുടക്കക്കാർക്കു പോലും എളുപ്പത്തിൽ പോയിവരാൻ കഴിയുന്ന ഒന്നായാണ് അനുഭവസ്ഥർ പറയുന്നത്. ഡെറാഡൂണിൽ നിന്നും തുടങ്ങി തിരികെ ഡെറാഡൂണിൽ വിടുന്ന രീതിയിലാണ് മിക്ക ടൂർ ഓപ്പറേറ്റർമാരും ഈ ട്രക്ക് പ്ലാൻ ചെയ്തിരിക്കുന്നത്. ആറു ദിവസമാണ് ഡെറാഡൂണിൽ നിന്നും തുടങ്ങുന്ന കേദാർകാന്ത ട്രക്കിങ്ങിനായി വേണ്ടത്. ഈ ദിവസങ്ങളിലായി 20 കിലോമീറ്റർ ദൂരമാണ് സഞ്ചരിക്കേണ്ടത്.

തുടക്കം സാൻക്രിയിൽ നിന്നും

തുടക്കം സാൻക്രിയിൽ നിന്നും

ഡെറാഡൂണിൽ എത്തുന്നതോടെ നമ്മുടെ യാത്രയ്ക്ക് തുടക്കമാകും. ഇവിടെ നിന്നും ആദ്യം പോകേണ്ടത് സാന്‍ക്രി എന്ന ഗ്രാമത്തിലേക്കാണ്.സാധാരണയായി ആറു ദിവസം കൊണ്ട് നടത്തുന്ന ഈ ട്രക്കിങ്ങിൽ ഓരോ ദിവസവും എന്തൊക്കെയാണ് നടക്കുന്നത് എന്ന് നോക്കാം

PC:Ghodki

ഒന്നാം ദിവസം

ഒന്നാം ദിവസം

ഡെറാഡൂണിൽ നിന്നും സാൻക്രിയിലേക്കുള്ള യാത്രയാണ് ഒന്നാം ദിവസം. ഏകദേശം പത്ത് മണിക്കൂർ സമയമാണ് ഇതിനായി വേണ്ടത്. സമുദ്ര നിരപ്പില്‍ നിന്നും 6400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സാന്‍ക്രി ഡെറാഡൂണിൽ നിന്നും 220 കിലോമീറ്റർ അകലെയാണ്. ടാറ്റാ സുമോ പോലെയുള്ള വാഹനങ്ങള്‍ യാത്രയ്ക്കെടുക്കാം. ബിഎസ്എൻഎൽ സിം കരുതുന്നത് നന്നായിരിക്കും.

രണ്ടാം ദിവസം

രണ്ടാം ദിവസം

സാൻക്രിയിലെത്തി ഒരു രാത്രിയിലെ വിശ്രമത്തിനു ശേഷം രണ്ടാം ദിവസത്തെ യാത്ര ആരംഭിക്കാം. ജുഡാ കാ തലാബ് എന്ന സ്ഥലത്തേക്കാണ് ഇന്നത്തെ യാത്ര. സമുദ്ര നിരപ്പിൽ നിന്നും 6400 അടി മുതൽ 9100 അടി വരെ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. നാലു കിലോമീറ്റർ ദൂരമുള്ള ഈ ട്രക്കിങ്ങ് പൂർത്തിയാക്കുവാനായി 5 മണിക്കൂർ സമയം വേണം. പൈൻ കാടുകളിലൂടെയും മേപ്പിൾ മരങ്ങള്‍ക്കിടയിലൂടെയും അരുവികളിലൂടെയും ഒക്കെ നടന്നുള്ള യാത്ര ഒടുവിൽ എത്തിനിൽക്കുന്നത് മനോഹരമായ ഒരു പുൽമേട്ടിലാണ്.

PC:Kanthi Kiran

മൂന്നാം ദിവസം

മൂന്നാം ദിവസം

ജുഡാ കി തലാബിൽ നിന്നും ഇനിയുള്ള യാത്ര കേദാർകാന്ത ബേസിലേക്കാണ്. ചെങ്കുത്തായ പാതയിലൂടെ മുന്നോട്ട് പോകുമ്പോള്‌ വഴിയിൽ നിറയെ ഓക്ക് മരങ്ങള്‍ കാണാം. നാല് കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്. ഏകദേശം മൂന്ന് മണിക്കൂർ കൊണ്ടിത് എളുപ്പത്തിൽ പിന്നിടാം. കൂടുതൽ ഉയരങ്ങളിലേക്കുള്ള യാത്രയിൽ കയറേണ്ടത് 11,250 അടി വരെ മുകളിലേക്കാണ്.

PC:Kanthi Kiran

നാലാം ദിവസം

നാലാം ദിവസം

കേദാർകാന്ത ക്യാംപിലേക്കും അവിടെ നിന്നും ഹർഗാവോൺ ക്യാംപിലേക്കും
കേദാർകാന്ത ബേസിൽ നിന്നും കേദാർകാന്ത ക്യാംപിലേക്കുള്ള കയറ്റമാണ് ആദ്യ പരിപാടി. 11,250 അടി മുതൽ 12,500 അടി വരെ കയറണം മുകളിലെത്തുവാൻ. ഇവിടെ നിന്നും മറ്റനേകം പർവ്വതങ്ങളുടെ കാഴ്ച കാണാം. സാധാരണയായി ഉച്ചവരെയാണ് ഇവിടെ സമയം ചിലവഴിക്കുവാൻ സാധിക്കുക. അതിനുശേഷം ഉച്ചഭക്ഷണത്തിനായി ക്യാംപിലേക്ക് മടങ്ങാം. ഭക്ഷണത്തിനു ശേഷം തിരിച്ചിറക്കമാണ്. ഹർഗാവോൺ ക്യാംപിലേക്കാണ് പോകുന്നത്. ഏഴുമണിക്കൂർ സമയം കൊണ്ട് ആറു കിലോമീറ്റർ ദൂരമാണ് നാലാം ദിവസം ആകെ സഞ്ചരിക്കുവാനുള്ളത്.

PC:rakesh kumar

അഞ്ചാം ദിവസം

അഞ്ചാം ദിവസം

അഞ്ചാം ദിനം ബേസ് ക്യാംപിലേക്കുള്ള യാത്രയാണ്. ഹർഗാവോൺ ക്യാംപിൽ നിന്നും ഇവിടേക്ക് 6 കിലോമീറ്റർ ദൂരമാണ് ട്രക്ക് ചെയ്യേണ്ടത്. നാലു മണിക്കൂർ സമയമെടുക്കുന്ന യാത്രയിൽ 2500 അടി താഴേയ്ക്ക് പൈൻ കാടുകളിലൂടെയാണ് ഇറങ്ങേണ്ടത്.
PC:rakesh kumar

ആറാം ദിവസം

ആറാം ദിവസം

ഏറ്റവും അവസാന ദിനമായ ഈറാം ദിവസം സാൻക്രിയിൽ നിന്നും ഡെറാഡൂണിലേക്കുള്ള യാത്രയാണ്. 220 കിലോമീറ്റർ ദൂരമാണ് ഡെറാഡൂണിലെക്ക് വേണ്ടത്. വൈകിട്ട് എട്ടു മണിക്കുള്ളിൽ ഡെറാഡൂണിലെത്തുന്ന രീതിയിലാണ് മിക്ക ടൂർ ഓപ്പറേറ്റർമാരും യാത്ര ക്രമീകരിച്ചിരിക്കുന്നത്.

ആർക്കൊക്കെ പോകാം

ആർക്കൊക്കെ പോകാം

ട്രക്കിങ്ങിലും മലകയറ്റത്തിലും താല്പര്യമുള്ള ആർക്കും ഈ യാത്ര തിരഞ്ഞെടുക്കാം. ആദ്യമായി ട്രക്ക് ചെയ്യുന്നവർക്കും ഇത് എളുപ്പണാണം. സാധാരണയായി എട്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് അനുമതിയില്ല. പത്തു കിലോഗ്രാം വരെ ഭാരം വരുന്ന ബാക്ക്പാക്ക് യാത്രികൻ വഹിക്കേണ്ടതുണ്ട്. ഹൃദയസംബന്ധമായ അസുഖങ്ങള്‍, ഉയർന്ന രക്ത സമ്മർദ്ദം,ആസ്മാ തുടങ്ങിയ അസുഖങ്ങളുള്ളവർക്ക് വരാൻ സാധിക്കില്ല.
PC:rakesh kumar

മഴക്കാലം ഒഴിവാക്കാം

മഴക്കാലം ഒഴിവാക്കാം

കേദാർകാന്ത ട്രക്ക് വർഷത്തിൽ എപ്പോൾ വേണമെങ്കിലും നടത്താമെങ്കിലും ഏറ്റവും മികച്ച സമയം മഞ്ഞുകാലം തന്നെയാണ്. മഞ്ഞുമൂടിക്കിടക്കുന്ന പർവ്വത നിരകൾ ഏറ്റവും മനോഹരമായി കാണുന്ന സമയം കൂടിയാണിത്. മഴക്കാലങ്ങളിലുള്ള യാത്ര കഴിവതും ഒഴിവാക്കുക.
നവംബർ മുതൽ ഏപ്രിൽ വരെയുള്ള സമയമാണ് ഇവിടേക്കുള്ള യാത്രയ്ക്ക് ഏറ്റവും മികച്ച സമയം.

ലഡാക്കിലേക്കാണോ?? എങ്കിൽ ഇതൊന്ന് വായിക്കാം!!ലഡാക്കിലേക്കാണോ?? എങ്കിൽ ഇതൊന്ന് വായിക്കാം!!

PC:Ghodki

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X