Search
  • Follow NativePlanet
Share
» »തടി കുറക്കുന്നോ? പണം 'എറിയുന്നോ'?; കേദാർനാഥ് ഹെലികോപ്റ്റർ യാത്രയ്ക്ക് പുതിയ മാർഗ നിർദ്ദേശങ്ങൾ

തടി കുറക്കുന്നോ? പണം 'എറിയുന്നോ'?; കേദാർനാഥ് ഹെലികോപ്റ്റർ യാത്രയ്ക്ക് പുതിയ മാർഗ നിർദ്ദേശങ്ങൾ

ഹെലികോപ്റ്റര്‍ യാത്രയില്‍ 80 കിലോയില്‍ കൂ‌ടുതല്‍ ഭാരമുള്ള തീര്‍ത്ഥാ‌‌ടകര്‍ തങ്ങളുടെ അധികം വരുന്ന ഓരോ കിലോഗ്രാം ശരീര ഭാരത്തിനും 150 രൂപ

കേദര്‍നാഥ് തീര്‍ത്ഥാ‌ടനത്തിനായി ഹെലികോപ്റ്റര്‍ സര്‍വീസ് ഉപയോഗിക്കുന്നവര്‍ക്കുള്ള ഏറ്റവും പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഉത്തരാഖണ്ഡിലെ പ്രധാന നാല് ചാർധാം ക്ഷേത്രങ്ങളിൽ ഒന്നായ കേദര്‍നാഥ് സമുദ്രനിരപ്പില്‍ നിന്നും 11,755 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ വര്‍ഷം മേയ് 22 മുതല്‍ ചാര്‍ ദാം തീര്‍ത്ഥാ‌ടനം ആരംഭിച്ചതോടെ നൂറുകണക്കിന് തീര്‍ത്ഥാടകരമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇവിടെ എത്തുന്നത്.

Kedarnath Pilgrimage Via Helicopter News

ദുര്‍ഘടം പിടിച്ച പാതയിലൂടെ കിലോമീറ്ററുകള്‍ കാല്‍ന‌ടയായി സഞ്ചരിച്ചാണ് വിശ്വാസികള്‍ ക്ഷേത്രസന്നിധിയിലെത്തുന്നത്. നടക്കുവാന്‍ അസൗകര്യമുള്ളവര്‍ക്കായി ഹെലികോപ്റ്റര്‍ സര്‍വീസും ലഭ്യമാണ്. ഹെലികോപ്റ്റര്‍ സൗകര്യം പ്രയോജനപ്പെടുത്തുന്നവര്‍ക്കായുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

ഹെലികോപ്റ്റര്‍ യാത്രയില്‍ 80 കിലോയില്‍ കൂ‌ടുതല്‍ ഭാരമുള്ള തീര്‍ത്ഥാ‌‌ടകര്‍ തങ്ങളുടെ അധികം വരുന്ന ഓരോ കിലോഗ്രാം ശരീര ഭാരത്തിനും 150 രൂപ അധികമായി നൽകണം. മാത്രമല്ല, ഒരു വ്യക്തി 120 കിലോഗ്രാമിൽ കൂടുതലാണെങ്കിൽ, ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് അവര്‍ ഇരട്ടി നിരക്ക് നൽകേണ്ടിവരും. ഹെലികോപ്ടർ സേവനദാതാക്കൾ ഒരു വ്യക്തിഗത യാത്രക്കാരന്റെ ഭാരം മാത്രമേ പരിഗണിക്കൂ. യാത്രക്കാർക്ക് 2 കിലോ ബാഗേജ് വരെ വിമാനത്തിൽ കൊണ്ടുപോകാന്‍ കഴിയും.

മനശ്ശാന്തി തേ‌ടിപ്പോകാന്‍ ഈ ധ്യാനകേന്ദ്രങ്ങള്‍.. ഓറോവില്ല മുതല്‍ കുരിശുമല ആശ്രമം വരെ...മനശ്ശാന്തി തേ‌ടിപ്പോകാന്‍ ഈ ധ്യാനകേന്ദ്രങ്ങള്‍.. ഓറോവില്ല മുതല്‍ കുരിശുമല ആശ്രമം വരെ...

കേദാർനാഥിലേക്കുള്ള ഹെലികോപ്റ്റർ സർവീസ് മൂന്ന് ഹെലിപാഡുകളിൽ നിന്നാണ് പ്രവർത്തിക്കുന്നത് - സിർസി, ഫാറ്റ, ഗുപ്ത്കാശി. ഈ മൂന്നിടങ്ങളില്‍ നിന്നും കേദര്‍നാഥിലേക്ക് പോയി വരുവാനുള്ള (റൗണ്ട് ട്രിപ്പ്) ഹെലികോപ്റ്റര്‍ ചാര്‍ജ് ഗുപ്ത്കാശി - 7,750 രൂപ ഫാറ്റ - 4,720 രൂപ സെർസി - 4,680 രൂപ എന്നിങ്ങനെയാണ് വരുന്നത്.

പവൻ ഹാൻസ്, പിനക്കിൾ എയർ, ഹെറിറ്റേജ് ഏവിയേഷൻ തുടങ്ങി നിരവധി ഹെലികോപ്ടർ കമ്പനികൾ ഈ മേഖലയിൽ തങ്ങളുടെ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഡെറാഡൂൺ, ഫാറ്റ, സെർസി, സീതാപൂർ, ഗുപ്ത്കാശി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് തീർത്ഥാടകർക്ക് ഹെലികോപ്റ്ററുകൾ എടുക്കാം.

കേദാര്‍നാഥ് തീര്‍ത്ഥാടനം എളുപ്പമാക്കും ഹെലികോപ്റ്റര്‍ റൈഡ്...4,680 രൂപ മുതല്‍ ബുക്ക് ചെയ്യാം, അറിയേണ്ടതെല്ലാംകേദാര്‍നാഥ് തീര്‍ത്ഥാടനം എളുപ്പമാക്കും ഹെലികോപ്റ്റര്‍ റൈഡ്...4,680 രൂപ മുതല്‍ ബുക്ക് ചെയ്യാം, അറിയേണ്ടതെല്ലാം

കേദാര്‍നാഥ് തീര്‍ത്ഥാടനം, ഇക്കാര്യങ്ങള്‍ അറിയാംകേദാര്‍നാഥ് തീര്‍ത്ഥാടനം, ഇക്കാര്യങ്ങള്‍ അറിയാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X