Search
  • Follow NativePlanet
Share
» »കേദാര്‍നാഥ് തീര്‍ത്ഥാടനം എളുപ്പമാക്കും ഹെലികോപ്റ്റര്‍ റൈഡ്...4,680 രൂപ മുതല്‍ ബുക്ക് ചെയ്യാം, അറിയേണ്ടതെല്ലാം

കേദാര്‍നാഥ് തീര്‍ത്ഥാടനം എളുപ്പമാക്കും ഹെലികോപ്റ്റര്‍ റൈഡ്...4,680 രൂപ മുതല്‍ ബുക്ക് ചെയ്യാം, അറിയേണ്ടതെല്ലാം

കേദാര്‍നാഥിലേക്ക് തീര്‍ത്ഥാടനത്തിന് എങ്ങനെ ഹെലികോപ്റ്റര്‍ വഴി പോകാമെന്നും എന്തൊക്കെ കാര്യങ്ങള്‍ ഇതിനായി അറിഞ്ഞിരിക്കണമെന്നും നോക്കാം

ഇന്ത്യയിലെ ഏറ്റവും വിശുദ്ധ തീര്‍ത്ഥാടനങ്ങളിലൊന്നായ കേദര്‍നാഥ തീര്‍ത്ഥാടനം വിജയകരമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് സഞ്ചാരികളാണ് ഓരോ ദിവസവും ചാര്‍ദാം തീര്‍ത്ഥാടനത്തിനായി എത്തുന്നത്. ആറു മാസത്തെ നീണ്ട അടച്ചിടലിനു ശേഷം മേയ് 22 നായിരുന്നു ഈ വര്‍ഷത്തെ തീര്‍ത്ഥാടനങ്ങള്‍ക്കായി ക്ഷേത്രം തുറന്നത്. ഒക്ടോബര്‍ 24 വരെ ഇത് തുടരും.

മഹാഭാരത കാലത്ത് അ‍ജ്ഞാതവാസത്തിനിടെ പാണ്ഡവർ നിർമ്മിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനം മറ്റെല്ലാ ചാര്‍ദാം യാത്ര പോലെ തന്നെയും ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാണ്. സമുദ്ര നിരപ്പിൽ നിന്നും 11,755 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് എത്തിപ്പെടുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ തീര്‍ത്ഥാടനത്തിനായി വിവിധ സേവനങ്ങള്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്. കേദാര്‍നാഥിലേക്ക് തീര്‍ത്ഥാടനത്തിന് എങ്ങനെ ഹെലികോപ്റ്റര്‍ വഴി പോകാമെന്നും എന്തൊക്കെ കാര്യങ്ങള്‍ ഇതിനായി അറിഞ്ഞിരിക്കണമെന്നും നോക്കാം

കേദാർനാഥ് ഹെലികോപ്റ്റർ യാത്ര

കേദാർനാഥ് ഹെലികോപ്റ്റർ യാത്ര

സര്‍ക്കാര്‍ ഔദ്യോഗിക വെബ്‌സൈറ്റായ heliservices.uk.gov.in -ൽ ഹെലികോപ്റ്റർ വഴി കേദാർനാഥിലെത്താൻ നിങ്ങൾക്ക് ഇപ്പോൾ എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. കേദാർനാഥിലേക്ക് ഭക്തർക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയൂ എന്ന് ഓര്‍മ്മിക്കുക. ടിക്കറ്റ് ബുക്ക് ചെയ്യാൻ മറ്റൊരു വെബ്‌സൈറ്റും അനുവദനീയമല്ല

PC:Kmishra19

കേദാർനാഥിലേക്ക് എങ്ങനെ ഹെലികോപ്റ്റർ യാത്ര ബുക്ക് ചെയ്യാം

കേദാർനാഥിലേക്ക് എങ്ങനെ ഹെലികോപ്റ്റർ യാത്ര ബുക്ക് ചെയ്യാം

ഇതിനായി ആദ്യം heliservices.uk.gov.in എന്ന വെബ്സൈറ്റില്‍ ലോഗിൻ ചെയ്യുക
നിങ്ങൾ സൈറ്റിൽ ലോഗിൻ ചെയ്‌തതിന് ശേഷം ഒരു പോപ്പ്അപ്പ് അറിയിപ്പ് ദൃശ്യമാകും. നിങ്ങൾക്ക് അത് ക്ലോസ് ചെയ്യാം.
'ഹെലി സർവീസ് യൂസർ രജിസ്ട്രേഷൻ' ( Heli Service User Registration)എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ദേശീയത, മൊബൈൽ നമ്പർ, ഇമെയിൽ എന്നിവ ഉൾപ്പെടെ ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് സമർപ്പിക്കുക.
രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം, ഹെലികോപ്റ്റർ റൈഡ് ബുക്കിംഗിലേക്ക് പോകുക
ഇപ്പോൾ നിങ്ങൾ കേദാർനാഥിലേക്ക് പോകാൻ ഉദ്ദേശിക്കുന്ന തീയതിയും സമയ സ്ലോട്ടും തിരഞ്ഞെടുക്കുക. സിർസി, ഫാറ്റ, ഗുപ്ത്കാശി എന്നിവിടങ്ങളിലെ ഹെലിപാഡുകൾ കേദാർനാഥിലേക്ക് ഹെലികോപ്റ്റർ സർവീസ് നടത്തുന്നുണ്ട്.

PC:Tanusree Das

കേദാർനാഥിലേക്കുള്ള ഹെലികോപ്റ്റർ ടിക്കറ്റ് നിരക്ക്

കേദാർനാഥിലേക്കുള്ള ഹെലികോപ്റ്റർ ടിക്കറ്റ് നിരക്ക്

കേദാർനാഥിലേക്കുള്ള ഹെലികോപ്റ്റർ സർവീസ് മൂന്ന് ഹെലിപാഡുകളിൽ നിന്നാണ് പ്രവർത്തിക്കുന്നത് - സിർസി, ഫാറ്റ, ഗുപ്ത്കാശി. ഈ മൂന്നിടങ്ങളില്‍ നിന്നും കേദര്‍നാഥിലേക്ക് പോയി വരുവാനുള്ള (റൗണ്ട് ട്രിപ്പ്) ഹെലികോപ്റ്റര്‍ ചാര്‍ജ് എത്രയാണെന്നു നോക്കാം.
ഗുപ്ത്കാശി - 7,750 രൂപ
ഫാറ്റ - 4,720 രൂപ
സെർസി - 4,680 രൂപ

PC:Ayushmanik

ആവശ്യമായ രേഖകള്‍

ആവശ്യമായ രേഖകള്‍

ഹെലികോപ്റ്റർ വഴി കേദാർനാഥിലേക്ക് പോകാൻ എന്തൊക്കെ പോർട്ടലിൽ നിന്ന് അച്ചടിച്ച ടിക്കറ്റ്. (ഡിജിറ്റൽ ടിക്കറ്റ് സ്വീകരിക്കുന്നതല്ല)
ഓൺലൈൻ ബുക്കിംഗ് സമയത്ത് സമർപ്പിച്ച യാത്രക്കാരുടെ ഐഡി പ്രൂഫ് എന്നിവ ഉണ്ടായിരിക്കണം.

PC:Naresh Balakrishnan

മറക്കാതെ കരുതാം

മറക്കാതെ കരുതാം

കേദാർനാഥിലേക്കുള്ള യാത്രയിൽ നിങ്ങൾ കൊണ്ടുപോകേണ്ട വസ്തുക്കളുടെ ഒരു ലിസ്റ്റ് ഇതാ -
കാലാവസ്ഥയ്ക്ക് അനുസൃതമായ വസ്ത്രങ്ങൾ (കയ്യുറകൾ, ഒരു മഫ്ലർ, ഒരു തൊപ്പി എന്നിവയുൾപ്പെടെ), പ്രാഥമിക രോഗങ്ങളെ പരിചരിക്കുന്നതിനുള്ള മരുന്നുകൾ അടങ്ങിയ മെഡിക്കൽ കിറ്റ്
ബൈനോക്കുലറുകൾ,സർക്കാർ ഫോട്ടോ ഐഡികൾ
ബയോമെട്രിക് രജിസ്ട്രേഷൻ സ്ലിപ്പ്,ഇയർപ്ലഗുകൾ,മാസ്കും സാനിറ്റൈസറും, വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ കാര്യങ്ങള്‍ കരുതാം.

PC:Sharmaprakharr

കേദാര്‍നാഥ് ക്ഷേത്രം

കേദാര്‍നാഥ് ക്ഷേത്രം

മന്ദാകിനി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കേദാർനാഥ് ക്ഷേത്രം യമുനോത്രി, ഗംഗോത്രി, ബദരീനാഥ് എന്നിവ ഉൾപ്പെടുന്ന 'ചാർ ധാം' എന്നറിയപ്പെടുന്ന നാല് പുരാതന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്. എ ഡി എട്ടാം നൂറ്റാണ്ടിൽ ജഗദ് ഗുരു ആദിശങ്കരാചാര്യയാൽ പണികഴിപ്പിച്ച കേദാർനാഥ് ക്ഷേത്രം ശിവന് സമർപ്പിക്കപ്പെട്ടതാണ്. തലയില്ലാത്തതാണ് ഇവിടുത്തെ ശിവരൂപം എന്നും വിശ്വാസമുണ്ട്. നേപ്പാളിലുള്ള ഭക്തപൂർ ദോലേശ്വർ മഹാദേവ ക്ഷേത്രത്തിലാണ് കേദാർനാഥിലെ ശിവന്റെ തലയുടെ ഭാഗം പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണിത്.

PC: SHUBHANSHU AGRE

മലമുകളിലെ പുണ്യകേന്ദ്രമായ കേദാർനാഥ്!!മലമുകളിലെ പുണ്യകേന്ദ്രമായ കേദാർനാഥ്!!

കേദര്‍നാഥ് തീര്‍ത്ഥാടനം... വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാംകേദര്‍നാഥ് തീര്‍ത്ഥാടനം... വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

Read more about: pilgrimage temple uttarakhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X