Search
  • Follow NativePlanet
Share
» »വിനോദ സഞ്ചാരരംഗത്ത് മുന്നോ‌ട്ട് കേരളം, ബീച്ചുകള്‍ ഇന്നു മുതല്‍ തുറക്കും

വിനോദ സഞ്ചാരരംഗത്ത് മുന്നോ‌ട്ട് കേരളം, ബീച്ചുകള്‍ ഇന്നു മുതല്‍ തുറക്കും

നീണ്ട കാലത്തെ കാത്തിരിപ്പിനു വിരാമമി‌ട്ട് കേരളപിറവി ദിനമായ നവംബര്‍ 1 മുതല്‍ കേരളത്തിലെ ബീച്ചുകള്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുന്നു.

നീണ്ട കാലത്തെ കാത്തിരിപ്പിനു വിരാമമി‌ട്ട് കേരളപിറവി ദിനമായ നവംബര്‍ 1 മുതല്‍ കേരളത്തിലെ ബീച്ചുകള്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുന്നു. കൊവിഡ് ഭീതിയില്‍ ഏഴുമാസത്തോളം നീണ്ട അടച്ചി‌‌ടലിനു ശേഷം ഒക്ടോബര്‍ 12 മുതലാണ് പ്രവേശനം അനുവദിച്ചത്. ഹില്‍ സ്റ്റേഷനുകളിലും സാഹസിക വിനോദകേന്ദ്രങ്ങളിലും, കായലോര ടൂറിസം കേന്ദ്രങ്ങളിലും ആദ്യഘട്ടത്തില്‍ പ്രവേശനം അനുവദിച്ചുവെങ്കിലും ബീച്ചിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. രണ്ടാം ഘട്ടത്തിലാണ് ബീച്ചുകള്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുന്നത്.
കര്‍ശനമായ കൊവിഡ് ഉപാധികളോടെയും നിയന്ത്രണങ്ങളോടെയും മാത്രമേ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ.

തിരിച്ചുവരുന്ന കേരളാ ടൂറിസം

തിരിച്ചുവരുന്ന കേരളാ ടൂറിസം

കൊവിട് അടിമുടി കശക്കിയെറിഞ്ഞ ‌ടൂറിസം മേഖല ഇപ്പോള്‍ തിരിച്ചു വരവിന്‍റെ പാതയിലാണ്. മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ആളുകള്‍ എത്തുന്നത് കുറവാണെങ്കിലും വരുന്ന ദിവസങ്ങളില്‍ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. ടൂറിസം മേഖലയെ ആശ്രയിച്ചു കഴിയുന്നവരും പ്രതീക്ഷയിലാണ്.

നിയന്ത്രണങ്ങളോടെ മാത്രം പ്രവേശനം

നിയന്ത്രണങ്ങളോടെ മാത്രം പ്രവേശനം

കൊവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങളോടെ മാത്രമേ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ. മാസ്ക് ധരിക്കല്‍, സാനിറ്റൈസര്‍ ഉപയോഗിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ കാര്യങ്ങളെല്ലാം കൃത്യമായി പാലിക്കേണ്ടതാണ്.

ബീച്ചുകള്‍ തുറക്കുന്നതോ‌ടെ

ബീച്ചുകള്‍ തുറക്കുന്നതോ‌ടെ

ബീച്ചുകള്‍ കൂടി തുറക്കുന്നതോടെ ഇതിനെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്കും ആശ്വാസമാവുകയാണ്. കടകളും റിസോര്‍ട്ടുകളും മറ്റു കച്ചവ‌‌ടങ്ങളും മെല്ലെ പഴയ രീതിയിലെക്ക് എത്തുമെന്ന് പ്രത്യാശിക്കാം.

26 പുതിയ പദ്ധതികള്‍

26 പുതിയ പദ്ധതികള്‍

കോവിഡിന് ശേഷം ടൂറിസം മേഖലയ്ക്ക് കുതിപ്പേകാന്‍ പര്യാപ്തമായ പദ്ധതികള്‍ ഇപ്പോള്‍ നടപ്പാക്കുന്നു. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പുതിയതായി യ 26 ടൂറിസം പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. എല്ലാ ജില്ലകളിലും ടൂറിസം രംഗത്ത് വലിയ പദ്ധതികളാണ് നടപ്പാക്കുന്നത്.

തിരുവനന്തപുരത്തെ ഹില്‍സ്റ്റേഷനായ പൊന്മുടിയില്‍ എത്തുന്ന സഞ്ചാരികള്‍ക്കായി അടിസ്ഥാന സൗകര്യം വികസനം, കൊല്ലം ജില്ലയിലെ മലമേല്‍പാറ ടൂറിസം പദ്ധതി,കൊല്ലം ബീച്ചിലും താന്നി ബീച്ചിലും നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍, കേരള നവോത്ഥാനത്തിന്റെ സാംസ്‌കാരിക ഭൂമികയില്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയായ സരസകവി മൂലൂര്‍ എസ്.പദ്മനാഭ പണിക്കരുടെ ഓര്‍മ്മകള്‍ മായാതെ നില്‍ക്കുന്ന പത്തനംതിട്ട ഇലവുംതിട്ടയിലെ മൂലൂര്‍ സ്മാരകം സൗന്ദര്യവത്ക്കരണം എന്നീ പദ്ധതികളും പൂര്‍ത്തിയായി കഴിഞ്ഞു,

അരുവിക്കുഴിയും പാലായും

അരുവിക്കുഴിയും പാലായും

പാലാ നഗരത്തില്‍ പാരീസിലെ 'ലവ്‌റെ' മ്യൂസിയത്തിന്റെ മാതൃകയില്‍ നിര്‍മ്മിക്കുന്ന ഗ്രീന്‍ ടൂറിസം കോംപ്ലക്‌സും യാഥാര്‍ത്ഥ്യമായി. ഇടുക്കി ജില്ലയിലെ അരുവിക്കുഴി ടൂറിസം വികസന പദ്ധതി, ഏലപ്പാറ അമിനിറ്റി സെന്റര്‍ എന്നിവയും പ്രവര്‍ത്തനം തുടങ്ങുന്നു.പുന്നമട നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഫിനിഷിംഗ് പോയിന്റിലേക്കുള്ള പാത് വേയും, ബോട്ട് ജെട്ടികളും, എറണാകുളം ജില്ലയിലെ കോതമംഗലം നിയോജക മണ്ഡലത്തിലുള്‍പ്പെട്ട ഭൂതത്താന്‍കെട്ട് ഡാമിന്റെ ഭാഗമായുള്ള വിനോദ സഞ്ചാര കേന്ദ്രം, തൃശൂര്‍ ജില്ലയിലെ പീച്ചി ഡാമും ബൊട്ടാണിക്കല്‍ ഗാര്‍ഡനും കൂടുതല്‍ മനോഹരമാക്കുന്നതിനുള്ള പദ്ധതികളും പൂര്‍ത്തിയായി പ്രവര്‍ത്തനം തുടങ്ങി.

മിറാക്കിള്‍ ഗാര്‍ഡനും സ്നേഹപാതയും

മിറാക്കിള്‍ ഗാര്‍ഡനും സ്നേഹപാതയും

അതിരപ്പിള്ളി, വാഴച്ചാല്‍, മലക്കപ്പാറ സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുന്ന തുമ്പൂര്‍മൂഴി പദ്ധതി,പോത്തുണ്ടി ഡാം ഉദ്യാനം, മംഗലം ഡാം ഉദ്യാനം നവീകരണം, മലപ്പുറം ജില്ലയിലെ കോട്ടക്കുന്നില്‍ മിറക്കിള്‍ ഗാര്‍ഡന്‍, ചമ്രവട്ടത്തെ പുഴയോരം സ്‌നേഹപാതയുടെ ഒന്നും, രണ്ടും ഘട്ടങ്ങളും പൂര്‍ത്തിയായി. കോഴിക്കോട് ജില്ലയിലെ വടകര അഴിമുഖ കടല്‍ത്തീരത്ത് ടൂറിസം വകുപ്പിന്റെ ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതിയുടെ ഭാഗമായ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു.

 ചീങ്ങേരി മലയും ബേക്കലും

ചീങ്ങേരി മലയും ബേക്കലും

കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയര്‍ നവീകരണവും പുനരുദ്ധാരണവും, കണ്ണൂര്‍ കക്കാട് പാലക്കാട് സ്വാമി മഠം പാര്‍ക്കിന്റെ വികസനത്തിനായുള്ള പദ്ധതിയും, ചൊക്ലി ബണ്ട് റോഡിന്റെ സൗന്ദര്യവല്ക്കരണ പദ്ധതിമലനാട്‌നോര്‍ത്ത് മലബാര്‍ റിവര്‍ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായ പറശനിക്കടവ് ബോട്ട് ടെര്‍മിനലും, പഴയങ്ങാടി ബോട്ട് ടെര്‍മിനലും , വയനാട്ടിലെ ചീങ്ങേരി മല റോക്ക് അഡ്വഞ്ചര്‍ ടൂറിസം പദ്ധതി നമ്മുടെ നാടിന്റെ ചരിത്രത്തില്‍ പ്രമുഖ സ്ഥാനമുള്ള ബേക്കല്‍ കോട്ട സന്ദര്‍ശിക്കാനെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും ചരിത്രാന്വേഷികള്‍ക്കും സ്വാഗതമേകുന്ന കമാനവും പാതയോര സൗന്ദര്യവല്‍ക്കരണ പദ്ധതി തു‌ടങ്ങിയവയാണ് സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റി മറിക്കുവാന്‍ പോന്ന ടൂറിസം പദ്ധതികള്‍

ആകാശത്തിലെ വിസ്മയം ഇന്ന് രാത്രി 08.19 മുതല്‍...ഇനി കാണണമെങ്കില്‍ കാത്തിരിക്കണം 2053 വരെആകാശത്തിലെ വിസ്മയം ഇന്ന് രാത്രി 08.19 മുതല്‍...ഇനി കാണണമെങ്കില്‍ കാത്തിരിക്കണം 2053 വരെ

ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ പെണ്‍കുഞ്ഞെന്ന മോഹം ഈ ക്ഷേത്രം സഫലമാക്കുംഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ പെണ്‍കുഞ്ഞെന്ന മോഹം ഈ ക്ഷേത്രം സഫലമാക്കും

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുന്നു! യാത്ര പോകും മുന്‍പേ...വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുന്നു! യാത്ര പോകും മുന്‍പേ...

ആളും ബഹളവുമില്ല!ഫോണിന് റേഞ്ചും കാണില്ല,ഇവയാണ് പോയിരിക്കേണ്ട യാത്രകള്‍ആളും ബഹളവുമില്ല!ഫോണിന് റേഞ്ചും കാണില്ല,ഇവയാണ് പോയിരിക്കേണ്ട യാത്രകള്‍

Read more about: beach kerala tourism travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X