Search
  • Follow NativePlanet
Share
» »64ലും യൗവ്വനം വിടാതെ കേരളം!!കേരളപ്പിറവിയില്‍ സഞ്ചാരികളറിയണം ഈ കാര്യങ്ങള്‍

64ലും യൗവ്വനം വിടാതെ കേരളം!!കേരളപ്പിറവിയില്‍ സഞ്ചാരികളറിയണം ഈ കാര്യങ്ങള്‍

അങ്ങനെ നീണ്ട യാത്രയില്‍ വയസ്സ് 64 ല്‍ എത്തി നില്‍ക്കുകയാണ് കേരളം. കയറ്റങ്ങളും ഇറക്കങ്ങളും വികസനവും ചര്‍ച്ചകളും ഒക്കെയായി കാലങ്ങള്‍ നീണ്ട പ്രക്രിയയിലൂടെയാണ് ഇന്നത്തെ നമ്മുടെ കേരളം രൂപപ്പെട്ടിരിക്കുന്നത്. പരശുരാമന്‍ മഴുവെറിഞ്ഞ് സൃഷ്ടിച്ചെന്നു ഐതിഹ്യം പറയുന്ന, ഏറ്റവും മികച്ച ഭരണം ന‌ടക്കുന്ന സംസ്ഥാനമെന്ന് കണക്കുകള്‍ പറയുന്ന നമ്മുടെ സംസ്ഥാനം എന്തുകൊണ്ടും ഒരത്ഭുതം തന്നെയാണ്. ഒരേ ഭാഷ സംസാരിക്കുന്നവരുടെ നാട് എന്ന വര്‍ഗ്ഗീകരണത്തില്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര് എന്നീ മൂന്നു നാ‌ട്ടു രാജ്യങ്ങള്‍ ഒന്നുചേര്‍ന്ന് ഐക്യകേരളമായതിന്‍റെ ഫലമാണ് ഇന്നത്തെ കേരളം.

ദൈവത്തിന്‍റെ സ്വന്തം നാടായ കേരളം ലോകമെമ്പാടുമുള്ള സ‍ഞ്ചാരികളുടെ പ്രിയപ്പെ‌ട്ട യാത്രാ സ്ഥാനം കൂടിയാണ്. യാത്രകള്‍ കൊതിപ്പിക്കുന്നവര്‍ക്ക് കാഴ്ചകളുടെയും അനുഭവങ്ങളുടെയും ഒരു വലിയ പറുദീസ തന്നെയാണ് ഈ നാട്. ഇതാ കേരളത്തെക്കുറിച്ച് ഓരോ സഞ്ചാരിയും തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങളിലേക്ക്....

ദൈവത്തിന്‍റെ സ്വന്തം നാട്

ദൈവത്തിന്‍റെ സ്വന്തം നാട്

44 നദികളും തിരുവനന്തപുരം മുതല്‍ വെള്ളായണി മുതല്‍ വലിയപറമ്പ വരെയുള്ള കായലുകളും തടാകങ്ങളും പശ്ചിമഘട്ടവും കാടും മേടും കുന്നം മലയും പച്ചപ്പും വന്യജീവി സമ്പത്തും ഒക്കെയായി പച്ചവിരിച്ച് കിടക്കുന്ന കേരളത്തിനെ ദൈവത്തിന്‍റെ സ്വന്തം നാട് എന്നല്ലാതെ മറ്റെന്താണ് വിളിക്കുക. കായലുകളും കേരവും പിന്നെ ബീച്ചും അറബിക്കടലും തന്നെയാണ് സഞ്ചാരികള്‍ക്ക് കേരളത്തിനെ പ്രിയപ്പെട്ടതാക്കുന്നത്.

ആശുപത്രിയും ബാങ്കും

ആശുപത്രിയും ബാങ്കും

ഒരു നാടിന്റെ വികസനം അറിയണമെങ്കില്‍ ഉപയോഗിക്കാവുന്ന രണ്ടു സൂചികകളാണ് ചികിത്സാ സൗകര്യങ്ങളും ബാങ്കിങ് സൗകര്യങ്ങളും. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഒരു ആശുപത്രിയെങ്കിലും നിര്‍ബന്ധമായും ഉണ്ട്. വലിയ ദൂരപരിധിയലല്ലാതെ എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കുന്ന ബാങ്കുകളും സൗകര്യങ്ങളും ചെറിയ ടൗണുകളില്‍ പോലും ലഭ്യമാണ്.

വിദ്യാഭ്യാസം‌

വിദ്യാഭ്യാസം‌

കേരളത്തിന്റെ അടിസ്ഥാനശില തന്നെ വിദ്യാഭ്യാസമാണ്. ഇന്ത്യയിൽ സമ്പൂർണ്ണസാക്ഷരത നേടിയ ആദ്യസംസ്ഥാനമാണ് കേരളം. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളാണ് സാക്ഷരതയു‌‌ടെ കാര്യത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്. മറ്റൊന്ന് പ്രാഥമിക വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസത്തിന് കേരളത്തിന്റെയത്രയും പ്രാധാന്യം നല്തുന്ന മറ്റൊരു സംസ്ഥാനം ഇന്ത്യയിലില്ല. 100 ശതമാനം പ്രാഥമിക വിദ്യാഭ്യാസമുള്ള സംസ്ഥാനമായി കേരളം തിരഞ്ഞെ‌‌ടുക്കപ്പെട്ടത് 2016 ലാണ്. പൊതുവിദ്യാഭ്യാസ രംഗത്ത് കേരളത്തില്‍ നാല്‍പത്തിയ്യായിരത്തിലധികം ക്ലാസ് മുറികള്‍ ഹൈടെക്ക് ആണ്.

ആദ്യം മഴയെത്തുന്ന സംസ്ഥാനം

ആദ്യം മഴയെത്തുന്ന സംസ്ഥാനം

ഇന്ത്യയില്‍ ആദ്യം മഴയെ ത്തുന്ന സംസ്ഥാനം കേരളമാണ്. തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ആദ്യം പതിക്കുന്നത് കേരളത്തിലാണ്. മിക്കപ്പോഴും കൃത്യമായി ജൂണ്‍ 1നു തന്നെ തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തും. ഇതിനും പത്ത് ദിവസം കഴിഞ്ഞാണ് മഴ മുംബൈയിലെത്തുന്നത്. ജൂണ്‍ അവസാനമാകുമ്പോഴേയ്ക്കും മഴ ഡല്‍ഹി കടന്ന് ഇന്ത്യയെ മുഴുവന്‍ നനച്ചിട്ടുണ്ടാവും!!

ആനകളുടെ നാട്

ആനകളുടെ നാട്

കേരളമെന്നു പറയുമ്പോള്‍ തെങ്ങിന്റെ ചിത്രം മനസ്സില്‍ വരുന്നതുപോലെതന്നെയാണ് ആനകളും. പ്രത്യേകിച്ച് വിദേശികള്‍ക്കും മറ്റും ആനകള്‍ കൂടി ചേര്‍ന്നതാണ് കേരളം. കേരളത്തില്‍ ഏതാണ്ട് 700 ല്‍ അധികം ആനകളുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. അവയില്‍ മിക്കവയും സ്വകാര്യ വ്യക്തികള്‍ക്കും ക്ഷേത്രങ്ങള്‍ക്കും സ്വന്തമാണ്. കേരളത്തിന്റെ സംസ്ഥാന മൃഗവും ആനയാണ്.

91 ശതമാനം റബറും

91 ശതമാനം റബറും

കേരംതിങ്ങും കേരളനാട് എന്നാണ് കവിവചനമെങ്കിലും തെങ്ങിനേക്കാളും കേരളത്തില്‍ കാണുവാനുള്ളത് റബറാണ്. പ്രകൃതിദത്ത റബര്‍ ഉല്പാദനത്തില്‍ ലോകത്തില്‍ തന്നെ നാലാം സ്ഥാനം കേരളത്തിനുണ്ട്. ഇന്ത്യയില്‍ റബറിന്റെ 91 ശതമാനവും ഉത്പാദിപ്പിക്കുന്നത് കേരളത്തിലാണ്. തു‌ടര്‍ച്ചായുണ്ടായ വിലയിടിവ് കുറേയധികം ആളുകളെ റബര്‍ കൃഷിയില്‍ നിന്നും പിന്തിരിപ്പിച്ചി‌ട്ടുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം ദേവാലയം

ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം ദേവാലയം

ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം ദേവാലയം സ്ഥിതി ചെയ്യുന്ന നാടും കേരളമാണ്. എറണാകുളത്തെ കൊടുങ്ങല്ലൂരിനു സമീപം സ്ഥിതി ചെയ്യുന്ന ചേരമാൻ ജുമാ മസ്ജിദ് ആണ് ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം ദേവാലയം. ഇന്ത്യയിൽ ആദ്യമായി ജുമു അ നമസ്കാരം ന‌ടന്ന പള്ളിയും ഇതാണ്. എഡി 629 ൽ നിർമ്മിക്കപ്പെട്ട ഈ ദേവാലയം പല തവണ പുനർനിർമ്മാണത്തിന് വിധേയമായിട്ടുണ്ട്. ആദ്യം ഇതൊരു ബുദ്ധ ക്ഷേത്രമായിരുന്നുവെന്നും പിന്നീടത് മുസ്ലീം ദേവാലയമായി മാറിയതാണെന്നും ചരിത്രം പറയുന്നു. നിലവിളക്കു കൊളുത്തുന്ന ഇന്ത്യയിലെ തന്നെ ഏക മുസ്ലീം ദേവാലയമാണിത്

PC:Shahinmusthafa

 ഇന്ത്യയിലെ ആദ്യത്തെ സിനഗോഗ്

ഇന്ത്യയിലെ ആദ്യത്തെ സിനഗോഗ്

കൊച്ചിയിലെ ജൂതന്മാരുടെ സിനഗോഗ് അഥവാ പരദേശി സിനഗോഗാണ് ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ സിനഗോഗ്. 1567-ൽ മലബാര്‍ യൂഹദരാണ് ഈ സിനഗോഗ് നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പുരാതനമായ ജൂതവിഭാഗക്കാരാണിവര്‍. ഇന്ത്യയിലെ മാത്രമല്ല, കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ തന്നെ ഏറ്റവും പഴക്കംചെന്ന സിനഗോഗും ഇതുതന്നെയാണ്.
PC:Wouter Hagens

ആദ്യ ക്രിസ്ത്യന്‍ ദേവാലയം

ആദ്യ ക്രിസ്ത്യന്‍ ദേവാലയം

ഇന്ത്യയിലെ ആദ്യത്തെ കൃസ്ത്യന്‍ ദേവാലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനവും കേരളമാണ്. തൃശൂര്‍ പാലയൂരില്‍ സ്ഥിതി ചെയ്യുന്ന സെന്റ് തോമസ് സീറോ-മലബാര്‍ കാത്തോലിക് ദേവാലയമാണ് ഇന്ത്യയിലെ ആദ്യ ക്രിസ്ത്യന്‍ പള്ളി. എഡി 53 ല്‍ ഭാരതത്തില്‍ സുവിശേഷ പ്രഘോഷണത്തിനായി കപ്പലിറങ്ങിയ യേശു ശിഷ്യനായ സെന്റ് തോമസാണ് ഈ ദേവാലയം സ്ഥാപിച്ചത്.
PC: Princebpaul0484

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രം

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രം

ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രമാണ് തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം. അളന്നുതിട്ടപ്പെ‌ടുത്തിയെടുക്കുവാന്‍ സാധിക്കാത്തത്രയും സമ്പത്താണ് ഇവിടെയുള്ളത്. ഒരു തരത്തിലും അളന്നു തിട്ടപ്പെ‌ടുത്തുവാന്‍ സാധിക്കാത്ത സമ്പത്ത് ക്ഷേത്രത്തിലുണ്ട്. . ഒരു ട്രില്യൺ ഡോളറിൽ അധികം മൂല്യമുണ്ട് ഇവിടുത്തെ നിധി ശേഖരത്തിനെന്നാണ് കരുതപ്പെടുന്നത്.
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യമായ സമ്പത്തുകൾ ശേഖരിച്ചു വച്ചിരിക്കുന്നത് ഇവിടുത്തെ അറകളിലാണ്. എന്നാൽ ഈ അറകൾ ഇനിയും മുഴുവനായും തുറക്കുവാൻ സാധിച്ചിട്ടില്ല. ആറാമത്തെ അറയെ രഹസ്യ അറയായാണ് കണക്കാക്കുന്നത്. മനുഷ്യർക്ക് ഇത് തുറക്കുവാൻ കഴിയില്ല എന്നും ഒരു വിശ്വാസമുണ്ട്.

പത്മനാഭ സ്വാമി ക്ഷേത്രം തീര്‍ച്ചയായും സന്ദർശിക്കണം...കാരണം ഇതാണ്!പത്മനാഭ സ്വാമി ക്ഷേത്രം തീര്‍ച്ചയായും സന്ദർശിക്കണം...കാരണം ഇതാണ്!

ആയുര്‍വ്വേദത്തിന്‍റെ കേന്ദ്രം

ആയുര്‍വ്വേദത്തിന്‍റെ കേന്ദ്രം

ആയുസ്സിന്‍റെ വേദമായ ആയുര്‍വ്വേദത്തിന്‍റെ നാടായാണ് കേരളം അറിയപ്പെടുന്നത്. ആരോഗ്യ സംരക്ഷത്തിനുള്ള ഭാരതത്തിന്റെ സംഭാവനയാണ് ആയുര്‍വ്വേദം. അതില്‍തന്നെ കേരളത്തിന് ഒരു മേല്ക്കൈ കൂടുതലുമുണ്ട്. നൂറ്റാണ്ടുകളായി ആയുര്‍വ്വേദം കേരളത്തിന്റെ ഭാഗം തന്നെയാണ്.

ലോകത്തിലെ 10 സ്വര്‍ഗ്ഗങ്ങളിലൊന്ന്

ലോകത്തിലെ 10 സ്വര്‍ഗ്ഗങ്ങളിലൊന്ന്

ദൈവത്തിന്‍റെ സ്വന്തം നാടായ കേരളം എല്ലാ തരത്തിലും ഒരു സ്വര്‍ഗ്ഗം തന്നെയാണ്. ഈ സ്വര്‍ഗ്ഗം തേടി ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഓരോ വര്‍ഷവും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നത്. ലോകത്തിലെ പത്ത് സ്വര്‍ഗ്ഗങ്ങളിലൊന്നായി നാഷഷല്‍ ജിയോഗ്രഫിക്സ് കേരളത്തിനെ തിരഞ്ഞെടുത്തിരുന്നു.

ആഘോഷങ്ങളുടെ നാട്

ആഘോഷങ്ങളുടെ നാട്

ലോകത്തില്‍ തന്നെ ഏറ്റവുമധികം ഉത്സവങ്ങളും ആഘോഷങ്ങളും ന‌ടക്കുന്ന സ്ഥലമാണ് കേരളം. വിവിധ മതവിഭാഗങ്ങളുടേതായി നടക്കുന്ന ആഘോഷങ്ങള്‍ എന്നും ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. തൃശൂര്‍ പൂരവും ഓണവും പുലികളിയും വള്ളം കളിയും ലോകം ശ്രദ്ധിക്കുന്ന കേരളത്തിലെ ആഘോഷങ്ങളാണ്.

സുഗന്ധവ്യജ്ഞനങ്ങളു‌ടെ നാ‌ട്

സുഗന്ധവ്യജ്ഞനങ്ങളു‌ടെ നാ‌ട്

സുഗന്ധവ്യജ്ഞനങ്ങളു‌ടെ നാ‌ട് എന്നാണ് കേരളം അറിയപ്പെടുന്നത്. ലോക സുഗന്ധവ്യജ്ഞന തലസ്ഥാനം എന്നും ഇവി‌ടം അറിയപ്പെ‌ടുന്നു. ബിസിഇ 3000 മുതല് തന്നെ കേരളം സുഗന്ധവ്യജ്ഞനങ്ങളു‌ടെ പേരില്‍ പ്രസിദ്ധമായിരുന്നു.

ആശുപത്രികളില്ലാത്ത ഒരു നാട്ടിലൂടെ ജീവൻ പണയംവെച്ചൊരു യാത്ര!!ആശുപത്രികളില്ലാത്ത ഒരു നാട്ടിലൂടെ ജീവൻ പണയംവെച്ചൊരു യാത്ര!!

പൈൻ കാടിനുള്ളിലെ താമസം മുതൽ ഓപ്പൺ എയറിലെ കുളി വരെ.. ഖീർഗംഗ നിങ്ങളെ മോഹിപ്പിക്കും!! ഉറപ്പ്!!പൈൻ കാടിനുള്ളിലെ താമസം മുതൽ ഓപ്പൺ എയറിലെ കുളി വരെ.. ഖീർഗംഗ നിങ്ങളെ മോഹിപ്പിക്കും!! ഉറപ്പ്!!

കൊച്ചിയിൽ നിന്നും ബാംഗ്ലൂരിലേക്ക് വ്യത്യസ്തമായ ഒരു കാട്ടു വഴി!!കൊച്ചിയിൽ നിന്നും ബാംഗ്ലൂരിലേക്ക് വ്യത്യസ്തമായ ഒരു കാട്ടു വഴി!!

കടലുകാണാന്‍ കുന്നുകയറാം...വര്‍ക്കലയും പൊന്മുടിയും ഒറ്റക്കാഴ്ചയില്‍! വിസ്മയമായി കടലുകാണിപ്പാറകടലുകാണാന്‍ കുന്നുകയറാം...വര്‍ക്കലയും പൊന്മുടിയും ഒറ്റക്കാഴ്ചയില്‍! വിസ്മയമായി കടലുകാണിപ്പാറ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X