Search
  • Follow NativePlanet
Share
» »ഏഷ്യയിലെ ഏറ്റവും വലിയ സ്‌പൈസ് മാര്‍ക്കറ്റിന്റെ അമ്പരപ്പിക്കുന്ന വിവരങ്ങള്‍

ഏഷ്യയിലെ ഏറ്റവും വലിയ സ്‌പൈസ് മാര്‍ക്കറ്റിന്റെ അമ്പരപ്പിക്കുന്ന വിവരങ്ങള്‍

ഏഷ്യയിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന മാര്‍ക്കറ്റിനേക്കുറിച്ച് കേട്ടിട്ടുണ്ടോ?

By Elizabath

ഏഷ്യയിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന മാര്‍ക്കറ്റിനേക്കുറിച്ച് കേട്ടിട്ടുണ്ടോ? നൂറ്റാണ്ടുകളായി ഫത്തേപ്പൂരി മസ്ജിദിനു സമീപം നിലകൊള്ളുന്ന ഖാരി ബാവോലി എന്ന ഈ മാര്‍ക്കറ്റിന് ആരെയും അമ്പരപ്പിക്കുന്ന ചില കാര്യങ്ങള്‍ പറയുവാനുണ്ട്.

ഡല്‍ഹിയെക്കുറിച്ച് തീരെ അപരിചിതമായ കാര്യങ്ങള്‍ഡല്‍ഹിയെക്കുറിച്ച് തീരെ അപരിചിതമായ കാര്യങ്ങള്‍

സമയചക്രത്തിന്റെ ഉള്ളിലേക്കു വലിക്കുന്ന ഏഴിടങ്ങള്‍സമയചക്രത്തിന്റെ ഉള്ളിലേക്കു വലിക്കുന്ന ഏഴിടങ്ങള്‍

നാലു നൂറ്റാണ്ടു പ്രായമുള്ള മാര്‍ക്കറ്റ്

നാലു നൂറ്റാണ്ടു പ്രായമുള്ള മാര്‍ക്കറ്റ്

17-ാം നൂറ്റാണ്ടിലാരംഭിച്ച ഖാരി ബാവോലിയ്ക്ക് ഇപ്പോള്‍ നാലു നൂറ്റാണ്ടാണ് പ്രായം. ഫത്തേപൂരി ബീഗം 1650 ല്‍ നിര്‍മ്മിച്ച ഫത്തേപൂരി മസ്ജിദിനു സമീപമായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ബാവോലി എന്നാല്‍ പടവ് കിണറെന്നും ഖാരി എന്നാല്‍ ഉപ്പ് എന്നാണുമര്‍ഥം. അങ്ങനെ ഉപ്പുവെള്ളമുള്ള പടവ് കിണര്‍ എന്നാണ് ഇതിനര്‍ഥം.

PC:Michael Vito

പേരിലെ വൈവിധ്യം

പേരിലെ വൈവിധ്യം

പത്തും പതിനൊന്നും തലമുറകളായി തുടര്‍ച്ചയായി കച്ചവടം നടത്തുന്നവരെ ഈ മാര്‍ക്കറ്റില്‍ കാണാന്‍ സാധിക്കും. അവരെ കണ്ടെത്താന്‍ ഒരു എളുപ്പവഴിയുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് കട തുടങ്ങുമ്പോള്‍ നല്കിയ പേരുകളാണ് ഇപ്പോഴും കടകള്‍ക്കുള്ളത്. ചവ്വല്‍ വാലെ 13,21 നമ്പര്‍ കി ദൂകാന്‍, 15 നമ്പര്‍ കി ദൂകാന്‍ തുടങ്ങിയ പേരുകളൊക്കെ ഇപ്പോഴും ഇവിടെ കാണാന്‍ സാധിക്കും.

PC:Varun Shiv Kapur

കണിശമായ രീതികള്‍

കണിശമായ രീതികള്‍

ആയിരക്കണക്കിന് ആളുകള്‍ ഒറ്റ മാര്‍ക്കറ്റില്‍ ഇരുന്ന് കച്ചവടം നടത്തിയാല്‍ അതില്‍ പിഴവുകളും അബന്ധങ്ങളും വരാന്‍ സാധ്യതകളേറെയാണ്. പുറമേ കാണുമ്പോള്‍ ജീര്‍ണ്ണിച്ചതും അല്പം പ്രാകൃതവുമാണെന്നൊക്കെ തോന്നിയാലും കാര്യങ്ങള്‍ വ്യത്യസ്തമാണ്. കണിശമായ രീതിയില്‍ പിഴവുകള്‍ക്കിടവരുത്താതെയാണ് ഇവിടുത്തെ കച്ചവടം.

PC: Michael Vito

ഹാരി പോര്‍ട്ടര്‍ സിനിമകളെ ഓര്‍മ്മിപ്പിക്കുന്ന ഇടം

ഹാരി പോര്‍ട്ടര്‍ സിനിമകളെ ഓര്‍മ്മിപ്പിക്കുന്ന ഇടം

ഖാരി ബാവോലിയില്‍ എത്തിയാല്‍ ആദ്യം ഓര്‍മ്മ വരിക ഹാരി പോര്‍ട്ടര്‍ സിനിമകളെയായിരിക്കും. വീതികുറഞ്ഞ നടപ്പാതകളും മുന്നോട്ട് അധികം നോട്ടമെത്താത്ത രീതിയിലുള്ള കെട്ടിടങ്ങളുമെല്ലാം ചേര്‍ന്ന് അല്പം നിഗൂഢത തോന്നുന്ന രീതിയിലാണ് ഇത് കാണപ്പെടുന്നത്.

PC:Varun Shiv Kapur

ഏറ്റവും സമ്പന്നമായ മാര്‍ക്കറ്റ്

ഏറ്റവും സമ്പന്നമായ മാര്‍ക്കറ്റ്

ഏഷ്യയിലെ ഏറ്റവും വലിയ മാര്‍ക്കറ്റ് എന്ന പേരിനോടൊപ്പം തന്നെ ഏറ്റവും സമ്പന്നമായ മാര്‍ക്കറ്റ് എന്ന പേരും ഖാരി ബാവോലിയ്ക്ക് സ്വന്തമാണ്. കച്ചവടത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഇവിടെ ലഭിക്കുന്ന വസ്തുക്കളിലും ഇവിടം സമ്പന്നമാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഉണങ്ങിയ മള്‍ബറി മുതല്‍ കാശ്മീരില്‍ നിന്നുള്ള ഉണങ്ങിയ പ്ലം വരെ ഇവിടെ നിന്നും ലഭിക്കും.

PC:Jon Connell

സ്‌പൈസി മാത്രമല്ല സ്വീറ്റുമാണ് ഈ മാര്‍ക്കറ്റ്

സ്‌പൈസി മാത്രമല്ല സ്വീറ്റുമാണ് ഈ മാര്‍ക്കറ്റ്

സുഗന്ഘധവ്യജ്ഞനങ്ങള്‍ മാത്രമേ ഇവിടെ ലഭിക്കൂ എന്ന് വിചാരിച്ചെങ്കില്‍ തെറ്റി. മധുരപലഹാരങ്ങള്‍ക്കും ഇവിടെ നല്ലൊരു വിപണിയുണ്ട്. പാലുകൊണ്ടുണ്ടാക്കിയ ഖോയ പലഹാരങ്ങളാണ് ഇവിടെ ഏറ്റവുമധികം കാണുന്നത്.

PC:Evonne

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഫത്തേപൂര്‍ മസ്ജിദിനോട് ചേര്‍ന്നു ചാന്ദ്‌നി ചൗക്കിന്റെ വെസ്‌റ്റേണ്‍ എന്‍ഡിലാണ് ഖാരി ബാവോലി സ്ഥിതി ചെയ്യുന്നത്.

PC:Varun Shiv Kapur

Read more about: market delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X