Search
  • Follow NativePlanet
Share
» »ദേശാടനപക്ഷികളെ പോറ്റുന്ന ഗ്രാമം

ദേശാടനപക്ഷികളെ പോറ്റുന്ന ഗ്രാമം

ദേശാടനത്തിനെത്തുന്ന പക്ഷികളെ ധാന്യം നല്കി പോറ്റുന്ന ഗ്രാമീണരാണ് രാജസ്ഥാനിലെ ജോഥ്പൂരിലെ ഖിച്ചന്‍ എന്നു പേരായ ഗ്രാമത്തിലുള്ളത്.

By Elizabath Joseph

കാലത്തിന്റെ ഗതിയനുസരിച്ച് ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് പറന്ന് എത്തുന്നവരാണ് ദേശാടനപക്ഷികള്‍. ഒരിടത്തും സ്ഥിരമായി കൂടുകൂട്ടാത്ത ഇവര്‍ക്ക് പറന്നെത്തുന്ന ഇടങ്ങളാണ് അഭയകേന്ദ്രം. എന്നാല്‍ ഇവിടെ രാജസ്ഥാനില ഒരു ഗ്രാമവും ദേശാടന പക്ഷികളും തമ്മിലുള്ള കഥ ഏറെ വ്യത്യസ്തവും അതിശയിപ്പിക്കുന്നതുമാണ്. ദേശാടനത്തിനെത്തുന്ന പക്ഷികളെ ധാന്യം നല്കി പോറ്റുന്ന ഗ്രാമീണരാണ് രാജസ്ഥാനിലെ ജോഥ്പൂരിലെ ഖിച്ചന്‍ എന്നു പേരായ ഗ്രാമത്തിലുള്ളത്. ഖിച്ചന്റെ വിശേഷങ്ങളിലേക്ക്

ദേശാടനപക്ഷികളെ പോറ്റുന്ന ഗ്രാമം

ദേശാടനപക്ഷികളെ പോറ്റുന്ന ഗ്രാമം

ദേശാടനപക്ഷികളെ പോറ്റുന്ന ഗ്രാമം എന്നറിയപ്പെടുന്ന സ്ഥലമാണ് രാജസ്ഥാനിലെ ഖിച്ചന്‍ എന്ന സ്ഥലം. ഡെമോയ്‌സെല്ലി ബ്ലാക്ക് ക്രെയ്ന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കൊക്കുകളാണ് ഇവിടുത്തെ ദേശാടനക്കാര്‍. എല്ലാ വര്‍ഷവും ഒരു പ്രത്യേക സമയത്ത് മാത്രം ഇവിടെ എത്തുന്ന ഈ കൊക്കുകളെ ഗ്രാമീണര്‍ പ്രത്യേക ശ്രദ്ധ നല്കി പരിപാലിക്കുന്നത് ആരെയും അതിശയിപ്പിക്കുന്ന കാഴ്ചയാണ്.

PC:Daniel Villafruela

 ഡോയ്‌സെല്ലി ബ്ലാക്ക് ക്രെയ്ന്‍

ഡോയ്‌സെല്ലി ബ്ലാക്ക് ക്രെയ്ന്‍

ഡെമോയ്‌സെല്ലി ബ്ലാക്ക് ക്രെയ്ന്‍ അഥവാ സാരസ കൊക്കുകള്‍ എന്ന വിഭാഗത്തില്‍ പെടുന്ന കൊക്കുകളാണ് ഇവിടെ ഖിച്ചന്‍ ഗ്രാമത്തില്‍ എത്തുന്നത്. ഇവിടുത്തെ ശിശിരകാല സന്ദര്‍ശകരായ ഇവര്‍ ഇവിടെ കൂടുകൂട്ടാറില്ല. എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ ഇവിടെ എത്തുന്ന ഇവര്‍ മാര്‍ച്ച് മാസം അവസാനം വരെ ഇവിടെ താമസിക്കും. അക്കാലത്ത് ഇവിടെ എത്തുന്നവര്‍ക്ക് ഇവയെ കൊണാന്‍ അവസരം ലഭിക്കും.

PC:Chinmayisk

എവിടെയാണിത്?

എവിടെയാണിത്?

രാജ്സ്ഥാനിലെ ജോഥ്പൂരിലുള്ള ഖിച്ചന്‍ ഗ്രാമത്തിലാണ് കൊക്കുകള്‍ എത്താറുള്ളത്. രാജസ്ഥാനിലെ ഒരു ഉള്‍നാടന്‍ ഗ്രാമമായ ഇവിടം ജോധ്പൂരില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

1970 മുതല്‍

1970 മുതല്‍

1970 കളിലാണ് ഇവിടെ ഇത്തരത്തില്‍ ദേശാടന പക്ഷികള്‍ എത്തുന്നതായും കുറച്ച് നാള്‍ താമസിക്കുന്നതായും ആളുകള്‍ ശ്രദ്ധിക്കുന്നത്. ആദ്യ വര്‍ഷങ്ങളില്‍ നൂറിനടുത്ത് പക്ഷികള്‍ മാത്രമായിരുന്നു എത്തിയിരുന്നത്. എന്നാല്‍ പിന്നീടുള്ള ഓരോ വര്‍ഷങ്ങളിലും ഇവിടെ എത്തുന്ന ഡൊയ്‌സെല്ലി ബ്ലാക്ക് ക്രെയ്ന്‍ അതവാ സാരസ കൊക്കുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടാവുകയും ലോക ശ്രദ്ധ ഇവിടെ എത്തുകയും ചെയ്തു.

PC:Sumeet Moghe

 പക്ഷികളെ സംരക്ഷിക്കുന്ന ഗ്രാമീണര്‍

പക്ഷികളെ സംരക്ഷിക്കുന്ന ഗ്രാമീണര്‍

തങ്ങളുടെ ഗ്രാമത്തിലെത്തുന്ന പക്ഷികളെ സംരക്ഷിക്കുന്ന പതിവ് ആദ്യം തുടങ്ങിയത് ഖിച്ചന്‍ ഗ്രാമക്കാരാണ്. പിന്നീട് ഇവിടുത്തെ പല സ്ഥലങ്ങളിലും പക്ഷികള്‍ എത്തിയതോടെ അവിടുത്തെ ആളുകളും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തു.

PC:Daniel Villafruela

3000 കിലോ ധാന്യം

3000 കിലോ ധാന്യം

കഴിഞ്ഞ കുറച്ച വര്‍ഷങ്ങളിലായി ഇവിടെ എത്തുന്ന പക്ഷികള്‍ക്കായി ഗ്രാമീണര്‍ പ്രതിദിനം ചിലവാക്കുന്നത് മൂവായിരം കിലോയോളം ധാന്യമാണത്രെ. ഇത് ഖിച്ചനിലെ മാത്രം കാര്യമല്ല, സമീപഗ്രാമക്കാരും കൂടി നല്കുന്ന കണക്കാണ്. മാത്രമല്ല, തങ്ങളുടെ സ്വന്തമെന്നു കരുതി തന്നെയാണ് ഗ്രാമീണര്‍ ഇവടെ സംരക്ഷിക്കുന്നതും. ആഗസ്റ്റില്‍ വരുന്ന ഈ പക്ഷികള്‍ മാര്‍ച്ച് മാസത്തോട് കൂടിയാണ് തിരികെ പോകുന്നത്.
2010ല്‍ 15000 പക്ഷികള്‍ ഇവിടെ എത്തി എന്നാണ് കണക്കുകള്‍ പറയുന്നത്.

PC:Mariluna

പക്ഷികളുടെ ഒരു ദിനം

പക്ഷികളുടെ ഒരു ദിനം

ഇവിടെ പക്ഷികളെ പോറ്റാനായി ഒരു ചുഗ്ഗാ ഘര്‍ എന്ന പേരില്‍ ഒരു ഊട്ടുമുറി ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 90 മിനിട്ട് സമയമാണ് പക്ഷികള്‍ ഇവിടെ ഭക്ഷണത്തിനായി ചിലവഴിക്കുന്നത്. ഓരോ കൂട്ടമായി വന്നാണ് ഇവ ഭക്ഷിക്കുന്നത്. പിന്നീട് അവിടുത്തെ പഴയ കെട്ടിടങ്ങളിലോ മരങ്ങളിലോ ചേക്കേറുന്ന ഇവ ജലത്തിവായി കുളങ്ങളെയാണ് ആശ്രയിക്കുക.

PC:Daniel Villafruela

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ജോഥ്പൂരില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ ഖിച്ചന്‍ എന്ന മരുഭൂമിക്ക് നടുവിലുള്ള ഒരു ഗ്രാമമാണ് ദേശാടന പക്ഷികളുടെ സ്വര്‍ഗ്ഗം. ഫലോഡി എന്നു പേരുള്ള സ്ഥലമാണ് തൊട്ടടുത്തുള്ള നഗരം. അത് ഏകദേശം മൂന്നര കിലോമീറ്റര്‍ അകലെയാണ്. ജയ്‌സാല്‍മീറില്‍ നിന്നും ജോഥ്പൂരില്‍ നിന്നും ഇവിടേക്ക് മൂന്നു വീതെ ട്രെയിന്‍ സര്‍വ്വീസുകളുണ്ട്.

Read more about: rajasthan jodhpur travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X