Search
  • Follow NativePlanet
Share
» »വേട്ടയാടി ജീവിച്ചിരുന്നവര്‍ ഹരിതഗ്രാമത്തിന്‍റെ ഉടമകളായ കഥ, ഖൊനോമ അതിശയിപ്പിക്കും!

വേട്ടയാടി ജീവിച്ചിരുന്നവര്‍ ഹരിതഗ്രാമത്തിന്‍റെ ഉടമകളായ കഥ, ഖൊനോമ അതിശയിപ്പിക്കും!

വടക്കുകിഴക്കന്‍ ഇന്ത്യയുടെ അങ്ങേയറ്റത്ത്, പച്ചപ്പില്‍ മൂടിപ്പുതച്ചു കിടക്കുന്ന അതിമനോഹരമായ ഒരു ഗ്രാമം. ആധുനികതയുടെ കടന്നു കയറ്റങ്ങളോ നാഗരികതയുടെ തിരക്കുകളോ ഒന്നുമില്ലാതെ പച്ചപ്പും പ്രകൃതിഭംഗിയും മാത്രം ചേര്‍ത്ത് മഴവില്ലഴകൊരുക്കിയിരിക്കുന്ന നാട്. പറഞ്ഞു വരുന്നത് ഖൊനോമ ഗ്രാമത്തെക്കുറിച്ചാണ്. ഏഷ്യയിലെ തന്നെ ആദ്യ ഗ്രീന്‍ വില്ലേജുകളിലൊന്നായി മാറിയ, ലോക വിനോദ സഞ്ചാരത്തില്‍ ഇടം നേടിയ അതേ ഗ്രാമം തന്നെ. നാഗാലാന്‍ഡിന്റെ പ്രൗഢിയോടെ നിലകൊള്ളുന്ന ഖൊനോമ ഗ്രാമത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

ഖൊനോമ

ഖൊനോമ

ഇന്തോ-മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങളുമായി സ്ഥിതി ചെയ്യുന്ന സാധാരണ ഗ്രാമങ്ങളിലൊന്നാണ് ഖൊനോമ. നാഗാലാന്‍ഡിന്റെ മുഴുവന്‍ പൗരാണികതയും പ്രൗഢിയും ഗ്രാമത്തിലേക്ക് കടക്കുമ്പോള്‍ കവാടങ്ങളില്‍ നിന്നുതന്നെ ദൃശ്യമാവും. പച്ചപ്പും പ്രകൃതിയോട് ചേര്‍ന്നുള്ള നിലനില്‍പ്പും ജീവിത രീതികളും തന്നെയാണ് ഈ ഗ്രാമത്തെ മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.

ഏഷ്യയിലെ ആദ്യ ഗ്രീന്‍ വില്ലേജ്

ഏഷ്യയിലെ ആദ്യ ഗ്രീന്‍ വില്ലേജ്

ഇന്ത്യയിലെ മാത്രമല്ല, ഏഷ്യയിലെ തന്നെ ഏറ്റവും ആദ്യത്തെ ഗ്രീന്‍ വില്ലേജ് അഥവാ ഹരിത ഗ്രാമമായാണ് ഖൊനോമ അറിയപ്പെടുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 5320 അടി ഉയരത്തില്‍ നിലനില്‍ക്കുന്ന ഈ ഗ്രാമം കൊഹിമയില്‍ നിന്നും വെറും 20 കിലോമീറ്റര്‍ അകലത്തില്‍ ആണെങ്കിലും നഗരത്തിന്‍റേതായ യാതൊന്നും ഇവിടെ കണ്ടെത്തുവാന്‍ സാധിക്കില്ല.

 700 വര്‍ഷം പഴക്കമുള്ള ഗ്രാമക്കാര്‍

700 വര്‍ഷം പഴക്കമുള്ള ഗ്രാമക്കാര്‍

നാഗാലാന്‍ഡിലെ അങ്കാമി വിഭാഗത്തിന്‍പെട്ട വിഭാഗക്കാരാണ് ഖൊനോമ ഗ്രാമത്തിലെ താമസക്കാര്‍ ഏകദേശം 700 വര്‍ഷത്തിലധികമായി ഇവിടെ താമസിക്കുന്നവരാണ് ഇവര്‍.

വേട്ടയാടുന്നവരില്‍ നിന്നും ഹരിത ഗ്രാമത്തിലേക്ക്

വേട്ടയാടുന്നവരില്‍ നിന്നും ഹരിത ഗ്രാമത്തിലേക്ക്

ഇവിടുത്തെ നിവാസികളായ അങ്കാമി വിഭാഗക്കാരെ സംബന്ധിച്ചെടുത്തോളം വേട്ടയാടല്‍ എന്നത് അവരുടെ ഗോത്രത്തിന്റെ വിശുദ്ധമായ ആചാരങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. അതില്‍ നിന്നും പച്ചപ്പു നിറഞ്ഞ ഒരു ജീവിതത്തിലേക്കുള്ള മടങ്ങിവരവ് എന്നത് ഒരു വലിയ യാത്ര തന്നെയായിരുന്നു.

മാറ്റം ഇങ്ങനെ

മാറ്റം ഇങ്ങനെ

1998 ൽ ഖോനോമ നേച്ചർ കൺസർവേഷൻ ആന്റ് ട്രാഗോപാൻ സാങ്ച്വറി (കെഎൻ‌സി‌ടി‌എ) സ്ഥാപിച്ചതോടെയാണ് ഇവിടെ മാറ്റങ്ങള്‍ ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി കൗണ്‍സിന്‍ ഗ്രാമത്തിലെ 20 ചതുരശ്ര കിലോമീറ്റര്‍ ദൂരം കെഎൻ‌സി‌ടി‌എ എന്നു വേര്‍തിരിച്ചു വേട്ടയാടല്‍ നിരോധിച്ചു. ഗോത്രാചാരങ്ങളില്‍ ഒന്നായിരുന്നു വേട്ടയാടല്‍ എങ്കിലും അത് നിരോധിച്ചത് നല്ല രീതിയില്‍ തന്നെയാണ് അവര്‍ സ്വീകരിച്ചത്. പിന്നീട് അതിനനുസരിച്ചുള്ല മാറ്റങ്ങള്‍ അവരുടെ ജീവിതത്തിലുണ്ടായി.

പിന്നിലേക്ക് പോകുമ്പോള്‍

പിന്നിലേക്ക് പോകുമ്പോള്‍

ഇങ്ങനെയൊരു കമ്മ്യൂണിറ്റി സ്ഥാപിച്ച് പ്രകൃതിയെ സംരക്ഷിക്കുവാന്‍ തിരുമാനിച്ചതിനു പിന്നില്‍
ഒരു സംഭവമുണ്ടായിരുന്നു.
1990 കളുടെ തുടക്കത്തിൽ, ഒരു വേട്ടയാടൽ മത്സരത്തിന്റെ ഭാഗമായി വംശനാശഭീഷണി നേരിടുന്ന 300 ഓളം ബ്ലിത്ത് ട്രാഗോപാൻമാരെ (ട്രാഗോപാൻ ബ്ലൈത്ത്) ഒരാഴ്ചയ്ക്കുള്ളിൽ ഗ്രാമവാസികൾ കൊന്നൊടുക്കി. വന്യജീവി വ്യവസ്ഥയെ സംബന്ധിച്ചെടുത്തോളം ഇത് തുടരുന്നത് ആപത്താണെന്നു മനസ്സിലാക്കിയ ഗ്രാമത്തിലെ ചില മുതിര്‍ന്നവര്‍ അതിനെതിരെ പ്രതികരിച്ചു. ചില സംരക്ഷണ ചിന്താഗതിക്കാരായ ഗ്രാമത്തിലെ മുതിർന്നവർക്ക് ഇത് ഭയാനകമായ ഒരു സാഹചര്യമായിരുന്നു. അതിനെത്തുടര്‍ന്ന് ഈ സമയത്ത്, അന്നത്തെ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ മാർഗനിർദേശമനുസരിച്ച് , ഗ്രാമീണ നേതാവ് ഒരു സംരക്ഷിത പ്രദേശം സൃഷ്ടിക്കുന്നതിനായി പ്രചാരണം ആരംഭിച്ചു, അതുപോലെ തന്നെ വേട്ടയാടലിനും മരംമുറിക്കലിനും നിരോധനം ഏർപ്പെടുത്തി.

വര്‍ഷങ്ങള്‍ നീണ്ട ബോധവത്ക്കരണത്തിലൂടെ

വര്‍ഷങ്ങള്‍ നീണ്ട ബോധവത്ക്കരണത്തിലൂടെ

പിന്തുടരുവാന്‍ എളുപ്പമുള്ള കാര്യമല്ലായിരുന്നുവെങ്കിലും ഗ്രാമീണര്‍ ഇത് പിന്തുടര്‍ന്നു പോന്നു. വേട്ടയാടലും മരം മുറിക്കലും തുടര്‍ന്നു പോന്നാല്‍ തങ്ങള്‍ അനുഭവിച്ച പോലുള്ള ഒരു പ്രകൃതി വരുംതലമുറയ്ക്കോ തങ്ങളുടോ കുഞ്ഞുങ്ങള്‍ക്കോ ലഭിക്കില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ഇങ്ങനെയൊരു പ്രകൃതി സംരക്ഷണത്തിലേക്ക് അവര്‍ എത്തുന്നത്. ഏകദേശം 20 വര്‍ഷത്തിലധികം സമയമെടുത്താണ് അവര്‍ ഇതിലേക്ക് പൂര്‍ണ്ണമായും എത്തുന്നത്. ഇതിനായി കെഎൻ‌സി‌ടി‌എയുടെ പൂര്‍ണ്ണ സഹകരണവും സെമിനാറുകളും ക്ലാസുകളും ബോദവത്ക്കരണ പ്രവര്‍ത്തനങ്ങളുമെല്ലാം ഇവിടെ നടന്നിരുന്നു. 2005 ലാണ് ഖൊനോമ ഇന്ത്യയുടെ ഗ്രീന്‍ വില്ലേജായി മാറുന്നത്.

തലകൊയ്യുന്നവര്‍ മുതല്‍ അടിമ വ്യാപാരികള്‍ വരെ..ഗോത്രവിഭാഗങ്ങള്‍ക്കിടയിലൂടെ ഒരപൂര്‍വ്വ യാത്ര

അപതാനികളുടെ സിറോ വാലി, അത്ഭുതങ്ങളുറങ്ങുന്ന മാന്ത്രിക താഴ്വരഅപതാനികളുടെ സിറോ വാലി, അത്ഭുതങ്ങളുറങ്ങുന്ന മാന്ത്രിക താഴ്വര

സപ്തസഹോദരിമാര്‍ കാത്തുവെച്ച രഹസ്യങ്ങള്‍, കാഴ്ചകള്‍ തേടി പോകാംസപ്തസഹോദരിമാര്‍ കാത്തുവെച്ച രഹസ്യങ്ങള്‍, കാഴ്ചകള്‍ തേടി പോകാം

ഇന്ത്യയിലുണർന്ന് മ്യാന്മാറിൽ തീകായുന്ന ഒരു നാട്..വിചിത്രം ഈ വിശേഷങ്ങള്‍ഇന്ത്യയിലുണർന്ന് മ്യാന്മാറിൽ തീകായുന്ന ഒരു നാട്..വിചിത്രം ഈ വിശേഷങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X