Search
  • Follow NativePlanet
Share
» »പ്രേതങ്ങളുടെ വിഹാരകേന്ദ്രമായ ഡെൽഹിയിലെനദി!!

പ്രേതങ്ങളുടെ വിഹാരകേന്ദ്രമായ ഡെൽഹിയിലെനദി!!

എന്നും തിക്കും തിരക്കും ബഹളങ്ങളുമൊക്കെയുള്ള ഡെൽഹിയിൽ പ്രേതബാധയുണ്ട് എന്ന് വിശ്വസിക്കുന്ന ഒരിടം.. കേൾക്കുമ്പോൾ വിശ്വസിക്കുവാൻ അല്പം പ്രയാസം തോന്നുന്നില്ലേ

By Elizabath Joseph

എന്നും തിക്കും തിരക്കും ബഹളങ്ങളുമൊക്കെയുള്ള ഡെൽഹിയിൽ പ്രേതബാധയുണ്ട് എന്ന് വിശ്വസിക്കുന്ന ഒരിടം.. കേൾക്കുമ്പോൾ വിശ്വസിക്കുവാൻ അല്പം പ്രയാസം തോന്നുന്നില്ലേ...എന്താണെങ്കിലും കാര്യം സത്യമാണ്! എത്ര ബഹളങ്ങളും ആൾത്തിരക്കും ഒക്കെയുണ്ട് എന്നു പറഞ്ഞാലും അത്തരം ഇടങ്ങളിലെ പ്രേതബാധയും മറ്റു പാരനോമിയൽ ആക്ടിവിറ്റികളും ഇന്ത്യക്കാർക്ക് ഒട്ടും പുതുമയല്ല. എന്നാൽ ഡ‍െൽഹിയിലെ ഖൂനി നദി ഈ ലിസ്റ്റിൽ താരതമ്യേന പുതിയതാണ് എന്നു മാത്രമല്ല, അധികമാർക്കും ഈ സ്ഥലത്തെ അത്രയധികം പരിചയവുമുണ്ടാവില്ല. അടുത്ത കാലത്തായി ഡെൽഹിയിലെ സംസാരങ്ങളിൽ കടന്നു വരുന്ന ഖൂനി നദി വിചിത്രമായ പല കാര്യങ്ങളും സംഭവിക്കുന്ന ഒരിടമായി മാറിക്കഴിഞ്ഞിരിക്കുന്നു...

എവിടെയാണിത് ?

എവിടെയാണിത് ?

ഡെൽഹിയിലെ റോഹ്നി ജില്ലയിലാണ് ഖൂനി നദി സ്ഥിതി ചെയ്യുന്നത്. വളർന്നു നിൽക്കുന്ന മരങ്ങളാലും പച്ചപ്പിനാലും ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ചെറിയ അരുവിയാണ് ഇത്. കാണാൻ ഏറെ ഭംഗിയുണ്ടെങ്കിലും ഗ്രാമീണർക്കും ഇതിനെക്കുറിച്ച് അറിയുന്നവർക്കും ഇവിടം ഒരു പേടിപ്പിക്കുന്ന ഇടമാണ്. സൂര്യനസ്തമിച്ചു കഴിഞ്ഞാൽ പ്രദേശവാസികൾ പോലും ഇതിനു സമീപത്തേയ്ക്ക് പോകാറില്ല.

എന്താണിവിടെ നടക്കുന്നത്?

എന്താണിവിടെ നടക്കുന്നത്?

ഒരിക്കൽ ഈ അരുവിയുടെ അടുത്തേക്ക് പോയി അവിടെ ഒന്നിറങ്ങിയാൽ പിന്നെ തിരിച്ചുവരവ് ഇല്ല എന്നാണ് വിശ്വാസം. ഒന്നിലധികം തവണ ഇത്തരത്തിലുള്ള സംഭവങ്ങൾ ഇവിടെ നടന്നു കഴിഞ്ഞപ്പോഴാണ് ഇത് ശ്രദ്ധയിൽ പെടുന്നത്. ഒരിക്കൽ ഒന്നു അറിയാതെ പോലും ഈ വെള്ളത്തിൽ തൊട്ടുപോയാൽ എന്തോ ഒരു ശക്തി അതിനുള്ളിലേക്ക് വലിക്കുമത്രെ. എന്നാൽ ഇവിടെ നടന്നു എന്നു പറയുന്ന സംഭവങ്ങൾ ആത്മഹത്യയായാണ് അധികൃതർ കണക്കാക്കുന്നത്.
രാത്രികാലങ്ങളിൽ ഇവിടെ നിന്നും വലിയ ബഹളങ്ങളും അപരിചിതമായ ശബ്ദങ്ങളും നിലവിളികളും ഉയരുന്നത് കേൾക്കാം എന്നാണ് ഇവിടെയുള്ളവർ പറയുന്നത്.
എന്നാൽ ഈ സ്ഥലത്തെ പ്രേതബാധയുള്ള ഇടമായി ആളുകൾ കരുതാൻ കാരണം ഇവിടെ നടക്കുന്ന മരണങ്ങൾ തന്നെയാണ്. മറ്റു സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായി താരതമ്യേന ആഴം കുറഞ്ഞ ഇടമായിരുന്നിട്ടു പോലും ഇവിടെ നടക്കുന്ന മരണങ്ങളാണ്.

എന്തിന് ഇവിടം സന്ദർശിക്കണം

എന്തിന് ഇവിടം സന്ദർശിക്കണം

പരിഹരിക്കാനാവില്ല എന്നു കരുതുന്ന നിഗൂഢതകളെ തേടി നടക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഇവിടം തീർച്ചയായും സന്ദർശിക്കേണ്ട ഒരിടമാണ്. കഥകളുടെ ചുരുൽ നിവർത്താൻ സാധിക്കും എന്നുണ്ടെങ്കിൽ ധൈര്യമായും ഇവിടം സന്ദർശിക്കാം. എന്നാൽ മരണങ്ങൾ നടക്കുന്നു എന്നു ഗ്രാമീണർ സാക്ഷ്യപ്പെടുത്തുന്നിടത്തോളം കാലം മുന്‍കരുതലുകളെടുത്തു മാത്രമേ ഇവിടേക്കു വരാവുള്ളൂ. എന്നാൽ ഇത്തരം സ്ഥലങ്ങളിലേക്കുള്ള യാത്രകളിൽ താല്പര്യമില്ലാത്തവർ ഒരു കാരണവശാലും ഇവിടെ പോകാതിരിക്കുന്നതായിരിക്കും നല്ലത്.

എങ്ങനെ എത്തിച്ചേരാം?

എങ്ങനെ എത്തിച്ചേരാം?

ഡെൽഹിയുടെ മധ്യത്തിൽ തന്നെ സ്ഥിതി ചെയ്യുന്നതിനാൽ ഇവിടെ എത്തിച്ചേരുക എളുപ്പമാണ്. റോഡ് മാർഗ്ഗമുള്ള യാത്രയായിരിക്കും എളുപ്പം, റോഹ്നി ജില്ലയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

രക്തം പുരണ്ട കവാടം അഥവാ ഡല്‍ഹിയുടെ ഭയങ്ങളില്‍ ഒന്ന്!!രക്തം പുരണ്ട കവാടം അഥവാ ഡല്‍ഹിയുടെ ഭയങ്ങളില്‍ ഒന്ന്!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X