Search
  • Follow NativePlanet
Share
» »നിറക്കൂട്ടിലലിഞ്ഞ കിളിമാനൂർ കൊട്ടാരം

നിറക്കൂട്ടിലലിഞ്ഞ കിളിമാനൂർ കൊട്ടാരം

ചരിത്രവഴികൾ തേടിയെത്തുന്ന സഞ്ചാരികളുടെ ഇഷ്ടയിടമായ കിളിമാനൂർ കൊട്ടാരത്തിൻറെ വിശേഷങ്ങളിലേക്ക്!

നിറക്കൂട്ടുകൾ കൊണ്ട് ലോകത്തിൻറെ ശ്രദ്ധയിലെത്തിയ ഒരു കൊട്ടാരം...പഴമയെയും പുതുമയെയും ഒരുപോലെ സ്വീകരിച്ചിരുത്തുന്ന കിളിമാനൂർ കൊട്ടാരത്തെക്കുറിച്ച് കേൾക്കാത്ത മലയാളികളുണ്ടാവില്ല. രാജാക്കന്മാര്‍ക്കിടയിലെ ചിക്രകാരനും ചിത്രകാരന്മാർക്കിടയിലെ രാജാവെന്നും അറിയപ്പെടുന്ന രാജാരവിവർമ്മയുടെ ജന്മഗൃഹവും പണിപ്പുരയുമൊക്കെ ആയിരുന്ന കിളിമാനൂർ കൊട്ടാരം മുഖം മിനുക്കി കാത്തിരിക്കുകയാണ്. ചരിത്രവഴികൾ തേടിയെത്തുന്ന സഞ്ചാരികളുടെ ഇഷ്ടയിടമായ കിളിമാനൂർ കൊട്ടാരത്തിൻറെ വിശേഷങ്ങളിലേക്ക്!

കിളിമാനൂർ കൊട്ടാരം

കിളിമാനൂർ കൊട്ടാരം

നാനൂറിലധികം വർഷത്തെ പഴക്കമുള്ള കിളിമാനൂർ കൊട്ടാരത്തെ പ്രശസ്തമാക്കുന്നത് രാജാ രവിവർമ്മയാണ്. ചിത്രകലാ കുലപതിയായിരുന്ന രാജാ രവി വർമ്മയുടെ പ്രശസ്ത ചിത്രങ്ങൾ പിറവിയെടുത്ത ഈ മണ്ണ് ചിത്രകലയുടെ മാത്രമല്ല, തിരുവിതാംകൂറിന്റെ ചരിത്രം തേടിയെത്തുന്നവരുടെ കൂടിയും പ്രിയ സങ്കേതമായി മാറിയിട്ടുണ്ട്.

PC:dtpcthiruvananthapuram

കൊട്ടാരത്തിന്റെ കഥ

കൊട്ടാരത്തിന്റെ കഥ

നാനൂറിലധികം വർഷത്തെ പഴക്കമുള്ള ഈ കൊട്ടാരത്തിന്റെ കഥ മാർത്താണ്ഡ വർമ്മയുമായി ബന്ധപ്പെട്ടതാണ്. 1739 ൽ കൊട്ടാരക്കര രാജാവിനു വേണ്ടി ഡച്ച് പീരങ്കിപ്പണ വേണാച് ആക്രമിക്കുകയുണ്ടാ.ി എന്നാൽ ഡച്ചുകാരെ കിളിമാനൂർ വലിയ തമ്പുരാന്റെ നേതൃത്വത്തിലുള്ള കിളിമാനൂർ സൈന്യം പരാജയപ്പെടുത്തി. എന്നാൽ വലി തമ്പുരാൻ വീരചരമമടഞ്ഞു. വിജയം അംഗീകരിച്ച മാർത്താണ്ഡ വർമ്മ മഹാരാജാവ് 1753ൽ കിളിമാനൂർ പ്രദേശം കരമൊഴിവായി സ്വയംഭരണം അവകാശം വിട്ടു കൊടുക്കുകയും പിന്നീട് ഇപ്പോൾ കാണുന്ന കൊട്ടാരം പണിയിപ്പിക്കുകയും ചെയ്തു എന്നാണ് ചരിത്രം.

PC:keralatourism

15 ഏക്കറിലെ കൊട്ടാരം

15 ഏക്കറിലെ കൊട്ടാരം

15 ഏക്കറില്‍ പരന്നു കിടക്കുന്ന ഒരു നിർമ്മിതിയാണ് ഇന്നത്തെ കിളിമാനൂർ കൊട്ടാരം. കൊട്ടാരം, ചെറുതും വലുതുമായ മന്ദിരങ്ങൾ, കുളങ്ങൾ, നടപ്പാതകൾ, കിണറുകൾ, പഴയ കെട്ടിടങ്ങൾ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്. രാജാ രവി വർമ്മയുടെ ചിത്ര ശാലയും പുത്തൻ മാളികയും ചരിത്ര പ്രാധാന്യമുള്ള ഇടങ്ങളായി ഇവിടെ സംരക്ഷിക്കപ്പെടുന്നു.

PC:Fotokannan

പുത്തൻ മാളികയും ചിത്ര ശാലയും

പുത്തൻ മാളികയും ചിത്ര ശാലയും

രവിവര്‍മ്മ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രശാലയും 110 വര്‍ഷം പഴക്കമുള്ള പുത്തന്‍ മാളികയുമാണ് ഇവിടെ എത്തുന്നവരെ ആകർഷിക്കുന്ന പ്രധാന കാര്യങ്ങൾ. അദ്ദേഹം വരച്ച 75 ഓളം ചിത്രങ്ങൾ അദ്ദേഹത്തിന്റെ മരണശേഷം ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ അവ ഇവിടെയില്ല

PC:Irarum

ചിത്രം കാണമെങ്കിൽ ഗാലറിയിൽ പോകാം

ചിത്രം കാണമെങ്കിൽ ഗാലറിയിൽ പോകാം

ശ്രീ രാജാരവി വര്‍മ്മയുടെ മരണശേഷം അദ്ദേഹത്തിന്റെ എഴുപത്തിയഞ്ചോളം ചിത്രങ്ങള്‍ പുത്തന്‍ മാളികയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 1940-ല്‍ ശ്രീചിത്തിര തിരുനാള്‍ മഹാരാജാവിന്റെ അഭ്യര്‍ത്ഥനപ്രകാരം കുറച്ച് ചിത്രങ്ങള്‍ തിരുവനന്തപുരത്തെ ശ്രീചിത്ര ആര്‍ട്ട് ഗാലറിയിലേക്ക് കൊണ്ടു പോയിരുന്നു. ബാക്കിയുള്ളവ കോഴിക്കോട് കൃഷ്ണമേനോന്‍ ആര്‍ട്ട് ഗാലറിയിലേക്ക് പിന്നീട് മാറ്റി. അതുകൊണ്ട് അദ്ദേഹം വരച്ച യഥാർഥ ചിത്രങ്ങൾ കാണണമെന്നുണ്ടങ്കിൽ ഇവിടെ വന്നിട്ട് കാര്യമില്ല.

PC:രാജാ രവിവർമ്മ

കൊട്ടാരം ഇപ്പോൾ

കൊട്ടാരം ഇപ്പോൾ

രാജകുടുംബത്തിലെ താവഴിയിലെ അഞ്ച് കുടുംബങ്ങളാണ് ഇപ്പോള്‍ ഇവിടെ താമസിക്കുന്നത്. കൊട്ടാരത്തിലെ ഉത്സവത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുടുംബാംഗങ്ങൾ ഇവിടെ എത്തും. കുംഭമാസത്തിലെ മകയിരത്തില്‍ കൊടിയേറി ഉത്രത്തിന് ആറാട്ട് നടക്കുന്ന രീതിയിലാണ് ഇവിടുത്തെ ഉത്സവം. രാജഭരണ കാലത്ത് നടന്നിരുന്ന അതേ ചടങ്ങുകൾ തന്നെയാണ് ഇന്നും നടത്തുന്നത്.

PC:Irarum

സന്ദർശന സമയം

സന്ദർശന സമയം

വർഷത്തിൽ എപ്പോൾ വേണമെങ്കിലും ഇവിടം സന്ദർശിക്കാം. എല്ലാ ദിവസവും രാവിലെ 11.30 മുതൽ വൈകിട്ട് 5.00 വരെയാണ് പ്രവേശന സമയം.

PC:Irarum

 എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

തിരുവനന്തപുരത്തു നിന്നു 39 കിലോമീറ്റര്‍ അകലെ കിളിമാനൂരിലാണ് കിളിമാനൂര്‍ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. കിളിമാനൂർ ജംങ്ഷനിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ ചൂട്ടയിൽ കവലയിൽ നിന്നും തിരിഞ്ഞാണ് കൊട്ടാര്തതിലേക്ക് പോകേണ്ടത്. കവലയിൽ നിന്നും അരകിലോമീറ്ററാണ് കൊട്ടാരത്തിലേക്കുള്ള ദൂരം. ആലങ്കോട് നിന്നും ഏഴ് കിലോമീറ്ററാണ് ചൂട്ടയിലേക്കുള്ള ദൂരം.

വർഷത്തിൽ 250 ദിവസം മാത്രം സൂര്യനെത്തുന്ന നാട്ടിൽ പോകാം ഈ ജൂണിൽ വർഷത്തിൽ 250 ദിവസം മാത്രം സൂര്യനെത്തുന്ന നാട്ടിൽ പോകാം ഈ ജൂണിൽ

ഗാന്ധിജിയുടെ ലളിത ജീവിതത്തിന്‍റെ മാതൃകയുമായി സേവാഗ്രാം ഗാന്ധിജിയുടെ ലളിത ജീവിതത്തിന്‍റെ മാതൃകയുമായി സേവാഗ്രാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X