Search
  • Follow NativePlanet
Share
» »ഇന്ത്യയിൽ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന നാട്ടിലേക്ക്

ഇന്ത്യയിൽ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന നാട്ടിലേക്ക്

By Elizabath Joseph

യാത്ര ചെയ്യുവാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങളായിരിക്കും. ചിലർക്ക് ജീവിതത്തിൽ എപ്പോഴോ മനസ്സിൽ കയറിയ സ്ഥലം നേരിട്ട് കാണമെന്നുള്ളതാണ് യാത്രയുടെ ലക്ഷ്യമെങ്കിൽ മറ്റു ചിലർക്ക് യാത്രകളോടുള്ള സ്നേഹം തന്നെയായിരിക്കും യാത്ര ചെയ്യുവാനുള്ള ഊർജ്ജം. എന്നാൽ നാട്ടിൽ കിട്ടുന്നതിൽ വെച്ച് ഏറ്റവും ശുദ്ധമായ വായു ശ്വസിക്കാനായി ഒരു യാത്ര ചെയ്താലോ.. കേൾക്കുമ്പോൾ ഇത്തിരി ഭ്രാന്ത് എന്നൊക്കെ തോന്നുമെങ്കിലും ഇതും ഒരു യാത്ര തന്നെയാണ്. ഒന്നു ആ‍ഞ്ഞു ശ്വസിച്ചാൽ മാലിന്യം ശ്വാസകോശത്തിൽ കയറിയാലോ എന്നു പേടിക്കുന്ന നാട്ടിൽ നിന്നും ഏറ്റവും ശുദ്ധമായ വായുവുള്ള നാട്ടിലേക്ക് ഒരു യാത്ര!

കിന്നൗർ

കിന്നൗർ

ഹിമാചൽ പ്രദേശിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നായാണ് കിന്നൗർ അറിയപ്പെടുന്നത്. ദൈവത്തിനും മനുഷ്യർക്കും ഇടയിലുള്ളവർ താമസിക്കുന്ന ഇടമന്നും യക്ഷികളുടെ വാസസ്ഥലമെന്നും ഒക്കെ നിറയേ വിശേഷണങ്ങളുള്ള ഈ നാട് ഹിമാചലിന്റെയും ഹിമാലയത്തിന്റെയും തികച്ചും വ്യത്യസ്തങ്ങളായ കാഴ്ചകൾ കാണുവാൻ പറ്റിയ നാടു കൂടിയാണ്.

PC:Amritash

ശിവന്റെ വാസസ്ഥലം

ശിവന്റെ വാസസ്ഥലം

ഹൈന്ദവ വിശ്വാസങ്ങളുടെ കെട്ടഴിയാത്ത ഒരു കൂട്ടം കഥകൾ ചേരുന്ന നാടുകൂടിയാണിതെന്ന് പറയേണ്ടതാണ്. വിശ്വാസമനുസരിച്ച് ത്രിമൂർത്തികളിൽ പ്രധാനിയായ ശിവന്റെ വാസസ്ഥലവും ഇതുതന്നെയാണത്രെ.

PC:Editor GoI Monitor

ഇന്ത്യയിലെ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന ഇടം

ഇന്ത്യയിലെ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന ഇടം

ടിബറ്റുമായി അതിർത്തി പങ്കിടുന്ന നാടായ കിനൗറിലാണ് ഇന്ത്യയിലെ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്നത് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. മാലിന്യത്തിന്റെ ഒരു പൊടി പോലും കലരാത്ത ഇവിടെ നിൽക്കുമ്പോൾ തന്നെ അതിൻറ മാറ്റങ്ങൾ അറിയുവാൻ സാധിക്കും എന്നാണ് അനുഭവസ്ഥർ പറയുന്നത്.

അന്തരീക്ഷ മലിനീകരണവും ഇവിടെ വളരെ കുറവാണ്.

PC:Partha Chowdhury

വിവരിക്കുവാൻ വാക്കുകൾ പോരാ

വിവരിക്കുവാൻ വാക്കുകൾ പോരാ

പഴത്തോട്ടങ്ങളുടെയും പുൽമേടുകളുടെയും ഒക്കെ നാടായ ഈ ഹിമാചല്‍ ഗ്രാമത്തിന്‍റെ ഭംഗി വിവരിച്ചു തീർക്കുവാൻ സാധിക്കുന്ന ഒന്നല്ല. ഓരോ കോണിലും സഞ്ചാരികൾക്ക് ഓരോ കാഴ്ചകളും അനുഭവങ്ങളുമാണ് ഈ കൊച്ച് ഹിമാലയൻ ഗ്രാമം ഒരുക്കിയിരിക്കുന്നത്.

PC:Jaidev Jamwal

ആർക്കും പ്രവേശനമില്ലാതിരുന്ന ഇടം

ആർക്കും പ്രവേശനമില്ലാതിരുന്ന ഇടം

പതിറ്റാണ്ടുകളോളം ഈ കിന്നൗർ ഗ്രാമത്തിൽ പുറത്തു നിന്നാർക്കും പ്രവേശനമില്ലായിരുന്നുവത്രെ. 1989 നു മുൻപ് ഇവിടെ ഗ്രാമത്തിനകത്ത് ആർക്കും എത്തി നോക്കുവാൻ പോലും അനുവാദമില്ലായിരുന്നു, പിന്നീടാണ് നിയമങ്ങളും ആചാരങ്ങളും ഒക്കെ മാറിയതും കടുത്ത നിബന്ധനകളോടെ ഗ്രാമത്തിനുള്ളിൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചതും ഒക്കെ.

PC:Maulindu Chatterjee

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

ടിബറ്റുമായി അതിർത്തി പങ്കിടുന്ന ഇവിടം സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 4000 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. വളരെ വരണ്ട് കടുത്ത തണുപ്പ് അനുഭവപ്പെടുന്ന ഇവിടെ എല്ലാക്കാലത്തും സന്ദർശിക്കുക അത്ര എളുപ്പമുള്ളതായിരിക്കില്ല. ജൂലൈ, ഓഗസ്റ്റ് മാസങ്ങളാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ച സമയം.

PC:Gaurav Madan

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ഹിമാചലിന്റെ തലസ്ഥാനമായ ഷിംലയിൽ നിന്നും 235 കിലോമീറ്റർ അകലെയാണ് കിന്നൗർ സ്ഥിതി ചെയ്യുന്നത്. ടിബറ്റിനോട് അതിർത്തി ചേർന്നു കിടക്കുന്ന ഇടമാണ് കിന്നൗർ.

PC:sangeeta gupta

സരഹാൻ

സരഹാൻ

കിന്നൗറിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന മറ്റൊരു മനോഹര ഗ്രാമമാണ് സരഹാൻ. ഷിംലയിൽ നിന്നും 170 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം കിന്നൗറിലേക്കുള്ള കവാടം എന്നാണ് അറിയപ്പെടുന്നത്. പ്രസിദ്ധമായ ബീമാ ദേവി ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകർഷണം. ക്ഷേത്രങ്ങൽ കൂടാതെ, കൊട്ടാരങ്ങൾ, മറ്റ് ആരാധനാലയങ്ങൾ തുടങ്ങിയവയും ഇവിടെ കാണുവാൻ സാധിക്കും.

PC:Vivek.Joshi.us

കൽപ

കൽപ

കിനൗറിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന മറ്റൊരു മനോഹര ഗ്രാമമാണ് കൽപ. കിന്നൗറിൽ നിന്നുള്ള ആളുകൾ വസിക്കുന്ന ഇവിടം ആപ്പിൾ തോട്ടങ്ങൾക്കു പേരുകേട്ട ഇടമാണ്. സത്ലജ് നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഇവിടം സഞ്ചാരികൾക്കിടയിൽ അത്രയധികം പ്രശസ്തമായ ഇടമല്ല. ഇന്ത്യക്കാരേക്കാളുപരിയായി വിദേശികളാണ് ഇവിടെ എത്താറുള്ളത്.

PC:Sanyam Bahga

റെക്കോങ് പിയോ

റെക്കോങ് പിയോ

കിന്നൗറിലെ പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ് റെക്കോൺ പിയേ എന്നും പ്രാദേശികമായി പിയോ എന്നും അറിയപ്പെടുന്ന ഈ സ്ഥലം. കാലങ്ങളായി ഇവിടെ താമസിക്കുന്ന ജനങ്ങളുടെ ഗോത്രത്തിന്റെ പേരാണ് ഗ്രാമത്തിനു നല്കിയിരിക്കുന്നത്. ഹിമാചലിലെ ഏറ്റവും അപകടകരമായ പാതകളിൽ ഒന്നും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

PC:Travelling Slacker

പൂഹ്

പൂഹ്

കിന്നൗർ ജില്ലയിൽ ഉൾപ്പെടുന്ന മറ്റൊരു പ്രധാന ഇടമാണ് പൂ. സ്പുവാ എന്നും അറിയപ്പെടുന്ന ഇവിടം സമുദ്ര നിരപ്പിൽ നിന്നും 8736 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കെട്ടിലും മട്ടിലും ഒക്കെ ഒരു ടിബറ്റന്‍ ഗ്രാമത്തോട് തോന്നിപ്പിക്കുന്ന രീതിയിലാണ് ഈ ഗ്രാമമുള്ളത്. ബുദ്ധ ദേവാലയങ്ങളും ആശ്രമങ്ങളുമാണ് ഇവിടുത്തെ പ്രധാന കാഴ്ച

PC:John Hill

നാകോ

നാകോ

ഇന്ത്യ-ചൈന അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന മനോഹര ഗ്രാമമാണ് നാകോ. കിന്നൗർ ജില്ലയുടെ ഭാഗമായ ഇവിടം നാകോ എന്നു പേരായ തടാകത്തിന്റെയും ഇവിടുത്തെ ആശ്രമത്തിന്റെയും പേരിലാണ് അറിയപ്പെടുന്നത്. നാകോ ഗ്രാമത്തിന്റെ അതിർത്തിയിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്.

PC:Snotch

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more