Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ മാർബിൾ സിറ്റിയിലേക്ക് ഒരു യാത്ര

ഇന്ത്യയിലെ മാർബിൾ സിറ്റിയിലേക്ക് ഒരു യാത്ര

ട്ടീഷുകാരുടെ ഭരണകാലത്ത് ജോധ്പൂരിന്റെ തലസ്ഥാനമായിരുന്ന കിഷൻഗഡിന്റെ വിശേഷങ്ങളിലേക്ക്...

പ്രത്യേകതകൾ ഒരുപാടുള് നാടാണ് കിഷൻഗഡ്. രാജസ്ഥാനിലെ ജയ്സാൽമീറിനോടും ജയ്പൂരിനോടും ഒന്നും ഒപ്പമെത്തില്ലെങ്കിലും ഇവിടെ തീർച്ചയായും കണ്ടിരിക്കേണ്ട ഇടമാണ് കിഷൻഗഡ്. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ജോധ്പൂരിന്റെ തലസ്ഥാനമായിരുന്ന കിഷൻഗഡിന്റെ വിശേഷങ്ങളിലേക്ക്...

കിഷൻഗഡ്

കിഷൻഗഡ്

രാജസ്ഥാനിലെ അത്രയൊന്നും അറിയപ്പെടാത്ത പട്ടണങ്ങളിലൊന്നാണ് കിഷന്‍ഗഡ്. ചരിത്രത്തിൽ ഏറെ കഥകളുളള ഈ നാട് അജ്മീറിൽ നിന്നും 20 കിലോമീറ്റർ അകലെയാണുള്ളത്.

ചരിത്രത്തിലെ കിഷൻഗഡ്

ചരിത്രത്തിലെ കിഷൻഗഡ്

1609 ൽ ജോധ്പൂർ രാജകുമാരനായിരുന്ന കിഷൻസിംഗാണ് ഈ നഗരം സ്ഥാപിക്കുന്നത്. അതിനു മുൻപ് ഇവിടം ഭരിച്ചിരുന്നത് സമോഖാന്‍ സിംഗ് എന്ന രാജാവായിരുന്നു. രാജസ്ഥാനിലെ ജോധ്പൂര്‍ രാജകുമാരനായിരുന്ന കിഷന്‍സിംഗിന്റെ പേരില്‍ നിന്നാണ് ഈ നഗരം കിഷന്‍ഗഡ് എന്ന് അറിയപ്പെട്ടുതുടങ്ങിയതെന്ന് കരുതപ്പെടുന്നു. തന്റെ ബുദ്ധിയും ശക്തിവൈഭവവും ഉപയോഗിച്ച് കീഴടക്കിയ കിഷന്‍ഗഡ് ബ്രിട്ടീഷ് ഭരണകാലത്ത് ജോധ്പൂരിന്റെ തലസ്ഥാനനഗരിയായിരുന്നു.

PC: San Diego MOA

കിഷൻഗഡ് പെയിന്റിങ്

കിഷൻഗഡ് പെയിന്റിങ്

ഇവിടുത്തെ അറിയപ്പെടുന്ന കാര്യങ്ങളിലൊന്നാണ് കിഷൻഗഡ് പെയിന്‍റിംഗ്. ബാനി താനി എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ നഗരത്തെ ആളുകള്‍ക്കിടയിൽ പ്രശസ്തമാക്കുന്നത് ഈ പെയിന്റിംഗ് തന്നെയാണ്. . ഭൂപ്രകൃതിയെ എടുത്തുകാട്ടുന്ന കിഷന്‍ഗഡ് വരകളുടെ പ്രധാന പ്രത്യേകത അതില്‍ പതിഞ്ഞിരിക്കുന്ന പച്ചപ്പാണ്.

PC:wikimedia

കിഷൻഗഡ് കോട്ട

കിഷൻഗഡ് കോട്ട

1646 ൽ മഹാരാജാ രൂപ്സിംഗ് നിർമ്മിച്ച കിഷൻഗഡ് കോട്ട ഇവിടുത്തെ മറ്റൊരു ആകർഷണമാണ്. ചരിത്രത്തിൽ ഏറെ പ്രത്യേകതകൾ ഈ കോട്ടയ്ക്കുണ്ട്. രജ്പുത് മുഗൾ വാസ്തു വിദ്യകൾ ഒരുപോലെ സമ്മേളിക്കുന്ന ഈ കോട്ട രൂപ്നഗർ കോട്ട എന്നും അറിയപ്പെടുന്നു. അജ്മീർ സിറ്റിയിൽ നിന്നും 27 കിലോമീറ്റർ അകലെയാണ് ഇതുള്ളത്.

PC:Janardanprasad

 ഖോഡ ഗണേശ്ജി ക്ഷേത്രം

ഖോഡ ഗണേശ്ജി ക്ഷേത്രം

കിഷൻഗഡിൽ നിന്നും 15 കിലോമീറ്റർ അകലെയാണ് ഖോഡ ഗണേശ്ജി ക്ഷേത്രമുള്ളത്. ഏകദേശം 250 വർഷങ്ങൾക്കു മുൻപ് കൃഷ്ണഗഡിലെ രാജകുടുംബമാണ് ഇത് നിർമ്മിച്ചത്.ഈ പ്രദേശത്തെ ഏറ്റവും പുണ്യ ക്ഷേത്രങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്.

ഫൂൽ മഹൽ പാലസ്

ഫൂൽ മഹൽ പാലസ്

1870 ൽ നിർമ്മിച്ച ഫൂൽമഹൽ പാലസാണ് കിഷന്‍ഗഡിലെ മറ്റൊരു കാഴ്ച. കിഷന്‍ഗഡ് മഹാരാജാലിവ്‍റെ രാജകൊട്ടാരമായാണ് ഇത് കണക്കാക്കുന്നത്. നഗരത്തിനു നടുവിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ഇന്ത്യയുടെ മാര്‍ബിൾ സിറ്റി

ഇന്ത്യയുടെ മാര്‍ബിൾ സിറ്റി

ഇന്ത്യയുടെ മാർബിൾ സിറ്റി എന്നും ഇവിടം അറിയപ്പെടുന്നു. വറ്റല്‍മുളകിന്റെ മൊത്തവ്യാപാരകേന്ദ്രം, ഗ്രാനൈറ്റ്, മാര്‍ബിള്‍ തുടങ്ങിയവയുടെ വിപുലമായ മാര്‍ക്കറ്റ് എന്ന നിലയിലും പ്രശസ്തമാണ് കിഷന്‍ഗഡ്. മാത്രമല്ല, നവഗ്രഹങ്ങള്‍ക്ക് മാത്രമായി ഒരു ക്ഷേത്രമുള്ള ലോകത്തിലെ ഒരേയൊരിടം എന്ന ഖ്യാതിയും കിഷന്‍ഗഡിനുണ്ട്.

സന്ദർശിക്കുവാന്‍ പറ്റിയ സമയം

സന്ദർശിക്കുവാന്‍ പറ്റിയ സമയം

ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

135 കിലോമീറ്ററകലെയായി സ്ഥിതിചെയ്യുന്ന ജയ്പൂരിലെ സാംഗനീര്‍ എയര്‍പോര്‍ട്ടാണ് കിഷന്‍ഗഡിന് സമീപത്തെ വിമാനത്താവളം. അടുത്ത റെയില്‍വേസ്റ്റേഷനായ അജ്മീറിലേക്ക് ഇവിടെനിന്നും 27 കിലോമീറ്റര്‍ ദൂരമുണ്ട്. ആഗ്ര, ബിക്കാനീര്‍, ജോധ്പൂര്‍, ജയ്‌സാല്‍മീര്‍, ഭരത്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും നിരവധി ബസ്സ് സര്‍വ്വീസുകള്‍ കിഷന്‍ഗഡിലേക്കുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X