Search
  • Follow NativePlanet
Share
» »പര്‍വ്വതങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന കൂറ്റന്‍ പാറ! ജീവന്‍ പണയംവെച്ചു കയറാം!!

പര്‍വ്വതങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന കൂറ്റന്‍ പാറ! ജീവന്‍ പണയംവെച്ചു കയറാം!!

രണ്ടു പടുകൂറ്റന്‍ പര്‍വ്വത ഭാഗങ്ങള്‍ക്കു നടുവിലായി ഉടക്കി നില്‍ക്കുന്ന ഒരു ഉരുളന്‍ പാറ. കയറിപ്പോയാല്‍ തെന്നുമെന്നും താഴെപ്പോകുമെന്നും തോന്നുമെങ്കിലും ലോകമെമ്പാടുനിന്നുമുള്ള സ‍ഞ്ചാരികളുടെ പ്രിയപ്പെട്ട യാത്രാ സ്ഥാനമാണിത്. എന്നാല്‍ ഇവിടെ അതിനു മുകളില്‍ എത്തണമെങ്കില്‍ ചങ്കുറപ്പും സാഹസികതയും കുറച്ചൊന്നുമായിരിക്കില്ല വേണ്ടത്. രണ്ടു മൂന്നു വര്‍ഷം മുന്നേ ഈ പാറയുടെ മുകളില്‍ കയറിനിന്ന് കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ യുവാവിന്‍റെ ചിത്രം വന്‍ വൈറലായിരുന്നു സോഷ്യല്‍ മീഡിയയില്‍. ലോക സാഹസിക സഞ്ചാരികള്‍ ആകാംക്ഷയോടെ യാത്ര ചെയ്യുവാന്‍ കാത്തിരിക്കുന്ന ജെരാഗ്‌ബോൾട്ടനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

ജെരാഗ്‌ബോൾട്ടന്‍

ജെരാഗ്‌ബോൾട്ടന്‍

ലോകത്തിലെ ഏറ്റവും സാഹസികരും അപകടകാരിയും അതേ സമയം ത്രില്ലടിപ്പിക്കുന്നതുമായ ഇടങ്ങളില്‍ ഒന്നാണ് ജെരാഗ്‌ബോൾട്ടന്‍. അത്യന്തം അപകടകാരിയായ സാഹസിക വിനോദമായ ബേസ് ജംപിങ്ങിന് പ്രസിദ്ധമായ ഇവിടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിക്കാത്ത സഞ്ചാരികള്‍ കാണില്ല. ശ്വാസം നിലച്ചു പോകുമാറ് തരത്തിലുള്ല സാഹസികതയാണെങ്കില്‍ കൂടി ആരാധകര്‍ നിരവധിയുണ്ട് ജെരാഗ്‌ബോൾട്ടന്.

PC:dziambel

എവിടെയാണിത്

എവിടെയാണിത്

നോർവേയിലെ റോഗാലാൻഡ് കൗണ്ടിയിലെ സാൻഡ്‌നെസ് മുനിസിപ്പാലിറ്റിയിലെ കെജെരാഗ് പർവതത്തിലെ ഒരു പാറയാണ് കെരാഗ്ബോൾട്ടൻ എന്നറിയപ്പെടുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 3640 അടി അഥവാ 1,110 മീറ്റര്‍ ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നത്. ഈ പര്‍വ്വതം പ്രസിദ്ധമായത് ഇവിടുത്തെ പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന വലിയ ഉരുളന്‍ പാറയുടെ പേരിലാണ്.

കടല്‍ വിഴുങ്ങുവാന്‍ കാത്തിരിക്കുന്ന ദ്വീപ്, മുങ്ങിപ്പോകുന്നതിനു മുന്നേ പോയി കാണാംകടല്‍ വിഴുങ്ങുവാന്‍ കാത്തിരിക്കുന്ന ദ്വീപ്, മുങ്ങിപ്പോകുന്നതിനു മുന്നേ പോയി കാണാം

സുരക്ഷിതമൊന്നുമല്ല!!

സുരക്ഷിതമൊന്നുമല്ല!!

5 ക്യുബിക് മീറ്റര്‍ വലുപ്പമുള്ല ഇവിടുത്തെ പാറക്കല്ലാണ് സഞ്ചാരികളെ ഈ മലകയറുവാന്‍ പ്രേരിപ്പിക്കുന്നത്. ഇതിന്റെ നടുവില്‍ നിന്നാണ് അന്നു വൈറലായ വീഡിയോയിലെ വിവാഹാഭ്യര്‍ഥന നടന്നത്. അതു കൂടാതെ നിരവധി സാഹസിക സഞ്ചാരികള്‍ ഇവിടെ എത്തുന്നു, ഇവിടെ കയറി നില്‍ക്കുന്നത് ഒട്ടും തന്നെ സുരക്ഷിതമല്ലെന്നാണ് നിഗമമം. കാലൊന്നു തെറ്റിയാലോ ശ്രദ്ധയൊന്ന് മാറിയാലോ ചെന്നെത്തുന്നത് 93,228 അടി അഥവാ 84 മീറ്റർ ആഴത്തിലേക്കായിരിക്കും. ഭാഗ്യമുണ്ടെങ്കില്‍ ജീവന്‍ തിരിച്ചു കിട്ടിയേക്കാം എന്നു മാത്രം. പാറ കയറുവാനുള്ള പ്രത്യേക ഉപകരണങ്ങളൊന്നുമില്ലാതെ ഉവിടേക്ക് കയറാം എന്നതാണ് കൂടുതല്‍ ആളുകളെ ഇവിടേക്ക് എത്തിക്കുന്നത്.
PC:kalev kevad

 വേര്‍ ദ ഹെല്‍ ഈസ് മാറ്റ്??

വേര്‍ ദ ഹെല്‍ ഈസ് മാറ്റ്??

കെജെരാഗ് പാതകളിൽ കെജെരാഗ്ബോൾട്ടൻ വളരെക്കാലമായി പ്രസിദ്ധമായ ഒരു ഫോട്ടോ ഓപ്ഷനാണ് .2006 ല്‍ പുറത്തിറങ്ങിയ വൈറൽ വീഡിയോയായ വെർ ദ ഹെൽ ഈസ് മാറ്റ് എന്നതില്‍ സഞ്ചാരിയായ മാറ്റ് ഈ പാറയുടെ മുകളില്‍ നിന്ന് വളരെ അപകടകരമായ രീതിയില്‍ നൃത്തം ചെയ്യുന്നുണ്ട്. ഇത് വളരെയധികെ ജനപ്രീതി ഈ സ്ഥലത്തിനുണ്ടാക്കി കൊടുത്തു. ഇവിടെ നിന്നും ഒരു ഫോട്ടോ എടുക്കുവാനായി ധാരാളം ആളുകള്‍ ഇപ്പോള്‍ എത്തുന്നു

ജെരാഗ്

ജെരാഗ്

ജെരാഗ് ബോള്‍ട്ടന്‍ മാത്രമല്ല, ഇവിടുത്തെ ജെരാഗ് പര്‍വ്വത നിരയും ഏറെ പ്രസിദ്ധമാണ്. 1,110 മീറ്റർ (3,640 അടി) ഉയരമുള്ള പർവ്വതം ലൈസെബോട്ടൻ ഗ്രാമത്തിന്റെ തെക്കുപടിഞ്ഞാറായി ലൈസെഫ്ജോർഡന്റെ തെക്കൻ തീരത്താണ് ഇതുള്ളത്. കെജരാഗ്ഫോസെൻ വെള്ളച്ചാട്ടം പർവതത്തിൽ നിന്ന് താഴേക്ക് വീഴുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമാണിത്.
PC:Oiiisann

ജെരാഗ് ഹൈക്കിങ്

ജെരാഗ് ഹൈക്കിങ്

ഹൈക്കിങ്ങിനും ഇവിടം ഏറെ പ്രസിദ്ധമാണ്. ട്രക്കിങ്ങിനായി നിരവധി ലോക സഞ്ചാരികള്‍ ഇവിടെ എത്തുന്നു, എഗാർഡ്‌സ്റ്റെലനിലാണ് ഇവിടുത്തെ ഏറ്റവും പ്രസിദ്ധമായ ഹൈക്കിങ് റൂട്ടുള്ളത്. കുത്തനെയുള്ള പര്‍വ്വത മുഖങ്ങളിലേക്ക് കയറാൻ ബുദ്ധിമുട്ടായതിനാല്‍
വളഞ്ഞും തിരിഞ്ഞും പോകുന്ന നിരവധി റൂട്ടുകള്‍ ഇവിടെ കാണാം. ജീവന്‍ പോലുമെടുക്കുന്ന സാഹസിക വിനോദമായ ബേസ് ജംപിങ്ങിന്റെ ഡെസ്റ്റിനേഷന്‍ കൂടിയാണിത്. ഇവിടുത്തെ മലമുകളില്‍ നിന്നും താഴേക്ക് ചാടുന്ന ബേസ് ജംപിങ്ങില്‍ ജീവന്‍ നഷ്ടപ്പെട്ടവരും നിരവധിയുണ്ട്. എന്നാല്‍ ഭയരഹിതമായി ഇവിടെ ചെയ്യുവാന്‍ സാധിക്കുന്നത് റോക്ക് ക്ലൈംബിങ് ആണ്. ഇവിടുത്തെ പാറക്കെട്ടുകളിലൂടെ പിടിച്ചു കയറുവാന്‍ നിരവധി ആളുകള്‍ എത്തുന്നു.

കാടിനു നടുവിലെ ദൈവത്തിന്റെ കരങ്ങളിലെ പാലം.. അത്ഭുതമായി ഈ നിര്‍മ്മിതികാടിനു നടുവിലെ ദൈവത്തിന്റെ കരങ്ങളിലെ പാലം.. അത്ഭുതമായി ഈ നിര്‍മ്മിതി

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

സ്റ്റാവഞ്ചര്‍ ആണ് ജെരാഗിന് അടുത്തുള്ള പ്രധാന നഗരം. ഇവിടെ നിന്നും രണ്ടു മണിക്കൂര്‍ നേരം ഡ്രൈവ് ചെയ്യണം സ്ഥലത്തെത്തണെമങ്കില്‍. തണുപ്പു കാലത്ത് മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഈ റോഡ് അടച്ചിടാറുണ്ട്. ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.

ജീവന്‍ പണയംവെച്ചു പോകാം.... ലോകത്തിലെ ഏറ്റവും സാഹസിക വിനോദമായ ബേസ് ജംപിന്ജീവന്‍ പണയംവെച്ചു പോകാം.... ലോകത്തിലെ ഏറ്റവും സാഹസിക വിനോദമായ ബേസ് ജംപിന്

ശബ്ദപൂട്ടില്‍ ബന്ധിച്ച നിലവറ, കാത്തിരിക്കുന്ന അമൂല്യ നിധിശേഖരം! തുറക്കണമെങ്കില്‍ ലിപി വായിക്കണംശബ്ദപൂട്ടില്‍ ബന്ധിച്ച നിലവറ, കാത്തിരിക്കുന്ന അമൂല്യ നിധിശേഖരം! തുറക്കണമെങ്കില്‍ ലിപി വായിക്കണം

Read more about: world adventure hiking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X