Search
  • Follow NativePlanet
Share
» »ദുബാരെ; ആനകള്‍ വിളയാടും കാവേരി നദീതീരം

ദുബാരെ; ആനകള്‍ വിളയാടും കാവേരി നദീതീരം

By Maneesh

കാവേരി നദിയുടെ തീരങ്ങളെല്ലാം തന്നെ പേരുകേട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ദുബാരെ അതില്‍ ഒന്ന് മാത്രം, മറ്റു സ്ഥലങ്ങളില്‍ നിന്ന് ദുബാരെയെ വേറിട്ട് നിര്‍ത്തുന്നത് അവിടുത്തെ എലിഫന്റ് ക്യാമ്പ് ആണ്. തൃശൂര്‍ പൂരത്തിന് ആനകളെ കാണുന്നത് പോലെ
വെറുതെ ആനകളെ കണ്ടിട്ട് പോകാനുള്ള സ്ഥലമല്ല ഇത്. ആനകളെ അടുത്തറിയാനുള്ള സ്ഥലം.

കർണാടക വനംവകുപ്പും കർണാടക സർക്കാരിന്റെ കീഴിലുള്ള ജംഗിൾ ലോഡ്ജ് ആൻഡ് റിസോർട്ടും ചേർന്നാണ് ദുബാരെയിലെ എലിഫന്റ് ക്യാമ്പ് നടത്തുന്നത്. പ്രഗത്ഭരായ ആനപാപ്പാന്മാരുടെ നേതൃത്വത്തിൽ പരിശീലനം നേടിയ ആനകളാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം. ആനകളെക്കുറിച്ച് എന്ത് ചോദിച്ചാലും പറഞ്ഞുതരാൻ ഇവർക്ക് യാതൊരു മടിയുമില്ല.

ആനകളെ വെറുതെ കാണുന്നതിന് പകരം ആനകളെ കുളിപ്പിക്കാനും തീറ്റകൊടുക്കാനും ആനപ്പുറത്ത് കയറാനും സഞ്ചാരികളെ അനുവദിക്കും എന്നതാണ് ഈ ക്യാമ്പിന്റെ എടുത്ത് പറയേണ്ടുന്ന പ്രത്യേകത. ഇവിടെ നിന്ന് പരിശീലനം ലഭിച്ച ആനകളാണ് മൈസൂർ ദസറയുടെ അവസാന നാളിലെ ജംബു സവാരിയിൽ പങ്കെടുക്കുന്നത്.

ദുബാരെ എലിഫന്റ് ക്യാമ്പിനേക്കുറിച്ച് കൂടുതൽ വിവരങ്ങൾ സ്ലൈഡുകളിൽ വായിക്കാം

ദുബാരെ എവിടെയാണെന്ന് മനസിലാക്കാം

ദുബാരെ എവിടെയാണെന്ന് മനസിലാക്കാം

കർണാടകയിലെ കൂർഗ് ജില്ലയിൽ കാവേരി നദിയുടെ തീരത്തായാണ് ദുബാരെ സ്ഥിതി ചെയ്യുന്നത്. ടിബറ്റൻ സെറ്റിൽമെന്റായ കുശാൽ നഗറിന് അടുത്തായാണ് ദുബാരെ സ്ഥിതി ചെയ്യുന്നത്. മടിക്കേരിയിൽ നിന്ന് 30 കിലോമീറ്റർ അകലെയായിട്ടാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Rameshng

ദുബാരെ എന്ന സ്ഥലത്ത് എത്തിച്ചേരാൻ

ദുബാരെ എന്ന സ്ഥലത്ത് എത്തിച്ചേരാൻ

ബാംഗ്ലൂരിൽ നിന്നും മൈസൂരിൽ നിന്നും കേരളത്തിൽ നിന്നും വളരെ എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാൻ കഴിയും. ബാംഗ്ലൂരിൽ നിന്ന് മൈസൂർ എത്തി അവിടെ നിന്ന് കുശാൽ നഗറിൽ നിന്ന് സിദ്ധാപുര റോഡിലൂടെ 15 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം

Photo Courtesy: Philanthropist 1

ആനകളെ സുന്ദരനാക്കാൻ അവസരം

ആനകളെ സുന്ദരനാക്കാൻ അവസരം

ആനകളുമായി ഇടപഴകാൻ സഞ്ചാരികൾക്ക് അവസരം ലഭിക്കുന്നു എന്നതാണ് ദുബാരയിലെ ഏറ്റവും വലിയ പ്രത്യേകത. ആനകളെ തേച്ച് കുളിപ്പിക്കാനും നെറ്റിയിലും തുമ്പിക്കയിലും എണ്ണതേപ്പിക്കാനുമൊക്കെ സഞ്ചാരികളെ പാപ്പാന്മാർ അനുവദിക്കാറുണ്ട്.

Photo Courtesy: Madhav Pai

ആനയൂട്ട് കാണാം

ആനയൂട്ട് കാണാം

ആനയ്ക്ക് ഭക്ഷണം കൊടുക്കുന്നത് നോക്കികാണാൻ സഞ്ചാരികൾക്ക് അവസരം ഉണ്ട്. ആനകൾക്കായി ഭക്ഷണം ഒരുക്കുന്നതും ഭക്ഷണം ആനയുടെ വായിൽ വച്ചുകൊടുക്കുന്നതും സഞ്ചാരികൾക്ക് കാണാം

Photo Courtesy: Potato Potato

എടത്തോട്ട് തിരിയാനെ, വലത്തോട്ട് തിരിയാനെ

എടത്തോട്ട് തിരിയാനെ, വലത്തോട്ട് തിരിയാനെ

പാപ്പന്മാരുടെ ആനകൾക്ക് നിർദ്ദേശം കൊടുക്കുന്നതും അത് അനുസരിച്ച് ആനകൾ മുന്നോട്ടും പുറകോട്ടും നീങ്ങുന്നതും മറ്റും സഞ്ചാരികൾക്ക് കൗതുകം പകരുന്ന കാര്യങ്ങളായിരുക്കും

Photo Courtesy: Manigandan Selvarajan

വിവരണം

വിവരണം

ഇതോടൊപ്പം ആനകളെക്കുറിച്ച് ചെറുവിവരണവും പരിശീലകർ നൽകുന്നു. ആനകളെക്കുറിച്ച് എല്ലാകാര്യങ്ങളും ഇവിടെ നിന്ന് സഞ്ചാരികൾക്ക് അറിയാൻ സാധിക്കും

Photo Courtesy: Jayashree B

ആനപ്പുറത്ത് കയറാം

ആനപ്പുറത്ത് കയറാം

ഏറ്റവും അവസാനമാണ് സഞ്ചാരികൾ കാത്തിരുന്ന ആ നിമിഷം വന്നെത്തുന്നത്. ആനപ്പുറത്ത് കയറാനുള്ള അവസരം. ദുബാരെ റിസർവ് വനത്തിലൂടെ സഞ്ചാരികളെ ആനപ്പുറത്തിരുത്തി 10 മുതൽ 15 മിനുറ്റ് വരെ കൊണ്ടുപോകും

Photo Courtesy: smerikal

ഇതിനൊക്കെ എത്ര ചെലവാകുമെന്ന് നോക്കാം

ഇതിനൊക്കെ എത്ര ചെലവാകുമെന്ന് നോക്കാം

എലിഫന്റ് ക്യാമ്പ് സന്ദർശിക്കാൻ ഒരാളിൽ നിന്ന് 1261 രൂപയാണ് ഈടാക്കുന്നത്. ഉച്ചഭക്ഷണം, ചായ/കപ്പി, കൊറാക്കിൾ റൈഡ്, ആനസവാരി, ട്രെക്കിംഗ്, ക്യാമറ ഫീ എല്ലാ നികുതികളും ഉൾപ്പടെയാണ് ഈ നിരക്ക്. ആനകളുമായി ഇടപഴകാൻ 652 രൂപയാണ് ഇവിടെ ഈടാക്കുന്നത്.
Photo Courtesy: Big Eyed Sol

കാവേരിയിലൂടെ ബോട്ടിൽ യാത്ര ചെയ്യാം

കാവേരിയിലൂടെ ബോട്ടിൽ യാത്ര ചെയ്യാം

കാവേരി നദിയിലൂടെ ബോട്ടിൽ യാത്ര ചെയ്യാനും ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് അവസരം ഉണ്ട്. ബോട്ട് കൂടാതെ വട്ടത്തോണിയിലും യാത്ര ചെയ്യാം.

Photo Courtesy: Rameshng

റിവർ റാഫ്റ്റിംഗിന്റെ ആവേശം അറിയാം

റിവർ റാഫ്റ്റിംഗിന്റെ ആവേശം അറിയാം

ദുബാരെയിലേക്കുള്ള നിങ്ങളുടെ യാത്ര മൺസൂണിൽ ആണെങ്കിൽ കാവേരി നദിയിലൂടെ റിവർ റഫ്റ്റിംഗിനും അവസരമുണ്ട്. ജൂലൈ, ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലാണ് ഇവിടെ റിവർ റാഫ്റ്റിംഗ് നടത്തുന്നത്.

Photo Courtesy: Shiraz Ritwik

ജോൺ പൊല്ലാർഡ് ആൻഡ് ടീം

ജോൺ പൊല്ലാർഡ് ആൻഡ് ടീം

ജോൺ പൊല്ലാർഡും സംഘവുമാണ് ഇവിടെ റിവർ റാഫ്റ്റിംഗ് സംഘടിപ്പിക്കുന്നത്. റാഫ്റ്റിംഗിന്റെ ദൂരം അനുസരിച്ച് 800 രൂപ മുതൽ 1200 രൂപവരെയാണ് ഒരാളുടെ നിരക്ക്. ദുബാരയിലെ കൂടുതൽ ചിത്രങ്ങൾ അടുത്ത സ്ലൈഡുകളിൽ കാണാം

Photo Courtesy: Rameshng

ദുബാരെ കാഴ്ചകൾ

ദുബാരെ കാഴ്ചകൾ

അമ്മയുടെ കൂടെ നിൽക്കുന്ന ഒരു ആനക്കുട്ടി

Photo Courtesy: Subhashish Panigrahi

കാവേരി നദി

കാവേരി നദി

ദുബാരെയെ കൂടുതൽ സുന്ദരമാക്കുന്ന കാവേരി നദി
Photo Courtesy: Rameshng

ആനത്താവളം!

ആനത്താവളം!

ആനപ്പുറത്ത് കയറാൻ ഒരുക്കിയിട്ടുള്ള ഒരു ചെറിയ ഏറുമാടം. ഇതിലൂടെയാണ് സഞ്ചാരികൾ ആനപ്പുറത്ത് കയറുന്നത്.
Photo Courtesy: Rameshng

കാവേരിയിലേക്ക്

കാവേരിയിലേക്ക്

കാവേരി നദിയുടെ തീരത്തേക്ക് യാത്ര ചെയ്യുന്ന സഞ്ചാരികൾ

Photo Courtesy: Rameshng

ഒരു കാഴ്ച

ഒരു കാഴ്ച

കാവേരി നദിയിൽ നിന്നുള്ള ഒരു കാഴ്ച

Photo Courtesy: Rameshng

ആനസവാരി

ആനസവാരി

ആനപ്പുറത്ത് സഞ്ചരിക്കുന്ന സഞ്ചാരികൾ
Photo Courtesy: Rameshng

വെള്ളംകുടിയാനെ

വെള്ളംകുടിയാനെ

കാവേരി നദിയിൽ നിന്ന് വെള്ളംകുടിക്കുന്ന ഒരാന

Photo Courtesy: Andre Engels

ഒറ്റയ്ക്ക് ഒരാന

ഒറ്റയ്ക്ക് ഒരാന

ദുബാരെയിലെ ആനകളിൽ ഒന്ന്. മൊത്തം 21 ആനകളാണ് ഇവിടെയുള്ളത്

Photo Courtesy: Dilli2040

കാവേരി എത്ര ശാന്തം

കാവേരി എത്ര ശാന്തം

ശാന്തമായി ഒഴുകുന്ന കാവേരി നദി
Photo Courtesy: mdemon

മരം ഒരു വരം

മരം ഒരു വരം

കാവേരി നദിക്കരയിൽ വളർന്ന് നിൽക്കുന്ന ഒരു മരം

Photo Courtesy: timeflicks

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X