Search
  • Follow NativePlanet
Share
» »കൊച്ചിയിലെ മറഞ്ഞിരിക്കുന്ന ബീച്ചിലെ സാഹസങ്ങള്‍! കടല്‍ കാഴ്ചകളുമായി അമലാ പോള്‍

കൊച്ചിയിലെ മറഞ്ഞിരിക്കുന്ന ബീച്ചിലെ സാഹസങ്ങള്‍! കടല്‍ കാഴ്ചകളുമായി അമലാ പോള്‍

കടല്‍ത്തീരത്തു കിടന്നും കടലിലിറങ്ങിയും തിരമാലകളില്‍ കളിച്ചുമെല്ലാം സന്തോഷിക്കുന്ന വീഡിയോ ആളുകള്‍ ഏറ്റെടുത്തു കഴിഞ്ഞു.

യാത്രകള്‍ പഴയ ഫോട്ടോകളിലേക്കും വീഡിയോകളിലേക്കും ഇപ്പോള്‍ മാറിയിരിക്കുകയാണ്. കൊവിഡ് മഹാമാരിക്കാലത്ത് യാത്രകള്‍ ആഢംഹരമായി മാറിയപ്പോള്‍ പിന്നെ സമയം ചിലവഴിക്കുന്നത് വീടുകളില്‍ തന്നെ ഒതുങ്ങിയിരിക്കുകയാണ്. സെലിബ്രിറ്റികളുടെ ജീവിതവും ഇങ്ങനെ തന്നെയാണ്. വീട്ടിലിരിക്കുന്നത് ആസ്വദിച്ചും പാചക പരീക്ഷണങ്ങള്‍ നടത്തിയും ഡാന്‍സും പാട്ടും തൊട്ടടുത്ത ഇടങ്ങളിലേക്കുള്ള യാത്രയുമായി അവരും സമയം ചിലവഴിക്കുന്നു. ഈ കൂട്ടത്തിലേക്ക് ഏറ്റവും പുതിയതായി വന്നിരിക്കുന്നത് നടി അമലാ പോളിന്‍റെ ഒരു ചെറിയ വീഡിയോയാണ്. ഏറ്റവും ലളിതമായി ജീവിതം ഇത്രമേല്‍ ആസ്വദിക്കാം എന്നു കാണിച്ചു തരുന്ന സന്തോഷിപ്പിക്കുന്ന ഒരു വീഡിയോ. കൊച്ചിയിലെ അധികമൊന്നും അറിയപ്പെടാത്ത കുഴുപ്പള്ളി ബീച്ചിലാണ് അമലയുടെ ആഘോഷം. കടല്‍ത്തീരത്തു കിടന്നും കടലിലിറങ്ങിയും തിരമാലകളില്‍ കളിച്ചുമെല്ലാം സന്തോഷിക്കുന്ന വീഡിയോ ആളുകള്‍ ഏറ്റെടുത്തു കഴിഞ്ഞു.

കുറിപ്പ് ഇങ്ങനെ

കുറിപ്പ് ഇങ്ങനെ

ലോക്ഡൗണിന്‍റെ ആദ്യ ഘട്ടത്തില്‍ ഞാന്‍ ചെയ്ത കാര്യം ഇതായിരുന്നു. സ്വാതന്ത്ര്യത്തിന്‍റെ വിലയും ചലിക്കുവാനുള്ള സ്വാതന്ത്ര്യവുമാണ് ഏറ്റവും പ്രധാനമെന്ന് ഈ സമയത്ത് ഞാന്‍ മനസ്സിലാക്കി, എന്‍റെ സ്വാതന്ത്ര്യമാണ് എനിക്കെല്ലാം. ഏറ്റവും അടുത്ത ആളുകള്‍ക്കൊപ്പം പ്രകൃതിയില്‍ സമയം ചിലവഴിക്കുന്നതും ഞാനായി തന്ന‌ തുടരുവാന്‍ കഴിയുന്നതിനേക്കാളും സന്തോഷം വേറെയില്ല. നമ്മുടെ ഹൃദയത്തെ പിന്തുടരുവാനുള്ള സ്വാതന്ത്ര്യം എനിക്കും നിങ്ങള്‍ക്കുമുണ്ട്. നിങ്ങളുടെ സ്വാതന്ത്ര്യം അറിയുക. നിങ്ങളുടെ അവകാശം അറിയുക. സ്വാതന്ത്ര്യ ദിനാശംസകള്‍ എന്നായിരുന്നു അമല പോള്‍ കുറിപ്പില്‍ പങ്കുവെച്ചത്.

സഞ്ചാരികളുടെ കണ്ണില്‍പ്പെടാത്ത ഇടം

സഞ്ചാരികളുടെ കണ്ണില്‍പ്പെടാത്ത ഇടം

സാധാരണ സഞ്ചാരികളുടെ കണ്ണില്‍പ്പെടാത്ത ഇടമാണ് അമല പോള്‍ ഇത്തവണ യാത്രയ്ക്കായി തിരഞ്ഞെടുത്തത്. ചെറായി ബീച്ചിനോട് ചേര്‍ന്ന്, ശാന്തമായി ബഹളങ്ങളും ആള്‍ക്കൂട്ടവുമൊന്നുമില്ലാത്ത കുഴുപ്പള്ളി ബീച്ച്. അതിമനോഹരമായ ഇവിടുത്തെ കാഴ്ചകളോടൊപ്പം എടുത്തു പറയേണ്ടത് ഇവിടുത്തെ ശാന്തത തന്നെയാണ്.

പ്രാദേശികമായി മാത്രം

പ്രാദേശികമായി മാത്രം


പ്രാദേശികമായി മാത്രം അറിയപ്പെടുന്ന കുഴുപ്പള്ളി ബീച്ച് കഴിഞ്ഞ കുറച്ച് കാലങ്ങളായി സഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമായിട്ടുണ്ട്. കാറ്റാടി മരങ്ങളുടെ കൂട്ടം തന്നെയാണ് ബീച്ചിന്‍റെ പ്രത്യേകത. വൈകുന്നേരങ്ങള്‍ ചിലവഴിക്കുവാനും നീന്തല്‍ പഠിക്കുവാനും നീന്തി സമയം ചിലവഴിക്കുവാനുമെല്ലാം കുഴുപ്പള്ളി അനുയോജ്യമാണ്.

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കുടുംബത്തോടൊപ്പം സമയംചിലവഴിക്കുവാനും ഇവിടം പ്രസിദ്ധമാണ്. ചെറായി ബീച്ചിനോട് ചേര്‍ന്നു കിടക്കുന്നതിനാല്‍ എളുപ്പത്തില്‍ എത്തിച്ചേരുകയും ചെയ്യാം.
എറണാകുളം ജംങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 24 കിലോമീറ്ററും ചെറായി ബീച്ചില്‍ നിന്നും നാല് കിലോമീറ്ററും ഇവിടേക്ക് ദൂരമുണ്ട്. ഇടപ്പള്ളി, വരാപ്പുഴ, പറവൂർ വഴി ഇവിടേക്ക് എത്തിച്ചേരാം. ഗോശ്രീപാലം കണ്ടെയ്നർ റോഡ് വഴിയും ഇരിങ്ങാലക്കുട കൊടുങ്ങല്ലൂര്‍ വഴിയും കുഴുപ്പള്ളി ബീച്ചിലെത്താം.

മുംബൈയില്‍ നിന്നും ഡെല്‍ഹിയിലേക്ക് ഇനി 11 മണിക്കൂര്‍.. പറന്നു പോകുവാന്‍ ഗ്രീന്‍ഫീല്‍ഡ് ഹൈവേ<br />മുംബൈയില്‍ നിന്നും ഡെല്‍ഹിയിലേക്ക് ഇനി 11 മണിക്കൂര്‍.. പറന്നു പോകുവാന്‍ ഗ്രീന്‍ഫീല്‍ഡ് ഹൈവേ

ഒരൊറ്റ വീടും കുഞ്ഞു മരവും, പ‌ത്ത‌ടി നടന്നാല്‍ കടലില്‍!ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപ്!!ഒരൊറ്റ വീടും കുഞ്ഞു മരവും, പ‌ത്ത‌ടി നടന്നാല്‍ കടലില്‍!ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപ്!!

സ്വാതന്ത്ര്യം ആഘോഷിക്കുവാന്‍ ഈ വഴികള്‍, യാത്ര ചെയ്യാം മതിവരുവോളംസ്വാതന്ത്ര്യം ആഘോഷിക്കുവാന്‍ ഈ വഴികള്‍, യാത്ര ചെയ്യാം മതിവരുവോളം

Read more about: beach kochi celebrity travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X