Search
  • Follow NativePlanet
Share
» »മൈസൂര്‍ ദസറ കാണാന്‍ 7500 രൂപയോ?

മൈസൂര്‍ ദസറ കാണാന്‍ 7500 രൂപയോ?

By Maneesh

മൈസൂര്‍ ദസറയ്ക്ക് എത്തുന്ന സഞ്ചാരികളുടെ സൗകര്യാര്‍ത്ഥം മുന്‍വര്‍ഷത്തെ പോലെ ഇപ്രാവിശ്യവും ഗോള്‍ഡ് കാര്‍ഡ് പുറത്തിറക്കിയിരിക്കുന്നു. 7500 രൂപയാണ് ഗോള്‍ഡ് കാര്‍ഡിന്റെ നിരക്ക്. ഈ കാര്‍ഡ് ഉപയോഗിച്ച് രണ്ട് മുതിര്‍ന്നവര്‍ക്കും ഒരു കുട്ടിക്കും മൈസൂര്‍ ദസറ ആസ്വദിക്കാന്‍ സാധിക്കും.

മൈസൂർ ദസറ കാണാൻ ഇത്രയും രൂപ മുടക്കാൻ താൽപര്യമില്ലാത്താവർക്ക് സിൽവർ, ബ്രോൺസ് എന്നീ പേരുകളിലും കാർഡുകൾ പുറത്തിറക്കുന്നുണ്ട്.

മൈസൂര്‍ ദസറ കാണാന്‍ 7500 രൂപയോ?

മൈസൂർ ദസറ കാണാൻ 7500 രൂപയോ?

മൈസൂർ ദസറകാണാൻ ഗോൾഡ് കാർഡ് എടുത്ത് 7500 രൂപ ചെലവഴിക്കണോ? എന്ന് ചോദിക്കുന്നവരുണ്ടാകാം. ഇത്രയും രൂപമുടക്കി ഈ ഗോൾഡ് കാർഡ് കരസ്ഥമാക്കിയാൽ സഞ്ചാരികൾക്ക് ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് ആദ്യം മനസിലക്കാം.

ദസറ കാണാം

രണ്ട് മുതിർന്നവർക്കും ഒരു കുട്ടിക്കും ഈ കാർഡ് ഉപയോഗിച്ച് ദസറകാണാൻ സാധിക്കും എന്നതാണ് പ്രധാന നേട്ടം. മൈസൂരിൽ പോയാൽ കാശ് ചെലവഴിക്കാതെ ദസറകാണാം എന്നിരിക്കേ എന്തിന് ഈ കാർഡ് എന്ന് സംശയം ഉണ്ടായേക്കാം. റോഡരികിൽ ഇരുന്ന് ദസറ കാണാൻ കാശുവേണ്ട. എന്ന പ്രത്യേകം ഒരുക്കിയ വി ഐ പി പവലിയനിൽ ഇരുന്ന് ദസറയുടെ പ്രധാന ചടങ്ങുകൾ കാണാൻ കഴിയും എന്നതാണ് കാർഡ് വാങ്ങിയാലുള്ള ഗുണം.

പ്രധാന സ്ഥലങ്ങൾ സന്ദർശിക്കാം

മൈസൂര്‍ മൃഗശാല, ജഗന്‍മോഹന്‍ പാലസ്, കരാഞ്ചി ലേക്ക്, റെയില്‍വേ മ്യൂസിയം, ചാമുണ്ഡേശ്വരി ക്ഷേത്രം, മൈസൂര്‍ പാലസ്, ദസറ എക്‌സിബിഷന്‍ ഗ്രൗണ്ട്, സെന്റ് ഫിലോമിനാസ് ചര്‍ച്ച്, റീജിയണല്‍ മ്യൂസിയം, രംഗനതിട്ടലു പക്ഷിസങ്കേതം, കെ. ആര്‍. എസ് അണക്കെട്ട്, ബൃന്ദാവന്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളിലും പ്രവേശിക്കാം. ഇവടങ്ങളിലെല്ലാം പ്രവേശന ഫീസുള്ളതാണ് ഗോൾഡ് കാർഡുള്ളവർക്ക് സൗജന്യമായി പ്രവേശിക്കാം.

ജംബുസവാരി വീക്ഷിക്കാം

മൈസൂർ ദസറയുടെ പ്രധാന ആകർഷണമായ ജംബുസവാരി വീക്ഷിക്കാൻ ഗോൾഡ് കാർഡ് ഉള്ളവർക്ക് വരാഹഗേറ്റിന് മുൻപിൽ സൗകര്യം ഉണ്ടായിരിക്കും. ഗോൾഡ് കാർഡ് ഇല്ലാത്തവർക്ക് ഇവിടേയ്ക്ക് പ്രവേശനമില്ല.

ടോർച്ച് ലൈറ്റ് പരേഡ്

ജംബുസവാരി അവസാനിക്കുന്ന ബന്നിമണ്ഡപത്തിൽ നടക്കുന്ന ടോർച്ച് ലൈറ്റ് പരേഡ് മുൻനിരയിൽ നിന്ന് വീക്ഷിക്കാൻ ഗോൾഡ് കാർഡ് ഉള്ളവർക്ക് അവസരമുണ്ട്.

ഗോൾഡ് കാർഡ് എവിടെ കിട്ടും

സഞ്ചാരികൾക്ക് ഗോൾഡ് കാർഡ് ലഭ്യമാക്കാൻ മൈസൂർ ജില്ലാ കമ്മീഷണര്‍ ഓഫീസില്‍ പ്രത്യേകവിഭാഗം ആരംഭിച്ചിട്ടുണ്ട്. ദസറ തുടങ്ങുന്ന സെപ്തംബർ 25 മുതൽ ഒക്ടോബർ 4 വരെയാണ് ഗോൾഡ് കാർഡിന്റെ കാലാവധി.

ഗോൾഡ് കാർഡ് ഓൺലൈനിൽ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X