Search
  • Follow NativePlanet
Share
» »ഇവിടെയെല്ലാം ഡബിളാ ഡബിള്‍- കൊടിഞ്ഞിയെന്ന ഇരട്ടകളുടെ ഗ്രാമം

ഇവിടെയെല്ലാം ഡബിളാ ഡബിള്‍- കൊടിഞ്ഞിയെന്ന ഇരട്ടകളുടെ ഗ്രാമം

ഇരട്ടകളുടെ ഗ്രാമം എന്നറിയപ്പെടുന്ന മലപ്പുറം ജില്ലയിലെ കൊടിഞ്ഞിയെക്കുറിച്ച് വായിക്കാം.

കൊടിഞ്ഞിയിലേക്കുള്ള യാത്രയിൽ ഒരേ മുഖം രണ്ടു തവണ കൺമുന്നിൽ വന്നാലും അത്ഭുതപ്പെടേണ്ട കാര്യമില്ല. സ്കൂളിലെ കാര്യമാണെങ്കിൽ ഒന്നും പറയേണ്ട. ഒരു പ്രാവശ്യം ചോദ്യം ചോദിച്ച ആളോട് തന്നെ വീണ്ടും ചോദിക്കുന്നതും ആളുമാറി സംസാരിച്ചു പോകുന്നതും അതിന്റെ കളിയാക്കലുകളുമെല്ലാം ഇവിടെ ഒരു പുതുമയില്ലാതായി മാറിയിച്ച് കാലങ്ങളായി. ഇരട്ടക്കുട്ടികളുടെ ജനനം കൊണ്ട് പ്രശസ്തമായ കൊടിഞ്ഞി അറിയപ്പെടുന്നത് തന്നെ ട്വിൻ വില്ലജ് അഥവാ ഇരട്ടകളുടെ ഗ്രാമം എന്നാണ്. ഏകദേശം ആയിരത്തിലധികം ഇരട്ടക്കുട്ടികളുള്ള കൊടിഞ്ഞിയുടെ വിശേഷങ്ങൾ വായിക്കാം...

ഇവിടെയെല്ലാം ഡബിളാ ഡബിൾ

ഇവിടെയെല്ലാം ഡബിളാ ഡബിൾ

കൊടിഞ്ഞിയിലെ വഴികളോ കൊടിഞ്ഞിയിലേക്കുള്ള വഴികളോ ഏതുമായിക്കോട്ട യാത്രയിൽ കുറഞ്ഞത് അഞ്ച് ഇരട്ടമുഖങ്ങളെങ്കിലും കൺമുന്നിലെത്തുമെന്നതുറപ്പാണ്. ഏതു വഴികളിലൂടെ നടന്നാലും ഇരട്ടകളെ കാണുന്ന കൊടിഞ്ഞി ഇരട്ടകളുടെ ഗ്രാമം തന്നെയാണ്. മലപ്പുറം ജില്ലയിൽ തിരൂരങ്ങാടിക്ക് സമീപം സ്ഥിതി ചെയ്യുന്ന കൊടിഞ്ഞിയെ അന്താരാഷ്ട്ര തലത്തിൽ തന്നെ അടയാളപ്പെടുത്തിയിരിക്കുന്നതും ഇരട്ടകളുടെ എണ്ണമാണ്. എന്നു പറ‍ഞ്ഞാൽ ഒരു തെറ്റും പറയുവാനില്ല.

 കൊടിഞ്ഞി എന്ന ഇരട്ടകളുടെ സ്വര്‍ഗ്ഗം

കൊടിഞ്ഞി എന്ന ഇരട്ടകളുടെ സ്വര്‍ഗ്ഗം

വളരെ അവിചാരിതമായാണ് കൊടിഞ്ഞിയെ ലോകം ശ്രദ്ധിക്കുന്നത്. ഇരട്ടക്കുട്ടികളുടെ ജനനം കൗതുകകരമായ എണ്ണത്തിലേക്ക് മാറിയപ്പോഴാണ് ഇവിടെ ആദ്യമൊരു കണക്കെടുപ്പ് നടത്തുന്നത്. അന്ന് ഏകദേശം 100 ജോഡി ഇരട്ടകളെയാണ് കണ്ടെത്തിയത്. അതിലും അത്ഭുതം മാറാതെ ഒന്നു കൂടി വിശദമായി കണ്ട മുഖങ്ങളെ കൃത്യമായി നോക്കിയപ്പോൾ എണ്ണം 204 ജോഡി ഇരട്ടകളിലെത്തി. 2016 ലെ കണക്കനുസരിച്ച് ആയിരത്തിലധികമുണ്ട് ഇവിടുത്തെ ഇരട്ടകൾ. ലോകത്തിൽ തന്നെ ഇരട്ടകളുടെ ജനന നിരക്കിൽ മുന്നിൽ നിൽക്കുന്ന പ്രദേശം കൂടിയാണിത്.

ആയിരത്തിൽ 45 ഉം....

ആയിരത്തിൽ 45 ഉം....

കേരളത്തിലെ ഏറ്റവും അധികം ഇരട്ടകളുള്ള പഞ്ചായത്ത് കൊടിഞ്ഞിയാണ്. ഏകദേശം ഇരുപതിനായിരത്തോളമാണ് ഇവിടുത്തെ താമസക്കാർ. അതിൽ ആയിരത്തോളം പേർ ഇരട്ടകളാണത്രെ. നമ്മുടെ രാജ്യത്ത് സാധരണ 1000 പ്രസവത്തിൽ 4 ജോഡി ഇരട്ടകൾ ജനിക്കുമ്പോൾ കൊടിഞ്ഞിയിൽ അത് 45 ആണ്. ഇവിടുത്തെ ഏറ്റവും മുതിരി‍ന്ന ഇരട്ടകൾക്ക് പ്രായം എഴുപതിന് മേലെയുണ്ട്. ഇവിടെ നിന്നും വിഹവാഹം കഴിക്കുന്നവർക്കും പുറമേയ്ക്ക് വിവാഹം ചെയ്തു പോകുന്നവർക്കും ഇരട്ടക്കുട്ടികൾ ജനിക്കുന്ന ചരിത്രവും കൊടിഞ്ഞിയ്ക്കുണ്ട്.

ലോകത്തിലെ നാലു ഗ്രാമങ്ങളിലൊന്ന്

ലോകത്തിലെ നാലു ഗ്രാമങ്ങളിലൊന്ന്

ഇവിടെ ഇങ്ങനെ വിസ്മയിപ്പിക്കുന്ന രീതിയിൽ ഇരട്ടകളുടെ ജനനം നടക്കുന്നതിന്റെ കാരണം പലരും പഠിക്കാനെത്തിയെങ്കിലും കൃത്യമായ ഒരു ഉത്തരത്തിലെത്തുവാനായിട്ടില്ല. cണ്ണും വെള്ളവും വരെ പരിശോധിച്ചിട്ടും കാരണം കണ്ടെത്തിയിട്ടില്ല. ജനിതിക പഠനം വഴി എന്തങ്കിലും കാരണം കണ്ടെത്താനാവുമെന്ന പ്രതീക്ഷയിൽ മലയാളികളായ ശാസ്ത്രജ്ഞർ ഉൾപ്പെട്ട സംഘത്തിന്റെ നേതൃത്വത്തിൽ ഇവിടെ പഠനം നടന്നിരുന്നു.
ലോകത്തിൽ ഇത്തരത്തിൽ ഇരട്ടകളുട എണ്ണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന നാല് ഗ്രാമങ്ങളാണുള്ളത്. നൈജീരിയയിലെ ഇഗ്‌ബോ ഓറ, ബ്രസീലിലെ കാനോ ഡിഫോ ഗോദോയ്, ദക്ഷിണ വിയറ്റ്‌നാമിലെ ഹുയാങ് ഹീയപ്പ് എന്നിവയാണ് ബാക്കി മൂന്നെണ്ണം.

ദൈവത്തിന്റെ സ്വന്തം ഇരട്ടകളുടെ നാട്

ദൈവത്തിന്റെ സ്വന്തം ഇരട്ടകളുടെ നാട്

ദൈവത്തിന്റെ സ്വന്തം ഇരട്ടകളുടെ നാട് അഥവാ ഗോഡ്സ് ഓൺ ട്വിൻ ടൗൺ എന്ന പേരിൽ ഒരു സംഘടനയും ഇവിടെയുണ്ട്. 2008 ലാണ് എകദേശം 30 ഇരട്ടകളും അവരുടെ മാതാപിതാക്കളും ചേർന്ന് ഇങ്ങനെ ഒരു സംഘടന രൂപീകരിച്ചത്. ഇരട്ടക്കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്ക് ആവശ്യമായ സഹായങ്ങൾ നല്കുക തുടങ്ങിയവയാണ് ലക്ഷ്യം.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

മലപ്പുറം ജില്ലയിൽ തിരൂരങ്ങാടിയ്ക്കടുത്തുള്ള കായലോര ഗ്രാമമാണ് കൊടിഞ്ഞി. കോഴിക്കോട്ടുനിന്ന് 35 കിലോമീറ്ററും മലപ്പുറത്തുനിന്നും 30 കിലോമീറും ഇവിടേക്ക് ദൂരമുണ്ട്. താനൂർ, തിരൂർ, പരപ്പനങ്ങാടി എന്നിവയാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ.

ശിവലിംഗമെടുത്തുകൊണ്ടു പോകുവാൻ വന്ന ഭദ്രകാളി...രണ്ടായി പിളർന്ന ശിവലിംഗം ഇത് തിരുമാന്ധാംകുന്ന്!ശിവലിംഗമെടുത്തുകൊണ്ടു പോകുവാൻ വന്ന ഭദ്രകാളി...രണ്ടായി പിളർന്ന ശിവലിംഗം ഇത് തിരുമാന്ധാംകുന്ന്!

ബിയ്യം കായൽ മുതൽ കോട്ടക്കുന്ന് വരെ..മലപ്പുറം അതിശയിപ്പിക്കും..തീർച്ചബിയ്യം കായൽ മുതൽ കോട്ടക്കുന്ന് വരെ..മലപ്പുറം അതിശയിപ്പിക്കും..തീർച്ച

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X