Search
  • Follow NativePlanet
Share
» »ഗതിമാറിയൊഴുകിയ അച്ചന്‍കോവിലാറിന്‍റെ തീരത്തെ ക്ഷേത്രം

ഗതിമാറിയൊഴുകിയ അച്ചന്‍കോവിലാറിന്‍റെ തീരത്തെ ക്ഷേത്രം

വിശ്വാസികളുടെ ഇടയില്‍ പ്രസിദ്ധമായ കൊടുന്തറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തെക്കുറിച്ചറിയാം.

അപൂര്‍വ്വങ്ങളായ വിശ്വാസങ്ങള്‍ കൊണ്ടും ആചാരങ്ങള്‍കൊണ്ടും വിശ്വാസികളുടെ മനസ്സില്‍ ഇടം നേടിയ ക്ഷേത്രങ്ങളുടെ നാടാണ് പത്തനംതിട്ട. വിശ്വാസത്തോട് മാത്രമല്ല , ചരിത്രത്തോടും നീതി പുലര്‍ത്തി നില്‍ക്കുന്ന ധാരാളം ക്ഷേത്രങ്ങള്‍ ഇവിടെ കാണുവാന്‍ സാധിക്കും.
അതിലൊന്നാണ് കേരളത്തിലെ പുരാതന മുരുക ക്ഷേത്രങ്ങളിലൊന്നായ കൊടുന്തറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. എഴുതപ്പെട്ട ചരിത്രങ്ങള്‍ ഏറെയില്ലെങ്കിലും ഒന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ശക്തിഭദ്രന്‍റെ ആശ്ചര്യചൂഢാമണിയില്‍ ഈ ക്ഷേത്രത്തെക്കുറിച്ച് പറയുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്നും കേരളത്തിലെത്തിയ ശക്തിഭദ്രന്മാര്‍ തങ്ങളോടൊപ്പം കൊണ്ടുവന്ന ആരാധനാ മൂര്‍ത്തികളെ കൊടുന്തറയില്‍ പ്രതിഷ്ഠിച്ചു എന്നും കാലക്രമത്തില്‍ ഇവിടം സുബ്രഹ്മണ്യന്‍റെ പേരില്‍ പ്രസിദ്ധമാവുകയും ചെയ്തു എന്നാണ് വിശ്വസിക്കപ്പെടുന്നത്. വിശ്വാസികളുടെ ഇടയില്‍ പ്രസിദ്ധമായ കൊടുന്തറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തെക്കുറിച്ചറിയാം.

കൊടുന്തറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

കൊടുന്തറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

പത്തനംതിട്ടയിലെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് കൊടുന്തറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. കേരളീയ ചരിത്രത്തോട് തന്നെ ചേര്‍ത്തുവായിക്കുവാന്‍ സാധിക്കുന്ന ഈ ക്ഷേത്രം പത്തനംതിട്ടയുടെ അഭിമാന സ്തംഭങ്ങളിലൊന്നും കൂടിയാണ്.

ചരിത്രം ഇങ്ങനെ

ചരിത്രം ഇങ്ങനെ

തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് എഡി മൂന്നിലോ നാലിലോ എത്തിയ തമിഴ്വംശജരായ ശക്തിഭദ്രന്മാര്‍ ആണ് ഇവിടുത്തെ പല ക്ഷേത്രങ്ങളുടെയും പിറവിക്ക് പിന്നില്‍ എന്നാണ് വിശ്വസിക്കപ്പെടുന്നത്. ചെന്നീര്‍ക്കരകോയിക്കലുകാര്‍ എന്നും ഇവര്‍ അറിയപ്പെടുന്നുണ്ട്. അക്കാലത്ത് ഇവിടെ എത്തിയ ശങ്കരന്‍ ശക്തിഭദ്രനു വേണ്ട സഹായങ്ങള്‍ നല്കിയത് അന്നത്തെ വേണാട്ടുരാജവംശത്തിന്‍റ അധിപനായിരുന്ന സ്ഥാണുരവി ചക്രവര്‍ത്തിയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. അങ്ങനെ കേരളത്തിലെത്തിയ കൂടെ അവര്‍ കൊണ്ടുവന്ന ആരാധനാ മൂര്‍ത്തികളിലൊന്നാണ് കൊടുന്തറ സുബ്രഹ്മണ്യസ്വാമിയുടേത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

സംഗമസ്ഥാനം

സംഗമസ്ഥാനം

പുരാതന വിശ്വാസങ്ങളനുസരിച്ച് സുബ്രഹ്മണ്യന്‍, മഹാഗണപതി, ദേവി, മഹാവിഷ്ണു എന്നീ നാലു ശക്തികളുടെ സംഗമസ്ഥാനമാണ് കൊടുന്തറ ക്ഷേത്രം എന്നാണ് വിശ്വസിക്കപ്പെടുന്നത്.

നൂറ്റാണ്ടുകളോളം

നൂറ്റാണ്ടുകളോളം

കൊടുമണ്ണില്‍ ക്ഷേത്രം സ്ഥാപിച്ചതിനു ശേഷം തമിഴ്നാട്ടില്‍ നിന്നും വിശ്വാസികള്‍ ഇവിടെ പ്രാര്‍ഥനകള്‍ക്കും പൂജകള്‍ക്കും മറ്റുമായി എത്തിയിരുന്നു. നൂറ്റാണ്ടുകളോളം തമിഴ്നാട്ടില്‍ നിന്നും കാട്ടുപാതകളിലൂടെ സാഹസികമായി ഇവര്‍ ക്ഷേത്രത്തിലെത്തിയിരുന്നുവെന്ന് ചരിത്രം പറയുന്നത്. പിന്നീട് അതെങ്ങനെയോ ഇല്ലാതാവുകയായിരുന്നു. പിന്നീട് കേരളത്തില്‍ മലയാള ബ്രാഹ്മണരുടെ ആധിപത്യം വന്നതിനു ശേഷം ചെന്നീര്‍ക്കര വംശത്തില്‍ നിന്നും ക്ഷേത്രം മലയാള നമ്പൂതിരിമാരുടെ കൈകളിലെത്തുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്.

ശക്തിഭദ്രന്‍

ശക്തിഭദ്രന്‍

മലയാള ബ്രാഹ്മണരുടെ ഇ‌ടപെടലോടെ ക്ഷേത്രം പൂര്‍ണ്ണമായും ശക്തിഭദ്രന്മാരില്‍ നിന്നും പോയി. പകുതി അവകാശം നിലനിര്‍ത്തുവാന്‍ പോലും അവര്‍ക്ക് സാധിച്ചില്ല. പിന്നീട് ആശ്ചര്യചൂഢാമണിയു‌‌‌ടെ കര്‍ത്താവായ ശങ്കരന്‍ ശക്തിഭദ്രന്‍ ചെന്നീര്‍ക്കരയുടെ അവകാശിയായി തങ്ങള്‍ക്ക് അവകാശപ്പെട്ടത് വാങ്ങുവാനായി ചെന്നുവെങ്കിലും അപമാനമായിരുന്നു ഫലം. പിന്നീട് അദ്ദേഹം സംഘടിപ്പിച്ച പടയാളികളുടെ ഒപ്പം പോയപ്പോള്‍ അനുരഞ്ജനത്തിലൂടെ യുദ്ധം ഒഴിവാക്കി പകുതി അവകാശം അദ്ദേഹത്തിന് നല്കിയത്രെ. ക്ഷേത്രത്തിന്റ്റെ പകുതി അവകാശം ലഭിച്ച ശക്തിഭദ്രൻ ക്ഷേത്രത്തിന്റ്റെ മേൽക്കൂര മേഞ്ഞ ചെമ്പുപാളിയിൽ പകുതിയടക്കം എല്ലാ സ്ഥാവര ജംഗമ സ്വത്തുക്കളുടേയും പകുതിയും മഹാഗണപതി,മഹാവിഷ്ണു,ഭഗവതി എന്നിവരുടെ വിഗ്രഹങ്ങളും എടുത്തുകൊണ്ടുപോയി എന്നാണ് പറയുന്നത്. മഹാവിഷ്ണുവിനെ കൊടുമൺ വൈകുണ്ഠപുരത്തും ഭഗവതിയെ കൊടുമൺ ചിലന്തിയമ്പലത്തിലും മഹാഗണപതിയെ അങ്ങാടിക്കൽ തന്റെ മഠത്തിനു സമീപവും അദ്ദേഹം പ്രതിഷ്ഠിച്ചു എന്നുമാണ് വിശ്വാസം.

ഗതിമാറിയൊഴുകിയ അച്ചന്‍കോവിലാര്‍

ഗതിമാറിയൊഴുകിയ അച്ചന്‍കോവിലാര്‍

ശക്തിഭദ്രന്‍റെ ശാപമേറ്റ് അക്കാലത്ത് ധാരാളം ദുര്‍മരണങ്ങളും മറ്റും ഇവിടെ നടന്നു എന്നും വിശ്വസിക്കപ്പെടുന്നു. ഇത് കൂടാതെ ശാപശക്തിയില്‍ അച്ചന്‍കോവിലാര്‍ വഴിമാറി ഒഴുകിയെന്നും അതിനെത്തുടര്‍ന്ന് ക്ഷേത്രത്തിന്‍റെ കൊടിമരവും കൂത്തമ്പലവും നഷ്ടമാവുകയും ചെയ്തു.അന്നേവരെ നീർമൺ എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രദേശം പിന്നീട് കൊടുന്തറ എന്ന പേരിൽ അറിയപ്പെട്ടുവത്രെ.

തനികേരളീയ രീതി

തനികേരളീയ രീതി

തനികേരളീയ വാസ്തുവിദ്യയിലാണ് കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. വ‌‌ട്ടശ്രീകോവിലുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നുകൂടിയാണിത്. ഗര്‍ഭഗൃഹത്തോട് കൂടിയ ക്ഷേത്രത്തിന് വൃത്തസ്തൂപികാകൃതിയിലുള്ള മേൽക്കൂരയാണുള്ളത്.

PC:അഭിലാഷ്.എസ്.എം

ആഘോഷങ്ങള്‍

ആഘോഷങ്ങള്‍

മേടമാസത്തിലെ വിഷുവാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം.
തുലാമാസത്തിലെ സ്കന്ദഷഷ്ഠി ആഘോഷത്തിന് ആയിരക്കണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്. ഇതോടൊപ്പം എല്ലാ മലയാളമാസത്തിലെയും വെളുത്തപക്ഷത്തിലെ ഷഷ്ഠിയും ഇവിടെ ആഘോഷിക്കാറുണ്ട്. അഷ്ടമി രോഹിണി, വിനായക ചതുര്‍ഥി, നവരാത്രി, മണ്ഡല മഹോത്സവം, കളമെഴുത്ത് പാട്ട്, വാവുബലി തുടങ്ങിയ ദിവസങ്ങളിലും ഇവിടെ പ്രത്യേക പൂജയും ആഘോഷങ്ങളും നടത്താറുണ്ട്.

ചിത്രങ്ങള്‍ക്കു കടപ്പാട്: കൊടുന്തറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

പത്തനംതിട്ട നഗരത്തോട് ചേര്‍ന്ന് അച്ചന്‍കോവിലാറിന്‍റെ തീരത്താണ് കൊടുന്തറ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പത്തനംതിട്ട ടൗണിൽ നിന്നും താഴൂർകടവ് റൂട്ടിൽ 2.5 കിലോമീറ്ററും പത്തനംതിട്ട-പന്തളം/അടൂർ റൂട്ടിൽ പുത്തൻപീടികയിൽ നിന്നും പുത്തൻപീടിക-കൊടുന്തറ റോഡുമാർഗ്ഗം 3 കിലോമീറ്ററും ദൂരയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ആര്‍ത്തവകാലത്തും ഈ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ഭ്രഷ്ടില്ല! പൂജ ചെയ്യുന്നത് വരെ സ്ത്രീകള്‍!!ആര്‍ത്തവകാലത്തും ഈ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ഭ്രഷ്ടില്ല! പൂജ ചെയ്യുന്നത് വരെ സ്ത്രീകള്‍!!

വര്‍ഷത്തിലൊരിക്കല്‍ മാത്രം തുറക്കുന്ന ക്ഷേത്രം, കണ്ണുകെട്ടി പ്രവേശനം, വിചിത്രം ഈ വിശ്വാസങ്ങള്‍!!വര്‍ഷത്തിലൊരിക്കല്‍ മാത്രം തുറക്കുന്ന ക്ഷേത്രം, കണ്ണുകെട്ടി പ്രവേശനം, വിചിത്രം ഈ വിശ്വാസങ്ങള്‍!!

വിശ്വാസങ്ങളുടെ ആരംഭം ഇവിടെ നിന്ന്..കാടിനുള്ളിലെ ക്ഷേത്രങ്ങള്‍വിശ്വാസങ്ങളുടെ ആരംഭം ഇവിടെ നിന്ന്..കാടിനുള്ളിലെ ക്ഷേത്രങ്ങള്‍

തലയില്ലാത്ത നന്ദിയും കാവല്‍ നില്‍ക്കുന്ന സര്‍പ്പവും... അതിശയിപ്പിക്കും കാടിനുള്ളിലെ ഈ ക്ഷേത്രംതലയില്ലാത്ത നന്ദിയും കാവല്‍ നില്‍ക്കുന്ന സര്‍പ്പവും... അതിശയിപ്പിക്കും കാടിനുള്ളിലെ ഈ ക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X