Search
  • Follow NativePlanet
Share
» »കൊടുമുടി മകുടേശ്വര ക്ഷേത്രം: സര്‍പ്പ ദോഷങ്ങളകലുവാനും ആയുസ്സു നേടുവാനും പോകാം ഈ പുണ്യ സ്ഥാനത്ത്

കൊടുമുടി മകുടേശ്വര ക്ഷേത്രം: സര്‍പ്പ ദോഷങ്ങളകലുവാനും ആയുസ്സു നേടുവാനും പോകാം ഈ പുണ്യ സ്ഥാനത്ത്

പാപങ്ങള്‍ക്കു പരിഹാരം അനുഷ്ഠിക്കുവാനും ജീവിതത്തിലെ പ്രതിസന്ധികളില്‍ പ്രാര്‍ത്ഥനാ അഭയം നേടുവാനുമെല്ലാം വിശ്വാസികളെത്തുന്ന കൊടുമുടി മകുടേശ്വരക്ഷേത്രം

പലപ്പോഴും വിശ്വാസികളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ക്ഷേത്രങ്ങളാണ് തമിഴ്നാട്ടിലുള്ളത്. അക്കാലത്ത് ലഭ്യമായ എല്ലാ സങ്കേതങ്ങളും ഉപയോഗിച്ച് അതിന്റെ പൂര്‍ണ്ണതയില്‍ തന്നെ പണിതുയര്‍ത്തിയിരിക്കുന്ന ക്ഷേത്രങ്ങള്‍ ഏതൊരാളെയും കുറച്ചു നേരത്തേയ്ക്കെങ്കിലും വിശ്വാസിയാക്കും. അത്തരത്തില്‍ ബൃഹത്തായ നിര്‍മ്മിതിയാലും അതിമനോഹരമായ രീതികളാലും ആചാരങ്ങളാലും വിശ്വാസികളെ അതിശയിപ്പിക്കുന്ന ക്ഷേത്രമാണ് തമിഴ്നാട്ടിലെ കൊടുമുടി മകുടേശ്വരക്ഷേത്രം. പാപങ്ങള്‍ക്കു പരിഹാരം അനുഷ്ഠിക്കുവാനും ജീവിതത്തിലെ പ്രതിസന്ധികളില്‍ പ്രാര്‍ത്ഥനാ അഭയം നേടുവാനുമെല്ലാം വിശ്വാസികളെത്തുന്ന കൊടുമുടി മകുടേശ്വരക്ഷേത്രത്തിന്‍റെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം.

കൊടുമുടി മകുടേശ്വരക്ഷേത്രം

കൊടുമുടി മകുടേശ്വരക്ഷേത്രം

തമിഴ്നാട്ടിലെ ചെറിയൊരു ക്ഷേത്രനഗരം തന്നെയായ ഈറോഡ് കൊടുമുടി എന്ന സ്ഥലത്താണ് കൊടുമുടി മകുടേശ്വരക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുപ്പാണ്ടിക്കൊടുമുടി എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രം തമിഴ്നാ‌ട്ടിലെ പ്രധാനപ്പെട്ട ശിവ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. സ്വയംഭൂവായ ശിലവിംഗമാണ് ഇവിടുത്തെ പ്രതിഷ്ഠ.
PC:Ssriram mt

കാവേരി തീരത്ത്

കാവേരി തീരത്ത്

കാവേരി തീരത്തായി സ്ഥിതി ചെയ്യുന്ന കൊടുമുടി മകുടേശ്വരക്ഷേത്രത്തിന് മൂന്ന് പ്രവേശന കവാടങ്ങളാണുള്ളത്. ദേവാരം സ്തുതിഗീതങ്ങളിൽ പാടല്‍ പെട്ര സ്ഥലം എന്നാണ് ഈ ഈ ക്ഷേത്രത്തെ വിശേഷിപ്പിച്ചിരിക്കുന്ന്. കൊങ്കു പ്രദേശത്തെ ഏറ്റവും പ്രാധാന്യമേറിയ ക്ഷേത്രങ്ങളിലൊന്നാണിത്. തമിഴിലെ പ്രശസ്തരായ പല കവികളും ക്ഷേത്രത്തെ പുകഴ്ത്തി പല കൃതികളും രചിച്ചിട്ടുണ്ട്. സർപ്പങ്ങളുടെ ദോഷകരമായ ഫലങ്ങൾ കുറയ്ക്കുന്ന പരിഹാര കേന്ദ്രം കൂടിയാണ് ഈ ക്ഷേത്രം.
PC:Ssriram mt

ഐതിഹ്യം ഇങ്ങനെ

ഐതിഹ്യം ഇങ്ങനെ

ഐതിഹ്യം അനുസരിച്ച് ഒരിക്കല്‍ ആരാണ് കൂടുതൽ ശക്തനാണെന്ന് നിർണ്ണയിക്കാൻ ശ്രീ മഹാവിഷ്ണുവിന്റെ സർപ്പമായ ആദിശേശനും വായുഭഗവാനും തമ്മിൽ ഒരു മത്സരം നടത്തി . മത്സരം നടത്താൻ ഇന്ദ്രന്‍ ഭു ചില നിയമങ്ങൾ നിർദ്ദേശിച്ചു. അവർ മേരു പർവതത്തെ മധ്യഭാഗത്ത് നിർത്തി, അത് ആദിശേശൻ മുറുകെ പിടിച്ചു, ആദിശേശനെ തള്ളിവിടാൻ വായു തന്റെ എല്ലാ ശക്തിയോടെയും കാറ്റ് ഊതി. തുടർന്നുള്ള പോരാട്ടത്തിൽ, മേരുവിന്റെ കൊടുമുടി (മഗുദം) 5 കഷണങ്ങളായി വിഭജിച്ച് അഞ്ച് വ്യത്യസ്ത സ്ഥലങ്ങളിൽ വീണു. അതില്‍ വജ്രം വീണ സ്ഥലമാണ് കൊടുമുടി എന്നാണ് വിശ്വാസം. വജ്രം സ്വയംഭൂ ലിംഗമായി മാറുകയും ബാക്കി കല്ലുകള്‍ കുന്നുകള്‍ ആയി മാറുകയും ചെയ്തു. ലിംഗത്തിന്റെ ഉത്ഭവം മേരുവിൽ നിന്നായതിനാൽ പ്രഭുവിനെ മഗുദേശ്വരൻ എന്നാണ് വിളിക്കുന്നത്.

PC:Ssriram mt

അഗസ്ത്യ മുനിയും മഗുദേശ്വരനും

അഗസ്ത്യ മുനിയും മഗുദേശ്വരനും

അഗസ്ത്യ മുനിയാണ് ഇവിടെ ശിവന്റെ വിഗ്രഹം സ്ഥാപിച്ചതെന്നാണ് മറ്റൊരു വിശ്വാസം. അദ്ദേഹത്തിന്റെ വിരലടയാളം ശിവലിംഗത്തില്‍ കാണാമെന്നും വിശ്വസിക്കപ്പെടുന്നു. സ്വയംഭൂവായ ഈ ശിവലിംഗത്തിന്റെ രൂപം ഒരു അർധഗോളാകൃതിയില്‍ മാത്രമേ കാണുവാന്‍ സാധിക്കൂ. താണുപോകുന്ന ശിവലിംഗത്തെ അഗസ്ത്യൻകൈകൊണ്ട് പിടിച്ചുനിർത്തി. ആ ശിവലിംഗത്തിന്റെ മകുടം മാത്രം കാണൂന്നതുകൊണ്ട് ദേവൻ മകുടേശ്വരനും സ്ഥലം കൊടുമുടിയും ആയി എന്ന് മറ്റൊരു ഐതിഹ്യം പറയുന്നു.

 ത്രീമൂര്‍ത്തികളും ശ്രീകോവിലുകളും

ത്രീമൂര്‍ത്തികളും ശ്രീകോവിലുകളും

ത്രിമൂര്‍ത്തികള്‍ക്കും വെവ്വേറേ ശ്രീകോവിലുകളുള്ള ക്ഷേത്രം കൂടിയാണിത്. ഒറ്റ മതിലകത്തു തന്നെയുള്ള 3 ശ്രീകോവിലുകള്‍ ഇവിടെ കാണാം. സരസ്വതി ദേവിക്കായി പ്രത്യേക ക്ഷേത്രമുണ്ട്. ദേവന്മാരിൽ, ദക്ഷിണാമൂർത്തി, ഹനുമാൻ, നവഗ്രഹം എന്നിവരുടെ വിഗ്രഹങ്ങൾ ഇടനാഴികളിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.

PC:Ssriram mt

മകുടേശ്വരനെ ആരാധിച്ചാല്‍

മകുടേശ്വരനെ ആരാധിച്ചാല്‍

ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും മകുടേശ്വരനെ ആരാധിച്ചാല്‍ മതിയെന്നാണ് വിശ്വാസം.
സർപ്പങ്ങളുടെ ദോഷകരമായ ഫലങ്ങൾ ഉള്ളവർ, അല്ലെങ്കിൽ സർപ ദോഷ (പാമ്പുകൾ) അല്ലെങ്കിൽ രാഹു കഷ്ടത എന്നിവ അനുഭവിക്കുന്ന ആളുകൾക്ക് ഈ ക്ഷേത്രത്തിൽ നിന്ന് പ്രയോജനം ലഭിക്കും. . ആയുർദൈർഘ്യം, സന്തതി, ആരോഗ്യം, തടസ്സങ്ങൾക്കെതിരായ വിജയം തുടങ്ങിയ പ്രാർത്ഥനകളും ഇവിടെ സമർപ്പിക്കുന്ന. ഇതിനെല്ലാം വളരെ വേഗത്തില്‍ ഫലം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

PC:Ssriram mt

വണ്ണി മരം

വണ്ണി മരം

ഈ ക്ഷേത്രത്തിലെ പുണ്യവൃക്ഷം വണ്ണി മരമാണ്. വഹ്നി മരം എന്നും വന്നിമരം എന്നും ഇതറിയപ്പെടുന്നു. സാധാരണയായി അഞ്ചു മീറ്ററില്‍ താഴെ മാത്രം വളരുന്ന ഈ മരം ഇവിടെ വടവൃക്ഷം പോലെയാണ് വളര്‍ന്നു നില്‍ക്കുന്നത്. രണ്ടായിരം മുതല്‍ നാലായിരം വര്‍ഷം വരെ പഴക്കം ഈ മരത്തിനുണ്ട്. ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരുടെ പൂർണ്ണ ചൈതന്യം ഇവിടെയുണ്ട് എന്നാണ് വിശ്വാസം.
ഇതിന്റെ ഇല ഒരു കലത്തിൽ വെള്ളത്തിൽ മുക്കിയാൽ, വെള്ളം വർഷങ്ങളോളം അതിന്റെ പരിശുദ്ധി നിലനിർത്തുന്നു എന്നാണ് മറ്റൊരു വിശ്വാസം.
PC:Dvellakat

നാഗാരാധന

നാഗാരാധന

നാഗാരാധനയ്ക്കും ഇവിടം ഏറെ പ്രസിദ്ധമാണ്. ആദിശേഷനാണ് ഇങ്ങനെയൊരു ക്ഷേത്രം ഇവിടെ വരുവാന്‍ കാരണം എന്നതിമാല്‍ ആദി ശേഷനോട് പ്രാര്‍ത്ഥിക്കുവാനായും ഇവിടെ നിരവധി ആളുകള്‍ എത്തുന്നു. സർപ്പആരാധനയ്ക്കുള്ള സ്ഥലമാണിതെന്നാണ് വിശ്വാസം. നാഗാരാധനയ്ക്കു ശേഷം അവർ വണ്ണി മരത്തിന് കീഴിൽ ഒരു ചെറിയ നാഗര്‍ കല്ല് സ്ഥാപിക്കുന്നു. ഇങ്ങനെ ചെയ്താല്‍ നാഗദോഷം മാറുമെന്നാണ് വിശ്വാസം.

അറുപതാം പിറന്നാള്‍

അറുപതാം പിറന്നാള്‍

ക്ഷേത്രത്തിലെ വിശ്വാസമനുസരിച്ച് ഇവിടെ ക്ഷേത്രത്തില്‍ അറുപതാം പിറന്നാള്‍ ആഘോഷിക്കുവാന്‍ നിരവധി വിശ്വാസികള്‍ എത്തുന്നു. ഇവിടെ വെച്ച് തങ്ങളുടെ അറുപതാം പിറന്നാള്‍ ആഘോഷിച്ചാല്‍ ദീര്‍ഘായുസ്സു ലഭിക്കുമെന്നാണ് വിശ്വാസം. ആയുഷ്യ ഹോമം ആണ് വിശ്വാസികള്‍ ഇവിടെ ഇതിനായി നടത്തുന്നത്.

വിവാഹത്തിനും സന്താന ഭാഗ്യത്തിനും

വിവാഹത്തിനും സന്താന ഭാഗ്യത്തിനും

രഘു ദോഷം (രഘു ഗ്രഹത്തിന്റെ പ്രതികൂല ഫലം) ബാധിച്ചവർക്കും വിവാഹത്തിലോ ശിശു ജനനത്തിലോ തടസ്സങ്ങൾ നേരിടുന്നവർക്ക് ആശ്വാസത്തിനായി ഇവിടെ പ്രാർത്ഥിക്കാം. ആയുർദൈർഘ്യത്തിനും ജീവിതത്തിന്റെ മെച്ചപ്പെടുത്തലിനുമായി ആളുകൾ വിനായകന് പൂജകൾ (അഭിഷേകം) നടത്തുന്നത് ഇവിടെ പതിവാണ്. ആളുകള്‍ അവരുടെ പ്രായത്തിന് തുല്യമായ കലം വെള്ളം ഉപയോഗിച്ചാണ് അഭിഷേകം നടത്തുന്നത്.

 സൂര്യനും ചന്ദ്രനും

സൂര്യനും ചന്ദ്രനും

സൂര്യന്‍റെയും ചന്ദ്രന്‍റെയും വിഗ്രഹങ്ങൾ കാണപ്പെടുന്ന അത്യപൂര്‍വ്വ ക്ഷേത്രം കൂടിയാണിത്. കിഴക്കേചുമരിൽ വാതിലിന് ഇരുപുറവുമായി സൂര്യന്റെയും ചന്ദ്രന്റെയും വിഗ്രഹങ്ങൾ ഇവിടെ കാണാം.

ആഘോഷങ്ങള്‍

ആഘോഷങ്ങള്‍

ആഘോഷങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും വളരെ പ്രാധാന്യം നല്കുന്ന ക്ഷേത്രമാണിത്.
ഏപ്രിൽ-മെയ് മാസങ്ങളിൽ 11 ദിവസം നടക്കുന്ന ചിത്തിരായ് തിരുനാള്‍ ഇവിടുത്തെ വലിയ ആഘോഷമാണ്. ഉത്സവം ആഘോഷിക്കുന്നത്, ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണിത്. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലെ "ആടി പെറുക്കു" ദിനത്തിലും ഭക്തർ ധാരാളം വരുന്നുണ്ട്. അമാവാസി, പൗർണ്ണമി, പ്രദോഷം, ദിവസങ്ങളിൽ പ്രത്യേക പൂജകൾ ഈ ക്ഷേത്രത്തിൽ നടത്തുന്നു.
രാവിലെ 06.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയും വൈകുന്നേരം 04.00 മുതൽ 09.00 വരെയും ആണ് കൊടുമുടി മകുടേശ്വരക്ഷേത്രം പൂജാ സമയം.
PC:Nppradeep

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

തമിഴ്‌നാട്ടിൽ ഈറോഡ് ജില്ലയില്‍ കൊടുമുടി പട്ടണത്തിലാണ് ശ്രീ മഗുദേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൊടുമുടി പട്ടണത്തില്‍ തന്നെ റെയില്‍വേ സ്റ്റേഷനുണ്ട്. സ്റ്റേഷനില്‍ നിന്നും 500 മീറ്റര്‍ മാത്രം അകലെയാണ് ക്ഷേത്രമുള്ളത്.
ഈറോഡ് ജില്ലയിലെ കരൂരിൽ നിന്ന് 25 കിലോമീറ്റർ അകലെയാണിത്. കോയമ്പത്തൂർ, ട്രിച്ചി വിമാനത്താവളങ്ങൾ ക്ഷേത്രത്തിൽ നിന്ന് 110 കിലോമീറ്റർ അകലെയാണ്. ശ്രീകോവിലിനോട് വളരെ അടുത്താണ് ബസ് സ്റ്റോപ്പ്.

ഞണ്ടിന്‍റെ രൂപത്തിലുള്ള ഗുഹാ ക്ഷേത്രം...ഉള്ളിലെ ഉറവയിലെ സ്വർണ്ണ ഞണ്ട്.... മഴ പെയ്യുവാൻ ഇവിടെയെത്തി പൊങ്കാലയിടാം... അറിയാം ഞണ്ടുപാറ ക്ഷേത്രത്തിന്‍റെ വിശേഷങ്ങൾ<br />ഞണ്ടിന്‍റെ രൂപത്തിലുള്ള ഗുഹാ ക്ഷേത്രം...ഉള്ളിലെ ഉറവയിലെ സ്വർണ്ണ ഞണ്ട്.... മഴ പെയ്യുവാൻ ഇവിടെയെത്തി പൊങ്കാലയിടാം... അറിയാം ഞണ്ടുപാറ ക്ഷേത്രത്തിന്‍റെ വിശേഷങ്ങൾ

ഗജമുഖനല്ല.. ഇത് മനുഷ്യമുഖമുള്ള ഗണപതി... ലോകത്തിലെ ഒരേയൊരു നരമുഖ പിള്ളയാര്‍ഗജമുഖനല്ല.. ഇത് മനുഷ്യമുഖമുള്ള ഗണപതി... ലോകത്തിലെ ഒരേയൊരു നരമുഖ പിള്ളയാര്‍

നിലാരാത്രിയിലെ നീലവെളിച്ചം.. മാളയിലും കവര് പൂത്തു!!നിലാരാത്രിയിലെ നീലവെളിച്ചം.. മാളയിലും കവര് പൂത്തു!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X