Search
  • Follow NativePlanet
Share
» »സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ നാട്ടിലേക്ക് ഒരു യാത്ര

സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ നാട്ടിലേക്ക് ഒരു യാത്ര

By Nikhil John

ഭാരത ഇതിഹാസങ്ങളായ മഹാഭാരതയിലും രാമായണത്തിലുമൊക്കെ നിരവധി തവണ പരാമർശിക്കപ്പെടുന്ന ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പ്രദേശങ്ങളിലൊന്നാണ് പശ്ചിമ ബംഗാൾ.. അത്തരമൊരു തലത്തിൽ ഈ സ്ഥലത്തെ കണക്കിലെടുത്താൽ ചരിത്ര പ്രസിദ്ധി വിളിച്ചോതുന്ന നിരവധി കെട്ടിട സമുച്ചയങ്ങളും പുരാതന സ്മാരകങ്ങളുമൊക്കെ തീർച്ചയായും ഇവിടെ ഉണ്ടാകുമെന്ന കാര്യത്തിൽ ഒട്ടും സംശയിക്കേണ്ടതുണ്ടാവില്ല. അതുകൊണ്ടുതന്നെ ഈ സംസ്ഥാനത്തിന്റെ സമ്പന്നമായ സംസ്കാരത്തെയും ചരിത്രത്തേയുമൊക്കെ പ്രതിഫലിപ്പിക്കുന്ന നിരവധി കാഴ്ചകളും അത്ഭുതങ്ങളുമെക്കെ പശ്ചിമബംഗാൾ സംസ്ഥാനം തന്റെ മടിയിൽ കാത്തു വച്ചിട്ടുണ്ട്.

അത്തരത്തിൽ നോക്കുകയാണെങ്കിൽ സാംസ്കാരിക പൈതൃകത്തിന്റെ പേരിൽ ഇന്ന് ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു സ്ഥലമാണ് ബംങ്കൂരാ. എങ്കിൽ പിന്നെ എത്രയും പെട്ടന്ന് ഇങ്ങോട്ടേക്ക് ഒന്ന് യാത്ര തിരിച്ചാലോ...? വിനോദ സഞ്ചാരത്തെ ആസ്വദിക്കാനായി മികച്ച ഒരു വാരാന്ത്യ കവാടത്തെ അന്വേഷിച്ച് നടക്കുകയാണ് നിങ്ങളെങ്കിൽ ഇപ്രാവശ്യത്തെ നമ്മുടെ യാത്രയ്ക്കായി ബംങ്കൂരാ തിരഞ്ഞെടുക്കാം..

ബംഗൂരാ സന്ദർശിക്കാൻ മികച്ച സമയം

ബംഗൂരാ സന്ദർശിക്കാൻ മികച്ച സമയം

വേനൽക്കാലങ്ങളിൽ ബങ്കുരാ നഗരത്തിൽ പ്രതീക്ഷിക്കാവുന്നതിലും ഉപരി ഉഷ്ണം അനുഭവപ്പെടുന്നതിനാൽ ഇക്കാലയളവിൽ ഇവിടെ സന്ദർശനം അസാധ്യമാണ്. ഈ സ്ഥലം സന്ദർശിക്കാനായുള്ള ഉത്തമ സമയം ശൈത്യകാലമാണ്. അതിനാൽ ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ബങ്കുര സന്ദർശിക്കാം

PC- Indrajit Das

എങ്ങനെ കൊൽക്കത്തയിൽ നിന്നും ബംഗൂരയിലേക്ക് എത്തിച്ചേരാം

എങ്ങനെ കൊൽക്കത്തയിൽ നിന്നും ബംഗൂരയിലേക്ക് എത്തിച്ചേരാം

വിമാനമാർഗം : ബങ്കുരയിൽ നിന്ന് 210 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കൊൽക്കത്തയിലാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം

തീവണ്ടി മാർഗ്ഗം: കൊൽക്കത്തയിൽ നിന്നോ അല്ലെങ്കിൽ അടുത്തുള്ള ഏതെങ്കിലും നഗരങ്ങളിലെ റെയിൽവെ സ്റ്റേഷനിൽ നിന്നോ നിങ്ങൾക്ക് ബങ്കുരാ ജംക്ഷനിലേക്ക് നിന്ന് നേരിട്ട് ട്രെയിൻ ലഭിക്കും

റോഡ് മാർഗം: കൊൽക്കത്തയിൽ നിന്ന് 210 കിലോമീറ്റർ അകലെയുള്ള ബങ്കൂരാ റോഡിലൂടെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഒരു സ്ഥലമാണ്. ഏതാണ്ട് നാല് മണിക്കൂർ യാത്ര മതിയാവും നിങ്ങൾക്ക് നിങ്ങളുടെ ലക്ഷ്യസ്ഥാനത്തിൽ എത്തിച്ചേരാൻ

റൂട്ട്: കൊൽക്കത്ത - ബർദ്ധമാൻ - ദുർഗാപൂർ - ബംഗൂരാ

ബങ്കുരയിലേക്കുള്ള യാത്രയ്ക്കിടയിൽ ബർദമാൻ, ദുർഗാപൂർ എന്നിവിടങ്ങളിൽ നിങ്ങൾക്ക് വിശ്രമിക്കുകയും ചെയ്യാം.

ബർദ്ധമാൻ

ബർദ്ധമാൻ

പശ്ചിമ ബംഗാളിന്റെ രാജകീയ പൈതൃക നഗരമാണ് ബർദ്ധമാൻ. യാത്രയെ ഇഷ്ടപ്പെടുന്നവർക്കും ഒരുപാട് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഏറെ ഇഷ്ടപ്പെടുന്ന ഒരു സ്ഥലമായ ഇവിടെ പുരാതനമായ ക്ഷേത്രങ്ങളും ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങളും ഒക്കെ തലയെടുപ്പോടെ നിലകൊള്ളുന്നു. ശിലായുഗകാലം തൊട്ടേ നിലവിലുണ്ടെന്ന് കരുതപ്പെടുന്ന പ്രദേശം കൂടിയാണ് ഈ സ്ഥലം. കൊൽകത്തയിൽ നിന്ന് 100 കിലോമീറ്ററും ബങ്കൂരയിൽ നിന്ന് 110 കി.മീ ദൂരത്തിലുമായാണ് ബർദ്ധമാൻ നഗരം സ്ഥിതി ചെയ്യുന്നത്..

കുറച്ചു ദിവസങ്ങൾ ഇവിടെ താമസിച്ച മഹാവീര ഭഗവാന്റെ പേരിൽ നിന്നാണ് ബർദ്ധമാൻ എന്ന് ഈ നഗരത്തിന് പേര് ലഭിക്കുന്നത്. ഇവിടെ വന്നെത്തിയാൽ തീർച്ചയായും നിങ്ങൾ സന്ദർശിക്കേണ്ട 108 ശിവക്ഷേത്രൾ ഇവിടെയുണ്ട്. അതുപോലെ തന്നെ ഇവിടെ കാണേണ്ട പ്രധാന സ്ഥലങ്ങളുടെ പട്ടികയിൽ ദാമോദർ നദിയോരവും, ഹവാ മഹലും, ഗാർസൺ ഗേറ്റും ഉൾപ്പെടുന്നു. വ്യത്യസ്തമായ സാംസ്കാരിക പാരമ്പര്യമുള്ളതിനാൽ ബർദ്ധമാനിൽ നിരവധി പള്ളികളും ആരാധനാലയങ്ങളും ഒക്കെ നിങ്ങൾക്ക് കാണാൻ കഴിയും

PC- Joydeep

ദുർഗാപൂർ

ദുർഗാപൂർ

പശ്ചിമബംഗാളിലെ ബംഗൂര നഗരത്തിന് 45 കിലോമീറ്റർ അകലെയായി പശ്ചിം ബർദ്ധമാൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന നാഗരസ്ഥാനമാണ് ദുർഗാപൂർ. ദാമോദർ നദിയുടെ തീരങ്ങളിൽ സ്ഥിതിചെയ്യുന്ന ദുർഗാപൂർ പട്ടണത്തിൽ, പച്ചപ്പ് നിറഞ്ഞ ഉദ്യാനങ്ങൾ ഒരുപാടുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ടവരോട് ഒപ്പമൊരു ഇടവേള എടുക്കാൻ പറ്റിയ സ്ഥലമാണ് ദുർഗാപൂർ. കുമാരമംഗലം പാർക്ക്, ഡ്യുൽ പാർക്ക്, ഭബാണി പഥക് ടില്ല എന്നിവയെല്ലാംതന്നെ ദുർഗാപൂരിലെ പ്രധാന ആകർഷണങ്ങളാണ്.

PC- Pradip Kar

അന്തിമ ലക്ഷ്യസ്ഥാനം - ബംഗൂരാ

അന്തിമ ലക്ഷ്യസ്ഥാനം - ബംഗൂരാ

ദാമോദർ നദിയുടെ തീരങ്ങളിൽ സ്ഥിതിചെയ്യുന്ന ബംഗൂരാ നഗരം പശ്ചിമബംഗാളിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ്. പുരാവൃത്ത ഐതിഹ്യമാലകൾ സൂചിപ്പിക്കുന്നത് മഹാഭാരത കാലം മുതൽക്കേ തന്നെ "സുഹ്മോഭൂമി" എന്ന പേരിൽ ഈ സ്ഥലം അറിയപ്പെട്ടിരുന്നു എന്നാണ് . നിരവധി ചരിത്ര സ്മാരകങ്ങളും പൈതൃകമായ കെട്ടിടസമുച്ചയങ്ങളും ഒക്കെ ഉള്ളതിനാൽ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ ഇടയിലും ഈ സ്ഥലം ഏറെ പ്രസിദ്ധമാണ് .

വർഷംതോറും ഇവിടെ ആയിരക്കണക്കിന് സഞ്ചാരികൾ വന്നുപോകുന്നു.. കളിമണ്ണുകൊണ്ടുണ്ടാക്കിയ ക്ഷേത്രങ്ങളും അത്യാകർഷകമായ ചായാ ചിത്രങ്ങളുമൊക്കെ ഏവരുടെയും മനം കവരുന്ന ഒന്നാണ്. ബംഗൂരാ നഗരത്തിന്റെ പരിസരാതിർത്തിയിൽ ആയി പച്ചപ്പ് നിറഞ്ഞ കുന്നുകളും മലഞ്ചരിവുകളും ഒക്കെ ചിറകു വിരിച്ചു നിൽക്കുന്നു. ഇവിടെയെത്തുന്ന ഒരാൾക്ക് കാഴ്ചകളിൽ മയങ്ങി നിന്നുകൊണ്ട് മനസ്സ് നിറയ്ക്കാൻ വേണ്ടതൊക്കെ ഈ സ്ഥലം ഒരുക്കിവച്ചിട്ടുണ്ട്. ഇവിടെ ബംഗൂരയിൽ വന്നെത്തിയാൽ കണ്ടിരിക്കേണ്ട പ്രധാന സ്ഥലങ്ങളിൽ ചിലത് താഴെപ്പറയുന്നവയാണ്

PC- Arpan.chottu

ബിഷ്ണുപൂർ

ബിഷ്ണുപൂർ

പുരാതന സ്മാരകങ്ങളുടെയും കളിമൺ കോട്ടകളുടെയും നാടെന്ന് അറിയപ്പെടുന്ന ബിഷ്ണുപൂർ എല്ലാത്തരം യാത്രികരും ഒരുപോലെ സന്ദർശിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ലക്ഷ്യസ്ഥാനമാണ്. ബിഷ്ണുപൂർ നഗരത്തിന്റെ ചരിത്രം ഗുപ്ത സാമ്രാജ്യ കാലഘട്ടത്തിന്റെ ജീവിതശൈലിയിൽ വേരൂന്നിയിരുന്നു. അതിനാൽ ഇക്കാലഘട്ടത്തിന്റെ ചരിത്രസത്യങ്ങളെ വിളിച്ചോതുന്ന നിരവധി ക്ഷേത്രങ്ങളേയും കോട്ടകളേയും ഒക്കെ നിങ്ങൾക്കിവിടെ കാണാൻ കഴിയും.

ബാലുച്ചാരി സാരികളുടെ പേരിലും വളരെയേറെ പ്രശസ്തമാണ് ബിഷ്ണുപുർ നഗരം. പൗരാണികമായ ചിത്രമെഴുത്തുകളും ആലേഖനലിപികളും കൊണ്ട് വ്യത്യസ്തമായ രീതിയിലുള്ള സാരികളുടെ നിർമ്മാണം ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. ജോർ മന്ദിർ കോംപ്ലക്സ്, ഹവാ മഹൽ, ഫോർട്ട് ഗേറ്റ് എന്നിവയാണ് ഇവിടെ സന്ദർശിക്കേണ്ട പ്രധാന സ്ഥലങ്ങൾ.

PC- Arup1981

സുസുനിയ

സുസുനിയ

കിഴക്കൻ പർവതനിരകളുടെ ഭാഗമായ സുസുനിയ കുന്നുകൾ അത്യാകർഷകമായ വന്യജീവിതത്തിന്റെയും പ്രകൃതിദമായ ചുറ്റുപാടുകളും പേരിൽ വിനോദ സഞ്ചാരികളുടെ ഇടയിൽ ഏറെ പ്രസിദ്ധിയാർജ്ജിച്ചതാണ്.. പ്രകൃതിദത്തമായി വിസ്മയം ഉളവാക്കുന്ന ഒരു സ്ഥലം എന്നതിലുപരി മികച്ച ഒരു പുരാവസ്തു കേന്ദ്രമായും ഈ സ്ഥലത്തെ കണക്കാക്കിയിരിക്കുന്നു. ശിലാലിപി എന്ന് പേരുള്ള വളരെ പഴക്കംചെന്ന കല്ലിലെഴുത്ത് ശൈലിയെ നമുക്കിവിടെ ഗവേഷണം ചെയ്യാനാകും. പർവ്വതാരോഹണത്തെ ഇഷ്ടപ്പെടുന്നവരുടെയും ട്രക്കിങ് ജീവിതചര്യയാക്കി മാറ്റിയവരുടെയും ഏറ്റവും മികച്ച ലക്ഷ്യസ്ഥാനം ആയിരിക്കും സുസുനിയ.

PC- Paulsub

ബീഹാരിനാഥ്

ബീഹാരിനാഥ്

ബംഗൂര നഗരം സന്ദർശിക്കാനായി ഇറങ്ങിപ്പുറപ്പെടുന്നവർ ഒരുകാരണവശാലും വിട്ടുകളയാൻ പാടില്ലാത്ത ഒരു സുപ്രധാന സ്ഥലമാണ് ബിഹാരിനാഥ്. ജില്ലയിലെതന്നെ ഏറ്റവും ഉയരം കൂടിയ കുന്നും പ്രദേശമായതിനാൽ ഈ സ്ഥലം സഞ്ചാരികൾക്കായി മനോഹരമായ പ്രകൃതിയുടെ രൂപത്തിൽ ഒരുപാട് ആശ്ചര്യകതകളും മായക്കാഴ്ചകളും കാത്തുവച്ചിരിക്കുന്നു.. പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതിയാൽ കുട വിരിച്ചു നിൽക്കുന്ന ഈ സ്ഥലം കഴിഞ്ഞ കാലങ്ങളിൽ ജൈനമതത്തിന്റെ ഒരു ആസ്ഥാന കേന്ദ്രമായിരുന്നു. ആകർഷകമായ വനാന്തരങ്ങളും വെള്ളച്ചാട്ടങ്ങളും ഒക്കെ സന്ദർശിക്കുന്നതിന് പുറമെ ബിഹാരിനാഥിലെ പുരാതനമായ ശിവ ക്ഷേത്രവും സന്ദർശിക്കാൻ മറന്നുപോകരുത്.

ജിൽമിളി

ജിൽമിളി

പ്രകൃതി സ്നേഹികളുടെ ഇഷ്ട സ്ഥാനങ്ങളിൽ ഒന്നാണ് ജിൽമിളി. വനാന്തരമായ ഭൂപ്രദേശ പ്രകൃതി പ്രതിനിദാനം ഈ സ്വർഗീയ ശ്യാമഭൂമിയുടെ മനോഹാരിത പകർത്തിയെടുക്കാനായി യി ആയിരക്കണക്കിന് ടൂറിസ്റ്റുകളും ഫോട്ടോഗ്രാഫർമാരുമാണ് ഓരോ വർഷവും ഇങ്ങോട്ടേക്ക് ഒഴുകിയെത്തുന്നത്. ബങ്കൂരയിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയാണ് ഇത് പ്രദ്ധേ ശം സ്ഥിതി ചെയ്യുന്നത്. യാത്രയെ പ്രണയിക്കുന്ന ഓരോ സഞ്ചാരികളും തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഒരു സ്ഥലമാണ് ജിൽമിളി. പ്രശാന്തമായ അന്തരീക്ഷത്തിന്റെ ഒരു ആത്മ - നിർവൃതി നമ്മിലുണർത്തുന്ന ഈ സ്ഥലം ഒരു പിക്നിക് കേന്ദ്രമെന്നതിലുപരി താവളമടിക്കാൻ ഏറ്റവും ഉത്തമമായ ഒരു സ്ഥലം കൂടിയാണ്

ജോയ്റാമ്പാത്തി

ജോയ്റാമ്പാത്തി

ബങ്കൂര ജില്ലയിൽ നിലകൊള്ളുന്ന ചെറിയൊരു ഗ്രാമമാണ് ജോയ്ഗ്രാംബാത്തി. പശ്ചിമ ബംഗാൾ സംസ്ഥാനത്തിലെ ഏറ്റവും വലിയ ആത്മീയ ഗുരുവായിരുന്ന ശ്രീ ശാരദ ദേവിയുടെ ജന്മസ്ഥലമായി കരുതപ്പെടുന്ന സ്ഥലമാണിത്. പ്രദേശവാസികൾക്കുൾപ്പടെ നിരവധിയാളുകൾക്ക് ഈ സ്ഥലം ഒരു വിശുദ്ധ കേന്ദ്രമായി മാറിയിട്ടുണ്ട്. ഇവിടെ വന്നെത്തി ക്ഷേത്രങ്ങളുടെയും പ്രകൃതിരമണീയമായ അന്തരീക്ഷ വ്യവസ്ഥിതിയുടെയും മടിയിൽ നിന്നുകൊണ്ട് ആത്മീയ നിർവൃതിയിൽ സ്വയം അർപ്പിക്കുന്ന നിരവധിയാളുകളെ നിങ്ങൾക്ക് കാണാനാവും.

PC- Alan Perry

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more