Search
  • Follow NativePlanet
Share
» »കൊൽക്കത്തയിൽ നിന്ന് കളിമൺ കോട്ടകളുടെ ബിഷ്ണുപുരിലേക്ക്

കൊൽക്കത്തയിൽ നിന്ന് കളിമൺ കോട്ടകളുടെ ബിഷ്ണുപുരിലേക്ക്

ബിഷ്ണുപൂരിലെക്ക് ഒരു ഇടവേള എടുത്തുകൊണ്ട് പശ്ചിമബംഗാളിന്റെ പഴക്കമേറിയ പുരാതന സ്മാരകങ്ങളിലൂടെ ഒരു ചരിത്ര യാത്ര നടത്തൂ.

കൊൽക്കത്തയിൽ നിന്നുള്ള മികച്ച വാരാന്ത്യ കവാടങ്ങളുടെ പട്ടികയിൽ ഏറ്റവും മുന്നിൽ ഇടംപിടിച്ചിരിക്കുന്ന ഒരു സ്ഥലമാണ് ബിഷ്ണുപുർ. വളരെ എളുപ്പത്തിൽ വന്നെത്താൻ കഴിയുന്ന ഇവിടേക്ക് വർഷംതോറും ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തിച്ചേരുന്നത്. കളിമണ്ണുകൊണ്ട് നിർമ്മിക്കപ്പെട്ട ക്ഷേത്രങ്ങളുടെയും പുരാതന കെട്ടിടസമുച്ചയങ്ങളുടേയും പേരിലാണ് ഈ സ്ഥലം പ്രസിദ്ധിയാർജ്ജിച്ചിരിക്കുന്നത്.
ബലൂചാരി സാരിയുടെ നിർമ്മാണത്തിനു കൂടി പ്രസിദ്ധമായ ഈ നാട്ടിൽ കാണാനായി പുരാണ ഇതിവൃത്തങ്ങളുടെ മായികദൃശ്യങ്ങൾ വിളിച്ചോതുന്ന ആലങ്കാരികമായ നിരവധി ഛായാ ചിത്രങ്ങളുണ്ട്. ഈ നാടിൻറെ യഥാർത്ഥ ചരിത്ര സത്യങ്ങൾ പലതും ഇന്നും അജ്ഞാതമാണ്. എങ്കിൽകൂടി ഈ നഗരം ഗുപ്ത രാജാക്കന്മാരുടെ കാലഘട്ടം മുതൽക്കേ തൊട്ടേ നിലവിലുള്ളതാണ് കരുതിപ്പോരുന്നു

അതിനുശേഷം ഏതാണ്ട് ആയിരം വർഷത്തോളം മല്ലാ രാജാക്കന്മാർ ഇവിടെ ഭരണം നടത്തിയതായി പറഞ്ഞുകേൾക്കുന്നു. ഇവിടെ നിലകൊള്ളുന്ന ചരിത്ര സ്മാരകങ്ങളും പുരാതന സമുച്ചയങ്ങളും ഒക്കെ അതിനു സാക്ഷ്യം വഹിച്ചവയാണ്. പ്രാചീന യുഗത്തിന്റെ ചരിത്ര സത്യങ്ങളെ തന്മയത്തത്തോടെ പറഞ്ഞു തരുന്ന മഹാ നഗരത്തിലേക്ക് വിശാലമായ ഒരു യാത്ര ആസൂത്രണം ചെയ്യേണ്ടത് അനിവാര്യമല്ലേ ?

സന്ദർശിക്കാൻ അനുയോജ്യമായ സമയം

സന്ദർശിക്കാൻ അനുയോജ്യമായ സമയം

വേനൽ കാലങ്ങൾ പൊതുവേ ചൂടേറിയതും താപനില ഉയർന്നതുമായതിനാൽ ഈ ഇടവേളകൾ ഇവിടെ സന്ദർശനത്തിന് ഒട്ടും അനുയോജ്യമല്ല. അതിനാൽ തണുപ്പ് അധികമുള്ള ശൈത്യകാലത്ത് സന്ദർശിക്കാനായി തിരഞ്ഞെടുക്കാം. ഒക്ടോബർ ആദ്യം മുതൽ ഏപ്രിൽ അവസാനം വരെയുള്ള മാസങ്ങളാണ് ബിഷ്ണുപുർ സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായവ

PC: Jonoikobangali

ബിഷ്ണുപൂരിലേക്ക് എങ്ങിനെ എത്തിച്ചേരാം

ബിഷ്ണുപൂരിലേക്ക് എങ്ങിനെ എത്തിച്ചേരാം

വിമാനമാർഗം : വിമാനമാർഗം നിങ്ങൾ വരികയാണെങ്കിൽ ഏറ്റവും അടുത്ത വിമാനത്താവളമായ കൊൽക്കത്തയിൽ വന്നിറങ്ങാം. ഇവിടെ നിന്ന് ഏതാണ്ട് 180 കിലോമീറ്റർ ദൂരമുണ്ട് ബിഷ്ണുപൂർ പട്ടണത്തിലേക്ക്.

റെയിൽ മാർഗ്ഗം: ട്രെയിൻ മാർഗമാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നതെങ്കിൽ കൊൽക്കത്തയിൽ നിന്ന് നിങ്ങൾക്ക് ബിഷ്ണുപൂർ ജംഗ്ഷൻ വരെ തീവണ്ടിയിൽ സഞ്ചരിക്കാം. ഏതാണ്ട് അഞ്ചു മണിക്കൂർ കൊണ്ട് തന്നെ നിങ്ങൾക്ക് ബിഷ്ണുപൂരിൽ എത്തിച്ചേരാൻ കഴിയും.

റോഡുമാർഗം

റോഡുമാർഗം

റോഡുമാർഗം : ബിഷ്ണുപൂർ എന്ന ചരിത്ര നഗരം കൊൽക്കത്തയിലെ എല്ലാ റോഡുകളുമായി വളരെ നല്ല രീതിയിൽ തന്നെ ബന്ധപ്പെട്ടു കിടക്കുന്നു. അതിനാൽ ബസിലോ ടാക്സിയിലോ സഞ്ചരിച്ച് എളുപ്പത്തിൽ നിങ്ങൾക്ക് ഇങ്ങോട്ട് എത്തിച്ചേരാം

റൂട്ട് 1: കൊൽക്കത്ത - ബർദ്ധമാൻ - ബിഷ്ണുപൂർ

റൂട്ട് 2 : കൊൽക്കത്ത - കോട്ടുൽപൂർ - ബിഷ്ണുപുർ

റൂട്ട് 3 : കൊൽക്കത്ത - മെഡിനിപൂർ - ബിഷ്ണുപുർ

മറ്റു വഴികളെ താരതമ്യപ്പെടുത്തി നോക്കുമ്പോൾ എത്തിച്ചേരാൻ എളുപ്പമേറിയത് റൂട്ട് 1 ആയതിനാൽ ഈ വീഥി തിരഞ്ഞെടുക്കുന്നതാവും കൂടുതൽ അനുയോജ്യം. അങ്ങനെയെങ്കിൽ നിങ്ങൾക്ക് യാത്ര മധ്യേ ചരിത്രമുറങ്ങുന്ന പ്രശാന്ത സുന്ദര നഗരമായ ബർധമാൻ കൂടി സന്ദർശിക്കാം. അതുപോലെ തന്നെ റൂട്ട് 1 തിരഞ്ഞെടുത്താൽ ഏതാണ്ട് 4 മണിക്കൂറിന് ഉള്ളിൽ തന്നെ നിങ്ങൾക്ക് ബിഷ്ണുപൂരിൽ എത്തിച്ചേരാനാകും..

ബർദ്ധമാൻ

ബർദ്ധമാൻ

പശ്ചിമബംഗാളിലെ ഏറ്റവും പഴക്കമേറിയ നഗരങ്ങളിൽ ഒന്നായി കണക്കാക്കിയ പട്ടണമാണ് ബർദ്ധമാൻ. കൊൽക്കത്തയിൽ നിന്ന് ഏതാണ്ട് 100 കിലോമീറ്റർ ദൂരത്തിലും ബിഷ്ണുപുരിൽ നിന്ന് ഏതാണ്ട് 80 കിലോമീറ്റർ അകലത്തിലും ആയി സ്ഥിതിചെയ്യുന്ന ഈ നഗരം ചാരുതയാർന്ന പൂന്തോട്ടങ്ങളും മഹോന്നതമായ പ്രാചീന ക്ഷേത്രങ്ങളും കൊണ്ട് നിറഞ്ഞതാണ്. ദാമോദർ നദിയുടെ സാന്നിധ്യം ഈ ദേശത്തെ പ്രദേശവാസികളുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു.

ഇവിടെ എത്തിച്ചേർന്നാൽ സന്ദർശിക്കാനുള്ള പ്രധാന സ്ഥലങ്ങളുടെ പട്ടികയിൽ 108 ശിവക്ഷേത്രങ്ങളും, ബർദ്വാൻ ചർച്ചും, കഴ്സൺ ഗേറ്റും, ദാമോദർ പുഴയോരവും, ഹവാ മഹലും ഒക്കെ ഉൾപ്പെടുന്നു. നിങ്ങൾ ബിഷ്ണുപൂരിലേക്ക് സഞ്ചരിക്കുന്ന വേളയിൽ യാത്രയ്ക്കൊരു വിരാമമിട്ട് വിശ്രമിക്കാൻ അവസരമൊരുക്കുന്ന പ്രശാന്തമായ അന്തരീക്ഷ വ്യവസ്ഥിതി നൽകുന്ന ഒരിടമാണ് ബർദ്ധമാൻ


PC: Joydeep

അന്തിമ ലക്ഷ്യസ്ഥാനം - ബിഷ്ണുപുർ

അന്തിമ ലക്ഷ്യസ്ഥാനം - ബിഷ്ണുപുർ

അങ്ങനെ ഏതാണ്ട് 180 ഒരു കിലോമീറ്റർ സഞ്ചരിച്ച ശേഷം നിങ്ങൾ മനോഹരമായ ബിഷ്ണുപൂർ നഗരത്തിലേക്ക് എത്തിച്ചേരും. ഈ ചരിത്രനഗരം, ഇവിടുത്തെ കളിമണ്ണ് കൊണ്ട് നിർമിച്ച കെട്ടിടങ്ങളുടേയും ക്ഷേത്രങ്ങളുടെയും പേരിൽ പ്രസിദ്ധമാണ്. നിരവധി ക്ഷേത്രങ്ങളും മഹലുകളുമടക്കം വിസ്മയിപ്പിക്കുന്ന ഒരുപാട് സ്ഥലങ്ങൾ നിങ്ങൾക്ക് ഇവിടെ സന്ദർശനത്തിനായുണ്ട്.

പച്ചപ്പു നിറഞ്ഞ മലനിരകളുടെ രൂപത്തിൽ ചിറക് വിരിച്ച് നൽകുന്ന പ്രകൃതിയുടെ വിസ്മയങ്ങളും ചിതറിക്കിടക്കുന്ന പ്രകൃതിദത്തമായ സമതലങ്ങളുടെ സൗന്ദര്യവുമൊക്കെ ഇവിടെയെത്തിയാൽ നിങ്ങൾക്ക് കണ്ടെത്താം. ബിഷ്ണുപൂരിലെത്തുമ്പോൾ നിങ്ങൾ മറക്കാതെ സന്ദർശിക്കേണ്ട പ്രധാന സ്ഥലങ്ങൾ താഴെ പറയുന്നവയൊക്കെയാണ്.

PC: Jonoikobangali

റാസ്മാഞ്ച

റാസ്മാഞ്ച

ബിഷ്ണുപൂരിലെ ചരിത്ര പ്രഭാവവും നിർമ്മാണ വൈദഗ്ധ്യവും കാരണം റാസ്മാഞ്ചാ പട്ടണം ഏറ്റവും ശ്രദ്ധിക്കപ്പെട്ടതാണെന്ന് സംശയമന്യേ പറയാം. 1600 ൽ ഹംപിർ മല്ലദേവ് പണികഴിപ്പിച്ച ഈ ക്ഷേത്രം മതപരമായ ഒരുപാട് വൈവിധ്യങ്ങൾ കാത്തു സൂക്ഷിക്കുന്ന സ്ഥലം കൂടിയാണ്. വൈഷ്ണവ റാസ് ഉത്സവങ്ങളിൽ പല നാടുകളിൽ നിന്ന് എത്തിച്ചേരുന്ന വ്യത്യസ്തരായ ഭക്തജനങ്ങൾ രാധയുടെയും കൃഷ്ണന്റെയും വിഗ്രഹങ്ങൾ റാസ്മാഞ്ചായിലേക്ക് കൊണ്ടു വന്നു പ്രതിഷ്ഠിച്ച് ആരാധിക്കാറുണ്ട്.

പിരമിഡ് മാതൃകയിലുള്ള പഴക്കം ചെന്ന ഒരു ഇഷ്ടിക ക്ഷേത്രമാണ് റാസ്മാൻച. ബംഗാളി ചാല വാസ്തുവിദ്യയിൽ നിർമ്മിച്ചതാണ് ഈ കലാസൃഷ്ടി. നിങ്ങൾ ബിഷ്ണുപൂർ സന്ദർശിക്കുന്ന വേളയിൽ തീർച്ചയായും ഇവിടെ വന്നെത്തി ഈ അതുല്യ കലാസൃഷ്ടിയും സന്ദർശിക്കേണ്ടതാണ്.

PC: Arpan.chottu

മദൻ മോഹൻ ക്ഷേത്രം

മദൻ മോഹൻ ക്ഷേത്രം

ഘടനാപരമായ രൂപ വ്യത്യാസങ്ങളും അതുല്യമായ നിർമ്മാണ സൗന്ദര്യവും ഒക്കെ പ്രതിഫലിച്ചു നിൽക്കുന്ന സ്ഥലമാണ് ബിഷ്ണുപൂരിലെ മദൻ മോഹൻ ക്ഷേത്രം. ലക്ഷകണക്കിന് ആളുകൾ വർഷന്തോറും സന്ദർശിക്കുന്ന ഇവിടം ചരിത്രപ്രധാനമായ നിരവധി ഏടുകളെ തന്റെ കൈകളിൽ സൂക്ഷിച്ചു വച്ചിരിക്കുന്നു മല്ലബാമിലെ മല്ലാ രാജാവായ ദുർജൻ സിങ് ദേവാ 1694 ൽ പണികഴിപ്പിച്ചതാണ് ഈ ക്ഷേത്ര പരിസരം. ചതുര രൂപാകൃതിയിലുള്ള ഒരു ക്ഷേത്രമായ ഇതിൽ കൊത്തിമിനുക്കിയെടുത്ത രൂപ ശിഘരങ്ങളും പരന്ന ഒരു മേൽക്കൂരയുമുണ്ട്. മനോഹരമായി പരിപാലിക്കപ്പെടുന്ന ഉദ്യാനങ്ങളുള്ളതിനാൽ ഈ ക്ഷേത്രത്തിന്റെ മനോഹാരിത ദിനംപ്രതി വർദ്ധിച്ചു വരികയാണ്..

PC: AsisKumar Sanyal

സുസുനിയ

സുസുനിയ

ബിഷ്ണുപൂരിലെ പ്രധാന ആകർഷണങ്ങളിൽ നിന്ന് അല്പം മാറി കുറച്ചുകൂടി ദൂരെക്ക് പോകാൻ നിങ്ങൾ തീരുമാനിച്ചാൽ തീർച്ചയായും പ്രകൃതി സുന്ദരമായ ചുറ്റുപാടിൽ നിലകൊള്ളുന്ന സുസുനിയ മലനിരകളിലേക്ക് യാത്ര ചെയ്യണം.. മനം മയക്കുന്ന പ്രകൃതിഭംഗി പടർന്ന് പന്തലിച്ച് നിൽക്കുന്ന മലനിരകൾ ട്രക്കിങ്ങിനും പർവത പര്യടനത്തിനും അനുയോജ്യമാണ്. നിരവധി സഞ്ചാരികളെ ആകർഷിക്കുന്ന സസ്യശ്യാമളതയുടെ അനന്ത വൈഭവം ഇവിടെയാകെ കുടികൊള്ളുന്നു.

പശ്ചിമ ബംഗാളിലെ പഴക്കം ചെന്ന പാറയുടെ പേരിൽ പുരാവസ്തു ഗവേഷകരുടെ ഇടയിലും പ്രശസ്തമാണ് സുസുനിയ കുന്നുകൾ. പുരാതനമായ ലിഖിതങ്ങളുടെയൊക്കെ ഇരിപ്പിടമായ ഇവിടുത്തെ ചുറ്റുപടിൽ മനോഹരമായ ക്യാമ്പിംങ്ങ് ആസ്വദിക്കാനാകും..

PC: Paulsub

ജൊർ ബംഗ്ലെ ക്ഷേത്രം

ജൊർ ബംഗ്ലെ ക്ഷേത്രം

1655 ൽ രഘുനാഥ് സിംഗ് പണികഴിപ്പിച്ചതാണ് ജൊർ ഭാംഗ്ല ക്ഷേത്രം. പശ്ചിമ ബംഗാളിലെ കളിമണ്ണു കൊണ്ട് നിർമിച്ച ഏറ്റവും മനോഹരമായ കെട്ടിടങ്ങളിലൊന്നാണ് ഇത്. ചാല സ്മാരക നിർമ്മാണ ശൈലിയിൽ പണി തീർത്തിരിക്കുന്ന ജൊർ ബംഗ്ല ക്ഷേത്രം മനോഹരമായ കൊത്തുപണികളും ചായാചിത്രങ്ങളും ഒക്കെ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.. കഴിഞ്ഞ കാലഘട്ടങ്ങളേയും ചരിത്രത്തേയും ഒക്കെ പര്യവേക്ഷണം ചെയ്യാൻ നിങ്ങൾ ഇഷ്ടപ്പെടുന്നെങ്കിൽ ആശ്ചര്യപ്പെടുത്തുന്ന ഈ ആർട്ട് ഗ്യാലറി തീർച്ചയായും നിങ്ങൾ സന്ദർശിക്കണം

PC: Jonoikobangali

താൽപ്പര്യം ഉണർത്തുന്ന മറ്റ് സ്ഥലങ്ങൾ

താൽപ്പര്യം ഉണർത്തുന്ന മറ്റ് സ്ഥലങ്ങൾ

മുകളിൽ പറഞ്ഞ സ്ഥലങ്ങളെ മാറ്റിനിർത്തിയാൽ യാത്രീകരിൽ താൽപ്പര്യം ഉണർത്തുന്ന മറ്റ് അനവധി സ്ഥലങ്ങൾ ഇവിടെ ബിഷ്ണുപൂരിലുണ്ട്. ക്ഷേത്രങ്ങളുടെയും ചരിത്ര സ്മാരകങ്ങളുടെയും പേരിൽ പ്രസിദ്ധിയാർജിച്ച ഈ പുരാതന നഗരത്തിന് ചുറ്റുമായി നിങ്ങൾക്കിഷ്ടപ്പെടുന്ന പതിനായിരക്കണക്കിന് സ്ഥലങ്ങളുമുണ്ട്. അതിൽ ചിലത് ജോർ മന്ദിർ കോംപ്ലക്സും, സ്റ്റോൺ ചാരിയറ്റും, ഹാവ മഹലും, രാധ ഗോവിന്ദ ക്ഷേത്രവും, പഞ്ചുര ക്ഷേത്രവുമൊക്കെയാണ് .

PC: Arup1981

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X