Search
  • Follow NativePlanet
Share
» »തെന്മല-റോസ്മല-പാലരുവി.. കെഎസ്ആര്‍ടിസിയുടെ പുത്തന്‍ യാത്ര വെറും 750 രൂപയ്ക്ക്

തെന്മല-റോസ്മല-പാലരുവി.. കെഎസ്ആര്‍ടിസിയുടെ പുത്തന്‍ യാത്ര വെറും 750 രൂപയ്ക്ക്

തെന്മല-റോസ്മല-പാലരുവി എന്നീ സ്ഥലങ്ങള്‍ ഒറ്റ യാത്രയില്‍ കണ്ട് ആസ്വദിക്കുവാനുള്ള സൗകര്യമാണ് ഈ പാക്കേജിലൂടെ ഉദ്ദേശിക്കുന്നത്.

രസകരവും വ്യത്യസ്തവുമായ യാത്രാ പാക്കേജുകള്‍ അവതരിപ്പിച്ച് കെഎസ്ആര്‍ടിസി സഞ്ചാരികളുടെ മനസ്സില്‍ ഇടം നേടിയിരിക്കുകയാണ്. കേരളത്തിലങ്ങോളമിങ്ങോളമുള്ള വിവിധ ഇടങ്ങളിലേക്ക് വളരെ കുറഞ്ഞ ചിലവില്‍ ആണ് കെഎസ്ആര്‍ടിസി വിനോദയാത്രാ പാക്കേജുകള്‍ ഒരുക്കിയിരിക്കുന്നത്. കൊല്ലം കെഎസ്ആര്‍ടിസിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളായ തെന്മല-റോസ്മല-പാലരുവി എന്നീ സ്ഥലങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള പാക്കേജിനെക്കുറിച്ച് കൂടുതല്‍ വായിക്കാം

കൊല്ലം കെഎസ്ആര്‍ടിസിയുടെ വക
വളരെ കുറഞ്ഞ ചിലവില്‍ കൊല്ലം ജില്ലയിലെയും മറ്റു ജില്ലകളിലെയും സഞ്ചാരികള്‍ക്ക് തെന്മല-റോസ്മല-പാലരുവി എന്നീ സ്ഥലങ്ങള്‍ ഒറ്റ യാത്രയില്‍ കണ്ട് ആസ്വദിക്കുവാനുള്ള സൗകര്യമാണ് ഈ പാക്കേജിലൂടെ ഉദ്ദേശിക്കുന്നത്.

തുടക്കവും തുകയും

തുടക്കവും തുകയും


ജനുവരി എട്ടു മുതല്‍ ആരംഭിക്കുവാന്‍ പദ്ധതിയിലുള്ള യാത്രയ്ക്ക് പ്രവേശന ഫീസുകള്‍ എല്ലാം ഉള്‍പ്പെടെ 750 രൂപയാണ് ഒരാളില്‍ നിന്നും ഈടാക്കുന്നത്.

തെന്മല

തെന്മല


കേരളത്തിലെ ആദ്യ ഇക്കോ-ടൂറിസം കേന്ദ്രമായ തെന്മല കൊല്ലം ജില്ലയിലെ ഏറ്റവും പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട പദ്ധതിയും ചെന്തുരുണി (ശെന്തുരുണി) വന്യമൃഗസംരക്ഷണകേന്ദ്രവും ഇവിടെയാണ് സ്ഥിതിചെയ്യുന്നു. ഇക്കോടൂറിസം, ഇക്കോഫ്രണ്ട്ലി ജനറൽ ടൂറിസം, പിൽഗ്രിമേജ് ടൂറിസം എന്നീ മൂന്ന് വിഭാഗങ്ങളിലായുള്ള സന്ദർശന പദ്ധതികളാണ് തെന്മലയിലുള്ളത്.
PC:Jaseem Hamza

ഇഷ്ടംപോലെ പരിപാടികള്‍

ഇഷ്ടംപോലെ പരിപാടികള്‍

ആംഫീ തിയെറ്റർ, ഷോപ്പ് കോർട്ട്സ്, റസ്റ്റൊറന്റ്, മ്യൂസിക്കൽ ഡാൻസിങ് ഫൗണ്ടൻ, നടപ്പാത, തൂക്കുപാലം, മരക്കൊമ്പുകളിലുള്ള കൂടാരങ്ങൾ, ശില്പോദ്യാനം, മാൻ പാർക്ക്, നേച്ചർ ട്രെയിൻ, താമരക്കുളം, മൌണ്ടൻ ബൈക്കിങ്, റോക്ക് ക്ളൈംബിങ്, റാപ്പലിങ്, റിവർ ക്രോസിങ്, തെന്മലയിൽനിന്ന് കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ എന്നിവിടങ്ങളിലേക്കുള്ള തീർഥാടനസൗകര്യം എന്നിങ്ങനെ നിരവധി പദ്ധതികള്‍ ഇവിടെയുണ്ട്.
PC:Haravinth rajan

റോസ്മല

റോസ്മല

ആര്യങ്കാവ് വനം റേഞ്ചിനും തെന്മല വന്യജീവിസങ്കേതത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന സ്ഥലമാണ് റോസ്മല. ഓഫ്റോഡ് ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് പറ്റിയ ഇടമാണ് റോമമല. ആര്യങ്കാവിൽനിന്ന് ശെന്തുരുണി വന്യജീവി സങ്കേതത്തിലൂടെ 12 കിലോമീറ്റർ ഓഫ്റോഡ് യാത്ര ചെയ്തു മാത്രമേ ഇവി‌െ എത്തിച്ചേരുവാന്‍ സാധിക്കൂ. വന്യമൃഗങ്ങള്‍ ഇടയ്ക്കിടെ വരുന്ന യാത്രയായതിനാല്‍ വളരെ വ്യത്യസ്തമായ ഒരനുഭവമായിരിക്കും ഇത്. വനപാതയായതിനാല്‍ ഇടയ്ക്കിടെ കാട്ടുമൃഗങ്ങളെയ മാത്രമല്ല, കാട്ടുചോലകളും കണ്ടുവെന്നും അത് മുറിച്ചുകടക്കേണ്ടി വന്നുവെന്നും വരും.

പാലരുവി

പാലരുവി


ആര്യങ്കാവിനടുത്തായാണ് പാലരുവി സ്ഥിതി ചെയ്യുന്നത്. പാലുപോലെ മുകളില്‍ നിന്നും പതിക്കുന്ന വെള്ളം കാണപ്പെടുന്നതിനാലാണ് ഇവിടം പാലരുവി എന്ന പേരില്‍ അറിയപ്പെടുന്നത് ‍ മഞ്ഞുതേരി, കരിനാല്ലത്തിയേഴ്, രാജക്കൂപ്പ് അരുവികൾ സംഗമിച്ചാണ് പാലരുവി വെള്ളച്ചാട്ടം രൂപ്പപ്പെടുന്നത്. സഹ്യപർ‌വ്വതനിരകളിലെ രാജക്കൂപ്പ് മലനിരകളിൽ നിന്നാണ് പാലരുവി ഉത്ഭവിക്കുന്നത്. പാറകള്‍ക്കിടയിലൂടെ 300 അടിയോളം ഉയരത്തില്‍ നിന്നാണ് പുഴ താഴേക്കു വരുന്നത്.
PC:Akhilsunnithan

പേടിയില്ലാതെ ലോകം കറങ്ങാം... ദുബായ് മുതല്‍ ജമൈക്ക വരെപേടിയില്ലാതെ ലോകം കറങ്ങാം... ദുബായ് മുതല്‍ ജമൈക്ക വരെ

Read more about: ksrtc kollam travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X