Search
  • Follow NativePlanet
Share
» »കെഎസ്ആര്‍ടിസിയുടെ വേളാങ്കണ്ണി യാത്ര... കുറഞ്ഞ ചിലവില്‍ പോകാം..

കെഎസ്ആര്‍ടിസിയുടെ വേളാങ്കണ്ണി യാത്ര... കുറഞ്ഞ ചിലവില്‍ പോകാം..

കൊല്ലത്തു നിന്നും എല്ലാ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വേളാങ്കണ്ണിയിലേക്ക് ബജറ്റ് ടൂറിസത്തിന്‍റെ നേതൃത്വത്തില്‍ യാത്രകള്‍ നടത്തും.

കെഎസ്ആര്‍ടിസിയുടെ ആനവണ്ടിയിലെ വിനോദയാത്രകള്‍ സഞ്ചാരികള്‍ ഇരുംകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. കേരളത്തിലങ്ങോളമിങ്ങോളമുള്ള യാത്രകള്‍ ബംബര്‍ ഹിറ്റായതോടെ സംസ്ഥാനത്തിനു പുറത്തേയ്ക്കും കെഎസ്ആര്‍ടിസി ബജറ്റ് യാത്രകള്‍ വ്യാപിപ്പിക്കുകയാണ്. കൊല്ലം കെഎസ്ആര്‍ടിസിയുടെ നേതൃത്വത്തിലുള്ള വേളാങ്കണ്ണി യാത്ര ഇതില്‍ ആദ്യത്തേതാണ്. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലുള്ള ആദ്യ കൊല്ലം- വേളാങ്കണ്ണി യാത്രയ്ക്ക് കഴിഞ്ഞ ദിവസം തുടക്കമായിരുന്നു.

velankanni

PC:Santhoshkumar Sugumar

കൊല്ലത്തു നിന്നും എല്ലാ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വേളാങ്കണ്ണിയിലേക്ക് ബജറ്റ് ടൂറിസത്തിന്‍റെ നേതൃത്വത്തില്‍ യാത്രകള്‍ നടത്തും. ഈ അടുത്ത് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ദൈവസഹായം പിള്ള രക്തസാക്ഷിത്വം വഹിച്ച കാറ്റാടിമല പള്ളി, രിയൂർ വി.ജോൺ ഡി ബ്രിട്ടോ യുടെ ദേവാലയം എന്നിവിടങ്ങളും യാത്രയില്‍ സന്ദര്‍ശിക്കും. വൈകിട്ടോടെ വേളാങ്കണ്ണിയില്‍ എത്തിച്ചേരുകയും അന്ന് രാത്രി അവിടെ താമസിച്ച് പിറ്റേന്ന് രാവിലെ 9.00 മണിക്കുള്ള മലയാളം കുര്‍ബാനയില്‍ പങ്കെടുക്കാം വൈകിട്ട് നാലു മണി വരെ വേളാങ്കണ്ണിയില്‍ ചിലവഴിച്ചതിനു ശേഷം യാത്ര തിരിച്ച് പിറ്റേന്ന് അതിരാവിലെ കൊല്ലത്ത് എത്തുന്ന രീതിയിലാണ് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്.
എല്ലാ വെള്ളി , ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 5.15 ന് .ആണ് കൊല്ലത്തു നിന്നുമുള്ള യാത്ര ആരംഭിക്കുന്നത്.

തുടക്കത്തിലെ ഓഫര്‍ ആയി 2,200 രൂപ. വീതമാണ് ഒരു ടിക്കറ്റിന് ഈടാക്കുന്നത്. താല്പര്യമുള്ളവര്‍ക്ക് ഗ്രൂപ്പായും സീറ്റുകള്‍ ബുക്ക് ചെയ്യാം. പാക്കേജിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ബുക്ക് ചെയ്യുന്നതിനുമായി 89215 52722, 99950 44775 ,89219 5090394966 75635 എന്നി നമ്പറുകളിൽ ബന്ധപ്പെടാം.

തമിഴ്നാട്ടിലെ നാഗപട്ടിണം ജില്ലയിൽ സ്ഥിതി ചെയ്യുന്ന വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയം ജാതിമതഭേദമന്യേ വിശ്വാസികള്‍ എത്തിച്ചേരുന്ന സ്ഥലമാണ്. സാരിയുടുത്ത് കൈക്കുഞ്ഞിനെ പിടിച്ചു നിൽക്കുന്ന മാതാവിനെയാണ് ഇവിടെ ആരാധിക്കുന്നത്. മഞ്ഞപട്ടുസാരിയിൽ നിറയെ ആഭരണങ്ങളണിഞ്ഞ് മൂന്നടിയോളം ഉയരമുള്ള രൂപമാണ് ഇവിടുത്തേത്. വർഷത്തിൽ എല്ലായ്പ്പോഴും ഇവിടെ സന്ദർശിക്കുവാൻ സാധിക്കും. എന്നാൽ മാതാവിന്റെ തിരുന്നാൾ നടക്കുന്ന ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 8 വരെയുള്ള സമയത്താണ് ഇവിടെ കൂടുതലും തീർഥാടകരെത്തുന്നത്.

വാരണാസിയും അലഹബാദും ബോധ്ഗയയും കാണാം.. കുറഞ്ഞ നിരക്കില്‍ പാക്കേജുമായി ഐആര്‍സിടിസിവാരണാസിയും അലഹബാദും ബോധ്ഗയയും കാണാം.. കുറഞ്ഞ നിരക്കില്‍ പാക്കേജുമായി ഐആര്‍സിടിസി

പച്ചപ്പ് പേരില്‍ മാത്രമേയുള്ളൂ... അന്‍റാര്‍ട്ടിക്ക മുതല്‍ എസ്റ്റോണിയ വരെ...ലോകത്തിലെ തണുപ്പന്‍ രാജ്യങ്ങള്‍പച്ചപ്പ് പേരില്‍ മാത്രമേയുള്ളൂ... അന്‍റാര്‍ട്ടിക്ക മുതല്‍ എസ്റ്റോണിയ വരെ...ലോകത്തിലെ തണുപ്പന്‍ രാജ്യങ്ങള്‍

Read more about: ksrtc kollam travel packages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X