Search
  • Follow NativePlanet
Share
» »കൊല്ലൂർ മൂകാംബിക നവരാത്രി ആഘോഷം:രഥോത്സവം, വിദ്യാരംഭം... അറിയാം സമയവും പൂജകളും

കൊല്ലൂർ മൂകാംബിക നവരാത്രി ആഘോഷം:രഥോത്സവം, വിദ്യാരംഭം... അറിയാം സമയവും പൂജകളും

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ 2022ലെ നവരാത്രി ആഘോഷങ്ങളെക്കുറിച്ച് വിശദമായി വായിക്കാം

സർവ്വൈശ്വര്യത്തിന്‍റെയും നാഥയായ കൊല്ലൂർ മൂകാംബികയിൽ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. ഭക്തലക്ഷങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നും എത്തിച്ചേരുന്ന നവരാത്രി ആഘോഷം കൊല്ലൂരിലെ ഏറ്റവും വിശുദ്ധമായ ദിവസങ്ങളാണ്.
പരബ്രഹ്മ സ്വരൂപിണിയും സകലകലകൾക്കും അധിപയുമായ മൂകാംബികയെോട് നവരാത്രിക്കാലത്ത് വന്ന് പ്രാർത്ഥിക്കുന്നത് സവിശേഷഫലങ്ങൾ നല്കുമെന്നാണ് വിശ്വാസം. കലാരംഗത്തും സാഹിത്യരംഗത്തും ഉന്നതിയിയിലെത്തുവാനും പഠനത്തിൽ മികച്ചഫലം നല്കുവാനുമെല്ലാം മൂകാംബിക അനുഗ്രഹിക്കുമെന്നാണ് പണ്ടുമുതൽ നിലനില്ക്കുന്ന വിശ്വാസം. ഇതിന്‍റെ സാക്ഷ്യമാണ് ഓരോ ദിവസവും ഇവിടേക്ക് ദർശനത്തിനായി എത്തുന്നവർ.
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ 2022ലെ നവരാത്രി ആഘോഷങ്ങളെക്കുറിച്ച് വിശദമായി വായിക്കാം

കൊല്ലൂർ മൂകാംബിക-നവരാത്രി ആഘോഷം 2022

കൊല്ലൂർ മൂകാംബിക-നവരാത്രി ആഘോഷം 2022

കൊല്ലൂർ മൂകാംബിക ക്ഷേത്രം 2022 ലെ നവരാത്രി ആഘോഷങ്ങൾക്ക് സെപ്റ്റംബർ 26-ാം തിയതി തുടക്കമായി. സെപ്റ്റംബർ അഞ്ചാം തിയതി വരെയാണ് നവരാത്രിക്കാല ആഘോഷങ്ങൾ നീണ്ടുനിൽക്കുന്നത്. ഈ പത്ത് ദിവസത്തെ ആഘോഷങ്ങൾക്ക് ലക്ഷക്കണക്കിന് ഭക്തർ ക്ഷേത്രത്തിൽ എത്താറുണ്ട്. വിദ്യാരൂപിയായ മൂകാംബികയെ തൊഴുത് പ്രാർത്ഥിക്കുന്നതിന് ഏറ്റവും മികച്ച ദിവസങ്ങളായാണ് നവരാത്രിക്കാലം. കുട്ടികളുടെ വിദ്യാരംഭം, അരങ്ങേറ്റം തുടങ്ങിയവ നവരാത്രിയിലെ പ്രത്യേക ദിവസങ്ങളിൽ ക്ഷേത്രത്തിൽ നടക്കും.

PC:GaneshSB

ഒന്നാം ദിവസം

ഒന്നാം ദിവസം

നവരാത്രിയുടെ ഒന്നാം ദിനമായിരുന്ന സെപ്റ്റംബർ 26-ാം തിയതി പുണ്യാഹ ക്രിയ, നവാക്ഷരി കലശ എന്ന അറിയപ്പെടുന്ന ഘട സ്ഥാപനം, തുടർന്ന് കൽപോക്ത പൂജ, സുവാസിനി പൂജ എന്നിവയോടെയാണ് പൂജകൾ ആരംഭിച്ചത്. ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് മുഖ്യതന്ത്രി രാമചന്ദ്ര അഡിഗയാണ് കാർമികത്വം വഹിക്കുന്നത്. കൽപോക്ത പൂജ,
അഞ്ചാം ദിവസമായ സെപ്റ്റംബർ 30-ാം തിയതി ലളിതാ വൃതം ആരംഭിക്കുന്നു. മേൽപ്പറഞ്ഞ ദിവസങ്ങളൊഴികെയുള്ള ദിവസങ്ങളിൽ സുവാസിനി പൂജ, രംഗപൂജ എന്നിവ ക്ഷേത്രത്തിൽ നടക്കുന്നു.

PC:Yogesa

ദുർഗാഷ്ടമി

ദുർഗാഷ്ടമി

ഒക്ടോബർ മൂന്നാം തിയതി, നവരാത്രിയിലെ എട്ടാം ദിവസം ദുർഗ്ഗാഷ്ടമിയാണ് മഹാഷ്ടമി എന്നും അറിയപ്പെടുന്നു. ഹൈന്ദവ വിശ്വാസങ്ങളിലെ ഏറ്റവും പ്രധാന ദിവസങ്ങളിലൊന്നാണിത്.
പറയപ്പെടുന്നു.

PC:Yogesa

മഹാനവമി

മഹാനവമി

നവരാത്രിയിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ഒൻപതാം ദിവസമായ മഹാനവമി. ഒക്ടോബർ നാലാം തിയതിയാണ് ഈ വർഷത്തെ മഹാനവമി വരുന്നത്. കൊല്ലൂരിലെ പ്രസിദ്ധമായ രഥോത്സവം നടക്കുന്ന ദിവസം കൂടിയാണിത്. ഉച്ചയ്ക്ക് ഒരു മണിക്ക് ചണ്ഡികായാഗം, സുഹാസിനീപൂജ എന്നിവയോടെ ദേവിയുടെ പ്രസിദ്ധമായ പുഷ്‌പ രഥോത്സവത്തിന് തുടക്കമാകും. ഈ വർഷം പകൽ സമയത്താണ് രഥോത്സവം നടക്കുന്നത്. ഓരോ വർഷവും ലക്ഷക്കണക്കിന് ആളുകളാണ് രഥോത്സവത്തിൽ പങ്കെടുക്കുവാനായി ക്ഷേത്രത്തിലെത്തുന്നത്.

PC:Kaitha Poo Manam

പുഷ്പരഥോത്സവം

പുഷ്പരഥോത്സവം

ഘോഷയാത്രയിൽ പുഷ്പരഥത്തിൽ നിന്ന് നാണയങ്ങൾ എറിയുകയും ഈ നാണയങ്ങൾ ലഭിക്കുന്ന ഭക്തർക്ക് മൂകാംബികയുടെ ദിവ്യാനുഗ്രഹം ഉണ്ടായിരിക്കുമെന്നും ആണ് ഇവിടുത്തെ വിശ്വാസം. ഈ ചടങ്ങിന് ശേഷം ഉദ്ഭവ ലിംഗം അല്ലെങ്കിൽ അഭിഷേകം നവാക്ഷരി കലശം കൊണ്ട് വർഷിക്കുന്നു. ഈ വിജയദശമി നാളിൽ ശുക്ല തീർഥത്തിലേക്കുള്ള ഘോഷയാത്രയ്‌ക്കൊപ്പം കതിരു ഹബ്ബ, നവന്ന പ്രാർത്ഥന അല്ലെങ്കിൽ വിളവെടുത്ത പുതിയ നെല്ല് കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം, വിജയോത്സവം, വിദ്യാരംഭം എന്നിവ നടത്തപ്പെടുന്നു.

PC:Kaitha Poo Manam

കോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ചകോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ച

വിജയദശമി

വിജയദശമി

നവരാത്രിയിലെ പത്താം ദിവസമാണ് വിജയദശമി. ഒക്ടോബർ അഞ്ചാം തിയതിയാണ് ഈ വർഷത്തെ വിജയദശമി ദിനം വരുന്നത്. ദേവി വിജയം വരിച്ച ദിനം എന്നാണ് വിജയദശമി എന്ന വാക്കിനർത്ഥം. വിദ്യാരംഭം നടത്തുവാനും കലകളിൽ അരങ്ങേറ്റം നടത്തുവാനും ഏറ്റവും അനുയോജ്യമായ ദിനമാണിത്. കൊല്ലൂരിൽ വിജയദശമി ദിനത്തിൽ വിദ്യാരംഭം പുലർച്ചെ 4 മണിക്ക് ആരംഭിക്കുന്നു.

PC:Vinayaraj

നവരാത്രി ആഘോഷങ്ങള്‍ കൊല്ലൂരിൽ, പോകാം കേരളത്തിൽ നിന്നു ചിലവ് കുറഞ്ഞ യാത്ര, ട്രെയിൻ, ബസ് സമയംനവരാത്രി ആഘോഷങ്ങള്‍ കൊല്ലൂരിൽ, പോകാം കേരളത്തിൽ നിന്നു ചിലവ് കുറഞ്ഞ യാത്ര, ട്രെയിൻ, ബസ് സമയം

നവരാത്രി 2022: ഒൻപത് ദിനങ്ങൾ ഒൻപത് അവതാരങ്ങൾക്ക്!! വിശുദ്ധ ക്ഷേത്രങ്ങൾനവരാത്രി 2022: ഒൻപത് ദിനങ്ങൾ ഒൻപത് അവതാരങ്ങൾക്ക്!! വിശുദ്ധ ക്ഷേത്രങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X