Search
  • Follow NativePlanet
Share
» »വാക്കുകളെ തോല്പിച്ചു കളയുന്ന കോമിക് ! ഏഷ്യയിലെ ഏറ്റവും ഉയരത്തിലുള്ള ഗ്രാമം!

വാക്കുകളെ തോല്പിച്ചു കളയുന്ന കോമിക് ! ഏഷ്യയിലെ ഏറ്റവും ഉയരത്തിലുള്ള ഗ്രാമം!

എത്രയും മനോഹരമായ വാക്കുകള്‍ കൊണ്ടു സമ്പന്നമാണ് ഭാഷയെങ്കിലും വാക്കുകളെ തോല്പിപ്ക്കുന്ന ചില ഇടങ്ങളുണ്ട്. അഭൗമികമായ ഭംഗിയില്‍ മനസ്സില്‍ കയറുന്ന ചില സ്ഥലങ്ങള്‍. ഭാഷയിലും പ്രയോഗത്തിലും എത്രകണ്ട് പ്രാഗത്ഭ്യം ഉണ്ടെങ്കില്‍ പോലും ഒരു തരത്തിലും പറഞ്ഞു വിശദീകരിക്കുവാന്‍ കഴിയാത്തത്രയും മനോഹരമായ ഇടം. അത്തരത്തിലൊന്നാണ് കോമിക് വില്ലേജ് എന്ന കോമിക് ഗ്രാമം. ചുറ്റോടു ചുറ്റും മഞ്ഞുവീണ് അതില്‍ പൊതിഞ്ഞു നില്‍ക്കുന്ന പര്‍വ്വത തലപ്പുകളും ക്യാന്‍വാസിലെന്ന പോലെ ഒപ്പിയെടുത്തിരിക്കുന്ന പ്രകൃതിഭംഗിയും എല്ലാം ചേര്‍ന്ന് അതിമനോഹരമായ കോമിക് ഗ്രാമം... ഹിമാചല്‍ പ്രദേശിലെ സ്പിതിയുടെ ഉള്ളറകളിലായി സ്ഥിതി ചെയ്യുന്ന കോമിക് ഗ്രാമം ഏഷ്യയിലെ ഏറ്റവും ഉയരത്തിലുള്ള ഗ്രാമം കൂടിയാണ്

കോമിക് ഗ്രാമം

കോമിക് ഗ്രാമം

ഏറ്റവും ചുരുക്കം വാക്കുകളില്‍ കോമിഗ് ഗ്രാമത്തെ വിശേഷിപ്പിച്ചാല്‍
ഭൂമി സ്വര്‍ഗ്ഗവുമായി ചേരുന്ന ഇടം എന്നായിരിക്കും അതിനു ചേരുക. അത്രത്തോളം ഭംഗിയുള്ള കാഴ്ചകളാണ് ഈ ഉയരത്തിലെ ഹിമാലയന്‍ ഗ്രാമത്തിനുള്ളുള്ളത്. ഏഷ്യയിലെ ഏറ്റവും ഉയരത്തിലുള്ള ഗ്രാമം എന്ന പ്രത്യേകത മാത്രമല്ല, വാഹനം കടന്നു പോകുവാന്‍ മാത്രം ഗതാഗത സൗകര്യമുള്ള ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമം കൂടിയാണ് കോമിക്. മിക്കപ്പോഴും കോമിക് മാത്രം ലക്ഷ്യമാക്കിയല്ല സഞ്ചാരികളെത്തുന്നത്. ഹിമാലയന്‍ യാത്രയിലും സ്പിതി യാത്രകളിലുമാണ് കോമിക് വഴി സഞ്ചാരികള്‍ കടന്നു പോകുന്നത്. ഒരു യാത്രാസ്ഥാനം എന്നതിലുപരിയായി ഒരു ഇടത്താവളമായാണ് കോമിക്കിനെ സഞ്ചാരികള്‍ കണക്കാക്കുന്നത്.

PC:Sumita Roy Dutta

കോമിക് എന്നാല്‍

കോമിക് എന്നാല്‍

ഹിമക്കോഴി അഥവാ മഞ്ഞ് കോഴിയുടെ കണ്ണ് എന്നാണ് കോമിക് എന്ന വാക്കിനര്‍ത്ഥം. കോ എന്നാല്‍ ഹിമക്കോഴി എന്നും മിക് എന്നാല്‍ കണ്ണും എന്നാണ് അര്‍ത്ഥം. ഇവിടുത്തെ പ്രാധാ ആകര്‍ഷണങ്ങളിലൊന്നായ കോമിക് മഠവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതാണ് ഈ പേര്. ഇവിടെ മഠം സ്ഥാപിക്കപ്പെടുന്നതു കാലങ്ങള്‍ക്കു മുന്‍പ് തന്നെ സ്പിതി വാലിയിലെ ഈ പ്രദേശത്ത് കോഴിക്കണ്ണിന്‍റെ രൂപത്തില്‍ ഒരു മഠം നിര്‍മ്മിക്കപ്പെടുമെന്ന് ഒരു പ്രവചനം ഉണ്ടായിരുന്നുവത്രെ. അങ്ങനെ സ്ഥലത്തിന് പേരു ലഭിച്ചുവെനന്നും പിന്നീട് ആശ്രമം പണിതപ്പോള്‍ ഇതേ പേര് തന്നെ നല്കുകയുമായിരുന്നു.

PC: Sumita Roy Dutta

15,050 അടി ഉയരത്തില്‍

15,050 അടി ഉയരത്തില്‍

സമുദ്രനിരപ്പില്‍ നിന്നും15,050 അടി അഥവാ 4,587 മീറ്റര്‍ ഉയരത്തിലാണ് കോമിക് ഗ്രാമം സ്ഥിതി ചെയ്യുന്നത്. റോഡ് സൗകര്യമുള്ള ലോകത്തിലെ ഏറ്റവും ഉയർന്ന മനുഷ്യവാസ കേന്ദ്രങ്ങളിലൊന്ന് കൂടിയാണിത്. ഫോസിൽ വില്ലേജ് ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ലാങ്‌സ ഗ്രാമം, ലോകത്തിലെ ഏറ്റവും ഉ?രത്തിലുള്ള പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്ന ഹിക്കിം ഗ്രാമം എന്നിവയെല്ലാം കോമിക് ഗ്രാമത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന പ്രധാന ഇ‌ടങ്ങളാണ്.
PC:Sumita Roy Dutta

അഞ്ച് മാസം

അഞ്ച് മാസം

വര്‍ഷത്തില്‍ അഞ്ച് മാസത്തോളം കാലം അതായത് നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്ത് പുറംലോകത്തു നിന്നും മുഴുവനായും വിച്ഛേദിക്കപ്പെട്ടു കി‌ടക്കുകയായിരിക്കും കോമിക് ഗ്രാമം. ശൈത്യകാലത്തെ കനത്ത മഞ്ഞുവീഴ്ചുയും ഇതുകാരണമുണ്ടാകുന്ന റോഡ് ത‌‌ടസ്സങ്ങളും കാരണം ഇവിടേക്ക് എത്തിപ്പെടുക എന്ചനത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഈ സമയത്തെല്ലാം പുറംലോകത്തു നിന്നും തീര്‍ത്തും ഒറ്റപ്പെട്ടാണ് ഈ ഗ്രാമമുള്ളത്. അതുകൊണ്ടു തന്നെ ഏപ്രില്‍ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള സമയത്ത് അതായത് വേനലില്‍ ഇവിടം സന്ദര്‍ശിക്കുന്നതായിരിക്കും നല്ലത്.
PC:Sumita Roy Dutta

ലണ്ടപ്പ് സെമോ ഗോമ്പ ബുദ്ധവിഹാരം

ലണ്ടപ്പ് സെമോ ഗോമ്പ ബുദ്ധവിഹാരം

കോമിക് വില്ലേജിലെ ഏറ്റവും പ്രധാന കാഴ്ചയാണ് ലണ്ടപ്പ് സെമോ ഗോമ്പ ബുദ്ധവിഹാരം. ലോകത്തിലെ ഏറ്റവും ഉയരരത്തിലുള്ള , ഗതാഗത സൗകര്യമുള്ള ബുദ്ധാശ്രമം എന്നാണിത് അറിയപ്പെടുന്നത്. നാട്ടുകാരുടെ ക്ഷേമത്തിനായി കരുതുന്ന മൈത്രേയ ബുദ്ധൻ അല്ലെങ്കിൽ 'ഭാവി ബുദ്ധൻ' എന്ന പേരിലാണ് ഈ മഠം പ്രസിദ്ധമായിരിക്കുന്നത്. ചുവര്‍ ചിത്രങ്ങളായും കലകളാലും നിറഞ്ഞിരിക്കുന്ന മണ്ണില്‍ നിര്‍മ്മിച്ച ചുവരാണ് ഈ ആശ്രമത്തിനുള്ളത്.
PC:Zain Hashmy

എണ്ണമറ്റ ആഘോഷങ്ങള്‍

എണ്ണമറ്റ ആഘോഷങ്ങള്‍

ആഘോഷങ്ങളില്‍ ജീവിതത്തിന്റെ താളം കണ്ടെത്തുന്നവരാണ് കോമിക് നിവാസികള്‍. ഹാര്‍ദ്ദവവും സൗഹൃദപരവുമായ പെരുമാറ്റം കൊണ്ട് സഞ്ചാരികളുടെ ഹൃദയങ്ങളെ ഇവര്‍ കീഴ‌ടക്കും. വ്യത്യസ്തത നിറഞ്ഞ ആഘോഷങ്ങളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ചാം ഡാൻസ് അല്ലെങ്കിൽ മാസ്ക് ഡാൻസ് ആണ് ഏറ്റവും വ്യത്യസ്തമായത്. ലാമമാരാണ് ഈ ഡാന്‍സില്‍ വ്യത്യസ്ത മുഖംമൂടിയും മറ്റും അണിഞ്ഞ് പ്രത്യക്ഷപ്പെടുന്നത്.

കഥകള്‍

കഥകള്‍

കോമിക് വില്ലേജിനെക്കുറിച്ചും അത് എങ്ങനെ നിലവിൽ വന്നു എന്നതിനെക്കുറിച്ചും നിരവധി കഥകൾ ഇവിടെ പ്രചാരത്തിലുണ്ട്. സന്ദര്‍ശകര്‍ക്കായി അത് വിശദീകരിച്ചു നല്കുവാന്‍ ഇവിടുത്തുകാര്‍ക്ക് വലിയ താല്പര്യമാണ്.പ്രദേശത്തെ വ്യാപകമായ വരൾച്ചയെ നേരിടാൻ നൂറ്റാണ്ടുകൾക്ക് മുമ്പ്
സന്യാസിമാർ ഹിക്കിം ഗ്രാമത്തിനടുത്തുള്ള മഠത്തെ താഴേക്ക് മാറ്റാൻ തീരുമാനിച്ചുവത്രെ. എന്നാല്‍ എത്ര പരിശ്രമിച്ചിട്ടും അവിടെയുണ്ടായിരുന്ന മഹാകാല്‍ പ്രതിമയെ അനക്കുവാന്‍ പോലും കഴിഞ്ഞില്ല. പിന്നീട് മഠം മുഴുവനായും താഴേക്ക് മാറ്റുകയും മഹാകാല്‍ പ്രതിമയും പ്രാര്‍ത്ഥനകള്‍ക്കും പൂജയ്ക്കുമായി ഒരു സന്യാസിയും ഇവിടെ പഴയ ഇ‌ടത്ത് തുടര്‍ന്നു പോന്നു.

1975 ഓടെ ഒരു ഭൂകമ്പം പുതിയ മഠത്തെ നാശത്തിലാക്കി. ഹിക്കിമിൽ നിന്ന് കാസയിലേക്ക് പോകുമ്പോൾ അവശിഷ്ടങ്ങൾ ഇപ്പോഴും ദൃശ്യമാണ്. വലിയ ഭൂകമ്പമുണ്ടായിട്ടും പഴയ കോമിക് മഠത്തിലെ മഹാകാൽ പ്രതിമ ഒന്നും സംഭവിക്കാതെ എല്ലാത്തിനെയും അതിജീവിച്ച് നിന്നുവത്രെ. അങ്ങനെ മഠം പഴയ സ്ഥലത്തേയ്ക്ക് തന്നെ മാറ്റി സ്ഥാപിച്ചുവത്രെ.
PC:McKay Savage

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

ശൈത്യകാലം ഒഴിവാക്കി ഇവിടേക്കുള്ള യാത്ര പ്ലാന്‍ ചെയ്യാം.
ഏപ്രിൽ മുതൽ മെയ് പകുതി വരെ യാത്രാ സീസണിന്റെ തുടക്കമാണ്. മഞ്ഞ് ഉരുകാൻ തുടങ്ങുന്ന സമയമാണിത്, കാസ മുതൽ ലോസർ വരെ നിരവധി റോഡുകൾ പ്രവർത്തിക്കുന്നു. കുൻസും പാസിൽ നിന്ന് മനാലിയിലേക്കുള്ള റോഡ് ജൂൺ മുതലാണ് പ്രവർത്തനക്ഷമമാകുക.
ശൈത്യകാലത്ത് ജീവിക്കുവാന്‍ ആവശ്യമായ ധാന്യങ്ങളും മറ്റുമെല്ലാം വേനലില്‍ തന്നെ ഇവര്‍ സംഭരിച്ച് വയ്ക്കാറുണ്ട്.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

കോമിക് ഗ്രാമത്തിലേക്കും സ്പിതി താഴ്‌വരയിലേക്കും എത്തിച്ചേരുവാന്‍ പ്രധാനമായം രണ്ട് വഴികളാണുള്ളത്. ഒന്ന് ഷിംല വഴിയും രണ്ടാമത്തേത് മണാലി വഴിയും. ദില്ലിയിൽ നിന്ന് കോമിക് ഗ്രാമത്തിലേക്കുള്ള ദൂരം 772 കി.മീയും ., മണാലി വഴി 754 കിമീയും ആണ്. ഷിം ല വഴി കോമിക്, സ്പിറ്റി താഴ്‌വരയിലേക്കുള്ള വഴി മണാലി വഴി സ്പിതി വാലിയേക്കാൾ അല്പം കടുപ്പമുള്ളതാണ്. അതിനാൽ, കോമിക് ഗ്രാമത്തിലേക്കുള്ള ഏറ്റവും എളുപ്പമാവുക മണാലി വഴി വരുന്നതാണ്.

ഷിംലയില്‍ നിന്നും വരുമ്പോള്‍ മെല്ലെ മെല്ലെ കയറ്റത്തിലേക്ക് വരുന്നതിനാല്‍ കാലാവസ്ഥയോടും ഭൂപ്രകൃതിയോയും പൊരുത്തപ്പെട്ട് വരുവാന്‍ അത് സഹായിക്കും. സ്പിതി വാലിയുടെ കേന്ദ്രമായ കാസയാണ് കോമിക്കിന്റെ ഏറ്റവും അടുത്തുള്ള പ്രധാന പട്ടണം.

സ്പിതി യാത്രയിൽ ചെയ്യുവാൻ പാടില്ലാത്ത കാര്യങ്ങൾസ്പിതി യാത്രയിൽ ചെയ്യുവാൻ പാടില്ലാത്ത കാര്യങ്ങൾ

ഒരിക്കല്‍ പോയാല്‍ പിന്നെ വിടൂല്ല, വീണ്ടും വീണ്ടും പോകുവാന്‍ തോന്നിപ്പിക്കുന്ന കാസ!ഒരിക്കല്‍ പോയാല്‍ പിന്നെ വിടൂല്ല, വീണ്ടും വീണ്ടും പോകുവാന്‍ തോന്നിപ്പിക്കുന്ന കാസ!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X