Search
  • Follow NativePlanet
Share
» »അന്യഗ്രഹ ജീവികൾ അതിഥികളായി എത്തുന്ന അതിർത്തി...തർക്കം തീരാതെ ഇന്ത്യയും ചൈനയും

അന്യഗ്രഹ ജീവികൾ അതിഥികളായി എത്തുന്ന അതിർത്തി...തർക്കം തീരാതെ ഇന്ത്യയും ചൈനയും

അന്യഗ്രഹ ജീവികൾ തങ്ങളെ സന്ദർശിക്കാനായി ഇവിടെ എത്തുന്നുണ്ട് എന്നാണ് കോംഗ്കയിലെ ആളുകൾ വിശ്വസിക്കുന്നത്.

ശരിക്കും അന്യഗ്രഹ ജീവികളുണ്ടോ?! അവർ ഭൂമി സന്ദർശിക്കാനെത്താറുണ്ടോ?! പലപ്പോഴായി പലയിടത്തു നിന്നും കണ്ടെടുത്ത പറക്കുംതളികകൾ സത്യമാണോ? ചരിത്രത്തെ തന്നെ ഇത്രയധികം കുഴക്കിയ ചോദ്യങ്ങൾ മറ്റൊന്നുണ്ടാവില്ല. ശാസ്ത്രജ്ഞർ മുതൽ സാധാരണക്കാർക്കു വരെ ഇക്കാര്യത്തിൽ പലതും പറയാനുണ്ടെങ്കിലും കൃത്യമായ വിശദീകരണങ്ങൾ ഇപ്പോഴുമില്ല എന്നതാണ് യാഥാർഥ്യം. ഭൂമിയിലല്ലാതെ പ്രപഞ്ചത്തിൽ മറ്റൊരിടത്ത് ജീവനുണ്ടെന്നും അവർ ഭൂമിയിലേക്ക് എത്താറുണ്ടെന്നും ഒക്കെ പല വിശദീകരണങ്ങളുണ്ടെങ്കിലും തള്ളണോ കൊള്ളണോ എന്നതിന് ഉത്തരമില്ല,
സാമാന്യ ബുദ്ധിക്ക് വിശ്വസിക്കാനാവില്ലെങ്കിലും നമ്മുടെ രാജ്യത്തും ഇത്തരത്തിൽ പല സംഭവങ്ങളും റിപ്പോർട്ട് ചെയ്യുപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ ഒരിടമാണ് ഹിമാലയത്തോട് ചേർന്ന് ഇന്ത്യ- ചൈന അതിർത്തിയിലുള്ള കോങ്കാ പാസ്. അന്യഗ്രഹ ജീവികൾ തങ്ങളെ സന്ദർശിക്കാനായി ഇവിടെ എത്തുന്നുണ്ട് എന്നാണ് ഗ്രാമീണർ വിശ്വസിക്കുന്നത്. കോംഗാ പാസിന്റെ വിചിത്ര വിശേഷങ്ങളിലേക്ക്...

കോംങ്കോ പാസ്

കോംങ്കോ പാസ്

കോംങ്കോ പാസ് അഥവാ കോങ്ക്ലാ പാസ് ഇന്ത്യ- ചൈന അതിർത്തിയായ ലൈൻ ഓപ് ആക്ച്വൽ കൺട്രോളിനു സമീപം സ്ഥിതി ചെയ്യുന്ന ഒരിടമാണ്. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലെ തിർക്ക പ്രദേശമെന്ന നിലയിലാണ് ഇവിടം കൂടുതൽ അറിയപ്പെടുന്നത്. സമുദ്ര നിരപ്പിൽ നിന്നും 16,970 ഉയരത്തിലാണ് കോങ്ക്ലാ പാസുള്ളത്.

അവകാശം ആർക്കുമില്ല

അവകാശം ആർക്കുമില്ല

ഇന്ത്യയുടേതെന്ന് ഇന്ത്യയും ചൈനയുടേതെന്ന് അവരും അവകാശപ്പെടുന്ന സ്ഥലമാണ് കോംഗ്കാ പാസ്. എന്നാൽ യഥാർഥത്തിൽ ഇതിന് അവകാശികൾ ആരുമില്ല. ഇതിൻറെ തെക്കു പടിഞ്ഞാറൻ ഇന്ത്യയുടെ അധീനതയിൽ ലഡാക്ക് എന്നും വടക്കു കിഴക്കൻ ഭാഗം ചൈനയുടെ നിയന്ത്രണത്തിലുള്ള അക്സായ് ചിൻ എന്നും അറിയപ്പെടുന്നു

PC:wikipedia

സന്ദർശകർ അന്യഗ്രഹ ജീവികൾ

സന്ദർശകർ അന്യഗ്രഹ ജീവികൾ

ഇന്ത്യയിൽ എത്തിപ്പെടുവാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ ഒന്നായാണ് കോംഗ്കാ പാസിനെ കരുതുന്നത്. ഇവിടെ താമസമാക്കിയിട്ടുള്ളവരും വളരെ കുറവാണ്. എന്നാൽ ആളുകൾ ഇവിടെ കുറവാണെങ്കിലും ഇവിടെ സ്ഥിരമായി എത്തുന്ന മറ്റൊരു കൂട്ടരുണ്ടത്രെ. അന്യഗ്ഹ ജീവികളും പറക്കും തളികകളും ഇവിടെ സ്ഥിരമായി എത്തുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്. യുഎഫ്ഒ എന്നാണ് ഇത് അറിയപ്പെടുന്നത്

എന്താണ് യുഎഫ്ഒ

എന്താണ് യുഎഫ്ഒ

നൂറ്റാണ്ടുകൾക്കു മുന്നേ മുതലുള്ള വിശ്വാസമാണ് അന്യഗ്രഹ ജീവികൾ പറക്കും തളികളിൽ ഭൂമി സന്ദര്‍ശിക്കുന്നു എന്നത്. ഈ പറക്കും തളികളെയാണ് യുഎഫ്ഒ എന്നു വിളിക്കുന്നത്. അണ്‍ഐഡെന്റിഫൈഡ് ഒബ്ജക്ട് എന്നാണ് ഇതിന്റെ പൂര്‍ണ്ണരൂപം. പല പഠനങ്ങളും മറ്റും പറക്കുംതളികൾ ഉണ്ട് എന്ന് പറയുന്നു. പല ബഹിരാകാശ യാത്രികരും തങ്ങളുടെ യാത്രകളിൽ ഇത്തരം വാഹനങ്ങളെ കണ്ടു എന്നും വിചിത്രമായ അനുഭവങ്ങൾ തങ്ങൾക്കുണ്ടായി എന്നും പറയുന്നു.

കോംഗ്കാ പാസ്

കോംഗ്കാ പാസ്

കോംഗ്കാ പാസിനോട് ചേർന്നു വസിക്കുന്ന ഇന്ത്യയിലെയും ചൈനയിലെയും പല ആളുകളും ഇവിടെ പറക്കുംതളിക കണ്ടു എന്നു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പറക്കുംതളികകൽ ഇവിടെ കാണുന്നത് വളരെ സാധാരണമാണത്രെ. മാത്രമല്ല, ഭൂമിയിൽ പറക്കും തളികഖൾ ലാൻഡ് ചെയ്യുന്ന ഇടമാണ് ഇതെന്നും വിശ്വസിക്കുന്നവരുണ്ട്. വിശ്വാസങ്ങളും കഥകളും ഇതുകൊണ്ടും നിൽക്കുന്നില്ല. പറക്കും തളികകളുടെ അൺർഗ്രൗണ്ട് ബേസും ഇവിടെയാണത്രെ. യുൺഫ്ഒകൾ ലാൻഡ് ചെയ്യുന്നതു കണ്ടു എന്നു മാത്രമല്ല, അവ ഇവിടെ നിന്നും ഭൂമിക്കടിയിലേക്ക് പോകുന്നത് കണ്ടു എന്നും പറയുന്നവരുണ്ട്.

നേരേ ആകാശത്തേയ്ക്ക്

നേരേ ആകാശത്തേയ്ക്ക്

ഇവിടെ താമസിക്കുന്ന ആളുകൾ പറയുന്നതനുസരിച്ച് ഭൂമിക്കടിയിൽ നിന്നും ത്രികോണ ആകൃതിയിലുള്ള അവരുടെ വാഹനങ്ങൾ ഇറങ്ങിവരുകയും ആകാശത്തേയ്ക്ക് കുത്തനെ കുതിച്ചുപൊങ്ങി കാണാതാവുകയും ചെയ്യുമത്രെ. ഒരിക്കൽ ഗൂഗിൾ എർത്തിന്റെ സാറ്റലൈറ്റ് ഇമേജിനറിയിൽ ഇവിടെ ഒരു മിലിട്ടറിയ്ക്ക് സാമനമായ ഒരിടം ഉണ്ട് എന്നു കണ്ടെത്തിയിരുന്നു.

അനുഭവങ്ങൾ

അനുഭവങ്ങൾ

ഒരിക്കൽ കൈലാസത്തിലേക്കുള്ള യാത്രയ്ക്കിടയിൽ ഒരു സംഘം തീർഥാടകർക്ക് യുഎഫ്ഒകളുടെ സാന്നിധ്യം കാണാൻ സാധിച്ചിരുന്നു. 2012 ഓഗസ്റ്റ് ഒന്നിനും സെപ്റ്റംബർ 15 നും ഇടിയലായി ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സ് നൂറോളം യുഎഫ്ഒകൾ റിപ്പോർട്ട് ചെയതിട്ടുണ്ട്.
ഇന്ത്യ-ചൈന അതിർത്തിയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന പാങ്കോങ് തടാകത്തിൽ ഇന്ത്യൻ ആർമി റിബണിൻറെ ആകൃതിയിൽ 160 കിലോമീറ്റർ നീളമുള്ള ഒരു വസ്തു കണ്ടെത്തിയിരുന്നു. ഇതെല്ലാം ഇവിടെ പറക്കുംതളികകളും അന്യഗ്രഹ ജീവികളും സ്ഥിരമായി എത്തുന്നു എന്നതിന്റെ സൂചനയായാണ് ആളുകൾ കാണുന്നത്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

രാജ്യങ്ങൾക്കിടയിലെ അതിർത്തി പ്രശ്നം നടക്കുന്ന ഇടമായതിനാൽ ഇവിടേക്ക് പ്രവേശനം അനുവദിക്കാറില്ല. ലേ വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. 200 കിലോമീറ്ററാണ് ദൂരം. എന്നാൽ ഇവിടെ നിന്നും നേരിട്ട് കോംഗ്കോ പാസിലെത്താൻ സാധിക്കില്ല. ഷ്യോക്ക് വരെ ഒരു ടാക്സി വാടകയ്ക്കെടുത്ത് അതിലും ബാക്കിയുള്ള ദൂരം ട്രക്ക് ചെയ്തും വേണം എത്തുവാൻ.
കോംഗ്കാ പാസിന് അടുത്ത് വലിയ നഗരങ്ങളോ പട്ടണങ്ങളോ ഒന്നുമില്ല. ഷ്യോക് തന്നെയാണ് അടുത്തുള്ള വലിയ നഗരം.

ഇവിടെ പോയാൽ ആരും വെറുംകയ്യോടെ തിരികെ വരേണ്ടി വരില്ല...കോടീശ്വരനാവും...ഇവിടെ പോയാൽ ആരും വെറുംകയ്യോടെ തിരികെ വരേണ്ടി വരില്ല...കോടീശ്വരനാവും...

തിരുപ്പതിയിലെ സ്വര്‍ണ്ണക്കിണറിന്റെ ആരുമറിയാ രഹസ്യങ്ങള്‍!!തിരുപ്പതിയിലെ സ്വര്‍ണ്ണക്കിണറിന്റെ ആരുമറിയാ രഹസ്യങ്ങള്‍!!

ഇവിടെ ദൈവം അന്യഗ്രഹജീവി!- വിശ്വാസങ്ങളെ തകര്‍ത്തെറിയുന്ന വിവരങ്ങള്‍ ഇവിടെ ദൈവം അന്യഗ്രഹജീവി!- വിശ്വാസങ്ങളെ തകര്‍ത്തെറിയുന്ന വിവരങ്ങള്‍

Read more about: mystery ladakh himalaya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X