Search
  • Follow NativePlanet
Share
» »കര്‍ണ്ണാടകയുടെ കാശ്മീര്‍ തേടിയൊരു യാത്ര!!!

കര്‍ണ്ണാടകയുടെ കാശ്മീര്‍ തേടിയൊരു യാത്ര!!!

ഇവിടുത്തെ മറഞ്ഞിരിക്കുന്ന സ്വര്‍ഗ്ഗമെന്നും കര്‍ണ്ണാടകയിലെ കാശ്മീര്‍ എന്നുമൊക്കെ അറിയപ്പെടുന്ന കോപ്പയുടെ വിശേഷങ്ങള്‍

ചിക്കമംഗളുരു... സഞ്ചാരികള്‍ക്ക് എന്നും ഏറ്റവും മികച്ചത് മാത്രം നല്കുന്ന നാട്.. വെറും ഏഴ് കാപ്പിക്കുരുക്കള്‍ക്കൊണ്ടു മാത്രം ചരിത്രം മാറ്റിയെഴുതി ഇന്ത്യയുടെ കാപ്പിത്തോട്ടമായി മാറിയ ചിക്കമഗളുരു പ്രിയപ്പെട്ടതായിരിക്കുവാന്‍ കാരണങ്ങള്‍ വലതുണ്ട്. കാപ്പിപ്പൂക്കളുടെ വശീകരിക്കുന്ന സുഗന്ധം മാത്രമല്ല ഇവിടുത്തെ അത്രയൊന്നും അറിയപ്പെടാത്ത ഇ‌ടങ്ങളും അതിനൊരു കാരണമായിട്ടുണ്ട്.
ചിക്കമഗളുരുവില്‍ കാഴ്ചകള്‍ ഏറെയുണ്ടെങ്കിലും ഏറ്റവും വ്യത്യസ്തമായി, ആളുകള്‍ അധികമൊന്നും എത്തിച്ചേരാത്ത ഒരിടമാണ് കോപ്പ. ഇവിടുത്തെ മറഞ്ഞിരിക്കുന്ന സ്വര്‍ഗ്ഗമെന്നും കര്‍ണ്ണാടകയിലെ കാശ്മീര്‍ എന്നുമൊക്കെ അറിയപ്പെടുന്ന കോപ്പയുടെ വിശേഷങ്ങള്‍

എത്ര കണ്ടാലും മതിയാവില്ല, ഇടുക്കിക്ക് പകരം ഇടുക്കി മാത്രംഎത്ര കണ്ടാലും മതിയാവില്ല, ഇടുക്കിക്ക് പകരം ഇടുക്കി മാത്രം

മറഞ്ഞിരിക്കുന്ന ഇടം അഥവാ കോപ്പ

മറഞ്ഞിരിക്കുന്ന ഇടം അഥവാ കോപ്പ

ചിക്കമംഗളൂരിന് അടുത്തെന്ന് ആലങ്കാരികമായി പറയുമെങ്കിലും യഥാര്‍ഥത്തില്‍ ഇവിടെ നിന്നും ഏകദേശം 90 കിലോമീറ്റര്‍ അകലെയാണ് കോപ്പ സ്ഥിതി ചെയ്യുന്നത്. സഹ്യാദ്രി പര്‍വ്വത നിരകളോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന കോപ്പ സഞ്ചാരികള്‍ക്ക് കണ്ണുപൂട്ടി തിരഞ്ഞെടുക്കുവാന് കാരണങ്ങള്‍ പലതുണ്ട്. സ്ഥിരം കാണുന്ന തിരക്കുകളില്‍ നിന്നെല്ലാം മാറി പ്രകൃതിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമാണിത്.

കര്‍ണ്ണാ‌ടകയുടെ കാശ്മീര്‍

കര്‍ണ്ണാ‌ടകയുടെ കാശ്മീര്‍

തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളുമെല്ലാമുള്ള കോപ്പയെ സഞ്ചാരികള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്നത് കര്‍ണ്ണാടകയുടെ കാശ്മീര്‍ എന്നാണ്. കാശ്മീര്‍ എന്നു കേള്‍ക്കുമ്പോള്‍ മഞ്ഞുപെയ്യുന്നതാണ് ആദ്യം ഓര്‍മ്മയിലെത്തുകയെങ്കിലും ഇവി‌ടെ മഞ്ഞില്ല. കുന്നുകളും മലകളും പിന്നെ കുറച്ചു കോടമഞ്ഞുമാണ് ഇവിടെയുള്ളത്. ‌ അറ്റമില്ലാത്ത യാത്രകള്‍, നടത്തം, ട്രക്കിങ്ങ്, തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും കയറിയിറങ്ങിയുള്ള യാത്രകള്‍ തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്.

പ്രക‍ൃതി സ്നേഹികളേ...ഇതിലെ

പ്രക‍ൃതി സ്നേഹികളേ...ഇതിലെ

പ്രകൃതിയോട് ചേര്‍ന്നു സമയം ചിലവഴിക്കുവാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പരീക്ഷിക്കുവാന്‍ പറ്റിയ ഇടമാണിത്. മനംമയക്കുന്ന കാഴ്ചകളും വ്യൂ പോയിന്‍റുകളും ട്രക്കിങ്ങ് റൂട്ടുകളുമെല്ലാം ഇവിടെയുണ്ട്. സമുദ്ര നിരപ്പില്‍ നിന്നും 763 മീറ്റര്‍ ഉയരത്തിലാണ് കോപ്പ സ്ഥിതി ചെയ്യുന്നത്. സഹ്യാദ്രിയോട് ചേര്‍ന്ന സ്ഥിതി ചെയ്യുന്നതിനാല്‍ എല്ലായ്പ്പോഴും പ്രസന്നമായ കാലാവസ്ഥയായിരിക്കും ഇവിടെ.

കോപ്പ ‌ട്രക്ക്

കോപ്പ ‌ട്രക്ക്

കോപ്പയുടെ മറഞ്ഞിരിക്കുന്ന ഭംഗി ആസ്വദിക്കുവാനും ചുരുള്‍ നിവര്‍ത്തുവാനുമുള്ള ഏക വഴിയാണ് കോപ്പ ‌ട്രക്കിങ്, കനത്ത കാടിനുള്ളിലൂടെയും പച്ചപ്പിലൂടെയും കയറിയിറങ്ങിയുള്ള യാത്ര ഇതുവരെയുള്ള യാത്രകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരനുഭവമായിരിക്കും നല്കുക. കോപ്പയിലെ ട്രക്കിങ്ങ് ഇവിടുത്തെ വ്യത്യസ്തങ്ങളായ ഇടങ്ങളിലേക്കുള്ള യാത്രാ പാതകള്‍ കൂടിയാണ്. അതുകൊണ്ടുതന്നെ ഇവിടുത്തെ ഒരു ട്രക്കിങ്ങും മടുപ്പിക്കില്ല എന്നു സാരം.

മൗണ്ട് മെരുതി

മൗണ്ട് മെരുതി

കോപ്പയിലെ ഒരു ചെറിയ ഹില്‍ സ്റ്റേഷനായ മെരുതി ഈ യാത്രയില്‍ സന്ദര്‍ശിക്കുവാന്‍ പറ്റിയ ഒരിടമാണ്. സമയം അനുവദിക്കുമെങ്കില്‍ ഒരു രാത്രി ഇവിടെ തങ്ങുകയും ചെയ്യാം. ഈ പ്രദേശത്തെ ഏറ്റവും ഉയരമേറിയ കുന്ന് കൂടിയാണ് മെരുതിയിലേത്. ഒരിക്കലും മടുപ്പിക്കാത്ത, എത്ര നേരം വേണമെങ്കിലും സമയം ചിലവഴിക്കുവാന്‍ സാധിക്കുന്നത്രയും മനോഹരമാണ് ഇവിടം. കൊട്ടെ ഗുഡ്ഡാ കോട്ട സന്ദര്‍ശിക്കുവാന്‍ മറക്കരുത്.

ക്ഷേത്രങ്ങള്‍

ക്ഷേത്രങ്ങള്‍

കര്‍ണ്ണാടകയിലെ മറ്റേത വിനോദ സ‍ഞ്ചാര കേന്ദ്രങ്ങളെയും പോലെ ഇവിട‌‌െയും പുരാതനങ്ങളായ ക്ഷേത്രങ്ങള്‍ കാണാം. പുരാതനങ്ങളായ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളും ഇവിടെയുണ്ട്. ഹെഡാസെ, ബസ്രിക്കട്ടെ, ഉത്തമഹേശ്വര തുടങ്ങിയ സമീപ സ്ഥലങ്ങളില്‍ ധാരാളം ക്ഷേത്രങ്ങള്‍ കാണാം.

തുംഗാ നദി

തുംഗാ നദി

കോപ്പയുടെ മറ്റൊരു ആകര്‍ഷണം ഇതുവഴി ഒഴുകുന്ന തുംഗാ നദിയുടെ സാന്നിധ്യം തന്നെയാണ്. ഷിമോഗയോട് ചേര്‍ന്നാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. നദീതീരത്തുകൂടിയുള്ള യാത്ര ഇവിടെ പരീക്ഷിക്കാം.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

മംഗലാപുരത്താണ് കോപ്പയോട് ഏറ്റവും അടുത്തുള്ള വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. 130 കിലോമീറ്ററാണ് ദൂരം. ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ നിന്നും കോപ്പയിലേക്ക് 350 കിലോമീറ്റര്‍ ദൂരമുണ്ട്.
കഡൂര്‍ റെയില്‍വേ സ്റ്റേഷനും ഹാസ്സന്‍ റെയില്‍വേ സ്റ്റേഷനുമാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍. യഥാക്രമം 38 കിലോമീറ്റര്‍,50 കിലോമീറ്റര്‍ എന്നിങ്ങനെയാണ് ഇവിടെ നിന്നും കോപ്പയിലേക്കുള്ള ദൂരം.

ഗോവയെന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലോടിയെത്തുന്ന ബീച്ചുകള്‍ക്കും ആഘോഷങ്ങള്‍ക്കുമപ്പുറം മറ്റൊരു ഗോവയുണ്ട്ഗോവയെന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലോടിയെത്തുന്ന ബീച്ചുകള്‍ക്കും ആഘോഷങ്ങള്‍ക്കുമപ്പുറം മറ്റൊരു ഗോവയുണ്ട്

നാലുകളുടെ നാടായ വെനീസിന്‍റെ പത്തിരട്ടിയോളമുള്ള കണ്ടൽക്കാടുകളുടെ ഇടം....നാലുകളുടെ നാടായ വെനീസിന്‍റെ പത്തിരട്ടിയോളമുള്ള കണ്ടൽക്കാടുകളുടെ ഇടം....

വിദ്യാവിജയം മുതല്‍ മാംഗല്യഭാഗ്യം വരെ‌...അപൂര്‍വ്വ വിശേഷങ്ങളുമായി ചോറ്റാനിക്കര ക്ഷേത്രംവിദ്യാവിജയം മുതല്‍ മാംഗല്യഭാഗ്യം വരെ‌...അപൂര്‍വ്വ വിശേഷങ്ങളുമായി ചോറ്റാനിക്കര ക്ഷേത്രം

മഴയാത്ര ആസ്വദിക്കാം...അ‌ടിച്ചുപൊളിക്കുവാന്‍ ഈ സ്ഥലങ്ങള്‍മഴയാത്ര ആസ്വദിക്കാം...അ‌ടിച്ചുപൊളിക്കുവാന്‍ ഈ സ്ഥലങ്ങള്‍

ചിത്രം കടപ്പാട്- വിക്കിപ്പീഡിയ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X