Search
  • Follow NativePlanet
Share
» »പരാപരാ നേരം വെളുത്തപ്പോള്‍ ഊട്ടിയിലേക്ക് തിരിച്ചു! പക്ഷേ കണ്ടത്.. വൈറലായി കുറിപ്പ്

പരാപരാ നേരം വെളുത്തപ്പോള്‍ ഊട്ടിയിലേക്ക് തിരിച്ചു! പക്ഷേ കണ്ടത്.. വൈറലായി കുറിപ്പ്

ഹർത്താൽ എന്നു കേൾക്കുമ്പോഴേ മനസ്സിൽ ലഡു പൊട്ടാത്തവരായി ഇപ്പോൾ ആരും കാണില്ല. പ്രത്യേകിച്ച് ഒരു മുടക്കുമില്ലാതെ തീരെ പ്രതീക്ഷിക്കാതെ കിട്ടുന്ന ഒരു അവധി...

ഹർത്താൽ എന്നു കേൾക്കുമ്പോഴേ മനസ്സിൽ ലഡു പൊട്ടാത്തവരായി ഇപ്പോൾ ആരും കാണില്ല. പ്രത്യേകിച്ച് ഒരു മുടക്കുമില്ലാതെ തീരെ പ്രതീക്ഷിക്കാതെ കിട്ടുന്ന ഒരു അവധി...ഹർത്താലുണ്ടെന്നു കേട്ടാൽ പ്ലാനിങ്ങോടു പ്ലാനിങ്ങായിരിക്കും. കഴിഞ്ഞ ദിവസം വളരെ അപ്രതീക്ഷിതമായി കിട്ടിയ ഹർത്താലിൽ മലപ്പുറം പാണ്ടിക്കാട് സ്വദേശികളായ കെ ജി സലീമും കൂട്ടുകാരും നടത്തിയ അടിപൊളി പാണ്ടിക്കാട്- ഊട്ടി-കോത്തഗിരി യാത്രയുടെ വിശേഷങ്ങൾ വായിക്കാം...

അങ്ങനെയൊരു ഹർത്താലിൽ പെട്ടന്നായിരുന്നു!!

അങ്ങനെയൊരു ഹർത്താലിൽ പെട്ടന്നായിരുന്നു!!

മിനിഞ്ഞാന്നു രാത്രിയിൽ ആണ് ഹർത്താൽ ദിനത്തിൽ ഒരു ട്രിപ്പ് പോയാലോ എന്നുള്ള ഐഡിയ തോന്നിയത്. യാത്രകളെ പ്രണയിക്കുന്നവനായ എന്റെ ചങ്ക് ബ്രോയുടെ ഷോപ്പിലേക്ക് വെച്ചു പിടിച്ചു. അവിടെ ചെല്ലുമ്പോൾ സ്ഥിരം തരികിട നമ്പറുകളുമായി അവൻ കസ്റ്റമേഴ്സിനെ പിഴിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.അവൻ ഒന്നു ഫ്രീ ആയപ്പോൾ അവന്റെ ബേക്കറിയിൽ നിന്നു തന്നെ ഒരു ഫ്രീ ചായയും കുടിച്ചു ഞങ്ങൾ ട്രിപ്പ് പ്ലാൻ ചെയ്തു.അങ്ങിനെ ഒരുപാട് സ്ഥലങ്ങൾ പ്ലാനിംഗിൽ വന്നു. പെട്രോൾ വർധനയിൽ ശക്തമായി പ്രതിഷേധിച്ച് അവസാനം ഞങ്ങൾ ആ തീരുമാനം അങ്ങോട്ട് പാസ്സാക്കി......

 അങ്ങനെ തീരുമാനത്തിലേക്ക്!!

അങ്ങനെ തീരുമാനത്തിലേക്ക്!!

ഊട്ടി-കോത്താഗിരി ആയിരുന്നു ഞങ്ങൾ അവസാനം തിരഞ്ഞെടുത്ത സ്ഥലം. രാവിലെ 5 മണിക്ക് പുറപ്പെടാം എന്നും പറഞ്ഞു ഞങ്ങൾ വീടുകളിലേക്ക് മടങ്ങി.മടങ്ങും വഴി നമ്മടെ പടക്കുതിരയിൽ പെട്രോൾ ഫുൾ ആക്കി.
അങ്ങിനെ നേരം പരാ പരാ വെളുക്കാൻ ഒന്നും കാത്തു നിൽക്കാതെ അലാറം വെച്ചു 4.30 എണീറ്റു. കുളിയും പല്ലുതേപ്പും ഒന്നും പതിവില്ലാത്തതാണേലും ഒരു വഴിക്ക് പോകുന്നത് അല്ലെ എന്നു വിചാരിച്ചു അതൊക്കെ കഴിഞ്ഞു 5 മണിക്ക് വീട്ടിൽ നിന്നും പുറത്തിറങ്ങി. ചങ്കിനോട് അവന്റെ ഷോപ്പിന് ( പാണ്ടിക്കാട് ) മുന്നിൽ എത്താനായിരുന്നു പറഞ്ഞിരുന്നത്. പറയുന്നത് എന്തും കേൾക്കാൻ മടിയുണ്ടായിരുന്ന അവൻ അര മണിക്കൂർ നേരം വൈകി എത്തി.

ചലോ ഊട്ടി

ചലോ ഊട്ടി

അങ്ങനെ ഹർത്താലിന്‍റെയന്നു പുലർച്ചെ 5.30 നു ഞങ്ങൾ പുറപ്പെട്ടു. നേരം വെളുത്തുവരാൻ തുടങ്ങിയപ്പോൾക്കും ഞങ്ങൾ വഴിക്കടവ് ലക്ഷ്യമാക്കി പറന്നു. വഴിയിൽ നിന്നു വല്ല പണിയും കിട്ടുമോ എന്ന ഭയം ഇല്ലാതിരുന്നില്ല.അങ്ങിനെ 7 മണിക്ക് മുന്പായി ഞങ്ങൾ വഴിക്കടവ് എത്തി. ഒരു ഹോട്ടലിൽ കയറി ഭക്ഷണവും കഴിച്ചു ഞങ്ങൾ നാടുകാണി ചുരം കയറാൻ തുടങ്ങി.

യാത്ര തുടരുകയാണ് സൂർത്തുകളേ...തുടരുകയാണ്

യാത്ര തുടരുകയാണ് സൂർത്തുകളേ...തുടരുകയാണ്

മുകളിലേക്ക് കയറുന്നതിനു അനുസരിച്ച് ചെറുതായിട്ട് തണുപ്പും കൂടി കൂടി വന്നു. കോട ഇല്ലായിരുന്നു. റോഡ് ആണേൽ പ്രളയത്തിന് ശേഷം വളരെ മോശവും. പിന്നെ ടു വീലർ ആയത് കൊണ്ട് വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല. ഗുഡല്ലൂർ എത്തി ഒരു ചായയും കുടിച്ചു നേരെ ഊട്ടി റോഡിലേക്ക് കയറി. ഒന്നു രണ്ടു സ്ഥലത്തു ഇറങ്ങി സെൽഫിയും എടുത്ത് നേരെ വ്യൂ പോയിന്റ് ലക്ഷ്യം വെച്ചു നമ്മടെ ബുള്ളെറ്റ് പറപ്പിച്ചു. നേരത്തെ ആയത് കൊണ്ട് അവിടെ അധികമാരും ഉണ്ടായിരുന്നില്ല. വ്യൂ പോയിന്റും കണ്ടു കുറച്ച് ഫോട്ടോസും എടുത്ത് അവിടെ നിന്നും പുറപ്പെട്ടു. ഊട്ടിയിൽ ഇറങ്ങാതെ കോത്താഗിരി പോവാം എന്നും മടങ്ങി വരുമ്പോൾ ഊട്ടിയിൽ ചുറ്റാമെന്നും നമ്മടെ ചങ്കിന്റെ അഭ്യർത്ഥനമാനിച്ച് വണ്ടി നേരെ കോത്താഗിരി ലക്ഷ്യം വെച്ചു വിട്ടു.

 മൊഞ്ചത്തിയായ കോത്തഗിരി

മൊഞ്ചത്തിയായ കോത്തഗിരി

കോത്തഗിരിയിലേക്ക് ഊട്ടിയിൽ നിന്നും ഏകദേശം 40 km ഉണ്ട് ദൂരം. അങ്ങോട്ടുള്ള യാത്രകാണു ഏറെ മൊഞ്ച്. ചുരം കണ്ണിനു കുളിർമയേകുന്ന കാഴ്ചകൾ സമ്മാനിച്ചുകൊണ്ടേയിരുന്നു. തേയില തോട്ടങ്ങളും മറ്റു കൃഷികളും കൊണ്ട് പച്ച പുതച്ചു നിൽക്കുന്നതായിരുന്നു കോത്താഗിരിയിലേക്കുള്ള വഴികൾ.കണ്ടും ഫോട്ടോയെടുത്തും ഞങ്ങൾ അങ്ങിനെ കോത്താഗിരിയെത്തി. അവിടെ നിന്നും കോടനാട് വ്യൂ പോയിന്റ് ആയിരുന്നു ലക്ഷ്യം. ഏതാണ്ട് 18 km ആണ് കോത്താഗിരിയിൽ നിന്ന് കോടനാട്ലേക്കുള്ള ദൂരം. ഒരു മുക്കാൽ മണിക്കൂർ കൊണ്ട് ഞങ്ങൾ കോടനാട് എത്തി. വ്യൂ പോയിന്റ് എന്നു പറഞ്ഞാൽ അത് ഒരു ഒന്നൊന്നര വ്യൂ പോയിന്റ് ആണ്. ഊട്ടിയിൽ മറ്റു വ്യൂ പോയിന്റുകളെ അപേക്ഷിച്ച് കോടനാട് വ്യൂ പോയിന്റ് വേറെ ഒരു കാഴ്ചയാണ്. എനിക്ക് പെട്ടെന്ന് തോന്നിയത് ഒരു മരുഭൂമിയിലെ പോലെയാണ് അവിടത്തെ വ്യൂ. പച്ചപ്പ് കുറഞ്ഞു ഹൈറ്റ് കുറഞ്ഞ മല നിരകൾ ആണ് വ്യൂ.നല്ല കാറ്റും ഉണ്ടായിരുന്നു. അവിടെ എത്തുമ്പോൾ സമയം 2.30 ആയിരുന്നു. ഒരു മണിക്കൂർ അവിടെ ചിലവഴിച്ചു ഞങ്ങൾ ഊട്ടിയിലേക്ക് തിരിച്ചു.

ഊട്ടിയിലേക്ക് തിരിച്ചിറക്കം

ഊട്ടിയിലേക്ക് തിരിച്ചിറക്കം

ഞങ്ങൾ ഊട്ടിയിലേക്ക് തിരിച്ചു. പോരുന്ന വഴിയിൽ ഒരു ടീ പാർക്ക് കണ്ടു അവിടെ കയറി. തേയില തോട്ടങ്ങൾ അല്ലാതെ അവിടെ കാണാൻ ഒന്നും ഇല്ലായിരുന്നു. പക്ഷെ ഫാമിലി ഒക്കെ ആയി പോകുന്നവർക്ക് കുട്ടികൾക്ക് കളിക്കാനുള്ള ഒരു ചെറിയ പാർക്ക് അതിനു മുകളിൽ ഉണ്ട്. അവിടെ നിന്നും പെട്ടെന്ന് തിരിച്ചിറങ്ങി. ഊട്ടിയിൽ എത്തി ആദ്യം പോയത് ടീ ഫാക്ടറിയിൽ ആയിരുന്നു. പ്രൊസസിങ് എല്ലാം കണ്ടു. ചോക്ലേറ്റ് , ടീ എന്നിവയൊക്കെ ടേസ്റ്റ് ചെയ്യാൻ കിട്ടി.മസാല ടീ അടിപൊളിയായിരുന്നു. അവിടെ നിന്നു അവരുടെ സെയിൽ സെക്ഷനിൽ പോയി ഒരു പാക്ക് മസാല ടീയും മേടിച്ച് പുറത്തിറങ്ങി. പിന്നെ ടീ ഫാക്ടറിക്ക് തൊട്ടായി സാഹസികത ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ഒരു അഡ്വെഞ്ചർ പാർക്കും ഉണ്ട്. അവിടെ പോയി അതൊക്കെ കണ്ടു ഒന്നിലും കയറാതെ ഞങ്ങൾ തിരിച്ചു.

 ബോട്ടാണിക്കൽ ഗാർഡൻ

ബോട്ടാണിക്കൽ ഗാർഡൻ

ബൊട്ടാണിക്കൽ ഗാർഡൻ ആയിരുന്നു അടുത്ത ലക്ഷ്യം. അവിടെ പോയി ചുമ്മാ ഒന്നു കറങ്ങി ഇറങ്ങി. ഒരുപാട് കണ്ടത് കൊണ്ടുള്ള ഒരു തരം മടുപ്പ്. വേഗം അവിടെ നിന്നും പുറത്തിറങ്ങി. വണ്ടിയെടുത്തു നേരെ റെയിൽവേ സ്റ്റേഷനിലേക്ക്. അവിടെ അന്വേഷിച്ചപ്പോൾ അന്നത്തെ ലാസ്റ്റ് സർവീസ് 5.30 ആണെന്നും തിരിച്ചു ട്രെയിൻ യാത്ര നടക്കില്ല. ബസ്സിന്‌ വരേണ്ടി വരും എന്ന് അറിഞ്ഞു. അത്യാവശ്യം തണുപ്പ് ഉണ്ടായത് കൊണ്ട് രാത്രി യാത്ര ബുദ്ധിമുട്ടാകുമെന്ന ചങ്കിന്റെ ഉപദേശം ചെവിക്കൊണ്ടു ആ ദൗത്യവും ഉപേക്ഷിച്ചു. ചുമ്മാ പുറത്തിറങ്ങി ചെറുതായിട്ട് ഫുഡും അടിച്ച് വണ്ടി തിരിച്ചു.

ഇനി നാട്ടിലേക്ക്....

ഇനി നാട്ടിലേക്ക്....

ഇനി നമ്മടെ സ്വന്തം നാട്ടിലേക്ക്. പുറപ്പെട്ടു ഒരു 5 കിലോമീറ്റർ പോന്നപ്പോളേക്കും പോലീസ് ഏമാന്റെ കൈ കാണിക്കൽ. വണ്ടി സൈഡ് ആക്കി പേപ്പറുകൾ എല്ലാം എടുത്ത് എളിമയോടെ ഓഫീസിലേക്ക് കയറി. എല്ലാം നോക്കി ക്ലിയർ ആണെന്ന് ബോധ്യമായി. രക്ഷപെട്ടു എന്നുകരുതി ഇരിക്കുമ്പോൾ കൈ കാണിച്ച മഹാൻ വന്നിട്ട് പറഞ്ഞു. പുറകിൽ ഇരിക്കുന്നവൻ ഹെൽമറ്റ് വെച്ചിട്ടില്ല എന്ന്‌. ജാങ്കോ ഞാൻ വീണ്ടും പെട്ടു എന്ന ഡയലോഗ് മനസ്സിൽ മിന്നിമാഞ്ഞു. 100 രൂപ തന്നാൽ മതി എന്നു പറഞ്ഞപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല. വേഗം കൊടുത്തു ഒഴിവാക്കി. നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ല എന്ന മലയാളികളിടെ സ്വന്തം ഡയലോഗും മനസ്സിൽ പറഞ്ഞു ആത്മസംതൃപ്‌തിയടഞ്ഞു.

ഇനി വണ്ടി വീട്ടിലേക്ക്

ഇനി വണ്ടി വീട്ടിലേക്ക്

പിന്നെ നേരെ ഗുഡല്ലൂരിലേക്ക് . ഒന്നുരണ്ടു സ്ഥലത്തു പൊലീസ് നിൽക്കാറുള്ളത് അറിയുന്ന ചങ്ക് പിന്നീട് അവിടെ രണ്ട് സ്ഥലങ്ങളും എത്തുന്നതിനു മുൻപ് ഇറങ്ങി കുറച്ചു മുമ്പോട്ട് നടന്നു. അവന്റെ സൈക്കിൾ ഓടിക്കൽ മൂവ്. അതോണ്ട് അവിടെ രണ്ട് സ്ഥലത്തും പൊലീസ് കൈ കാണിച്ചില്ല. എട്ടുമണി കഴിഞ്ഞയുടൻ ഞങ്ങൾ ഗുഡല്ലൂർ എത്തി. കുറച്ചു ചോക്ലേറ്റ്, ടീ പാക്കറ്റ് ഒക്കെ മേടിച്ചു നമ്മളെ നാടുകാണി ഇറങ്ങാൻ തുടങ്ങി. 9.30 ആയപ്പോൾക്കും നിലമ്പുരിൽ എത്തി. ഫുഡ് അടിച്ചാലോ എന്നാലോചിച്ചു നേരെ വണ്ടി വുഡ്ബേനിൽ നിറുത്തി. തിരക്ക് കണ്ടപ്പോൾ അവിടെ നിന്നും തടിതപ്പി. പിന്നെ വണ്ടൂർ എത്തി ഒരു റെസ്റ്റോറന്റിൽ കയറി ഫുഡും അടിച്ചു ഞങ്ങൾ പാണ്ടിക്കാട്ടിലേക്ക് വണ്ടി ഓടിച്ചു. ചങ്കിനെ അവന്റെ സ്വന്തം ഷോപ്പിന് മുന്നിൽ ഇറക്കി ഗുഡ്ബൈ പറഞ്ഞു ഞാൻ നേരെ വീട്ടിലേക്കും.....

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം...

പുലിമുരുകന്‍റെ പൂയംകുട്ടിയിലെ ഒരിക്കലും മറക്കാനാവാത്ത യാത്ര...സന്തോഷ് കീഴാറ്റൂർ പറയുന്നു.... പുലിമുരുകന്‍റെ പൂയംകുട്ടിയിലെ ഒരിക്കലും മറക്കാനാവാത്ത യാത്ര...സന്തോഷ് കീഴാറ്റൂർ പറയുന്നു....

മൂന്നു ലക്ഷം രൂപ മുടക്കി ട്രെയിൻ ബുക്ക് ചെയ്തിട്ട് ഇവർ കണ്ട കാഴ്ച ഏതാണെന്നോ...അതും നമ്മുടെ ഊട്ടിയിൽമൂന്നു ലക്ഷം രൂപ മുടക്കി ട്രെയിൻ ബുക്ക് ചെയ്തിട്ട് ഇവർ കണ്ട കാഴ്ച ഏതാണെന്നോ...അതും നമ്മുടെ ഊട്ടിയിൽ

ബീഫ് ഒലത്തിയത്. ഇറച്ചി പൊരിച്ചത്, മീന്‍ മുളകിട്ടത്,നല്ല ചൂടുള്ള നാടന്‍ കറികളൊരുക്കുന്ന തട്ടുകടകൾ ബീഫ് ഒലത്തിയത്. ഇറച്ചി പൊരിച്ചത്, മീന്‍ മുളകിട്ടത്,നല്ല ചൂടുള്ള നാടന്‍ കറികളൊരുക്കുന്ന തട്ടുകടകൾ

ഫോട്ടോ കടപ്പാട് സലീം കെജി

Read more about: travel ooty ഊട്ടി
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X