Search
  • Follow NativePlanet
Share
» »കോതമംഗലത്തിന്റെ കഥയാണ് കഥ

കോതമംഗലത്തിന്റെ കഥയാണ് കഥ

മലയോരത്തിന്റെ നന്മകളും നാട്ടിൻപുറത്തിന്റെ ഭംഗിയുമായി ജീവിക്കുന്ന കോതമംഗലത്തിന്റെ വിശേഷങ്ങൾ...

കോതമംഗലം... പശ്ചിമ ഘട്ടത്തിന്റെ താഴ്വരയിൽ മലമുകളിലേക്കുള്ള പാതയുമായി സ്ഥിതി ചെയ്യുന്നിടം...ഹൈറേഞ്ചിലേക്കുള്ള കവാടം എന്നറിയപ്പെടുമ്പോളും ഒരു നഗരത്തിന്റെ എല്ലാ നേരമ്പോക്കുകളുമായി സന്ദർശകരെ സ്വീകരിക്കുന്ന നാട് കൂടിയാണ് കോതമംഗലം.
നൂറ്റാണ്ടുകൾ മുൻപുള്ള പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും അടയാളങ്ങളുടെ പ്രൗഡിയിൽ ജീവിക്കുന്ന ഇവിടേക്ക് കയറിച്ചെല്ലുന്ന സഞ്ചാരികൾക്ക് അത്ര പെട്ടന്നൊന്നും തിരിച്ചിറങ്ങുവാൻ സാധിക്കില്ല. മലയോരത്തിന്റെ നന്മകളും നാട്ടിൻപുറത്തിന്റെ ഭംഗിയുമായി ജീവിക്കുന്ന കോതമംഗലത്തിന്റെ വിശേഷങ്ങൾ...

കോതമംഗലമെന്നാൽ

എറണാകുളത്തു നിന്നും 52 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുമ്പോഴും ഒരു വലിയ പട്ടണത്തിന്റെ കാഴ്ചകൾ എല്ലാമുള്ള സ്ഥലമാണ് കോതമംഗലം. 2500 ൽ അധികം വര്‍ഷത്തെ പഴക്കവുമായി നിലകൊള്ളുന്ന ഈ നാട് മഹാശിലാ സംസ്കാരം മുതലേ നിലനിൽക്കുന്നതാണെന്നാണ് ഇവിടുത്തെ ചരിത്രം പറയുന്നത്.

പേരുവന്ന വഴി

പേരുവന്ന വഴി

കോതമംഗലമെന്നാൽ എന്താണ് ആ പേരിന് അർഥമെന്ന് ചിന്തിക്കാത്ത ആരും കാണില്ല. ഇവിടെ ഭരണം നടത്തിയിരുന്ന ചേര രാജാക്കന്മാരിൽ നിന്നാണ് കോതമംഗലത്തിന് പേരു ലഭിക്കുന്നത്. ചേര രാജാക്കന്മാരുടെ സ്ഥാനപ്പേര് കോത എന്നായിരുന്നുവത്രെ. അങ്ങനെ ഇവിടം ഭരിച്ചിരുന്നവരോടൊപ്പമുള്ള ബഹുമാനം കൊണ്ട് കോതമംഗലം ആയെന്നാണ് ഒരു നിഗനമം. മറ്റൊരു കഥയനുസരിച്ച് ഇവിടുത്തെ പ്രസിദ്ധ ക്ഷേത്രമായ ഭദ്രകാളി ക്ഷേത്രത്തിൽ നിന്നാണ് ഈ പേരു വന്നത് എന്നാണ്. അതായത് ഭദ്രകാളിയുടെ മറ്റൊരു പേരാണല്ലോ കോത. അതല്ല, കോതയാർ ഇതുവഴി ഒഴുകുന്നതിനാൽ ഇവിടം കോതമംഗലം എന്നറിയപ്പെടുന്നു എന്നും പറയപ്പെടുന്നു.

PC:Shijan Kaakkara

ഹൈറേഞ്ചിന്റെ കവാടം

ഹൈറേഞ്ചിന്റെ കവാടം

മൂന്നാറിലേക്കുള്ള പാത ഇതുവഴി കടന്നു പോകുന്നതിനാൽ ഹൈറേഞ്ചിന്റെ കവാടം എന്നാണ് അറിയപ്പെടുന്നത്. ആലുവയിൽ നിന്നും മൂന്നാറിലേക്കുള്ള റോഡ് കോതമംഗലത്തുകൂടിയാണുള്ളത്. എറണാകുളത്തു നിന്നും 52 കിലോമീറ്ററും മൂന്നാറിൽ നിന്നും 80 കിലോമീറ്ററും അകലെയാണ് ഇവിടമുള്ളത്. എറണാകുളം-മധുര- രാമേശ്വരം പാതയും ഇതുവഴിയാണ് കടന്നു പോകുന്നത്.

PC:കാക്കര

ചരിത്രത്തിൽ

ചരിത്രത്തിൽ

കേരളത്തിന്‍റെ ചരിത്രത്തോട് ഏറെ ചേർന്നു കിടക്കുന്ന ഒരു നാടാണ് കോതമംഗലം. ചേരരാജാക്കന്മാർ കഴിഞ്ഞ് ഇവിടം ഭരിച്ചത് കർത്താക്കന്മാരായിരുന്നു. കൂടാതെ, ജൈനമതത്തിനും ബുദ്ധ മതത്തിനും വലിയ പ്രാധാന്യമുള്ള ഇടം കൂടിയായിരുന്നു ഇവിടം. ആദി ചേര രാജാക്കന്മാരുടെ തലസ്ഥാന നഗരം എന്ന വിശേഷണവും കോതമംഗലത്തിനുണ്ട്.

ഭൂതത്താൻകെട്ട്

ഭൂതത്താൻകെട്ട്

എറണാകുളം ജില്ലയിലെ പ്രധാന അണക്കെട്ടുകളിലൊന്നായ ഭൂതത്താൻകെട്ട് കോതമംഗലം പിണ്ടിമന എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. കോതമംഗലത്തു നിന്നും 11 കിലോമീറ്റര്‍ ദൂരമേ ഇവിടേക്കുള്ളൂ. ഭൂതങ്ങൾ കെട്ടിയതുപോലെ തോന്നിക്കുന്നതിനാലാണ് ഇവിടെ ഭൂതത്താൻകെട്ട് എന്നറിയപ്പെടുന്നത്.

കൊച്ചിയിൽ നിന്നും തട്ടേക്കാടിലേയ്ക്ക് ഒരു എളുപ്പയാത്ര കൊച്ചിയിൽ നിന്നും തട്ടേക്കാടിലേയ്ക്ക് ഒരു എളുപ്പയാത്ര

തൃക്കാരിയൂർ മഹാദേവക്ഷേത്രം

തൃക്കാരിയൂർ മഹാദേവക്ഷേത്രം

പരശുരാമൻ കേരളത്തിൽ ഏറ്റവും അവസാനം സ്ഥാപിച്ച ക്ഷേത്രം എന്നറിയപ്പെടുന്ന ക്ഷേത്രമാണ് തൃക്കാരിയൂർ മഹാദേവക്ഷേത്രം. കോതമംഗലത്തു നിന്നും നാലു കിലോമീറ്റർ അകലെ കാരിയൂർ എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ റൂട്ടിൽ ബസ് സൗകര്യം ഇല്ലാത്തതിനാൽ ഓട്ടോയെ ആശ്രയിക്കേണ്ടി വരും. അപൂർവ്വങ്ങളായ പൂജകളും ആചാരങ്ങളുമുള്ള ഒരു ക്ഷേത്രം കൂടിയാണിത്.

തൃക്കാരിയൂർ മഹാദേവക്ഷേത്രത്തെക്കുറിച്ച് കൂടുതലറിയാം...തൃക്കാരിയൂർ മഹാദേവക്ഷേത്രത്തെക്കുറിച്ച് കൂടുതലറിയാം...

ഇടമലയാർ അണക്കെട്ട്

ഇടമലയാർ അണക്കെട്ട്

ഭൂതത്താൻകെട്ട് അണക്കെട്ടിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് ഇടമലയാർ അണക്കെട്ട്. പെരിയാറിന്റെ പോഷക നദിയാണ് ഇടമലയാർ.

PC:Nvvchar

 ഉരുളൻതണ്ണി വെള്ളച്ചാട്ടം

ഉരുളൻതണ്ണി വെള്ളച്ചാട്ടം

കോതമംഗലം കുട്ടമ്പുഴയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഉരുളൻതണ്ണി വെള്ളച്ചാട്ടമാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. വനപ്രദേശത്തോട് ചേർന്നു കിടക്കുന്ന ഈ വെള്ളച്ചാട്ടം മഴക്കാലത്ത് മാത്രമേ സജീവമാകാറുള്ളൂ. ആനകൾ ധാരാളം എത്തിച്ചേരുന്ന സ്ഥലം കൂടിയാണിത്.

PC:Shijan Kaakkara

കല്ലിൽ ഭഗവതി ക്ഷേത്രം

കല്ലിൽ ഭഗവതി ക്ഷേത്രം

കോതമംഗലം പെരുമ്പാവൂരിനടുത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ക്ഷേത്രമാണ് കല്ലിൽ ഭഗവതി ക്ഷേത്രം. ജൈന ക്ഷേത്രമായാണ് സ്ഥാപിച്ചതെങ്കിലും ഇന്ന് ഭഗവതിയെയാണ് ഇവിടെ ആരാധിക്കുന്നത്. 28 ഏക്കറിനുള്ളിലെ കാടിനുള്ളിലാണ് ഈ ക്ഷേത്രമുള്ളത്.120 പിടകൾ കയറിയാൽ മാത്രമേ പാറയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെത്താൻ കഴിയൂ, പാറ തുരന്നുണ്ടാക്കിയ ഗുഹയിലാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയയാ ദേവിയെ കുടിയിരുത്തിയിരിക്കുന്നത്.
കൃഷിയിലധിഷ്ടിഷ്ഠിതമായ നാട്
കൃഷിയെ ആശ്രയിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരാണ് കോതമംഗലംകാർ. കപ്പയും മഞ്ഞളും തേങ്ങയുമടക്കമുള്ള കൃഷിയാണ് ഇവിടെ നടത്തുന്നത്.

PC:Challiyan

സെന്റ് തോമസ് ചർച്ച് കോതമംഗലം

സെന്റ് തോമസ് ചർച്ച് കോതമംഗലം

1455 ൽ 18 കുടുംബങ്ങൾ ചേർന്ന് നിർമ്മിക്കപ്പെട്ടു എന്നു കരുതുന്ന പുരാതനമായ ദേവാലയമാണ്
സെന്റ് തോമസ് ചർച്ച് കോതമംഗലം. ചെറിയ പള്ളി എന്ന പേരിലും ഇത് അറിയപ്പെടുന്നു, . എൽദോ മോർ ബസേലിയോസ് ബാവ ഇവിടെ നിത്യവിശ്രമം കൊള്ളുന്നു

PC:Eldhorajan92

 എത്തിച്ചേരാൻ

എത്തിച്ചേരാൻ

എല്ലാ തരത്തിലുമുള്ള ഗതാഗത മാർഗ്ഗങ്ങൾ വഴി കണക്ട് ചെയ്യപ്പെട്ടിരിക്കുന്ന സ്ഥലമാണ് കോതമംഗലം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും 32 കിലോമീറ്റർ അകലെയാണ് കോതമംഗലം സ്ഥിതി ചെയ്യുന്നത്. ദേശീയപാത 85 കടന്നു പോകുന്നതും ഇതുവഴിയാണ്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ആലുവയാണ്.

തിരുവിതാംകൂറിലെ ബുദ്ധ നഗരത്തിന്റെ വിശേഷങ്ങൾ

ഒരിക്കലെങ്കിലും സന്ദർശിക്കണം ഡാർജലിങ് എന്ന സ്വർഗ്ഗം ഒരിക്കലെങ്കിലും സന്ദർശിക്കണം ഡാർജലിങ് എന്ന സ്വർഗ്ഗം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X