Search
  • Follow NativePlanet
Share
» » കുട്ടമ്പുഴ-മാമലക്കണ്ടം വഴി ലക്ഷ്മി എസ്റ്റേറ്റിലൂടെ മൂന്നാറിലേക്കൊരു വനയാത്ര!!

കുട്ടമ്പുഴ-മാമലക്കണ്ടം വഴി ലക്ഷ്മി എസ്റ്റേറ്റിലൂടെ മൂന്നാറിലേക്കൊരു വനയാത്ര!!

വെറൈറ്റിയായി യാത്രകളൊരുക്കി അതിശയിപ്പിക്കുന്ന കെഎസ്ആര്‍ടിസി ഇപ്പോള്‍ ഞെട്ടിക്കുന്ന മറ്റൊരു ട്രിപ്പുമായി വന്നിരിക്കുകയാണ്. ജംഗിള്‍ സഫാരി എന്നു പേരിട്ടിരിക്കുന്ന യാത്ര പകരംവയ്ക്കുവാനില്ലാത്ത കാടനുഭവങ്ങളും കാഴ്ചകളുമാണ് സഞ്ചാരികള്‍ക്ക് നല്കുന്നത്. കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയാണ് വനസൗന്ദര്യം ആസ്വദിക്കുവാനുള്ള പുതിയ യാത്ര ഒരുക്കിയിരിക്കുന്നത്.

 lakshmiestate-

കോതമംഗലത്തു നിന്നു വനപാതയിലൂടെ ത​ട്ടേ​ക്കാ​ട്, കു​ട്ട​മ്പു​ഴ, മാ​മ​ല​ക്ക​ണ്ടം, കൊ​ര​ങ്ങാ​ടി, മാ​ങ്കു​ളം, ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാറിന് എത്തിച്ചേര്‍ന്ന് ഇവിടുന്ന് തിരികെ അടിമാലി-നേര്യമംഗംലം വഴി മടങ്ങി വരുന്ന രീതിയിലാണ് യാത്ര. നവംബര്‍ 28ന് ആയിരുന്നു ആദ്യ യാത്ര. ഇത് സഞ്ചാരികള്‍ ഏറ്റെടുത്തോടെ ഞായറാഴ്ച മാത്രം നടത്തുവാന്‍ ഉദ്ദേശിച്ചിരുന്ന യാത്ര ഇടദിവസങ്ങളിലും ന‌ടന്നേക്കും.

നിലവില്‍ ശനിയും ഞായറും ഞായറും സര്‍വ്വീസ് നടത്തുവാനാണ് തീരുമാനം. കൂടുതല്‍ ആളുകള്‍ ഉണ്ടെങ്കില്‍ മറ്റു ദിവസങ്ങളിലും യാത്ര നടത്തും.

കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും രാവിലെ എട്ടു മണിക്ക് ആരംഭിച്ച് രാത്രി ഏഴിന് അവസാനിക്കുന്ന രീതിയിലാണ് യാത്ര, ടിക്കറ്റ് നിരക്ക് 550 രൂപയ. ഉച്ചയൂണും വൈകിട്ടത്തെ ചായയും ഉള്‍പ്പെടെയാണിത്.

ടിക്കറ്റ് ബുക്ക് ചെയ്യുവാനായി 9447984511 എന്ന നമ്പറില്‍
ഞാ​യ​റാഴ്ച ഒ​ഴി​കെ ദി​വ​സ​ങ്ങ​ളി​ൽ രാവിലെ 10 മു​ത​ൽ അ​ഞ്ചു​വ​രെ സ​മ​യ​ത്ത് ബന്ധപ്പെടാം.

ആര്‍ത്തലച്ചു പതിക്കുന്ന മാഗോഡ് വെള്ളച്ചാ‌ട്ടം, കര്‍ണ്ണാ‌ടകയുടെ അതിരപ്പള്ളി!!ആര്‍ത്തലച്ചു പതിക്കുന്ന മാഗോഡ് വെള്ളച്ചാ‌ട്ടം, കര്‍ണ്ണാ‌ടകയുടെ അതിരപ്പള്ളി!!

കാതോര്‍ത്ത് തലചായ്ച്ച് നില്‍ക്കുന്ന ഹനുമാന്‍...അവില്‍ നേദിച്ചു പ്രാര്‍ത്ഥിക്കാം ആഗ്രഹസാഫല്യത്തിന്കാതോര്‍ത്ത് തലചായ്ച്ച് നില്‍ക്കുന്ന ഹനുമാന്‍...അവില്‍ നേദിച്ചു പ്രാര്‍ത്ഥിക്കാം ആഗ്രഹസാഫല്യത്തിന്

Read more about: munnar travel ksrtc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X