Search
  • Follow NativePlanet
Share
» »ഒരു കോടിയിലധികം ശിവലിംഗങ്ങള്‍! വിശ്വസിച്ച് പ്രാര്‍ഥിച്ചാല്‍ മാത്രം മതി!

ഒരു കോടിയിലധികം ശിവലിംഗങ്ങള്‍! വിശ്വസിച്ച് പ്രാര്‍ഥിച്ചാല്‍ മാത്രം മതി!

കോലാര്‍ ജില്ലയില്‍ കമ്മസാദ്ര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം വിശ്വാസികള്‍ക്ക് ഏറെ പ്രാധാന്യമുള്ള ക്ഷേത്രം കൂടിയാണ്.

അപൂര്‍വ്വങ്ങളായ ക്ഷേത്രങ്ങള്‍ കൊണ്ടും വിചിത്രങ്ങളായ വിശ്വാസങ്ങളാലും സമ്പന്നമാണ് കര്‍ണ്ണാടക. ഐതിഹ്യങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന നിരവധി ക്ഷേത്രങ്ങള്‍ ഇവിടെ കാണാം. അത്തരത്തിലൊരു ക്ഷേത്രമാണ് കര്‍ണ്ണാടകയിലെ കോടിലിംഗേശ്വര ക്ഷേത്രം. ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗങ്ങളിലൊന്നു സ്ഥിതി ചെയ്യുന്ന ക്ഷേത്രം എന്നതു മാത്രമല്ല, വേറെയും പ്രത്യേകതകള്‍ ഈ ക്ഷേത്രത്തിനുണ്ട്. കോലാര്‍ ജില്ലയില്‍ കമ്മസാദ്ര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം വിശ്വാസികള്‍ക്ക് ഏറെ പ്രാധാന്യമുള്ള ക്ഷേത്രം കൂടിയാണ്. കോടിലിംഗേശ്വര ക്ഷേത്രത്തിന്‍റെ വിശേഷങ്ങളിലേക്ക്...

കോടിലിംഗേശ്വര ക്ഷേത്രം

കോടിലിംഗേശ്വര ക്ഷേത്രം

കര്‍ണ്ണാടകയിലെ ശൈവ വിശ്വാസികളുടെ ഏറ്റവും പ്രിയപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് കോടിലിംഗേശ്വര ക്ഷേത്രം. കോലാര്‍ ജില്ലയില്‍ കമ്മസാന്ദ്രയോട് ചേര്‍ന്നു കിടക്കുന്ന ഈ ക്ഷേത്രത്തെ പ്രസിദ്ധമാക്കുന്നത് ഇവിടുത്തെ ശിവലിംഗത്തിന്‍റെ സാന്നിധ്യമാണ്.

 ഒരു കോടി ശിവലിംഗങ്ങള്‍

ഒരു കോടി ശിവലിംഗങ്ങള്‍

പേരുപോലെ തന്നെ ക്ഷേത്രത്തിലെത്തുന്നവരെ അത്ഭുതപ്പെടുത്തുന്നതാണ് ഇവിടുത്തെ ശിവലിംഗങ്ങള്‍. ചെറുതും വലുതുമായി എണ്ണത്തില്‍ ഒരു കോടിക്കടുത്ത് ഇവിടെ ശിവലിംഗങ്ങളുണ്ട്. കോടി ശിവലിംഗങ്ങളുള്ള ശിവന്റെ ഇടമായതിനാലാണ് ഇവിടം കോടിലിംഗേശ്വര ക്ഷേത്രം എന്നറിയപ്പെടുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം

ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം


ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗങ്ങളിലൊന്നാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. 33 മീറ്ററിലധികം ഉയരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ശിവലിംഗം ഉയരത്തിന്റെ കാര്യത്തില്‍ ലോകത്തിലെ മറ്റെല്ലാ ശിവലിംഗങ്ങളെയും കടത്തിവെട്ടിയിട്ടുണ്ട്. ഈ വലിയ ശിവലിംഗത്തിനു ചുറ്റുമായാണ് ബാക്കിയുള്ല ശിവലിംഗങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഇതിനു തൊട്ടടുത്ത് വലിയൊരു നന്ദിയുടെ പ്രതിമയും കാണാം. ഇതിന് 11 മീറ്റര്‍ ഉയരമുണ്ട്.

1980 ല്‍

1980 ല്‍

1980 ല്‍ സ്വാമി സാംബശിവ മൂര്‍ത്തിയാണ് ഇവിടെ ക്ഷേത്രം നിര്‍മ്മിക്കുന്നത്. അതേ വര്‍ഷം തന്നെ ഇവിടെ ശിവലിംഗവും സ്ഥാപിച്ചു. പിന്നീട് വര്‍ഷാവര്‍ഷം ഇവിടെ ശിവലിംഗങ്ങളുടെ എണ്ണം ഉയരുകയായിരുന്നു. ഇവിടെ എത്തിച്ചേരുന്ന വിശ്വാസികളും ഇവിടെ ശിവലിംഗങ്ങള്‍ സ്ഥാപിക്കുവാന്‍ താല്പര്യം കാണിക്കുന്നു. 15 ഏക്കര്‍ സ്ഥലത്തായാണ് ക്ഷേത്രങ്ങളും ശിവലിംഗവും സ്ഥാപിച്ചിരിക്കുന്നത്.

ക്ഷേത്രത്തിലെ 11 ക്ഷേത്രങ്ങള്‍

ക്ഷേത്രത്തിലെ 11 ക്ഷേത്രങ്ങള്‍

പ്രധാന ക്ഷേത്രത്തിനു ചുറ്റുമായി വ്യത്യസ്ത പ്രതിഷ്ഠകളുള്ള വേറെയും ക്ഷേത്രങ്ങള്‍ ഉണ്ട്. വിഷ്ണു, ബ്രഹ്മാവ്. മഹേശ്വരന്‍ , കോട്ടലിംഗേശ്വര, അന്നപൂര്‍ണ്ണേശ്വരി, കരുമാരി അമ്മാ ക്ഷേത്രം, വെങ്കട്ട രമണി സ്വാമി ക്ഷേത്രം, പാണ്ഡുരംഗ സ്വാമി ക്ഷേത്രം, രാമാ-സീതാ ലക്ഷ്മണ ക്ഷേത്രം, പഞ്ചമുഖ ഗണപതി ക്ഷേത്രം, ആജ്ഞനേയ ക്ഷേത്രം. കന്നിക പരമേശ്വരി ക്ഷേത്രം എന്നിവയാണവ.

തീര്‍ത്ഥാടനം മാത്രമല്ല!

തീര്‍ത്ഥാടനം മാത്രമല്ല!

കര്‍ണ്ണാടകയിലെ അറിയപ്പെടുന്ന തീര്‍ഥാടന കേന്ദ്രവും വിനോദ സഞ്ചാര കേന്ദ്രവുമാണ് ഈ ക്ഷേത്രം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണി ലക്ഷക്കണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്. വിശ്വാസികളെ കൂടാതെ ക്ഷേത്രത്തിന്റെ പേരിലെ കൗതുകവും കോടി ശിവലിംഗങ്ങളും ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

വിവാഹ തടസ്സം മാറുവാന്‍

വിവാഹ തടസ്സം മാറുവാന്‍

ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ വിവാഹ തടസ്സം മാറുമെന്നൊരു വിശ്വാസമുണ്ട്. അതുകൊണ്ടു തന്നെ അവിവാഹിതരായ പെണ്‍കുട്ടികളും വിവാഹത്തിന് പലവിധത്തിലുള്ള തടസ്സങ്ങള്‍ അനുവദിക്കുന്നവരും ഇവി‌ടെയെത്തി പ്രാര്‍ത്ഥിക്കാറുണ്ട്. വിവാഹ തടസ്സം മാറുവാന്‍ ഇവിടെ പ്രത്യേക പൂജകളുമുണ്ട്. സമൂഹ വിവാഹം ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്.

ശിവലിംഗം സ്ഥാപിക്കാം

ശിവലിംഗം സ്ഥാപിക്കാം

തങ്ങളുടെ ആഗ്രഹ സാഫല്യത്തിനായും നേര്‍ച്ചയായുമൊക്കെ ഇവിടെ വിശ്വാസികള്‍ ശിവലിംഗം സ്ഥാപിക്കുന്നത്. വിശ്വാസികള്‍ക്ക് ഇവിടെ ശിവലിംഗ പ്രതിഷ്ഠ നടത്തുവാന്‍ അനുമതിയുണ്ട്. ആറായിരം രൂപ മുതലാണ് ഇതിനുള്ള ചിലവ്,

 ഓര്‍ത്തിരിക്കാം

ഓര്‍ത്തിരിക്കാം


സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം- ജൂലൈയ്ക്കും ജനുവരിക്കുമിടയില്‍
സമയം- രാവിലെ 6.00 മുതല്‍ വൈകിട്ട് 9.00
പ്രവേശന ഫീസ്- ഒരാള്‍ക്ക് 20 രൂപ
പാര്‍ക്കിങ് ചാര്‍ജ്- 30 രൂപ

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

കര്‍ണ്ണാടകയിലെ കോലാര്‍ ജില്ലയില്‍ കമ്മസാന്ദ്രയോട് ചേര്‍ന്നാണ് കോടിലിംഗേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്തുള്ള വിമാനത്താവളം ബംഗ്ലൂരാണ്. ബാംഗ്ലൂര്‍, മാംഗ്ലൂര്‍, ഹസ്സന്‍, കോലാര്‍, ഹൂബ്ലി തുടങ്ങിയ ഇടങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് ബസ്, ട്രെയിന്‍ സര്‍വ്വീസുകളുണ്ട്. ബാംഗ്ലൂരില്‍ നിന്നും 2.5 മണിക്കൂര്‍ സമയമെടുക്കും ക്ഷേത്രത്തിലെത്തുവാന്‍.

PC:commons.wikimedia

വിവാഹം കഴിഞ്ഞാൽ തീർച്ചയായും ഈ ക്ഷേത്രം സന്ദർശിക്കണം..കാരണം!!വിവാഹം കഴിഞ്ഞാൽ തീർച്ചയായും ഈ ക്ഷേത്രം സന്ദർശിക്കണം..കാരണം!!

ഒരു ഗ്രാമത്തിലെ 9 നന്ദി ക്ഷേത്രങ്ങൾ..രോഗങ്ങൾ അകറ്റുന്ന ക്ഷേത്രക്കുളം...വിശ്വസിച്ചേ മതിയാവൂ!!ഒരു ഗ്രാമത്തിലെ 9 നന്ദി ക്ഷേത്രങ്ങൾ..രോഗങ്ങൾ അകറ്റുന്ന ക്ഷേത്രക്കുളം...വിശ്വസിച്ചേ മതിയാവൂ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X