Search
  • Follow NativePlanet
Share
» »ആണ് പെണ്ണാവുന്ന ചമയവിളക്കും കൊറ്റൻകുളങ്ങരയും, ദേവിയുടെ അനുഗ്രഹം തേടുന്ന ദിവസങ്ങൾ

ആണ് പെണ്ണാവുന്ന ചമയവിളക്കും കൊറ്റൻകുളങ്ങരയും, ദേവിയുടെ അനുഗ്രഹം തേടുന്ന ദിവസങ്ങൾ

കൊറ്റൻകുളങ്ങര ചമയ വിളക്ക്... ഒരുങ്ങി നില്‌‍‍ക്കുന്ന പെൺസൗന്ദര്യക്കാഴ്ചകളുടെ ദിവസം. അണിഞ്ഞൊരുങ്ങി വരുമ്പോൾ ഇതെന്തൊരു സൗന്ദര്യമാ എന്നു നോക്കിനിൽക്കുന്നവര്‍ പറഞ്ഞുപോകുന്ന തരത്തിലുള്ള അംഗനമാർ വന്നിറങ്ങുന്ന സമയം. ആൺസുന്ദരന്മാർ പെൺസുന്ദരിമാരായി മാറുന്ന ദിവസമെന്ന് വേണം കൊറ്റൻകുളങ്ങര ചമയവിളക്കിനെ വിശേഷിപ്പിക്കുവാൻ, ..എവിടെ നോക്കിയാലും അണിഞ്ഞൊരുങ്ങി നിൽക്കുന്ന സുന്ദരിമാര്‍. അവനാണോ അവളാണോ ഈ രൂപമാറ്റത്തിനു പിന്നിലെന്ന് തിരിച്ചറിയാൻ പോലും പറ്റാത്ത വിധത്തിൽ കൂടി നിൽക്കുന്ന പെൺസുന്ദരികൾ. കൊറ്റൻകുളങ്ങര ചമയവിളക്ക് ഒരു ക്ഷേത്രത്തിന്റെ മാത്രമല്ല മാത്രല്ല നാടിന്റെ മുഴുവൻ ആഘോഷമാണ്. കൊല്ലത്തെ കൊറ്റൻകുളങ്ങര ക്ഷേത്രത്തിന്റെ ചരിത്രത്തോടും വിശേഷങ്ങളോടുമൊപ്പം ചമയ വിളക്കിന്റെ കഥകളും വായിക്കാം...

കൊറ്റൻകുളങ്ങര ദേവീ ക്ഷേത്രം

കൊറ്റൻകുളങ്ങര ദേവീ ക്ഷേത്രം

കൊല്ലം ജില്ലയിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ് കൊറ്റൻകുളങ്ങര ദേവീ ക്ഷേത്രം. ദേവീ ക്ഷേത്രം എന്ന പേരിൽ മാത്രമല്ല,. ഇവിടുത്തെ അപൂർവ്വ ആചാരമായ ചമയ വിളക്കിന്റെ പേരിലും പ്രസിദ്ധമാണ് ഈ ക്ഷേത്രം. കൊല്ലത്തു നിന്നും സമീപ ജില്ലകളിൽ നിന്നു പോലും ഈ സമയത്ത് ആയിരക്കണക്കിനാളുകൾ ഇതിൽ പങ്കെടുക്കുവാനും ഉത്സവം കൂടുവാനും എത്തുന്നു.

PC: Gangadharan Pillai

എവിടെയാണിത്

എവിടെയാണിത്

കൊല്ലം ജില്ലയിൽ ചവറയിലാണ് കൊറ്റൻകുളങ്ങര ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൊല്ലത്തിനും കരുനാഗപ്പള്ളിക്കും ഇടയിലായാണ് ചവറ സ്ഥിതി ചെയ്യുന്നത്.

ദേവി വന്ന കഥ

ദേവി വന്ന കഥ

ഇവിടെ എങ്ങനെയാണ് ഒരു ക്ഷേത്രം വന്നത് എന്ന കഥ രസകരമാണ്. ഒരു കാലത്ത്, അതായത് ക്ഷേത്രം വരുന്നതിനും മുന്‍പേയുള്ള സമയം ഇവിടം ഒരു വലിയ കാടായിരുന്നുവത്രെ. ഉയരത്തിൽ വളർന്നു നിൽക്കുന്ന മരങ്ങളും ചെടികളും ഒക്കെക്കൊണ്ട് പച്ചപ്പിൽ പൊതിഞ്ഞ ഒരിടം. അതിനു മറുവശത്താി ഭൂതക്കുളം എന്ന പേരിൽ ഒരു കുളവും ഉണ്ടായിരുന്നു. വിഷപ്പാമ്പുകളുടെ താവളമായിരുന്നുവത്രെ ഇവിടം. ഇതിന്റെ കുറച്ചു മാറിയും കുളത്തിന്റെ കുറച്ചു ഭാഗങ്ങൾ കാണാം. മഴക്കാലത്ത് ഇവിടെ നിന്നും വരുന്ന ഒരു ഉറവയാണ് ഈ നാടിനെ ഫലഭൂഷ്ഠിയുള്ളതാക്കി മാറ്റിയിരുന്നത്. ഇവിടെ ധാരാളം പചപ്പുല്ല് വളർന്നിരുന്നതിനാല‍് കന്നുകാലികളെ മേയിക്കുന്നവർ ഇവിടെ വന്നിരുന്നു. ഒരിക്കൽ അവർക്ക് കുളത്തിന്റെ സമീപത്തു നിന്നും ഒരു തേങ്ങ കിട്ടുകയുണ്ടായി.തേങ്ങ പൊട്ടിക്കുന്നതിനായി അവർ അവിടെ കണ്ട ഒരു കല്ലിൽ തേങ്ങയിടിച്ചു പെട്ടന്നു അതിൽ നിന്നും രക്തം ഒഴുകുവാൻ തുടങ്ങി. ഗ്രാമത്തിലെ മുതിർന്നവരെല്ലാം എത്തുകയും പ്രശ്നം വെച്ചപ്പോൾ അവിടെ ദേവീ സാന്നിധ്യം കാണുകയും ചെയ്തു. പിന്നീട് ഇവിടെ ഇപ്പോഴുള്ള ക്ഷേത്രത്തിന്റെ ആദ്യരൂപം ഉയർന്നു. അക്കാലത്ത് കുടുംബ ക്ഷേത്രങ്ങളിൽ ബാലികമാർ പൂമാലയും വിളക്കും ഒക്കെയായി പോകുന്നത് ഒരു ചടങ്ങായിരുന്നു. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പശുവിനെ മേയിക്കുന്ന ആ ആളുകൾ ഇവിടെ സ്ത്രീകളുടെ വേഷം ധരിച്ച് ഈ ക്ഷേത്രത്തിൽ പോകുവാൻ തുടങ്ങി എന്നാണ് ഐതിഹ്യം പറയുന്നത്.

PC:Gangadharan Pillai

പേരുവന്ന വഴി

പേരുവന്ന വഴി

കൊറ്റൻകുളങ്ങര ക്ഷേത്രത്തിനു ആ പേരു വന്നതിനു പിന്നിലും ഈ കഥകളുണ്ട്. വനദുർഗ്ഗ കുടികൊള്ളുന്ന ഇവിടെ ക്ഷേത്രം നിർമ്മിക്കാനായിരുന്നുവല്ലോ തീരുമാനം. അപ്പോൾ ദേവിയ്ക്ക് നിവേദ്യമായി നല്കേണ്ടത് തേങ്ങ ഇടിച്ചു പിഴിഞ്ഞ കൊറ്റൻ ആയിരിക്കണമെന്നും തീരുമാനമുണ്ടായി. അങ്ങനെയാണ് ഇവിടം കൊറ്റൻകുളങ്ങര എന്നറിയപ്പെടുവാൻ തുടങ്ങിയത്.

PC:kottankulangaratemple.org

കൊറ്റൻകുളങ്ങര ചമയ വിളക്ക്

കൊറ്റൻകുളങ്ങര ചമയ വിളക്ക്

കൊല്ലത്ത് നടക്കുന്ന ഏറ്റവും പ്രധാന ക്ഷേത്രോത്സവങ്ങളിൽ ഒന്നാണ് കൊറ്റൻകുളങ്ങര ചമയ വിളക്ക്. പുരുഷന്മാർ സ്ത്രീ വേഷത്തിൽ അണിഞ്ഞൊരുങ്ങി എത്തുന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. ഇതിനായി ദൂരെദിക്കുകളിൽ നിന്നുപോലും ആളുകൾ ഇവിടെയെത്തുന്നു.

PC:Debjitpaul10

ആഗ്രഹ പൂർത്തീകരണത്തിന് സ്ത്രീ വേഷം

ആഗ്രഹ പൂർത്തീകരണത്തിന് സ്ത്രീ വേഷം

കാര്യസാധ്യത്തിനായാണ് പുരുഷന്മാർ സ്ത്രീ വേഷത്തിൽ ഇവിടെ ഒരുങ്ങി എത്തുന്നത്. പുരുഷന്മാർ, കുട്ടികൾ, ഭിന്നലിംഗത്തിലുള്ള ആളുകൾ തുടങ്ങിയവരും സത്രീ വേഷം അണിഞ്ഞ് വിളക്കെടുത്തെത്തുന്ന മനോഹരമായ കാഴ്ചയാണ് ചമയ വിളക്കിന്റെയന്ന് ഇവിടെ കാണുവാൻ സാധിക്കുക. കൊല്ലത്തു നിന്നു മാത്രമല്ല, കേരളത്തിന്റെയും തമിഴ്നാട്, ആന്ധ്ര, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നു പോലും ചമയവിളക്കിന് ആളുകൾ പങ്കെടുക്കാനെത്തുന്നു. അന്നേ ദിവസം പെൺവേഷം കെട്ടുന്നവരെ നാടും നാട്ടുകാരും ഒരു സ്ത്രീയായി അംഗീകരിക്കുന്ന ദിവസം കൂടിയാണിത്. പുരുഷാംഗനമാർ എന്നാണ് പെൺവേഷം കെട്ടുന്നവരെ വിളിക്കുന്നത്.

PC:kottankulangaratemple.org

ചമയക്കാർ മുതൽ ഫോട്ടോഗ്രാറർമാർ വരെ

ചമയക്കാർ മുതൽ ഫോട്ടോഗ്രാറർമാർ വരെ

സ്ത്രീവേഷത്തിൽ ഒരുങ്ങി വിളക്കെടുക്കേണ്ടതിനാൽ അതിനുള്ളതെല്ലാം ഇവിടെ ലഭ്യമാണ്. വളയും പൊട്ടും മാലയും ഒക്കെ വിൽക്കുന്ന കടകൾ മുതൽ കുറഞ്ഞ ചിലവിൽ ഒരു പുരുഷനെ സ്ത്രീ രൂപത്തിൽ ഒരുക്കിയെടുക്കുന്ന സ്ഥലം വരെ ഇവിടെ കാണാം. ഒരുങ്ങുവാൻ കയറുമ്പോൾ പോയ ആളായല്ല ഒരുങ്ങിക്കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോൾ. അത്രയധികം സുന്ദരിയായ ഒരു സ്ത്രീയുടെ രൂപത്തിലായിരിക്കും തിരിച്ചിറങ്ങുന്നതിനാൽ അടുത്ത ആളുകൾക്കു പോലും മനസ്സിലാതക്കുവാൻ കഴിഞ്ഞെന്നു വരില്ല. സ്ത്രീകളുടെ വേഷത്തിൽ ഫോട്ടോ പകർത്തുവാൻ താല്പര്യമുള്ളവർക്ക് അതിനും സൗകര്യങ്ങളുണ്ട്.

PC:kottankulangaratemple.org

എല്ലാ വർഷവും

എല്ലാ വർഷവും

ക്ഷേത്രോത്സവത്തിന്റെ ഭാഗമായി എല്ലാ വർഷവും ഇവിടെ ചമയവിളക്ക് നടത്തും. മീനം 10,11 തിയ്യതികളിലാണ് ഇത് നടക്കുക.

PC:Ranji1 2000

കുരുത്തോല പന്തലും ജീവതാ എഴുന്നള്ളത്തും

കുരുത്തോല പന്തലും ജീവതാ എഴുന്നള്ളത്തും

ക്ഷേത്രത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഒന്നാണ് ഇവിടുത്തെ കുരുത്തോല പന്തൽ. അന്ന് ഇവിടെ ആദ്യമായി ദേവിയുടെ സാന്നിധ്യം കണ്ട ശിലയ്ക്കു ചുറ്റിലും കുരുത്തോല കൊണ്ട് പന്തൽകെട്ടി വിളക്ക് വയ്ക്കുന്ന ഒരു ചടങ്ങ് നിലനിന്നിരുന്നു.
അന്നത്തെ പുരാതന ക്ഷേത്രത്തിന്റെ ഓർമ്മ നിലനിർത്തുവായാണ് ഇവിടെ കുരുത്തോല പന്തൽ നിർമ്മിക്കുന്നത്.
സാധാരണയായി ദേവി ക്ഷേത്രങ്ങളിൽ നടന്നു വരുന്ന ഒരാചാരമാണ് ജീവതാ എഴുന്നള്ളത്ത്.

PC:kottankulangaratemple.org

ക്ഷേത്ര സമയം

ക്ഷേത്ര സമയം

രാവിലെ 5.30 നു പള്ളിയുണർത്തോടു കൂടി ക്ഷേത്രം തുറക്കും. 7.30 നു ഉഷപൂജ, 10.30ന് ഉച്ചപൂജ,11.00ന് നടഅടപ്പ്, വൈകിട്ട് 5.00ന് നട തുറപ്പ്, 6.45ന് ദീപാരാധന, 7.30ന് അത്താഴ പൂജ, 8.30 നടഅടപ്പ് എന്നിങ്ങനെയാണ് ഇവിടുത്തെ പൂജ സമയം.

PC:kottankulangaratemple.org

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കൊറ്റൻകുളങ്ങര ക്ഷേത്രത്തിൽ ബസിന് എത്തിച്ചേരുവാൻ വളരെ എളുപ്പമാണ്. കൊല്ലത്തിനും തിരുവനന്തപുരത്തിനുമുള്ള എല്ലാ ബസുകളും ഇത് വഴിയാണ് പോകുന്നത്.

കൊല്ലത്തിനും കരുനാഗപ്പള്ളിയ്ക്കും ഇടയിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് എപ്പോഴും ബസ് സർവ്വീസുകളുണ്ട്.
ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കരുനാഗപ്പള്ളിയാണ്. എന്നാൽ മിക്ക ട്രെയിനുകൾക്കും ഇവിടെ സ്റ്റോപ്പില്ല. അതിനാൽ ട്രെയിനിനു വരുന്നവർ കൊല്ലം റെയിൽവേ സ്റ്റേഷനിലിറങ്ങുത. കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 14 കിലോമീറ്ററും കൊല്ലം ബസ് സ്റ്റാൻഡിൽ നിന്നും 12 കിലോമീറ്ററും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും 80 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

രോഹിണി നക്ഷത്രവും തിങ്കളാഴ്ചയും ഒരുമിച്ച്, ഐശ്വര്യത്തിനായി പോകാം ഉമാ മഹേശ്വര ക്ഷേത്രത്തിൽരോഹിണി നക്ഷത്രവും തിങ്കളാഴ്ചയും ഒരുമിച്ച്, ഐശ്വര്യത്തിനായി പോകാം ഉമാ മഹേശ്വര ക്ഷേത്രത്തിൽ

ദമ്പതി ദർശനം സൗഭാഗ്യം നല്കും; പെരുന്തച്ചന്‍റെ നിർമ്മാണ വൈഭവം, ഉളിയന്നൂർ മഹാദേവ ക്ഷേത്രംദമ്പതി ദർശനം സൗഭാഗ്യം നല്കും; പെരുന്തച്ചന്‍റെ നിർമ്മാണ വൈഭവം, ഉളിയന്നൂർ മഹാദേവ ക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X