Search
  • Follow NativePlanet
Share
» »ഇത് തൊടുപുഴക്കാരുടെ മീശപ്പുലിമല, പോകാം കോട്ടപ്പാറയിലേക്ക്

ഇത് തൊടുപുഴക്കാരുടെ മീശപ്പുലിമല, പോകാം കോട്ടപ്പാറയിലേക്ക്

പറഞ്ഞുവരുമ്പോള്‍ ഇത് തൊടുപുഴക്കാരുടെ മീശപ്പുലിമലയാണ്. മഞ്ഞില്‍മൂടി ഉണരുന്ന പ്രഭാതങ്ങളും കണ്ണെത്താ ദൂരത്തോളം കിടക്കുന്ന മഞ്ഞുമേഘങ്ങളും എല്ലാമായി കട്ടയ്ക്കു ക‌ട്ട നില്‍ക്കുന്ന തൊടുപുഴക്കാരുടെ മീശപ്പുലിമല... കോട്ടപ്പാറ. വളരെ കുറച്ചുനാളുകളായതേയുള്ളൂ കോട്ടപ്പാറ സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടുവാന്‍ തുടങ്ങിയിട്ട്. ജീവിതത്തില്‍ ഒരിക്കലും മറക്കുവാനാഗ്രഹിക്കാത്ത ഒരു പുലരിയാണ് തേടുന്നതെങ്കില്‍ നേര കോട്ടപ്പാറയ്ക്കു പോകാം...

കോട്ടപ്പാറ

കോട്ടപ്പാറ

ഇടുക്കി ജില്ലയില്‍ തൊടുപുഴ വണ്ണപ്പുറം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു വ്യൂ പോയിന്‍റാണ് കോട്ടപ്പാറ. മീശപ്പുലിമലയോ‌ട് സാമ്യമുള്ള പുലര്‍ക്കാല കാഴ്ചകളാണ് കോട്ടപ്പാറയെ പ്രസിദ്ധമാക്കിയത്. കോട്ടപ്പാറ പണ്ടുമുതലേ ഇവിടെയുണ്ടായിരുന്നുവെങ്കിലും കുറച്ചു കാലങ്ങള്‍ക്കു മുന്‍പ് മാത്രമാണ് സഞ്ചാരികള്‍ ഏറ്റെടുക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച പ്രദേശത്തിന്റെ പുലരി ദൃശ്യങ്ങളുള്ള വീഡിയോ വഴിയാണ് ഇവിടം പ്രസിദ്ധമാകുന്നത്. കാളിയാര്‍ ഫോറസ്റ്റ് റേഞ്ചിന്‍റെ ഭാഗമാണ് കോട്ടപ്പാറ.

 മഞ്ഞുപെയ്തിറങ്ങുന്ന പുലരികള്‍

മഞ്ഞുപെയ്തിറങ്ങുന്ന പുലരികള്‍

കുന്നിന്‍ മുകളില്‍ കയറി നിന്നാല്‍ താഴെ മഞ്ഞുപെയ്തിറങ്ങുന്ന പോലുള്ള കാഴ്ചയാണ് കോട്ടപ്പാറയുടെ പ്രത്യേകത. കണ്ണെത്താദൂരത്തോളം നീണ്ടു കിടക്കുന്ന ഈ മഞ്ഞിന്റെ കാഴ്ചയും അതിനിടയിലൂടെയുള്ള സൂര്യന്റെ വരവും ആ നിറവും കാഴ്ചകളും വെള്ളിവെയിലും കാണുവാനാണ് ഇവിടേക്ക് അയല്‍ ജില്ലകളില്‍ നിന്നുപോലും ആളുകളെത്തുന്നത്.

 എപ്പോള്‍ വരണം

എപ്പോള്‍ വരണം

വൈകുന്നേരങ്ങളില്‍ കാറ്റുകൊള്ളാനായി കയറാമെങ്കിലും ഏറ്റവും മനോഹരമായ കാഴ്ചകള്‍ കാണുവാന്‍ അതിരാവിലെ തന്നെ എത്തണം. സൂര്യോദയത്തിനു മുന്‍പേ എത്തി ഇവിടെ ഉദയം കാണുവാന്‍ സാധിക്കുന്ന തരത്തില്‍ വരുന്നതാണ് നല്ലത്. ഏഴുമണിക്കുമുന്‍പേ വരുന്നതാണ് നല്ലത്. നല്ല വെയില്‍ വീണാല്‍ മേഘങ്ങളുടെ കാഴ്ച നഷ്ടമാകും. പിന്നെമേഘങ്ങളില്ലാതെ താഴ്ലാര കാഴ്ചകള്‍ കാണാം.

 പാറക്കൂട്ടങ്ങള്‍

പാറക്കൂട്ടങ്ങള്‍

പാറക്കൂട്ടങ്ങളിലാണ് കോട്ടപ്പാറ വ്യൂ പോയിന്‍റുള്ളത്. ഇവിടെ പാറക്കൂട്ടങ്ങള്‍ക്കു മുകളില്‍ നിന്നു വേണം കാഴ്ച ആസ്വദിക്കുവാന്. ആസ്വദ്യകരമാണ് എന്നതിനൊപ്പം തന്നെ കുറച്ച് അപകടകാരി കൂടിയാണ് ഈ കാഴ്ച. താഴേക്ക് ഉള്ളത് കൊക്കയായതിനാല്‍ സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടുമെന്നുറപ്പാണ്. കൃത്യമായ സുരക്ഷാ വേലികളും മുന്നറിയി്പു ബോര്‍ഡുകളും ഇല്ലാത്തതിനാല്‍ യാത്രയില്‍ കരുതല്‍ അത്യാവശ്യമാണ്.

വേള്‍ഡ് ടൂര്‍ പ്ലാന്‍ ചെയ്യാം: പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ പോയി വരുവാന്‍ അഞ്ച് ഇടങ്ങള്‍

 മഴ പെയ്താല്‍

മഴ പെയ്താല്‍

മിക്കപ്പോഴും മഞ്ഞില്‍ പുതച്ചായിരിക്കും ഇവിടുത്തെ പ്രഭാതങ്ങള്‍. എന്നാല്‍ തലേന്ന് മഴ പെയ്താല്‍ പതിവിലുമധികം കോട മഞ്ഞ് ഇവിടെ ദൃശ്യമാരും. ചൂടു കൂടുന്നതനുസരിച്ച് മഞ്ഞു കുറവാണെങ്കിലും ഇവിടെ താഴ്വാര കാഴ്ചകളുള്ളതിനാല്‍ ആളുകള്‍ മിക്കപ്പോഴും എത്തുന്നു,

 എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

മൂവാറ്റുപുഴ, തൊടുപുഴ, തോമംഗലം എന്നിവിടങ്ങളില്‍ നിന്നും കോട്ടപ്പാറയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം. കോട്ടപ്പാറയിലെത്താൻ വണ്ണപ്പുറം മുള്ളരിങ്ങാട് റോഡ് വഴിയാണ് യാത്ര. വണ്ണപ്പുറത്തു നിന്നും നിരവധി ബസുകള്‍ ഈ വഴി സര്‍വ്വീസ് നടത്തുന്നു. തൊടുപുഴയില്‍ നിന്നും 20 കിലോമീറ്ററും കോതമംഗലത്തു നിന്നും 18 കിലോമീറ്ററും മൂവാറ്റുപുഴയില്‍ നിന്നും 25 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

വണ്ണപ്പുറത്തെ അഞ്ച് ഇടങ്ങള്‍... തൊമ്മന്‍കുത്ത് മുതല്‍ കാറ്റാടിക്കടവ് വരെ!!

കാടിനുള്ളിലെ വെള്ളച്ചാട്ടങ്ങള്‍ തേടിപ്പോകാം...ഒപ്പം ഗുഹകളും! തൊമ്മന്‍കുത്ത് കാത്തിരിക്കുന്നു!

ബാരന്‍ മുതല്‍ ഡെക്കാൺ ട്രാപ്സ് വരെ...ഇന്ത്യയിലെ ഏഴ് അഗ്നിപര്‍വ്വതങ്ങള്‍

ഹിമാലയം മുതല്‍ അറബിക്കടല്‍ വരെ!! ഇന്ത്യയിലെ ഏറ്റവും മികച്ച ഇക്കോ-ടൂറിസം കേന്ദ്രങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X