Search
  • Follow NativePlanet
Share
» »ലുലുമാളും കോവളവും കാണുവാന്‍ കെഎസ്ആര്‍ടിസി യാത്ര... 600 രൂപയില്‍ ചിലവ് ഒതുക്കാം

ലുലുമാളും കോവളവും കാണുവാന്‍ കെഎസ്ആര്‍ടിസി യാത്ര... 600 രൂപയില്‍ ചിലവ് ഒതുക്കാം

ഏറ്റവും പുതുതായി പോക്കറ്റിലൊതുങ്ങാവുന്ന തുകയ്ക്ക് കൊട്ടാരക്കര ഡിപ്പോയുടെ ലുലു മാള്‍-നെയ്യാര്‍ ഡാം-കോവളം പാക്കേജാണ് വൈറല്‍ ആയിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

പ്രഖ്യാപിക്കുന്ന ഓരോ യാത്രയും വന്‍ വിജയമായതോടെ വീണ്ടും വീണ്ടും കിടിലന്‍ യാത്രകളൊരുക്കുകയാണ് കെഎസ്ആര്‍ടിസി. വിവിഝ ഡിപ്പോകളുടെ നേതത്വത്തില്‍ നടത്തിയ മാമലക്കണ്ടവും വയനാടും മൂന്നാറും അരിപ്പയും മലക്കപ്പാറ യാത്രയുമൊക്കെ സഞ്ചാരികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചതോടെ വീണ്ടും പാക്കേജുകള്‍ വന്നു കഴിഞ്ഞു. ഏറ്റവും പുതുതായി പോക്കറ്റിലൊതുങ്ങാവുന്ന തുകയ്ക്ക് കൊട്ടാരക്കര ഡിപ്പോയുടെ ലുലു മാള്‍-നെയ്യാര്‍ ഡാം-കോവളം പാക്കേജാണ് വൈറല്‍ ആയിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

 കൊട്ടാരക്കരയില്‍ നിന്നും കോവളത്തേയ്ക്ക്

കൊട്ടാരക്കരയില്‍ നിന്നും കോവളത്തേയ്ക്ക്

തിരുവനന്തപുരത്തിന്റെ ഏറ്റവും പുതിയ ആകര്‍ഷണമായ ലുലു മാള്‍ ഉള്‍പ്പെടുത്തിയാണ് കൊട്ടാരക്കര ഡിപ്പോയുടെ പുതിയ പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. ലുലു മാളിന് പുറമേ കാപ്പുകാട്, നെയ്യാർ ഡാം, ലുലുമാൾ, കോവളം തുടങ്ങിയ സ്ഥലങ്ങളും യാത്രയില്‍ സന്ദര്‍ശിക്കും.

പുലര്‍ച്ചെ 5.30ന്

പുലര്‍ച്ചെ 5.30ന്

രാവിലെ 5.30 ന് യാത്ര ആരംഭിക്കുന്ന രീതിയിലാണ് ട്രിപ്പ് പ്ലാന്‍ ചെയ്തിരിക്കുന്നത്. യാത്രയുടെ ആദ്യ സ്റ്റോപ്പ് 7.30ന് കാപ്പുകാട് ആനവളര്‍ത്തല്‍ കേന്ദ്രമാണ്. ഇവിടെ ബോട്ടിങ് സവാരിക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അതിനുശേഷം നെയ്യാര്‍ ഡാം, മാന്‍ പാര്‍ക്ക്, ചീങ്കണ്ണി പാര്‍ക്ക് എന്നിവിടങ്ങളും സന്ദര്‍ശിക്കും . ഉച്ചയോ‌ടെ ലുലു മാളിലെത്തുന്ന യാത്രാ സംഘത്തിന് വൈകിട്ടോടെ കോവളം ബീച്ചിലെത്തി ബീച്ച് കാഴ്ചകള്‍ ആസ്വദിക്കാം

കുറഞ്ഞ ചിലവ്

കുറഞ്ഞ ചിലവ്

പോക്കറ്റിലൊതുങ്ങുന്ന തുകയില്‍ ബജറ്റ് യാത്രകളാണ് കെഎസ്ആര്‍ടിസി പാക്കേജുകളുടെ പ്രത്യേകത. ഈ യാത്രയിലും മാറ്റങ്ങളൊന്നുമില്ല. 600 രൂപയാണ് യാത്രയുടെ ചാര്‍ജായി ഒരാളില്‍ നിന്നും ഈടാക്കുന്നത്. എന്നാല്‍ ഇതില്‍ ഭക്ഷണം, വും, ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള പ്രവേശന ഫീസ് എന്നിവ ഉള്‍പ്പെടുത്താതെയുള്ല തുകയാണ്. അതിനുള്ല തുക യാത്രക്കാരന്‍ സ്വയം വഹിക്കേണ്ടി വരും. 50 പേര്‍ക്കാണ് ഒരു യാത്രയില്‍ പങ്കെടുക്കുവാന്‍ സാധിക്കുക.

നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത ബസലിക്കയും മൊണാലിസയുടെ ലൂവ്രെ മ്യൂസിയവും... യൂറോപ്പിലെ കാഴ്ചകളിലൂടെനിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത ബസലിക്കയും മൊണാലിസയുടെ ലൂവ്രെ മ്യൂസിയവും... യൂറോപ്പിലെ കാഴ്ചകളിലൂടെ

ജനുവരി 16നും 30നും

ജനുവരി 16നും 30നും

ഡിപ്പോയില്‍ നിന്നും ഇതേ റൂട്ടിലേക്കുള്ള ആദ്യ. യാത്ര ജനുവരി എട്ടിന് നടത്തിയിരുന്നു. ഇത് വലിയ വിജയമായിരുന്നു. ജനുവരി 16നാണ് വരുന്ന യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്. ഇതിന്റെ ബുക്കിങ് പൂര്‍ത്തിയാകുന്നതോ‌ടെ ജനുവരി 30ന് ന് നടത്തുവാന്‍ ഉദ്ദേശിക്കുന്ന യാത്രയുടെ ബുക്കിങ്ങും ആരംഭിക്കും.

ബുക്ക് ചെയ്യുവാന്‍

ബുക്ക് ചെയ്യുവാന്‍

വിശദ വിവരങ്ങള്‍ക്കും സീറ്റ് ബുക്കിങ്ങിനുമായി ഈ നമ്പറുകളില്‍ ബന്ധപ്പെടാം.. 9495872381,944678704.

ലോകം ചുറ്റിക്കറങ്ങാം...കൗനാസ് മുതല്‍ താഷ്കന്‍റ് വരെ... പ്ലാന്‍ ചെയ്തുവയ്ക്കാം ഈ യാത്രകള്‍ലോകം ചുറ്റിക്കറങ്ങാം...കൗനാസ് മുതല്‍ താഷ്കന്‍റ് വരെ... പ്ലാന്‍ ചെയ്തുവയ്ക്കാം ഈ യാത്രകള്‍

കൊവിഡ് കാലത്തെ യാത്രകളില്‍ യാത്രാ ഇന്‍ഷുറന്‍സ് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍കൊവിഡ് കാലത്തെ യാത്രകളില്‍ യാത്രാ ഇന്‍ഷുറന്‍സ് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X