Search
  • Follow NativePlanet
Share
» »മൂന്നാറും മലക്കപ്പാറയും കാണാം.. ബജറ്റ് യാത്രയുമായി വീണ്ടും കെഎസ്ആർടിസി

മൂന്നാറും മലക്കപ്പാറയും കാണാം.. ബജറ്റ് യാത്രയുമായി വീണ്ടും കെഎസ്ആർടിസി

ഡിസംബർ മാസത്തിലെ ആഴ്ചാവസാനങ്ങൾ ആഘോഷമാക്കുവാൻ യാത്രാ പാക്കേജുകളുമായി കെഎസ്ആർടിസി.

മൂന്നാറും മലക്കപ്പാറയുമൊക്കെ ഒന്നുകണ്ടു വന്നാലോ? ഡിസംബർ മാസത്തിലെ ആഴ്ചാവസാനങ്ങൾ ആഘോഷമാക്കുവാൻ യാത്രാ പാക്കേജുകളുമായി കെഎസ്ആർടിസി. കൊട്ടാരക്കര ഡിപ്പോയിലെ ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിലാണ് മൂന്നാറിലേക്കും മലക്കപ്പാറയിലേക്കും ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നത്. സൂപ്പർ ഡീലക്സ് ബസുകളാണ് യാത്രയ്ക്കായി ഒരുക്കിയിരിക്കുന്നത്.

ഡിസംബർ നാലാം തിയതി ശനിയാഴ്ച പുലർച്ചെ 4.00 മണിക്ക് കൊട്ടാരക്കര ഡിപ്പോയിൽ നിന്നും യാത്ര ആരംഭിക്കും. അതിരപ്പള്ളിയും വാഴച്ചാലും സന്ദർശിച്ച ശേഷമാണ് മലക്കപ്പാറയിലേത്തുന്നത്. രാത്രി, തിരികെ 11 മണിക്ക് കൊട്ടാരക്കരയിൽ എത്തിച്ചേരുന്ന വിധത്തിലാണ് പാക്കേജ്, 1100 രൂപയാണ് ടിക്കറ്റ് ചാർജ്.

Kottarakkara KSRTC Malakkappara And Munnar Trip:

ഡിസംബർ 16 വെള്ളിയാഴ്ചയാണ് മൂന്നാറിലേക്കുള്ള വിനോദയാത്ര. രാവിലെ 5.30ന് കൊട്ടാരക്കര ഡിപ്പോയിൽ നിന്നം തുടങ്ങുന്ന യാത്ര വാഗമൺ, ഇടുക്കി ഡാം എന്നിവിടങ്ങളിലൂടെ പോയി വൈകിട്ടോടെ മൂന്നാറിലെത്തും. തുടർന്ന് രാത്രി മൂന്നാറിൽ തങ്ങിയ ശേഷം പിറ്റേന്ന് പുലർച്ചെ മൂന്നാറിലെ കാഴ്ചകൾക്കായി ഇറങ്ങും. ബൊട്ടാണിക്കൽ ഗാർഡൻ, കുണ്ടള ഡാം, മാട്ടുപ്പെട്ടി ഡാം, ടോപ് സ്റ്റേഷൻ എന്നീ സ്ഥലങ്ങളാണ് മൂന്നാറിൽ സന്ദർശിക്കുക. തുടർന്ന് രാത്രി 12 മണിയോടെ കൊട്ടാരക്കര ഡിപ്പോയിൽ തിരികെയെത്തും. ടിക്കറ്റ് നിരക്ക് ഒരാൾക്ക് 1305 രൂപയാണ്.

യാത്രകൾ ബുക്ക് ചെയ്യുവാനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 994652 7285, 9446787046.

ഇടുക്കി ഡാം കാണാം

ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശനത്തിനായി തുറന്നു കൊടുത്തു. ഡിസംബർ 1 മുതൽ 2023 ജനുവരി 31 വരെ പൊതുജനങ്ങൾക്ക് ഇവിടം സന്ദർശിക്കാം. രാവിലെ 9.30 മുതൽ മുതല്‍ വൈകുന്നേരം 5.00 മണി വരെയാണു സന്ദര്‍ശന സമയം. എന്നാൽ ഡാമിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടത്തുന്ന ബുധനാഴ്ച ദിവസം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഉണ്ടായിരിക്കുന്നതല്ല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

Idukki Dam

ചെറുതോണി - തൊടുപുഴ പാതയില്‍ പാറേമാവ് ഭാഗത്ത് നിന്നുള്ള ഗേറ്റിലൂടെയാണ് അണക്കെട്ടിലേക്ക് പ്രവേശനം.

ചെറുതോണി അണക്കെട്ടില്‍ നിന്നു തുടങ്ങി ഇടുക്കി ആര്‍ച്ചുഡാമും വൈശാലി ഗുഹയും കണ്ട് ആറു കിലോമീറ്റർ ദൂരം നടന്നു കാണുവാനുള്ള കാഴ്ചകളുണ്ട്. ബഗ്ഗി കാർ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ബഗ്ഗി കാറില്‍ സഞ്ചരിക്കുന്നതിന് എട്ടുപേര്‍ക്ക് പേര്‍ക്ക് 600 രൂപയാണു ചാര്‍ജ്ജ് ഈടാക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് അണക്കെട്ട് സന്ദർശിക്കുന്നതിനുള്ള ടിക്കറ്റ് നിരക്ക്.

ഇടുക്കി അണക്കെട്ട് സന്ദർശകർക്കായി തുറക്കുന്നു.. കാണാം ഡിസംബർ 1 മുതൽഇടുക്കി അണക്കെട്ട് സന്ദർശകർക്കായി തുറക്കുന്നു.. കാണാം ഡിസംബർ 1 മുതൽ

കെഎസ്ആർടിസിയുടെ ഗവി യാത്ര
കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം
സെല്ലിന്റെ ആഭിമുഖ്യത്തിൽ ഗവിയിലേക്ക് കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ഗവിയിലേക്ക് വിനോദ യാത്ര സംഘടിപ്പിക്കുന്നു. . മൂഴിയാർ ഡാം , കക്കി ഡാം, ആനത്തോട്, കൊച്ചു പമ്പ, ഗവി എന്നീ അണക്കെട്ടുകളും യാത്രയിൽ കാണാം. പത്തനംതിട്ടയില്‍ നിന്നും പുറപ്പെട്ട് മൈലപ്ര , മണ്ണാറകുളഞ്ഞി , വടശ്ശേരിക്കര , പെരുനാട് , ചിറ്റാര്‍ , സീതത്തോട് , ആങ്ങമൂഴി , മൂഴിയാര്‍ , കക്കി ഡാം വഴിയാണ് ഗവിയില്‍ എത്തിച്ചേരുന്നത് .

Gavi Trip

ടിക്കറ്റ് നിരക്ക്, ഉച്ചഭക്ഷണം, ബോട്ടിങ്, എൻട്രി ഫീസ് എന്നിവയാണ് പാക്കേജിന്റെ ഭാഗമായിട്ടുള്ളത്. ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടയില്‍ നിന്ന് യാത്ര തുടങ്ങും. രാത്രി എട്ടരയോടെ മടങ്ങിയെത്തും. കോഴിക്കോട് നിന്ന് തുടങ്ങുന്ന പാക്കേജ് രണ്ടു ദിവസത്തേതാണ്. കുമരകം ഉള്‍പ്പെടെയുള്ള ഇടങ്ങൾ ഈ യാത്രയിൽ സന്ദർശിക്കും.

കാത്തിരിപ്പവസാനിച്ചൂ! ഇതാ വരുന്നു.. ഗവിയിലേക്ക് കെഎസ്ആർടിസി ബജറ്റ് യാത്ര.. ബുക്ക് ചെയ്യാം ഇപ്പോൾതന്നെകാത്തിരിപ്പവസാനിച്ചൂ! ഇതാ വരുന്നു.. ഗവിയിലേക്ക് കെഎസ്ആർടിസി ബജറ്റ് യാത്ര.. ബുക്ക് ചെയ്യാം ഇപ്പോൾതന്നെ

കോഴിക്കോട് നിന്നു കിടിലൻ കുളു-മണാലി-ഷിംല പാക്കേജ്, 7 ദിവസത്തെ യാത്ര, ചിലവ് ഇത്രയുമേയുള്ളൂ!കോഴിക്കോട് നിന്നു കിടിലൻ കുളു-മണാലി-ഷിംല പാക്കേജ്, 7 ദിവസത്തെ യാത്ര, ചിലവ് ഇത്രയുമേയുള്ളൂ!

Read more about: ksrtc budget travel munnar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X