Search
  • Follow NativePlanet
Share
» »ഒരു ദിവസത്തെ കായൽയാത്ര വെറും 29 രൂപയ്ക്ക്, തിരക്കേറി കോട്ടയം-ആലപ്പുഴ ബോട്ട് യാത്ര

ഒരു ദിവസത്തെ കായൽയാത്ര വെറും 29 രൂപയ്ക്ക്, തിരക്കേറി കോട്ടയം-ആലപ്പുഴ ബോട്ട് യാത്ര

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ജലഗതാഗത പാതകളിലൊന്നാണ് കോട്ടയം- ആലപ്പുഴ പാത,. വിനോദസഞ്ചാരത്തിനു മാത്രമല്ല, സ്ഥിരം യാത്രകൾക്കായും ആളുകൾ പണ്ടുമുതലേ ഉപയോഗിച്ചിരുന്ന ഈ കായൽ പാത കഴിഞ്ഞ കുറച്ചുകാലമായി സഞ്ചാരികളുടെ ഇടയിൽ സൂപ്പർ ഹിറ്റാണ്. കോട്ടയം കോടിമത ബോട്ട് ജെട്ടിയിൽ നിന്നും ആലപ്പുഴയിലേക്ക് പോകുന്ന ബോട്ട് യാത്ര വ്യത്യസ്തമായ കാഴ്ചകളിലൂടെ സഞ്ചാരികളെ കൊണ്ടുപോകുന്നു. കായൽ യാത്രയുടെ സുഖത്തിനൊപ്പം തീരത്തിന്റെ ഭംഗി ആസ്വദിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ നിരവധി ആളുകളാണ് വാരാന്ത്യങ്ങളിലും മറ്റു ദിവസങ്ങളിലും ഈ യാത്രയ്ക്കായി എത്തുന്നത്.

Kottayam Kodimatha To Alappuzha Boat Travel

PC:Vimaljoseph93

ഒറ്റ ദിവസത്തെ യാത്രയ്ക്ക് പോരെ!

കോട്ടയത്തെ വാരാന്ത്യങ്ങളോ അവധി ദിവസങ്ങളോ ഒക്കെ എങ്ങനെ ചിലവഴിക്കണം എന്നു ആലോചിക്കുന്നവർക്ക് ധൈര്യമായി ഈ യാത്ര തിരഞ്ഞെടുക്കാം. പെട്ടന്ന് പ്ലാൻ ചെയ്തുപോയി ടിക്കറ്റ് കിട്ടിയില്ലെങ്കിലോ എന്നോർത്ത് ദൂരെനിന്നു വരുന്നവർ വിഷമിക്കേണ്ടതില്ല. മുൻകൂട്ടി ബുക്ക് ചെയ്യുവാനും, ഇനി കൂടുതൽ ആളുകളുണ്ടെങ്കിൽ അധിക സർവീസുകൾ നടത്തുവാനും അധികൃതര് റെഡിയാണ്. മൂന്ന് ബോട്ടുകളാണ് വിവിധ സമയങ്ങളിൽ സർവീസ് നടത്തുന്നത്.

ബജറ്റ് യാത്രയല്ലേ!

ഒരു ദിവസം മുഴുവൻ ബോട്ടിൽ കാഴ്ചകൾ കണ്ടു യാത്ര ചെയ്താൽ പോക്കറ്റ് കാലിയാകുമെന്നു പേടിക്കുകയേ വേണ്ട. വെറും 29 കൂര മാത്രമേയുള്ള ടിക്കറ്റ് ചാർജ്. കൂട്ടുകാരെയും വീട്ടുകാരെയും മുവുവൻ ഒപ്പം കൂട്ടിയാലു ബിരിയാണി മേടിച്ചു കഴിക്കുന്നതിലും ലാഭത്തിൽ ജീവിതം മുഴുവൻ ഓർമ്മയിൽ സൂക്ഷിക്കുവാൻ പറ്റിയ ഒരു യാത്രയായിരിക്കുമിത്. കോളേജ്, സ്കൂൾ വിദ്യാർത്ഥികൾക്കും ഒരു ദിവസത്തെ യാത്രയ്ക്കായി ഇത് പരീക്ഷിക്കാം.

Kottayam Kodimatha To Alappuzha Boat Travel

PC:Fredydmathewskerala

ഇതൊക്കെയല്ലേ കാഴ്ചകൾ
കടന്നുപോകുന്ന സ്ഥലങ്ങളിലെ കാഴ്ചകൾക്കും ഇത്തിരി വൈവിധ്യമുണ്ട്കാഞ്ഞിരം, വെട്ടിക്കാട്, ആർ ബ്ലോക്ക്, പുന്നമട തുടങ്ങിയ ഇടങ്ങളെല്ലാം ഈ യാത്രയിൽ കാണാം. ഈ റൂട്ടിലെ സ്ഥിരം യാത്രക്കാരും ഈ ബോട്ടുകളെ തന്നെയാണ് ആശ്രയിക്കുന്നത്. മറ്റു ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളില് നിന്നും യാത്രക്കാരെത്താറുണ്ട്. യാത്രയിൽ എവിടെ നോക്കിയാലും കാഴ്ചകളായതിനാൽ മനസ്സുനിറഞ്ഞ് കാണുകയും ഫോൺ നിറയെ പകർത്തുകയും ചെയ്യാം.

ബോട്ട് സമയം കോട്ടയത്ത് നിന്ന്
6.45am, 11.30am, 1.00pm, 3.30pm, 5.15pm എന്നിങ്ങനെയും ആലപ്പുഴയിൽ നിന്ന് 7.15am, 9.30 am, 11.30am,2.30pm. 5.15pm എന്നിങ്ങനെയാണ് സമയം.

കുറഞ്ഞ ചിലവില്‍ കുട്ടനാട് കാഴ്ചകള്‍! യാത്രക്കാര്‍ക്കും സഞ്ചാരികള്‍ക്കുമായി പാസഞ്ചർ കം ടൂറിസം ബോട്ട്!കുറഞ്ഞ ചിലവില്‍ കുട്ടനാട് കാഴ്ചകള്‍! യാത്രക്കാര്‍ക്കും സഞ്ചാരികള്‍ക്കുമായി പാസഞ്ചർ കം ടൂറിസം ബോട്ട്!

കൊച്ചി ഹാങ്ഔട്ട് ഇനി എയർപോർട്ടിൽ! കിടിലൻ പദ്ധതി പണിപ്പുരയിൽ..കൊച്ചി ഹാങ്ഔട്ട് ഇനി എയർപോർട്ടിൽ! കിടിലൻ പദ്ധതി പണിപ്പുരയിൽ..

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X