Search
  • Follow NativePlanet
Share
» »ദക്ഷയാഗത്തിനു സമാനമായ കൊട്ടിയൂർ വൈശാഖോത്സവത്തിലെ അപൂർവ്വ ചടങ്ങുകൾ അറിയാം.. ഭാഗം 2

ദക്ഷയാഗത്തിനു സമാനമായ കൊട്ടിയൂർ വൈശാഖോത്സവത്തിലെ അപൂർവ്വ ചടങ്ങുകൾ അറിയാം.. ഭാഗം 2

അപൂർവ്വങ്ങളായ ചടങ്ങളുകളും ആചാരങ്ങളും ആരാധന രീതികളും ഇന്നും പിന്തുടരുന്ന കൊട്ടിയൂർ വൈശാഖോത്സവത്തെ കൂടുതലറിയാം.

By Elizabath Joseph

ശൈവഭക്തർ ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ് കൊട്ടിയൂർ വൈശാഖോത്സവം. 28 ദിവസങ്ങളിലായി നടക്കുന്ന ഇത് ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഏറെ വ്യത്യസ്ത പുലർത്തുന്നു.
കൊട്ടിയൂർ വൈശാഖോത്സവം ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കണണമെന്നാണ് കാരണവൻമാർ പറയുന്നത്. ഇടവാ മാസത്തിലെ ചോതി മുതൽ മിഥുന മാസത്തിലെ ചിത്തിര വരെയുള്ള 28 ദിനങ്ങളിലായി നടക്കുന്ന ഈ ഉത്സവം ആചാരങ്ങൾകൊണ്ടും അനുഷ്ടാനങ്ങള്‍കൊണ്ടും ഏറെ വ്യത്യസ്തത പുലർത്തുന്നു.ബാവലി പുഴയുടെ അക്കരെ സ്ഥിതി ചെയ്യുന്ന അക്കരെ കൊട്ടിയൂരിൽ ആരാധനയ്ക്കായി ഒരു പ്രത്യേക ക്ഷേത്രമില്ല. ഇവിടെ ഉത്സവകാലത്തേക്കു മാത്രമായാണ് പർണ്ണശാലകളും ആരാധന സ്ഥാനങ്ങളും കെട്ടിയുണ്ടാക്കുന്നത്. അപൂർവ്വങ്ങളായ ചടങ്ങളുകളും ആചാരങ്ങളും ആരാധന രീതികളും ഇന്നും പിന്തുടരുന്ന കൊട്ടിയൂർ വൈശാഖോത്സവത്തെ കൂടുതലറിയാം.

ക്ഷേത്രമില്ലാ ക്ഷേത്രത്തിലെ ഉത്സവം

ക്ഷേത്രമില്ലാ ക്ഷേത്രത്തിലെ ഉത്സവം

അക്കരെ കൊട്ടിയൂരിന്റെ പ്രധാന പ്രത്യേകത എന്നത് അവിടെ ഒരു ക്ഷേത്രം ഇല്ല എന്നതാണ്. ബാവലി നദി തീർക്കുന്ന തടാകത്തിന്റെ നടുവിലുള്ള മണിത്തറയിലാണ് സ്വയംഭൂവെന്ന് വിശ്വസിക്കപ്പെടുന്ന ശിവലിംഗമുള്ളത്. അമ്മാറക്കല്ലെന്നു പേരുള്ള മറ്റൊരു തറയിലാണ് പാർവ്വതി ദേവിയെ ആരാധിക്കുന്നത്. ഇവിടെയാണ് തന്റെ പിതാവ് അപമാനിച്ചതിനെ തുടർന്ന് പാർവ്വതി ദേവി ജീവൻ സമർപ്പിച്ചതെന്നാണ് വിശ്വാസം.
വൈശാഖോത്സവം ആകുമ്പോഴേക്കുംഅക്കരെ കൊട്ടിയൂരിൽ പൂജകൾക്കും ആരാധനകൾക്കുമായുള്ള പർണ്ണശാലയും മറ്റും കെട്ടിയൊരുക്കും. പ്രകൃതിയോട് ഏറ്റവും അടുത്തു നിൽക്കുന്ന ആരാധനയാണ് ഇവിടെ കാണാൻ സാധിക്കുക.കഴിയുമ്പോൾ പ്രകൃതിയിൽ നിന്നു ലഭിച്ച വസ്തുക്കൾകൊണ്ടു കെട്ടിയുണ്ടാക്കിയതെല്ലാം പ്രകൃതിക്കു തന്നെ വിട്ടു കൊടുത്തുകൊണ്ടാണ് 28 ദിവസത്തെ ഉത്സവം സമാപിക്കുക.

PC:kottiyoordevaswom

നെയ്യാട്ടം മുതൽ തൃക്കലശാട്ട് വരെ

നെയ്യാട്ടം മുതൽ തൃക്കലശാട്ട് വരെ

അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെ നെയ്യാട്ടം മുതലാണ് വൈശാഖോത്സവത്തിന് തുടക്കം കുറിക്കുന്നത്. മറ്റു ക്ഷേത്രങ്ങളിലൊന്നും കാണാത്ത തരത്തിലുള്ള അപൂർവ്വങ്ങളായ ചടങ്ങുകളാണ് ഇവിടെയുള്ളത്.
വൈശാഖോത്സവത്തിന്റെ ചിട്ടകളും അളവുകളും ഒക്ക നിശ്ചയിക്കുന്ന ആദ്യത്തെ ചടങ്ങാണ് പ്രക്കൂഴം ഉത്സവം.
പ്രക്കൂഴം കഴിഞ്ഞാൽ പിന്നീടുള്ളത് നീരെഴുന്നള്ളത്ത് ആണ്. നീരെഴുന്നള്ളത്തിനായി ഏൽപ്പിക്കപ്പെട്ടിരിക്കുന്ന സംഘം ഇക്കരെ കൊട്ടിയൂരില്‍നിന്ന് പടിഞ്ഞീറ്റ നമ്പൂതിരിയുടെയും സമുദായി ഭട്ടതിരിപ്പാടിന്റെയും ഒറ്റപ്പിലാന്‍ എന്ന കുറിച്യസ്ഥാനികന്റെയും നേതൃത്വത്തില്‍ ബാവലിയില്‍ സ്‌നാനം നടത്തി കൂവയിലയില്‍ ബാവലിതീര്‍ഥം ശേഖരിക്കും. ഈ തീർഥവുമായി അക്കരെ ക്ഷേത്രത്തിലെ ദേവസ്ഥാനത്ത് എത്തും. ബാവലി തീര്‍ഥം സ്വയംഭൂവിലും മണിത്തറയിലും തളിച്ച് ശുദ്ധിവരുത്തും. അതോടെ പ്രധാന പൂജകൾക്കും മറ്റും തുടക്കമാവും. ബാവലിയുടെ കരയിൽ സ്വയംഭൂ വിഗ്രഹം കണ്ടെത്തിയതിനെ അനുസ്മരിച്ചു നടത്തുന്ന ചടങ്ങാണിത്.

PC:kottiyoordevaswom

നെയ്യാട്ടം

നെയ്യാട്ടം

ഇടവ മാസത്തിലെ ചോതി നാളിലാണ് നെയ്യാട്ടം നടക്കുക. നാളം തുറക്കൽ, പാതിവെക്കൽ തുടങ്ങിയവ ഇവിടുത്തെ പ്രധാനപ്പെട്ട ആചാരങ്ങളാണ്.
വയനാട്ടിലെ മുതിരേരിക്കാവിൽ നിന്നും കകൊണ്ടുവരുന്ന വാള് എഴുന്നള്ളിക്കുന്നത് ഏറെ പ്രധാനപ്പെട്ട ചടങ്ങാണ്. ശിവൻ ദക്ഷനെ കൊന്നത് ഈ വാളുകൊണ്ടാണ് എന്നാണ് വിശ്വാസം. കുറ്റ്യാടി മരുതോങ്കരയിലെ ജാതി മഠത്തില്‍ നിന്ന് എത്തിക്കുന്ന അഗ്നിയാണ് ഇവിടുത്തെ പൂജകൾക്ക് ഉപയോഗിക്കുന്നത്
മലബാറിലെ തിയ്യസമുദായക്കാർ കൊണ്ടുവരുന്ന ഇളനീരുകൾ ശിവലിംഗത്തിനു മേൽ അഭിഷേകം ചെയ്യുന്നതാണ് ഇളനീരാട്ടം എന്നറിയപ്പെടുന്നത്. ഉത്സവത്തിന്റെ ആദ്യ 11 ദിനങ്ങളിൽ അതീവ കോപാകുലനായിരിക്കുമത്രെ ശിവൻ. ആ കോപം ശമിപ്പിക്കുന്നതിനായാണ് ഇളനീർ അർപ്പിക്കുന്നത്.

PC:kottiyoordevaswom

വിവിധ സമുദായങ്ങളുടെ ഉത്സവം

വിവിധ സമുദായങ്ങളുടെ ഉത്സവം

സമുദായിക ചിന്തകൾക്കതീതമായി നിലനിൽക്കുന്ന ഒരപൂർവ്വ ക്ഷേത്രമാണിത്. അതുകൊണ്ടുതന്നെ ഇവിടുത്തെ ചടങ്ങുകളിലും വിവിധ വിഭാഗങ്ങളുടെം ഒത്തൊരുമിപ്പ് കാണാം. ഓരോ ജനവിഭാഗങ്ങള്‍ക്കും പ്രത്യേക അധികാരങ്ങളും അവകാശങ്ങളും ഉത്സവത്തിൽ നീക്കി വെച്ചിട്ടുണ്ട്. കുറിച്യ വിഭാഗത്തിലെ സ്ഥാനികനായ ഒറ്റപ്പിലാണ് ഇവിടുത്തെ ആദ്യ അഭിഷേകം നടത്തേണ്ടത്. ഉത്സവകാലത്തേനു മാത്രമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് അളവ് നല്കുന്നത് ആശാരിയാണ്. ഓലക്കുടകൾ നിർമ്മിക്കുന്നത് കണിയാൻമാരും അഭിഷേകത്തിനുള്ള നെയ് കൊണ്ടുവരുന്നത് നായർ വിഭാഗക്കാരുമാണ്. ഇളനീരാട്ടത്തിന്റെ ഇളനീർ എഴുന്നള്ളിക്കേണ്ടത് തീയ്യ വിഭാഗക്കാരും വിളക്കുതിരി കൊണ്ടുവരേണ്ടത് വണ്ണത്താൻകാരുമാണ്.

PC:kottiyoordevaswom

ആലിംഗന പൂജ

ആലിംഗന പൂജ

കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിലും കാണാത്ത ഒരു ചടങ്ങാണ് ആലിംഗന പുഷ്പാജ്ഞലി അഥവാ രോഹിണി ആരാധന . പാർവ്വതിയെ നഷ്ടപ്പെട്ട ശിവനെ ബ്രഹ്മാവ് ചേർത്തു നിർത്തി ആശ്വസിപ്പിക്കുന്നതിന്റെ അനുസ്മരണമാണ് ആലിംഗന പൂജ. പൂജാരി ഇരുകൈകളാലും വിഗ്രഹത്തെ ചുറ്റിപ്പിടിച്ച് തല വിഗ്രത്തോട് ചേർത്തു പിടിച്ചു നിൽക്കും. പുഷ്പവൃഷ്ടി നടത്തിയാണ് ആലിംഗനം ചെയ്യുന്നത്. കുറുമാത്തൂർ വലിയ നമ്പൂതിരിപ്പാടാണ് ഇതിന് നേതൃത്വം നല്കുന്നത്.

PC:kottiyoordevaswom

സ്ത്രീ പ്രവേശനം

സ്ത്രീ പ്രവേശനം

വിശാഖം നാളില്‍ തിരുവാഭരണങ്ങള്‍, സ്വര്‍ണ്ണ, വെള്ളിപ്പാത്രങ്ങള്‍ എന്നിവ സകല വാദ്യാഘോഷത്തോടെയും എഴുന്നെള്ളിച്ച് ക്ഷേത്രത്തിലെത്തിക്കുന്നു. മണത്തലയിലെ ക്ഷേത്രത്തിൽ സൂക്ഷിക്കുന്ന ഭണ്ഡാരമാണിത്. ഇതോടെ പൂജാദികര്‍മ്മങ്ങള്‍ ആരംഭിക്കുന്നു. ഈ ഭണ്ഡാരമെഴുന്നള്ളത്തു കഴിഞ്ഞതിനു ശേഷം മാത്രമേ സ്ത്രീകള്‍ക്ക് ക്ഷേത്ര സന്നിധിയില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളൂ.
ഈ വർഷം മേയ് 29 രാവിലെ മുതൽ ജൂൺ 18ന് ഉച്ചശീവേലി വരെ മാത്രമേ സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശിക്കുവാൻ സാധിക്കൂ.

PC:kottiyoordevaswom

തീർഥാടനം പൂർത്തിയാക്കാൻ

തീർഥാടനം പൂർത്തിയാക്കാൻ

അക്കരെ കൊട്ടിയൂർ തീർഥാടനം പൂർത്തിയാക്കുന്നതിന് ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. ബാവലി പുഴയിൽ കുളിച്ച് ക്ഷേത്രത്തെ വലംവെച്ചൊഴുകുന്ന തിരുവിഞ്ചറ അരുവിയിലൂടെ സ്വയംഭൂ ശിവലിംഗമുള്ള മണിത്തറയിലെത്തി പ്രതിഷ്ഠകളെ വലംവെച്ച് തൊഴുത് പഴിപാടുകൾ നട്ടി പ്രസാദം വാങ്ങി ഭണ്ഡാരം പെരുകുകയും ചെയ്താൽ മാത്രമേ ഇവിടുത്തെ തീർഥാടനത്തിന് പൂർണ്ണ ഫലം ലഭിക്കുകയുള്ളൂ എന്നാണ് വിശ്വാസം.
PC:kottiyoordevaswom
http://kottiyoordevaswom.com/gallery.html

ഓടപ്പൂക്കൾ

ഓടപ്പൂക്കൾ

കൊട്ടിയൂർ ഉത്സവത്തിന്റെ മറ്റൊരു പ്രത്യേകതയാണ് ഇവിടുത്തെ ഓടപ്പൂക്കൾ. ദക്ഷന്റെ വെള്ളത്താടിയുടെ പ്രതീകമാണ് ഈ ഓടപ്പൂക്കൾ. ഓടമുള മുറിച്ചെടുത്ത് വെള്ളത്തിലിട്ട് അടിച്ച് ചോറു ഖളഞ്ഞ് ചീകി മിനുക്കി എടുക്കുന്നതാണ് ഇവിടുത്തെ പ്രസാദമായ ഓടപ്പൂ. വയനാടൻ മലനിരകളിൽ നിന്നാണ് ഇതിനാവശ്യമായ ഓട അഥവാ ഈറ്റ കൊത്തിയെടുക്കുന്നത്. വൈശാഖോത്സവത്തിൽ പങ്കെടുത്തതിന്റെ ഓർമ്മയ്ക്കായാണ് ഭക്തർ ഇതു കൊണ്ടുപോകുന്നത്.

PC:kottiyoordevaswom

ഉത്സവ ദിനങ്ങൾ

ഉത്സവ ദിനങ്ങൾ

2018 ലെ ഉത്സവം നീരെളഴുന്നള്ളത്തോടെ മേയ് 22 നു ആരംഭിച്ചു. ജീൺ 4 തിങ്കളാഴ്ച തിരുവോണം ആരാധന, ജൂൺ 5 ചൊവ്വാഴ്ച ഇളനീർവെപ്പ്, ജൂൺ 6 ബുധനാഴ്ച അഷ്ടമി ആരാധന, ഇളനീരാട്ടം, ജൂൺ 9 ശനിയാഴ്ച രേവതിയാരാധന. 13 ബുധനാഴ്ച രോഹിണി ആരാധന, 15 വെള്ളി തിരുവാതിര ചതുശ്ശതം, 17 ഞായർ ആയില്യം ചതുശ്ശതം, 18 തിങ്കൾ മകം, കലംവരവ്, 21 വ്യാഴം അത്തം ചതുശ്ശം, വാളാട്ടം, കലശപൂജ, 22 വെള്ളി തൃക്കലശ്ശാട്ടം എന്നിവയാണ് ആ വര്‍ഷത്തെ ഉത്സവ ദിനങ്ങൾ. ഇതിനുശേഷം അടുത്ത ഉത്സവം വരെ ആർക്കും അക്കരെ കൊട്ടിയൂരിൽ പ്രവേശനമില്ല.

PC:kottiyoordevaswom


കൊട്ടിയൂരിനെ അറിയാം ഐതിഹ്യങ്ങളിലൂടെ

കൊട്ടിയൂരിനെ അറിയാം ഐതിഹ്യങ്ങളിലൂടെ

കാടിന്റെ വന്യതയിലും കാട്ടാറിന്റെ രൗദ്രതയിലും 28 ദിവസം നീണ്ടു നിൽക്കുന്ന കൊട്ടിയൂർ ഉത്സവം കണ്ണൂരുകാരുടെ മാത്രമല്ല, ഏതൊരു ശൈവവിശ്വാസിയുടെയും ഭക്തിയെ ഊട്ടിയുറപ്പിക്കുന്നതാണ്.

PC:kottiyoordevaswom

<strong><em>ദക്ഷയാഗഭൂമിയിലെ കൊട്ടിയൂർ... കൊട്ടിയൂരിനെ അറിയാം ഐതിഹ്യങ്ങളിലൂടെ... ഭാഗം 1</em></strong>ദക്ഷയാഗഭൂമിയിലെ കൊട്ടിയൂർ... കൊട്ടിയൂരിനെ അറിയാം ഐതിഹ്യങ്ങളിലൂടെ... ഭാഗം 1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X