Search
  • Follow NativePlanet
Share
» »കൊ‌ട്ടൂര്‍- തിരുവനന്തപുരത്തെ അറിയപ്പെടാത്ത പറുദ്ദീസ!

കൊ‌ട്ടൂര്‍- തിരുവനന്തപുരത്തെ അറിയപ്പെടാത്ത പറുദ്ദീസ!

അഗസ്ത്യാര്‍കൂടത്തിന്‍റെ കൈത്തണ്ടയില്‍ കാടുകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന കൊട്ടൂര്‍ സഞ്ചാരികള്‍ക്കായി വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് കരുതിയിരിക്കുന്നത്.

സഞ്ചാരികള്‍ക്കെന്നും കാഴ്ചകളുടെയെും അനുഭവങ്ങളുടെയും സാധ്യതകള്‍ തുറക്കുന്ന നാടാണ് തിരുവനന്തപുരം. എത്ര പോയാലും മതിവരാത്ത ക്ഷേത്രങ്ങളും എത്ര പകര്‍ത്തിയാലും തീരാത്ത കാഴ്ചകളും നാവില്‍ കപ്പലോ‌ടിക്കുന്ന രുചി വൈവിധ്യങ്ങളുമെല്ലാമായി എന്നും സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രദേശം. പല തവണ പോയാലും പിന്നീടുള്ള ഓരോ യാത്രയിലും ഇവിടം കാത്തുവെയ്ക്കുന്ന അനുഭവങ്ങള്‍ തീര്‍ത്തും വ്യത്യസ്തങ്ങളാണ്. അത്തരത്തില്‍ സഞ്ചാരികള്‍ക്ക് അത്രപെട്ടന്നൊന്നും പിടി കൊടുക്കാത്ത കുറേയിടങ്ങള്‍ ഇവിടെയുണ്ട്. അതിലൊന്നാണ് കൊട്ടൂര്‍.
അഗസ്ത്യാര്‍കൂടത്തിന്‍റെ കൈത്തണ്ടയില്‍ കാടുകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന കൊട്ടൂര്‍ സഞ്ചാരികള്‍ക്കായി വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് കരുതിയിരിക്കുന്നത്.

ചിത്രങ്ങള്‍ക്ക് കടപ്പാട്- കേരളാ ടൂറിസം

കൊട്ടൂര്‍

കൊട്ടൂര്‍

തിരുവനന്തപുരത്ത് സഞ്ചാരികള്‍ക്ക് അധികം കേട്ടുകേള്‍വിയില്ലാത്ത ഇടങ്ങളിലൊന്നാണ് കൊട്ടൂര്‍. പ്രകൃതിഭംഗിയും ശാന്തതയും ആഗ്രഹിച്ചെത്തുന്ന സഞ്ചാരികള്‍ക്ക് കണ്ണുകളും മനസ്സുകളും നിറയെ കാഴ്ചകളും ഹൃദയത്തില്‍ നിറയെ സന്തോഷവും നല്കുന്ന ഒരു നാട് എന്ന് കൊട്ടൂരിനെ വിളിക്കാം.

കാ‌ട് കാണം

കാ‌ട് കാണം


ഉയര്‍ന്നു നില്‍ക്കുന്ന മരങ്ങളും വൈവിധ്യങ്ങളായ സസ്യജന്തു ജാലങ്ങളും ഒക്കെച്ചേരുന്ന കൊട്ടൂര്‍ അഗസ്ത്യാര്‍കൂടം ബയോളജിക്കല്‍ പാര്‍ക്കിന്‍റെ ഒഴിവാക്കുവാനാകാത്ത ഭാഗമാണ്. വനത്തിലെ 1.5 കിലോമീറ്റര്‍ ദൂരം മാത്രമേ സഞ്ചാരികള്‍ക്കു പോകുവാന്‍ അനുമതിയുള്ളൂ. ഈ കുറഞ്ഞ ദൂരത്തിനുള്ളിലും മനോഹരങ്ങളായ കാഴ്ചകള്‍ കാണുവാന്‍ സാധിക്കുമെന്നതാണ് കൊട്ടൂരിന്റെ പ്രത്യേകത. തോട്ടുംപാറ, കതിരുംമുണ്ടി, അഗസ്ത്യാര്‍കൂടം, പാണ്ടിപ്പത്ത് തുടങ്ങിയ ഇടങ്ങളുടെയും പൊന്മു‌ടി ഹില്‍ സ്റ്റേഷന്‍റെയും മനംമയക്കുന്ന കാഴ്ചകള്‍ ഇവിടെ കാണാം.

കൊട്ടൂര്‍ ആന പുനരധിവാസ കേന്ദ്രം‌

കൊട്ടൂര്‍ ആന പുനരധിവാസ കേന്ദ്രം‌

പശ്ചിമഘട്ടത്തിന്‍റെ താഴ്വാരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ആന പുനരധിവാസ കേന്ദ്രമാണ് കൊട്ടൂരിലേത്. ഏകദേശം 56 കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന ഇവി‌ടെ ചുറ്റോടു ചുറ്റും കിടങ്ങുകള്‍ കുഴിച്ചിരിക്കുകയാണ്. രാവിലെ 9.00 മണിക്ക് എത്തിയാല്‍ ആനകള്‍ കുളിക്കുന്നതും 10.30ന് അവയ്ക്ക് ഭക്ഷണം നല്കുന്നതുമെല്ലാം നേരിട്ട് കാണാം.

കാട്ടില് താമസിക്കാം

കാട്ടില് താമസിക്കാം

കൊട്ടൂരിനെയും ഇവിടുത്തെ കാടിനെയും പരിചയപ്പെടുവാനെത്തുന്ന സഞ്ചാരികള്‍ക്ക് ഒന്നോ രണ്ടോ ദിവസം കാട്ടില്‍ താമസിക്കുവാനുള്ള സൗകര്യങ്ങളുണ്ട്. പ്രകൃതി‌യെ ഇത്രയും അടുത്ത് അനുഭവിക്കുവാനുള്ള സൗകര്യം മറ്റൊരി‌ടത്തും ലഭിച്ചുവെന്നു വരില്ല. നെയ്യാറിലെ കാഴ്ചകളും ട്രക്കിങ്ങുകളും ഇവിടെ അനുഭവിക്കാം.

ജംഗിള്‍ സഫാരികള്‍

ജംഗിള്‍ സഫാരികള്‍

കൊട്ടൂരിന്‍റെ മറ്റൊരു പ്രത്യേകത ഇവിടുത്തെ വൈവിധ്യങ്ങളായ ജംഗിള്‍ സഫാരികളാണ്. നെയ്യാര്‍ റിസര്‍വ്വോയറിനോട് ചേര്‍ന്നു കിടക്കുന്ന ഇവിടം പച്ചപ്പുകൊണ്ടും പുല്‍മേടുകള്‍ കൊണ്ടും സമ്പന്നമാണ്.
നെയ്യാറിലൂടെ 30 മിനിട്ടോളം നീളുന്ന ബാംബൂ റാഫ്ടിങ്, പെഡല്‍ ബോട്ടിങ്, കുട്ട വഞ്ചി തു‌ടങ്ങിയവയെല്ലാം ഇവിടെയുണ്ട്.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

തിരുവനന്തപുരം നഗരത്തില്‍ നിന്നും 33 കിലോമീറ്റര്‍ അകലെയാണ് കൊട്ടൂര്‍ സ്ഥിതി ചെയ്യുന്നത്. ബസില്‍ ഇവിടെ എളുപ്പത്തില്‍ എത്തിച്ചേരാം.

കേരളത്തിൽ നിന്നും മൈസൂരിലേക്ക് രഹസ്യതുരങ്കം!! ടിപ്പുവിന്റെ ആയുധപ്പുരയായിരുന്ന കേരളാ ഗ്രാമംകേരളത്തിൽ നിന്നും മൈസൂരിലേക്ക് രഹസ്യതുരങ്കം!! ടിപ്പുവിന്റെ ആയുധപ്പുരയായിരുന്ന കേരളാ ഗ്രാമം

ദ്രവ്യപ്പാറ ക്ഷേത്രം- 140 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനമായ, കാവൽക്കാരില്ലാത്ത ക്ഷേത്രംദ്രവ്യപ്പാറ ക്ഷേത്രം- 140 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനമായ, കാവൽക്കാരില്ലാത്ത ക്ഷേത്രം

കല്ലാർ കാണണം...കാരണമിതാണ്<br />കല്ലാർ കാണണം...കാരണമിതാണ്

ഞണ്ടുപാറ ഗുഹാ ക്ഷേത്രം-ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞു കിടക്കുന്നയിടംഞണ്ടുപാറ ഗുഹാ ക്ഷേത്രം-ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞു കിടക്കുന്നയിടം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X