Search
  • Follow NativePlanet
Share
» »ആദ്യമാ‌യി കോവളത്ത് പോകുന്നവർ അറിയാൻ

ആദ്യമാ‌യി കോവളത്ത് പോകുന്നവർ അറിയാൻ

ഹൗവാ ബീച്ച്, ലൈറ്റ്‌ഹൗസ് ബീച്ച് തുടങ്ങിയ ബീച്ചുകൾ ഏറേ ജനപ്രിയമേറിയ ബീച്ചുകളാണ്. ഒരു ദിവസം കോവളത്ത് എങ്ങനെ ചെലവിടാം എന്ന് നമുക്ക് മനസിലാക്കാം

By Maneesh

അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന ഒരു സംസ്ഥാനമായതിനാൽ കേരളത്തിൽ ബീച്ചുകൾക്ക് പഞ്ഞമില്ല. കേരളത്തിലെ എല്ലാ ബീച്ചുകളും സുന്ദരമാണ്. തലസ്ഥാനനഗരിയായ തിരുവനന്തപുരത്തിന് അടുത്തുള്ള കോവളം എന്ന സ്ഥലം ലോകപ്രശസ്തമായാത് അവിടുത്തെ മനോഹര ബീച്ചുകളുടെ സാന്നിധ്യകൊണ്ടാണ്.

ഹൗവാ ബീച്ച്, ലൈറ്റ്‌ഹൗസ് ബീച്ച് തുടങ്ങിയ ബീച്ചുകൾ ഏറേ ജനപ്രിയമേറിയ ബീച്ചുകളാണ്. ഒരു ദിവസം കോവളത്ത് എങ്ങനെ ചെലവിടാം എന്ന് നമുക്ക് മനസിലാക്കാം

ബീച്ചുകൾ മാത്രമല്ല കോവളത്ത്

ബീച്ചുകൾ മാത്രമല്ല കോവളത്ത്

കോവളം എന്ന് കേട്ടാൽ ബീച്ചുകൾ മാത്രമാണെന്ന് കരുതരുത്, ബീച്ചുകൾ പോലെ പ്രാധാന്യമുള്ള മറ്റു നിരവധി സ്ഥലങ്ങൾ കോവളത്തുണ്ട്. വിഴിഞ്ഞത്തെ ഗുഹാക്ഷേത്രം, വെള്ളയാനിയിലെ തടാകം തുടങ്ങിയവയൊക്കെ കോവളത്ത് എത്തുന്ന സഞ്ചാരികളെ ഏറെ ആകർഷിപ്പിക്കുന്നവയാണ്.
Photo Courtesy: BishkekRocks

യാത്ര തിരുവനന്തപുരത്ത് നിന്ന്

യാത്ര തിരുവനന്തപുരത്ത് നിന്ന്

തിരുവനന്തപുരത്ത് നിന്നാണ് നമ്മൾ യാത്ര ആരംഭിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് വെള്ളയാണി ലേക്കിലേക്ക്, തുടർന്ന് ചൊവ്വാര മത്സ്യബന്ധന കേന്ദ്രത്തിലേക്ക്. അവിടെ നിന്നാണ് നമ്മൾ വിഴിഞ്ഞം ബീച്ചിലേക്ക് തിരിക്കുന്നത്. ഇതിന് അടുത്തുള്ള ബീച്ചുകളാണ് ലൈറ്റ് ഹൗസ് ബീച്ചും ഹൗവ്വാ ബീച്ചും.
Photo Courtesy: MGA73bot2

യാത്ര തീരുന്നത്

യാത്ര തീരുന്നത്

ഇത് കഴിഞ്ഞാൽ കോവളത്ത് 14 കിലോമീറ്റർ അകലെയുള്ള ശംഖുമുഖ ബീച്ചിലെത്തി നമ്മൾ യാത്ര അവസാനിപ്പിക്കുകയാണ്. ഇവിടെ നിന്ന് ഏഴു കിലോമീറ്റർ യാത്ര ചെയ്താൽ നമുക്ക് തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ എത്താം. തിരുവനന്തപുരത്ത് ഹോട്ടൽ ബുക്ക് ചെയ്യുന്നതാണ് നല്ലത്. അപ്പോൾ നമുക്ക് യാത്രപോകാം
Photo Courtesy: Subro89

വെള്ളയാണിയിലേക്ക്

വെള്ളയാണിയിലേക്ക്

തിരുവനന്തപുരം ബസ് സ്റ്റാൻഡിൽ നിന്ന് ഒൻപത് കിലോമീറ്റർ അകലെയാണ് വെള്ളയാണി. ഇവിടെയാണ് കാർഷിക സർവകലാശാല സ്ഥിതി ചെയ്യുന്നത്. കോവളത്ത് എത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രം ഇവിടുത്തെ തടാകമാണ്.
Photo Courtesy: Akhilan

ശുദ്ധജല തടാകം

ശുദ്ധജല തടാകം

കടലിനടുത്തുള്ള തടാകമാണെങ്കിലും ശുദ്ധജല തടാകമാണ് ഇത്. തിരുവനന്തപുരം നഗരത്തിൽ നിന്ന് അര മണിക്കൂർ കൊണ്ട് ഇവിടെയെത്താം. രാവിലെ എട്ടുമണിയോടെ യാത്രപുറപ്പെട്ടാൽ എട്ടരയോടെ ഇവിടെയെത്താം. ഇവിടെ എത്തി ബ്രേക്ക് ഫാസ്റ്റ് കഴിച്ചതിന് ശേഷം നമുക്ക് തടാകം കാണാൻ പോകാം.
Photo Courtesy: Goutham ps

‌ചൊവ്വാര ഗ്രാമം

‌ചൊവ്വാര ഗ്രാമം

ഇനി നമുക്ക് ഒരു ഗ്രാമത്തിലേക്ക് യാത്രയായാലോ? ചൊവ്വാര മത്സ്യബന്ധന ഗ്രാമത്തിലേക്കാണ് അടുത്ത യാത്ര. വെള്ളയാണിയിൽ നിന്ന് 12 കിലോമീറ്റർ ദൂരമുണ്ട്. രാവിലെ ഒൻപതരയാകുമ്പോഴേക്കും ഇവിടെ എത്താൻ ശ്രദ്ധിക്കുമല്ലോ? വിഴിഞ്ഞത്തിന്റെ തെക്കേ അറ്റത്താണ് ഈ കടലോര ഗ്രാമം.

Photo Courtesy: Infocaster at English Wikipedia

കടൽത്തീരം

കടൽത്തീരം

മനോഹരമായ വെളളമണല്‍ വിരിച്ച നെടുനീളന്‍ കടല്‍ത്തീരമാണ് ചൊവ്വരയിലെ പ്രധാന ആകര്‍ഷണം. ചൊവ്വര ബീച്ചിന് സമീപത്തുള്ള മറ്റൊരു നീളന്‍ ബീച്ചാണ് അഴിമലത്തുറ. സ്‌കൂട്ടറിലും നടന്നും ആളുകള്‍ ഈ ബീച്ച് ചുറ്റിക്കാണാം. ഇതിനായി ഗിയറില്ലാത്ത സ്‌കൂട്ടറുകള്‍ ഇവിടെ വാടകയ്ക്ക് ലഭിക്കും.
Photo Courtesy: JMBryant at English Wikipedia

വിഴിഞ്ഞത്തെ ഗുഹാ ക്ഷേത്രം

വിഴിഞ്ഞത്തെ ഗുഹാ ക്ഷേത്രം

ചൊവ്വാരയിൽ നിന്ന് 6 കിലോമീറ്റർ ആണ് വിഴിഞ്ഞം ബീച്ചിലേക്കുള്ള ദൂരം. ചൊവ്വാരയിൽ ചുറ്റിക്കറങ്ങിയതിന് ശേഷം പത്തരയോടെ നമുക്ക് വിഴിഞ്ഞത്ത് എത്താം. വിഴിഞ്ഞത്താണ് പ്രശസ്തമായ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പതിനെട്ടാം നൂറ്റാണ്ടിലെ ശില്‍പങ്ങളടങ്ങിയ ഗുഹകളാണ് ഇവിടത്തെ കാഴ്ച. ഗുഹകളിലൊന്നില്‍ ശിവന്റെയും പാര്‍വതിയുടെയും പൂര്‍ത്തിയാകാത്ത രൂപങ്ങളും കാണാം.
Photo Courtesy: Akhilan

ലൈറ്റ് ഹൗസ് ബീച്ച്

ലൈറ്റ് ഹൗസ് ബീച്ച്

വിഴിഞ്ഞത്ത് നിന്ന് ഒരു കിലോമീറ്റർ അകലെയാണ് ലൈറ്റ് ഹൗസ് ബീച്ച്. കോവളത്തിന്റെ ഏറ്റവും തെക്കേ അറ്റത്താണ് ലൈറ്റ്ഹൗസ് ബീച്ച് സ്ഥിതിചെയ്യുന്നത്. കോവളത്തെ മൂന്ന് ബീച്ചുകളിലും വച്ച് ഏറ്റവും വലുത് ലൈറ്റ്ഹൗസ് ബീച്ചാണ്.
Photo Courtesy: Girish...

ലൈറ്റ് ഹൗസ്

ലൈറ്റ് ഹൗസ്

ചെറിയ ഒരു കുന്നിന്‍മുകളിലെ 35 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കൂറ്റന്‍ ലൈറ്റ് ഹൗസാണ് ഈ ബീച്ചിന് ഈ പേര് സമ്മാനിച്ചത്. വേണമെങ്കിൽ നട്ടുച്ചയ്ക്ക് ഇവിടെ നിന്ന് ഒരു കുളിയും പാസാക്കാം.
Photo Courtesy: bjoern

ഹൗവ്വാ ബീച്ച്

ഹൗവ്വാ ബീച്ച്

ലൈറ്റ് ഹൗസ് ബീച്ചിന് സമീപത്ത് തന്നെയാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. ലൈറ്റ് ഹൗസ് ബീച്ചിൽ നിന്ന് ഹൗവ്വാ ബീച്ചിലേക്ക് വേണമെങ്കിൽ നടന്നു പോകാം. ലൈറ്റ്ഹൗസ് ബീച്ചിലെ തിരക്കും ബഹളങ്ങളും ഇഷ്ടമാകാത്തവര്‍ക്ക് സ്വസ്ഥമായി സമയം ചെലവഴിക്കാന്‍ സാധിക്കും ഹവ്വാ ബീച്ചില്‍.
Photo Courtesy: Yogendra Joshi

ശംഖുമുഖം ബീച്ച്

ശംഖുമുഖം ബീച്ച്

കോവളത്ത് നിന്ന് ഉച്ചഭക്ഷണം കഴിച്ച് വിശ്രമിച്ചതിന് ശേഷം നമുക്ക് വൈകുന്നേരത്തോടെ ശംഖുമുഖം ബീച്ചിലേക്ക് പോകാം. കോവളത്ത് നിന്ന് 12 കിലോമീറ്റർ അകലെയാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Aravind Sivaraj

നക്ഷത്ര റെസ്റ്റോറെന്റ്

നക്ഷത്ര റെസ്റ്റോറെന്റ്

നക്ഷത്ര ആകൃതിയിലുള്ള ഇവിടുത്തെ ഒരു റെസ്റ്റോറെന്റ് ഏറെ പ്രശസ്തമാണ്. കാനായി കുഞ്ഞിരാമൻ നിർമ്മിച്ച മത്സ്യകന്യക എന്ന ശിൽപവും ഏറേ പ്രശസ്തമാണ്. വൈകുന്നേരം സൂര്യാസ്തമയവും കാണാം.
Photo Courtesy: Sreeyam

ഇതാ മാപ്പ്

ഇതാ മാപ്പ്

കോവളം ചുറ്റി സഞ്ചരിച്ചതിന്റെ ഒരു മാപ്പ് ആണ്. നിങ്ങളുടെ സൗകര്യം അനുസരിച്ച് സന്ദർശന ക്രമം മാറ്റാം. പക്ഷെ ഇത്രയും സ്ഥലം സന്ദർശിക്കാൻ മറന്നുപോകരുത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X